Connect with us

Malayalam WriteUps

മലയാളിയുടെ കക്കൂസ് സാഹിത്യം!!!

Published

on

കഴിയുന്നത്ര തീവണ്ടിയില്‍ സഞ്ചരിക്കുവാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. രണ്ടാണ് കാരണങ്ങള്‍ . ഒന്ന് കാശ് കുറവ്. മറ്റൊന്ന് സൗകര്യം കൂടുതല്‍ . പക്ഷെ കഴിയുന്നതും തീവണ്ടിയിലെ കക്കൂസില്‍ കയറാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. അതിനും കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ഒടുക്കത്തെ വൃത്തി, രണ്ടു ചുമരുകളിലെ അശ്ലീല സാഹിത്യം. മലയാളികള്‍ ഏറ്റവും കൂടുതല്‍ ‘സാഹിത്യം’ എഴുതാറുള്ളത് ഇന്ത്യന്‍ റെയില്‍വേയുടെ കക്കൂസുകളില്‍ ആണ്. കേരളത്തിലൂടെ കടന്നു പോകുന്ന തീവണ്ടികളില്‍ ഇത്തരം സാഹിത്യം ഇല്ലാത്ത ഏതെങ്കിലും കക്കൂസ് കണ്ടു പിടിച്ചു തരുന്നവര്‍ക്ക് എന്റെ വക നൂറ്റൊന്നു ഉറുപ്പിക സമ്മാനമുണ്ട്.

കക്കൂസുകളില്‍ അശ്ലീലം എഴുതി വെക്കുന്നത് മലയാളിയുടെ ഒരു ട്രേഡ് മാര്‍ക്കാണ്. റെയില്‍വേ കക്കൂസുകളില്‍ മാത്രമല്ല, ബസ് സ്റ്റാന്റുകളിളെയും ഹോട്ടലുകളിലെയും കക്കൂസുകളിലും ‘മഹാ സാഹിത്യകാരന്മാര്‍ ‘ അരങ്ങു തകര്‍ക്കുന്നത് കാണാം. ലോകത്തെ നാല് പേരില്‍ ഒരാള്‍ വട്ടനാണ് എന്ന് പറയുന്നത് പോലെ കേരളത്തിലെ നാല് പേരില്‍ ഒരാള്‍ ഞരമ്പ് രോഗിയായിരിക്കാനാണ് സാധ്യത. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് പൊതു സ്ഥലങ്ങളിലെ കക്കൂസുകള്‍ .

ഈയിടെ വള്ളിക്കുന്ന് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയില്‍ പ്രായമായ ഒരു സ്ത്രീ ‘എന്തൊക്കെ വൃത്തികേടുകളാണ് ഈശ്വരാ എഴുതി വെച്ചിരിക്കുന്നത്’ എന്ന് പിറുപിറുത്തു കൊണ്ട് ടോയ്ലെറ്റില്‍ നിന്ന് പുറത്തു വരുന്നത് കണ്ടു. സംഗതി എന്തായിരിക്കുമെന്ന് ഊഹിക്കാമായിരുന്നെങ്കിലും ഞാനൊന്ന് കയറി നോക്കി. പതിവ് സാഹിത്യം തന്നെയാണ്. പക്ഷെ അതിന്റെ കൂടെ അറപ്പുളവാക്കുന്ന ഒരു ചിത്രവും വരച്ചു വെച്ചിട്ടുണ്ട്. അതിനു താഴെ വരച്ച മഹാന്റെ പേരും ഒപ്പും തിയ്യതിയും മൊബൈല്‍ നമ്പരും ഉണ്ട്!!!. ഓസ്കാര്‍ കിട്ടേണ്ട ഞരമ്പ്‌ രോഗിയാണ് എന്ന് ചുരുക്കം.

(ഏതായാലും വീട്ടു നമ്പരും ആധാരത്തിന്റെ പകര്‍പ്പും വെച്ചിട്ടില്ല!! ഭാഗ്യം) ചിത്രത്തിന് താഴെയുള്ളത് ഏതാണ്ട് ആറ് മാസം മുമ്പുള്ള ഒരു തിയ്യതിയാണ്. അതായത് ആറ് മാസമായി ഈ അശ്ലീല ചിത്രം ഈ ടോയ്ലെറ്റില്‍ ഉണ്ട് എന്നര്‍ത്ഥം. ആയിരക്കണക്കിന് യാത്രക്കാര്‍ അത് കണ്ടിരിക്കണം. നേരത്തെ കണ്ട സ്ത്രീയെപ്പോലെ നിരവധി അമ്മ പെങ്ങന്മാര്‍ ആ ചിത്രം കണ്ടു ലജ്ജിച്ചു തല താഴ്ത്തിയിരിക്കണം. നമ്മുടെ സംസ്കാരത്തെയും സാമാന്യ മര്യാദകളെയും സ്വയം ശപിച്ച് ഇത് പോലെ ഇറങ്ങിപ്പോയിരിക്കണം.

സ്ഥിരമായി പൊടിയും പുകയും എല്‍ക്കുന്നതിനാല്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പൊതുവേ കാഴ്ച കുറവായിരിക്കും. എന്നാലും പൂര്‍ണമായും കണ്ണ് പൊട്ടന്മാര്‍ ആയിരിക്കാനുള്ള സാധ്യത കുറവാണ്. ടോയ്ലെറ്റുകളുടെ വൃത്തിയും മറ്റും പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ ആറ് മാസത്തിനിടക്ക് ഈ ചിത്രം പല തവണ കണ്ടിരിക്കും. എല്ലാം ഓക്കേയാണ് എന്ന് റിപ്പോര്‍ട്ടില്‍ എഴുതി ഒപ്പിട്ടും കാണും!!. ഇതിലും വലിയതൊക്കെ നമ്മള് കണ്ടതല്ലേ എന്നൊരു ലൈന്‍. കക്കൂസ് സാഹിത്യം വായിച്ചു വായിച്ചു അവരുടെ മനസ്സും ഒരു തരം കക്കൂസായി രൂപ പരിണാമം വന്നു കാണും എന്ന് വേണം കരുതാന്‍.

ഒരു കണക്കിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഒരു ചിത്രം മായിച്ചു കഴിഞ്ഞാല്‍ അതിലും വലിയ മറ്റൊന്ന് പിറ്റേന്ന് തന്നെ വരും. നമ്മുടെ പൊട്ടിയ ഞരമ്പിന്റെ അവസ്ഥ അത്രയും ഭീകരമാണ്. കേരളത്തിലെ കക്കൂസുകളില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമല്ല ഇത് എന്ന് പറയുന്നവര്‍ കാണും. ശരിയാണ്. ഇതൊരു ആഗോള പ്രതിഭാസം തന്നെ ആയിരിക്കാം. പക്ഷെ നമ്മുടെ നാട്ടിലാണ് ഈ രോഗം ഏറ്റവും അപകടകരമായ അവസ്ഥയില്‍ എത്തിയിട്ടുള്ളത്. പൊതു സ്ഥലങ്ങളിലെ ടോയ്ലെറ്റുകളില്‍ ഇത്തരം അശ്ലീലതകള്‍ എഴുതി വെക്കുന്ന ഞരമ്പ്‌ രോഗികള്‍ അവരുടെ വീട്ടിലെ കുളിമുറിയുടെ ചുമരുകളില്‍ ഇത്തരം സാഹിത്യങ്ങള്‍ എഴുതി വെക്കുന്നുണ്ടാവില്ല എന്നതുറപ്പാണ്.

ആരാന്റെ അമ്മക്കും പെങ്ങള്‍ക്കും വേണ്ടിയാണ് അവരുടെ ഞരമ്പ്‌ വികസിക്കുന്നത്, അവര്‍ക്ക് വേണ്ടിയാണു ഇത്തരം ചിത്രങ്ങള്‍ ഡെഡിക്കേറ്റ് ചെയ്യുന്നത്. ആ ഞരമ്പുകളില്‍ നിന്ന് വമിക്കുന്ന ചലമാണ് നമ്മുടെ പൊതു സ്ഥലങ്ങളെ വൃത്തിഹീനമാക്കുന്നത്‌. മലയാളികളുടെ കക്കൂസ് സാഹിത്യം സമാഹരിച്ചു ഒരു അമൂല്യ ഗ്രന്ഥം ആക്കി സ്വീഡനിലേക്ക് അയച്ചു കൊടുക്കാന്‍ കേരളത്തിന്റെ സാംസ്കാരിക വകുപ്പിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കിട്ടിയാല്‍ ഒരു നോബല്‍ സമ്മാനം. കിട്ടിയില്ലെങ്കില്‍ നമ്മുടെ പൈതൃക സംരക്ഷണം !!.

മ്യാവൂ : കക്കൂസുകളില്‍ സാഹിത്യം എഴുതുന്നവരെ പിടിക്കാന്‍ ഒളിക്യാമാറ വെച്ചാലോ

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Malayalam WriteUps

മഞ്ജു വാര്യര്‍ക്കെതിരെ പരാതിയുമായി പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍

Published

on

By

വീട് വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്നു മഞ്ജു വാര്യര്‍ക്കെതിരേ ആദിവാസി കുടുംബങ്ങളുടെ പരാതി. പ്രളയത്തെ തുടര്‍ന്ന് വീട് നഷ്ട്ടപ്പെട്ട 57 ആദിവാസി കുടുംബൾക്ക് വീട് വെച്ച നൽകാം എന്ന് വാഗ്ദാനം നൽകിയിരുന്നു. 2017 ജനുവരി 20ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് കലക്ടര്‍ക്കും പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയിരുന്നു.
57 കുടുംബങ്ങള്‍ക്ക് ഒന്നേമുക്കാല്‍കോടി ചെലവില്‍ വീട് നിര്‍മിച്ചുനല്‍കാന്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്നതല്ലെന്നും  ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സംഭവം കൂടുതൽ വിവാദമായപ്പോള്‍ മഞ്ജു വാര്യർ പറഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ജുവാര്യരുടെ വീടിനു മുമ്ബില്‍ കുടില്‍കെട്ടി സമരം നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആദിവാസി ക്ഷേമമന്ത്രി എ.കെ. ബാലന്‍ ഇടപെട്ട് സമരം മാറ്റിവയ്പ്പിക്കുകയായിരുന്നു.

Continue Reading

Malayalam WriteUps

ഈ അമ്മയ്ക്കും മകനും വിവാഹം കഴിക്കണം… അവർക്കൊരു കുഞ്ഞിനേയും വേണം

Published

on

By

നമ്മെ സംബന്ധിച്ചിടത്തോളം അത്തരമൊരു ചിന്ത മനസ്സിൽപ്പോലും വരില്ല.ബ്രിട്ടനിലെ 51 കാരി കിം വെസ്റ്റിന് തന്റെ 19 മത്തെ വയസ്സിൽപ്പിറന്ന മകനാണ് ‘ബെൻ ഫോർഡ്’. അമേരിക്കയി ലെ കാലിഫോർണിയയിൽ പഠനകാലത്ത് സംഭവിച്ച കൈയ്യബദ്ധം എന്ന് പറഞ്ഞാൽ തെറ്റില്ല. അമേരിക്കൻ സുഹൃത്തിലുണ്ടായ കുഞ്ഞിനെ വീട്ടുകാരറിയാതെ അവിടെ ദത്തു നൽകുകയായിരുന്നു.പഠനശേഷം തിരിച്ചു ബ്രിട്ടനിലെത്തിയ കിം വിവാഹിതയായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായി. 2013 ൽ മകൻ ബെൻ ന്റെ ഒരു കത്തുവന്നതുമുതലാണ് പരസ്പ്പരം കാണണമെന്ന അതിയായ ആഗ്രഹം ഇരുവർക്കുമുണ്ടായത്.ഒടുവിൽ ബെൻ അമ്മയെകാണാനെത്തി. ആ സമാഗമം ഒരു അസുലഭ മുഹൂർത്തമായി ഇരുവരും കരുതുന്നു. മകൻ അമ്മയെയും അമ്മ മകനെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. അമ്മയെവിട്ടു മടങ്ങിപ്പോകാൻ മകനായില്ല. മകനെപ്പിരിയാൻ അമ്മയ്ക്കും.

വിവാഹത്തിൽ നിന്നും വേർപെട്ടു നിന്നിരുന്ന കിം മകനൊപ്പം താമസമായി. ഇരുവരും ലിവ് ഇൻ റിലേഷനിൽ രണ്ടു വർഷം ഒന്നിച്ചുകഴിഞ്ഞപ്പോൾ ഒരു കാര്യം അവർക്കു ബോദ്ധ്യമായി. ഇനി വേർപിരിയുക അസാദ്ധ്യമാണെന്ന്.. മകൻ ബെൻ അമ്മയ്‌ക്കൊപ്പം അമേരിക്കയ്ക്കുപോയി രണ്ടു മക്കളുടെ പിതാവായിരുന്നു ബെൻ ആ ബന്ധം വേർപെടുത്തുകയും  മിഷിഗണിൽ ഒരു വീടെടുത്ത് അമ്മയ്‌ക്കൊപ്പം താമസമാക്കുകയുമായിരുന്നു.അമ്മയുടെയും മകന്റെയും ബന്ധം കൂടുതൽ ദൃഢമാകുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വിവാഹശേഷം ഇരുവർക്കും ഒരു കുഞ്ഞുവേണം എന്നതായി തീരുമാനം. പക്ഷേ മിഷിഗൺ ഉൾപ്പെടെ പല സ്ഥലങ്ങളിലും രക്തബന്ധമുള്ളവർ തമ്മിൽ വിവാഹം കഴിക്കാൻ പാടില്ല എന്ന നിയമമുള്ളതിനാൽ അതിനനുവദനീയമായ സംസ്ഥാനം തിരയാനായി അധികാരികളുടെ സമ്പർക്കത്തിലാണ് അവരിരുവരുമിപ്പോൾ.

ഈ വർഷം തന്നെ തങ്ങൾക്കൊരു കുഞ്ഞു പിറക്കുമെന്ന പ്രതീക്ഷയിലാണ് ആ അമ്മയും മകനും.ഈ അമ്മയുടെയും മകന്റെയും പ്രണയകഥ പുറത്തുവിട്ടത് ബ്രിട്ടനിലെ The New Day എന്ന പത്രമാണ്
.

Continue Reading

Malayalam WriteUps

വിമാനത്തില്‍ നിന്ന് കിട്ടിയ ഭക്ഷണത്തോടൊപ്പം പാറ്റയും

Published

on

By

ആഹാരത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ മാപ്പ് പറഞ്ഞു.ഭോപ്പാല്‍-മുംബൈ വിമാനത്തില്‍ സഞ്ചരിച്ച രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്ബാറിനുമൊപ്പം പാറ്റയെ കിട്ടിയത്. ആഹാരത്തിനൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തു. യാത്രക്കാരന് ദുരനുഭവം ഉണ്ടായതില്‍ ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും കരാറുകാരനു നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരനുമായി ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading

Writeups

Malayalam Article3 days ago

പ്രതീക്ഷിക്കാതെ വന്ന പ്രസവവേദന; ഒടുവിൽ നടുറോഡിൽ വെച്ച് യുവതിക്ക് സംഭവിച്ചത്.. [Video]

ആയിരം ശിശുക്കൾ മരിച്ചാലും ഒരു പശു പോലും മരിക്കാൻ പാടില്ല എന്നതാണ്  ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണം.  പ്രസവവേദനയെ തുടർന്ന് എത്തിയ യുവതിക്ക് തന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടി  വന്നത്...

Malayalam Article3 days ago

പൂണൂല് അണിഞ്ഞ് മുസ്ലിം സഹോദരങ്ങൾ, കണ്ണീരണിഞ്ഞ് സാക്ഷിയായി ഒര് ഗ്രാമം

മുസ്ലീം സഹോദരങ്ങള്‍ “പൂണൂല്” അണിഞ്ഞു. മതത്തിന്റെ വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞു രണ്ടു മുസ്ലിം സഹോദരന്മാർ പൂണൂലിഞ്ഞു ഹിന്ദു വിശ്വാസ പ്രകാരമുള്ള മന്ദ്രങ്ങള്‍ ചൊല്ലി. നാല് പതിറ്റാണ്ടുകളായി മുസ്ലീം സഹോദരങ്ങളുടെ...

Malayalam Article4 days ago

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല; ബാല

കഴിഞ്ഞ ദിവസം മകള്‍ അവന്തികയ്ക്ക് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ബാല പുറത്തുവിട്ടിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ...

Malayalam Article5 days ago

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കും

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും. ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന്‍ രംഗത്തെത്തി. ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ പി.വി...

Malayalam Article5 days ago

74ആം വയസിൽ ഇരട്ടകുട്ടികൾക് ജന്മം നൽകിയ മാതാവ് സ്ട്രോക്ക് വന്നു ആശുപത്രിയിൽ..

സെപ്റ്റംബര്‍ അഞ്ചിനു ആന്ധ്ര സ്വദേശികളായ രാജറാവു-മങ്കയമ്മ  ദമ്ബതികള്‍ക്ക് ആണ് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ഇവരുടെ ജനനത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ...

Tiger Attack Pet Dog Tiger Attack Pet Dog
Malayalam Article5 days ago

പുലി വീട്ടിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തുകൊണ്ട് ഓടുന്നു. വീഡിയോ കാണാം.

പുള്ളിപുലി വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പിടിച്ചുകൊണ്ട് കടന്നു കളഞ്ഞു. ഷിവമോഗയിലുള്ള തീർത്ഥഹള്ളി ഗ്രാമത്തിൽ ആണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പുലി നായയെ പിടികൂടിയത്. മതിൽ ചാടിക്കടന്നു...

Jijo's Robbery Style Jijo's Robbery Style
Malayalam Article5 days ago

അയൽവീടുകളിലെ ചെരുപ്പുകൾ മാറ്റിയിടുന്ന കള്ളൻ; തകർന്നത് നിരവധി ബന്ധങ്ങൾ!

ഒരുപാട് ഹോബികൾ ഉള്ള കള്ളന്മാരെപ്പറ്റി നമ്മൾ ദാരാളം കേട്ടിട്ടുണ്ട്. മോഷണം നടത്തിയ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുക, മോഷണം നടത്തിയത്തിനു ശേഷം കുളിക്കുക തുടങ്ങി നിരവധി ഹോബികൾ...

Malayalam Article5 days ago

പതിനാറാം വയസില്‍ സെസ്‌ന 172 എന്ന ചെറുവിമാനവും പറത്തി റെക്കോര്‍ഡിട്ടു കഴിഞ്ഞു ഈ മലയാളി പെൺകുട്ടി നിലോഫര്‍.

പതിനാറാം വയസില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി നാടിന് അഭിമാനം, വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന റെക്കോര്‍ഡും സ്വന്തം. ഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും...

Thief Trapped by Phone Call Thief Trapped by Phone Call
Malayalam Article5 days ago

നിങ്ങളുടെ കട തുറന്നു കിടക്കുകയാണ് എന്ന് മോഷണശേഷം ഉടമയെ വിളിച്ചു പറഞ്ഞു കള്ളൻ മാതൃകയായി!

മോഷണശേഷം ഉടമയെ വിളിച്ചു കട അടയ്ക്കാൻ നിർദേശിച്ച കള്ളൻ കെണിയിലായി. മലപ്പുറത്തിന് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മോഷണം നടത്താനായി കള്ളൻ ബസ് സ്റ്റോപ്പിന്റെ...

Man Eating Glass Pieces Man Eating Glass Pieces
Malayalam Article1 week ago

രുചിയോടെ കടിച്ചു മുറിച്ചു കഴിക്കുന്നത് സ്വാദിഷ്ടമായ വിഭവം അല്ല. നല്ല മൂർച്ചയേറിയ ചില്ലു കഷ്ണങ്ങൾ! വീഡിയോ കാണാം..

മധ്യപ്രദേശിലെ ദിണ്ടോരി സ്വദേശിയായ അഭിഭാഷകൻ ദയറാം സാഹുവാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ആഹാര രീതി നടത്തി വരുന്നത്. മൂർച്ചയേറിയ ചില്ലുകഷ്ണങ്ങൾ ചവച്ചരച്ചു കഴിക്കുന്നതാണ് സാഹുവിന്റെ രീതി. താൻ ഇത്...

Trending

Don`t copy text!