Connect with us

History

ഓപറേഷൻ തണ്ടർബോൾട്ട്

Published

on

“WatchVideo”

ജൂൺ 30.
ഇസ്രായേലികൾ അല്ലാത്തവരിൽ നിന്നും 48 പേരെ റാഞ്ചികൾ മോചിപ്പിച്ചു. വൃദ്ധരും രോഗികളുമായിരുന്നു അക്കൂട്ടത്തിൽ ഉണ്ടായിരുന്നത്. അവരെ സൂക്ഷിയ്ക്കുന്നത് തങ്ങൾക്കു വലിയ ബാധ്യതയാകുമെന്ന് റാഞ്ചികൾ കണക്കു കൂട്ടി. ഇവരിൽ 47 പേരും പാരീസിലേക്കു പറന്നു. ഒരാൾ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ടു.
പിറ്റേദിവസം, ജൂലൈ 1 നു ഇസ്രായേലി ഗവണമെന്റിന്റെ സന്ദേശം എത്തി. റാഞ്ചികളുടെ ആവശ്യങ്ങൾ അംഗീകരിയ്ക്കുന്നതു സംബന്ധിച്ച കൂടിയാലോചനകൾക്കു തങ്ങൾ ഒരുക്കമാണെന്നായിരുന്നു ആ സന്ദേശം. പൊതുവേ ഭീകരരുമായി ചർച്ചകൾക്കു തയ്യാറല്ലാത്ത ഇസ്രായേലിന്റെ ഈ തീരുമാനം റാഞ്ചികൾക്കു ആവേശം പകർന്നു. ചർച്ചകൾക്കു വഴിയൊരുക്കാനായി അവർ നേരത്തെ പ്രഖ്യാപിച്ചിരുന്ന അന്തിമ തീയതി ജൂലൈ 4 – ലേയ്ക്കു നീട്ടി. കൂടാതെ ഇസ്രായേലികളല്ലാത്ത 100 പേരെ കൂടി മോചിപ്പിയ്ക്കുകയും ചെയ്തു. മോചിതരായവർ ഉടൻ തന്നെ പാരീസിലേയ്ക്കു പറന്നു.ബാക്കി 106 പേരാണു തടവുകാരായി അവശേഷിച്ചത്. അതിൽ 12 പേർ എയർ ഫ്രാൻസ് ജീവനക്കാരും 10 ഫ്രഞ്ച് യുവാക്കളും ബാക്കി84 ഇസ്രായേലികളും ഉൾപ്പെട്ടിരുന്നു.ഇതേ സമയം, റാഞ്ചൽ നടന്ന സമയം മുതൽ ഇസ്രായേൽ സർക്കാർ പ്രശ്നപരിഹാരത്തിനു വിവിധ മാർഗങ്ങൾ തേടുകയായിരുന്നു. അവർ അമേരിയ്ക്കയുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു. അപ്പോഴത്തെ ഈജിപ്ത് പ്രസിഡണ്ട് അൻവർ സാദത്ത് ഉടൻ തന്നെ പി. എൽ. ഓ മേധാവി യാസർ അറാഫത്തും ഉഗാണ്ടൻ പ്രസിഡണ്ട് ഇദി അമീനുമായും ബന്ധപ്പെട്ടു. യാസർ അറാഫത്ത് തന്റെ പൊളിറ്റിക്കൽ അഡ്വൈസറായ ഹനി അൽ ഹസ്സനെ ഉഗാണ്ടയിലേയ്ക്കയച്ചു. എന്നാൽ അദ്ദേഹത്തെ കാണാൻ റാഞ്ചികൾ കൂട്ടാക്കിയില്ല. ഈജിപ്തിന്റെ ശ്രമങ്ങളും വിജയം കണ്ടില്ല. റാഞ്ചികൾ തങ്ങളുടെ ആവശ്യങ്ങളിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു.ഇസ്രായേൽ സൈന്യത്തിലെ ഒരു റിട്ടയേഡ് ഓഫീസറായ ബറൂഷ് ലേവ്, ഇദി അമീനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന ആളായ്യിരുന്നു. ഇസ്രായേൽ മന്ത്രിസഭ അദ്ദേഹത്തിന്റെ സഹായം തേടി. ബറൂഷ് ലേവ് ടെലഫോൺ വഴി നിരവധി തവണ ഇദി അമീനെ ബന്ധപ്പെട്ടു. പക്ഷെ യാതൊരു പ്രയോജനവും ഉണ്ടായില്ല. ഇസ്രായേലിന്റെ മുൻപിൽ ഒരു വഴി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. സൈനിക നടപടി.പക്ഷേ അതിനു ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇസ്രായേലിൽ നിന്നും 6000 ൽ അധികം കിലോമീറ്റർ അകലെയാണു എന്റബെ എയർ പോർട്ട്. ചുരുങ്ങിയ 7 മണിക്കൂർ യാത്രകൊണ്ടു മാത്രമേ അവിടെത്താനാവൂ. വീണ്ടും ഇന്ധനം നിറയ്ക്കാതെ ഒറ്റയടിയ്ക്ക് ഇത്രയും ദൂരം പറക്കാനാവില്ല. ആഫ്രിയ്ക്കയുടെ മധ്യഭാഗത്തായി, വിശാലമായ വിക്റ്റോറിയ തടാകത്തിന്റെ സമീപത്തായിട്ടാണു എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. മറ്റു രാജ്യങ്ങളുടെ മുകളിൽ കൂടി പറന്നു മാത്രമേ അവിടെ എത്താനാവൂ.ഈ രാജ്യങ്ങളൊന്നും തന്നെ ഇദിഅമീന്റെയോ പലസ്തീൻ തീവ്രവാദികളുടെയോ കോപം ഏറ്റുവാങ്ങാൻ തയ്യാറായിരുന്നില്ല.ഉഗാണ്ടയുടെ അയൽ രാജ്യമാണു കെനിയ. അവരും ഇസ്രായേലികളുടെ വിമാനങ്ങൾക്കു ഇന്ധനം നൽകാൻ സന്നദ്ധമായിരുന്നില്ല. എന്നാൽ കെനിയയിലെ ഹോട്ടൽ ശൃംഖലകളുടെ ഉടമസ്ഥൻ ഒരു യഹൂദനായിരുന്നു. ഇസ്രായേലി സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം അദ്ദേഹവും കെനിയയിലെ പ്രമുഖരായ മറ്റു ചില യഹൂദരും കൂടി കെനിയൻ പ്രസിഡണ്ട് ജോമോ കെന്യാട്ടയെ സന്ദർശിച്ചു. അവരുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ഒടുക്കം കെനിയ സമ്മതം മൂളി.ഇത്രയുമായതോടെ ഇസ്രായേൽ, എന്റബേ എയർപോർട്ട് ആക്രമിച്ച് തടവുകാരെ മോചിപ്പിയ്ക്കാനുള്ളഅതിസാഹസികമായ ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്തു. ഓപറേഷൻ തണ്ടർ ബോൾട്ട്.ജൂലൈ 1.ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ( IDF) ബ്രിഗേഡിയർ ജനറൽ ഡാൻ ഷൊമ്രോൻ ഓപ്പറേഷൻ തണ്ടർബോൾട്ടിന്റെ കമാൻഡറായി നിയമിയ്ക്കപ്പെട്ടു.ഓപറേഷൻ എങ്ങനെ നടപ്പാക്കണം എന്നു തീരുമാനിയ്ക്കുന്നതിനായി എന്റബേയിലെ സ്ഥിതികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയേണ്ടതുണ്ട്. അതിനുള്ള ചുമതല ഇസ്രായേൽ സീക്രട്ട് ഏജൻസിയായ മൊസാദിനെ ഏൽപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി വിവരങ്ങൾ ശേഖരിയ്ക്കണം. മൊസാദ് ഏജന്റുകൾ പല ദിശകളിലേയ്ക്കു തിരിഞ്ഞു.ഒരു ടീം പാരീസിലേയ്ക്കു പറന്നു. എന്റബേയിൽ നിന്നും മോചിതരായ യാത്രക്കാരെ കണ്ടെത്തി അവരിൽ നിന്നും വിവരം ശേഖരിച്ചു. അക്കൂട്ടത്തിൽ മുൻ ഇസ്രായേലി മിറ്റിട്ടറി ഓഫീസറും ഉണ്ടായിരുന്നു. അയാളിൽ നിന്നുമാണു ഏറ്റവും സഹായകരമായ വിവരങ്ങൾ ലഭിച്ചത്. ആകെ റാഞ്ചികളുടെ എണ്ണം, അവർ ഉപയോഗിയ്ക്കുന്ന ആയുധങ്ങൾ, യാത്രക്കാരെ പാർപ്പിച്ചിരിയ്ക്കുന്ന ടെർമിനൽ ഹാളിനെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഇതെല്ലാം അയാൾ മൊസാദിനെ അറിയിച്ചു.1960-70 കളിൽ ആഫ്രിക്കയിലെ പലരാജ്യങ്ങളിലെയും കെട്ടിട നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തു നടത്തിയിരുന്നത് അധികവും ഇസ്രായേലി കമ്പനികളായിരുന്നു. യാദൃശ്ചികമെന്നോണം, എന്റബേയിലെ പഴയ ടെർമിനൽ നിർമിച്ചത് “സോലെൽ ബോനെ“ എന്നൊരു ഇസ്രായേലി കമ്പനിയായിരുന്നു. അവരുടെ ശേഖരത്തിൽ, എന്റബേ എയർ പോർട്ടിന്റെയും ടെർമിനൽ കെട്ടിടത്തിന്റെയും ബ്ലൂ പ്രിന്റുകൾ ഉണ്ടായിരുന്നു. മൊസാദ് അതു ശേഖരിച്ചു. അതിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത എഞ്ചിനീയർമാരെയും ഫോർമാൻ മാരെയും ഒക്കെ പറ്റാവുന്നിടത്തോളം കണ്ടെത്തി. അവരുടെ സഹായത്തോടെ ടെർമിനലിന്റെ ഭാഗികമായ ഒരു മോഡൽ, യഥാർത്ഥ വലുപ്പത്തിൽ തന്നെ ഉണ്ടാക്കി.ഇസ്രായേൽ സൈന്യത്തിന്റെ എലീറ്റ് വിഭാഗമായ “സയരെത് മറ്റ്കൽ”-ൽ നിന്നും ഏറ്റവും മികച്ച 100 കമാൻഡോകളെ തിരഞ്ഞെടുത്തു. കൂടാതെ പിന്തുണയ്ക്കായി മറ്റൊരു 100 സൈനികരെയും.എന്റബേ എയർപോർട്ട്, വിക്ടോറിയ തടാകത്തിനു സമീപമായതിനാൽ ആ സൌകര്യം ഉപയോഗപ്പെടുത്താനാണ് ആദ്യം പ്ലാൻ ചെയ്തത്. വിമാനമാർഗം എത്തിയ്ക്കുന്ന കമാൻഡോകളെ തടാകത്തിൽ എയർ ഡ്രോപ് ചെയ്യുക. അവിടെ നിന്നും റബ്ബർ ബോട്ടുകളിൽ അവർ എയർപോർട്ടിലെത്തി ആക്രമണം നടത്തുക. ഇതായിരുന്നു പ്ലാൻ. പക്ഷെ അതു ഉപേക്ഷിയ്ക്കപ്പെട്ടു. ഉഗാണ്ടൻ സൈനികരുടെ ശ്രദ്ധ ആകർഷിയ്ക്കാതെ ഒരു മിന്നലാക്രമണത്തിനു ഈ മാർഗം ഫലപ്രദമാകുമോ എന്ന സംശയമുണ്ടായി. അതു മാത്രമല്ല തടാകത്തിൽ ധാരാളം മുതലകളുള്ളതായും വിവരം ലഭിച്ചു.നേരിട്ട് എയർപോർട്ടിൽ ഇറങ്ങിയുള്ള ആക്രമണം തന്നെയാണു ഫലപ്രദമെന്ന് ഓപറേഷൻ കമാൻഡർ തീരുമാനമെടുത്തു. 4 കൂറ്റൻ ഹെർകുലീസ് കാർഗോ വിമാനങ്ങളിൽ കമാൻഡോകൾ എന്റബേയിലേയ്ക്കു പോകും. അർധരാത്രിയിൽ എന്റബേയിൽ ഇറങ്ങും. മിന്നലാക്രമണത്തിലൂടെ വിമാന റാഞ്ചികളെ വധിച്ച് യാത്രക്കാരെ മോചിപ്പിച്ച്, റാഞ്ചപ്പെട്ട യാത്രാവിമാനവുമായി തിരികെ ഇസ്രായേലിലേയ്ക്കു പറക്കും. ഇതാണു പദ്ധതി.വളരെ ദുഷ്കരവും അപകടകരവുമായ ഒരു ഓപറേഷനാണിത്. തുടർച്ചയായി 7 മണിക്കൂർ പറന്നു വേണം എന്റബേയിലെത്താൻ. അതിനിടയിൽ കെനിയയിൽ ഇറങ്ങി ഇന്ധനം നിറയ്ക്കണം. എന്റബേയിൽ ഉള്ള ഉഗാണ്ടൻ സൈനികരുടെ ശ്രദ്ധയിൽ പെടാതെ വേണം റാഞ്ചികളെ കീഴടക്കാൻ. തങ്ങൾ ആക്രമിയ്ക്കപ്പെടുകയാണെന്ന് അറിഞ്ഞാൽ റാഞ്ചികൾ യാത്രക്കാരെ കൊന്നൊടുക്കാൻ സാധ്യതയുണ്ട്. ഇതെല്ലാം വിജയകരമായി നടപ്പാക്കിയാൽ പോലും, അപ്പോഴേയ്ക്കും വിവരം സൈനികരുടെ ശ്രദ്ധയിൽ പെട്ടിരിയ്ക്കും. എന്റബേ എയർപോർട്ടിൽ ഉഗാണ്ടൻ എയർ ഫോഴ്സിന്റെ യുദ്ധവിമാനങ്ങൾ ഉണ്ട്. അവ ആക്രമിച്ചാൽ ഇസ്രായേലിന്റെ കമാൻഡോകളും യാത്രക്കാരുമെല്ലാം കൊല്ലപ്പെടും. ഇക്കാര്യവും കമാൻഡർ ഡാൻ ഷൊമ്രോൺ കണക്കിലെടുക്കാതിരുന്നില്ല. അതിനുള്ള പ്രതിവിധി, ഉഗാണ്ടൻ യുദ്ധവിമാനങ്ങൾ പറക്കാൻ അനുവദിയ്ക്കാതിരിയ്ക്കുക എന്നതാണ്..!ഓപറേഷൻ തണ്ടർ ബോൾട്ടിന്റെ വിശദമായ ബ്ലൂ പ്രിന്റ് തയ്യാറാക്കി കമാൻഡർ ഷൊമ്രോൻ, IDF ചീഫ് മൊദെക്കായി, ഇസ്രായേൽ പ്രതിരോധ മന്ത്രി ഷിമോൺ പെരെസ്, പ്രധാന മന്ത്രി യിറ്റ്സാക്ക് റബീൻ എന്നിവരടങ്ങിയ സുപ്രീം കമ്മിറ്റിയ്ക്കു സമർപ്പിച്ചു.ഓപ്പറേഷനായി തിരഞ്ഞെടുക്കപ്പെട്ട കമാൻഡോകളെ മൂന്നായി തിരിച്ചു.1. ഗ്രൌണ്ട് കമാൻഡ് ആൻഡ് കണ്ട്രോൾ ടീം. – ഓപറേഷനിൽ നേരിട്ടു പങ്കെടുക്കുന്നവരെ ഈ ടീമാണു നിയന്ത്രിയ്ക്കുക. കമാൻഡർ ഡാൻ ഷൊമ്രോൺ, എയർ ഫോഴ്സ് കേണൽ ആമി അയ്ലോൺ ഇവരെ കൂടാതെ ചില കമ്യൂണിക്കേഷൻ വിദഗ്ദരും ഇതിൽ ഉൾപ്പെട്ടു.2. അസ്സോൾട്ട് ടീം – എലീറ്റ് ഗ്രൂപ്പായ സെയെരത് മട്ക്കൽ കമാൻഡർ, ലെഫ്.കേണൽ യൊനാതൻ നെതന്യാഹൂ ആണു ഈ ടീം ലീഡർ. റാഞ്ചികളെ വധിച്ച് യാത്രക്കാരെ രക്ഷപെടുത്തുകയാണു ഈ ടീമിന്റെ ചുമതല. 29 പേരാണു ഈ ടീമിലുണ്ടായിരുന്നത്.3. സെക്യുറിംഗ് ടീം. – ഇതിനു മൂന്നു പ്രത്യേക വിഭാഗമുണ്ട്.a.കേണൽ മറ്റാൻ വിൽനായിയുടെ നേതൃത്വത്തിലുള്ള പാരാട്രൂപ്പേഴ്സ്. രക്ഷപെടുത്തിയ യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിലെത്തിയ്ക്കുകയാണു ഇവരുടെ മുഖ്യ ചുമതല. കൂടാതെ റൺവേയിൽ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അതു നീക്കുക, ഇസ്രായേൽ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുക ഇക്കാര്യങ്ങളും ഈ ടീമിന്റെ ഉത്തരവാദിത്തമാണ്.b.കേണൽ യൂറി സാഗി യുടെ നേതൃത്വത്തിലുള്ള ഗൊലാനി ടീം – ഓപറേഷനിൽ പങ്കെടുക്കുന്ന ഹെർകുലീസ് വിമാനങ്ങളുടെ സംരക്ഷണമാണു ഇവരുടെ മുഖ്യ ചുമതല. കൂടാതെ മറ്റു ടീമുകൾക്ക് അവശ്യ ഘട്ടങ്ങളിൽ പിന്തുണ നൽകുകയും ഇവരുടെ ഉത്തരവാദിത്തമാണ്.c.മേജർ ശൌൽ മൊഫാസിന്റെ നേതൃത്വത്തിലുള്ള സയെരത് മട്ക്കൽ എലീറ്റ് ടീം – എന്റബേയിലുള്ള ഉഗാണ്ടൻ എയർ ഫോഴ്സിന്റെ യുദ്ധവിമാനങ്ങൾ നശിപ്പിയ്ക്കുക, മറ്റ് ആക്രമണങ്ങൾ ഉണ്ടായാൽ അവയെ നേരിടുക എന്നിവയാണു ഇവരുടെ ചുമതല.
ജൂലൈ – 3 ഉച്ചനേരം സിനായ് മരുഭൂമിയിലെ ഷാമെൽ ഷെയ്ക്ക് എയർ ബേസിൽ നിന്നും നാലു കൂറ്റൻ ഹെർകുലീസ് വിമാനങ്ങൾ പറന്നുയർന്നു. ഒന്നാമത്തെ വിമാനത്തിൽ യൊനാതൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഉള്ള അസോൾട്ട് ടീമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ ഒരു കറുത്ത മെഴ്സിഡസ് കാറും രണ്ട് ലാൻഡ് റോവർ ജീപ്പുകളും. കമാൻഡോകളെല്ലാം ധരിച്ചിരുന്നത് ഉഗാണ്ടൻ ആർമിയുടെ യൂണിഫോമാണ്. എയർ പോർട്ടിലെ ചെക്ക് പോയിന്റിനെ കബളിപ്പിയ്ക്കാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ഒരുക്കങ്ങൾ. ഉഗാണ്ടൻ പ്രസിഡണ്ട് ഇദി അമീൻ ഉപയോഗിച്ചിരുന്നത് ഒരു കറുത്ത മെഴ്സിഡസ് ആണ്.അമീന്റെ എസ്കോർട്ടായി പോകുന്നത് രണ്ടു ലാൻഡ് റോവർ ജീപ്പുകളാണ്. ബന്ദികളായ യാത്രക്കാരെ സന്ദർശിയ്ക്കാൻ ഇടയ്ക്കിടെ അമീൻ പഴയ ടെർമിനലിലേയ്ക്കു പോകാറുണ്ട്. അത്തരമൊരു സന്ദർശനമാണു ഇതെന്നു തെറ്റിദ്ധരിപ്പിയ്ക്കൽ ആയിരുന്നു പദ്ദതി. അസ്സോൾട്ട് ടീമിനെ കൂടാതെ ഏതാനും പാരാട്രൂപ്പേഴ്സും അതിലുണ്ടായിരുന്നു.രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങളിൽ ബാക്കി കമാൻഡോകൾ. നാലാമത്തെ വിമാനത്തിൽ ഇന്ധനം മാത്രമാണുണ്ടായിരുന്നത്. രക്ഷപെടുത്തുന്ന യാത്രക്കാരെ ഇതിലായിരിയ്ക്കും തിരികെ എത്തിയ്ക്കുക. ഇതുകൂടാതെ രണ്ടു ബോയിംഗ് ജെറ്റുകൾ കൂടി ഒപ്പം പുറപ്പെട്ടു.ഒരെണ്ണത്തിൽഅടിയന്തിര വൈദ്യ സഹായത്തിനുള്ള സംവിധാനങ്ങൾ ആണുള്ളത്.രണ്ടാമത്തേത്നിരീക്ഷണത്തിനുള്ളതാണ്. ഓപ്പറേഷന്റെ സമയത്ത് ഇതു ആകാശത്ത് വട്ടമിട്ടു പറക്കും.വിമാനങ്ങൾ പറന്നുയരുമ്പോഴും ഓപ്പറേഷൻ തണ്ടർ ബോൾട്ടിനു ഇസ്രായേൽ മന്ത്രിസഭ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഏഴുമണിക്കൂറിലധികം യാത്രയുണ്ട് എന്റബേയിലേയ്ക്ക്. അർധരാത്രിയിൽ അവിടെ ലാൻഡ് ചെയ്യണമെങ്കിൽ ഉച്ചയോടെ പുറപ്പെടണം. യാത്രയിക്കിടയിൽ മന്ത്രിസഭ അനുമതി നൽകിയില്ലെങ്കിൽ അവ തിരികെ ഇസ്രായേലിയ്ക്കു മടങ്ങും. ചെങ്കടലിനു മുകളിൽ കൂടി 100 അടി ഉയരത്തിൽ അവ താഴ്ന്നു പറന്നു. ഈജിപ്തിന്റെയും സൌദി അറേബ്യയുടെയും റഡാറുകളിൽ പെടാതിരിയ്ക്കാനാണു അത്രയും താഴ്ന്നു പറക്കുന്നത്. ചെങ്കടലിന്റെ തെക്കൻ കവാടമെത്തിയപ്പോൾ അവ തിരിഞ്ഞ് ജിബൂട്ടിയ്ക്കും പിന്നീട് സോമാലിയ, എത്യോപ്യ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ വഴി എന്റബെ ലക്ഷ്യമാക്കി പറന്നു.വൈകിട്ട് 6.30 നു ഇസ്രായേൽ മന്ത്രിസഭ ഓപറേഷനു അനുമതി നൽകി.സമയം രാത്രി 11.00 മണി. ആദ്യത്തെ C 130 ഹെർകുലീസ് വിമാനം എന്റബേ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. അല്പദൂരം ഓടി അതു നിന്നു.അതിന്റെ പിന്നിലെ കാർഗോ റാമ്പ് തുറന്നു. മെഴ്സിഡസ് കാറും അതിനു പിന്നാലെ രണ്ടി ലാൻഡ് റോവർ ജീപ്പുകളും റാമ്പ് വഴി റൺ വേയിലേയ്ക്കിറങ്ങി. കമാൻഡർ യൊനാതൻ നെതന്യാഹു (യോണി) അതിവേഗം ചാടിയിറങ്ങി പരിസരവീക്ഷണ നടത്തി. വിമാനം ലാൻഡ് ചെയ്തയിടത്തു നിന്നും ഏകദേശം ഒന്നരകിലോമീറ്റർ അകലെ കൺട്രോൾ ടവർ, അവിടെ നിന്നും 200 മീറ്റർ അപ്പുറം വലതു വശത്തായി യാത്രക്കാരെ പാർപ്പിച്ചിരിയ്ക്കുന്ന പഴയ ടെർമിനൽ കെട്ടിടം. കണ്ട്രോൾ ടവറിൽ ഉണ്ടായിരുന്ന ഉഗാണ്ടൻ പട്ടാളക്കാർക്ക് ഏതോ ഒരു വിമാനം ലാൻഡ് ചെയ്തു എന്നു മാത്രമേ മനസ്സിലായുള്ളു.അപ്പോൾ മെഴ്സിഡസിലും ജീപ്പുകളിലുമായി കമാൻഡോകൾ വേഗം മുന്നോട്ടു നീങ്ങി. ഉഗാണ്ടൻ പതാക വെച്ച മെഴ്സിഡസിൽ കമാൻഡർ യോണി, ബോഡി ഗാർഡുകളെ പോലെ കമാൻഡോകൾ.കണ്ട്രോൾ ടവറിനു സമീപമെത്തിയപ്പോൾ രണ്ടു ഉഗാണ്ടൻ ഗാർഡുകൾ എതിരെ നിൽക്കുന്നതാണു കണ്ടത്. വാഹനം നിർത്തുവാൻ അവർ തോക്കുകൾ നീട്ടിക്കൊണ്ട് അലറുന്നുണ്ടായിരുന്നു. ഇസ്രായേൽ ഇന്റലിജൻസിനു പറ്റിയ ഒരു അബന്ധമായിരുന്നു അതിനു കാരണം. ഏതാനും ദിവസങ്ങൾ മുൻപ് പ്രസിഡണ്ട് ഇദി അമീൻ ഒരു പുതിയ വെള്ള മെഴ്സിഡസ് കാർ വാങ്ങിയിരുന്നു. പിന്നീട് അദ്ദേഹം ഉപയോഗിച്ചിരുന്നത് അതായിരുന്നു. ഇക്കാര്യം അറിയുന്നതു കൊണ്ടാണ് ഗാർഡുകൾ വാഹനങ്ങളെ തടഞ്ഞത്.എന്തു പ്രകോപനമുണ്ടായാലും വെടിവെയ്ക്കരുതെന്ന് കർശന നിർദ്ദേശം ഇസ്രായേൽ കമാണ്ടോകൾക്കുണ്ടായിരുന്നു. അത്തരമൊരു ഏറ്റുമുട്ടൽ ആദ്യമേ ഉണ്ടായാൽ വിമാന റാഞ്ചികൾ വിവരമറിയുകയും യാത്രക്കാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യാൻ സാധ്യത ഉണ്ട് എന്നതിനാലായിരുന്നു അത്.ഗാർഡുകൾ വാഹനത്തിനു അടുത്തേയ്ക്കു വന്നു. കമാൻഡോകൾ കൈകൾ തങ്ങളുടെ സൈലൻസർ ഘടിപ്പിച്ച ഗണ്ണുകളിൽ അമർന്നു. ഒരു ഗാർഡ് വലതു വശത്തും മറ്റേയാൾ ഇടതു വശത്തും. പെട്ടെന്ന് വലതു വശത്തെ ഗാർഡ് വെടിയേറ്റു വീണു. അടുത്ത വെടിയ്ക്ക് രണ്ടാമത്തെ ഗാർഡും വീണു.. അതോടൊപ്പം എവിടെ നിന്നോ വലിയൊരു വെടിയൊച്ചയും കേട്ടു..“വേഗം മുന്നോട്ട്..” യോണി അലറി. മൂന്നു വാഹനങ്ങളും പഴയ ടെർമിനലിനടുത്തേയ്ക്കു അതിവേഗം പാഞ്ഞു. കെട്ടിടത്തോടു കൂടുതൽ അടുപ്പിയ്ക്കാൻ സാധ്യമായിരുന്നില്ല. അതോടെ കമാൻഡോകൾ ചാടിയിറങ്ങി അതിവേഗം ടെർമിനലിലേയ്ക്ക് ഓടിക്കയറി. ഇതേ സമയം കണ്ട്രോൾ ടവറിൽ നിന്നും അവർക്കു നേരെ വെടിയുണ്ടകൾ വരാൻ തുടങ്ങി. പാരാട്രൂപ്പേഴ്സ് തിരികെ വെടിവെച്ചു.കമാൻഡോകൾ വിവിധ സ്ക്വാഡുകളായി തിരിഞ്ഞു. കെട്ടിടത്തിന്റെ വിവിധ എൻട്രൻസുകളെ ലക്ഷ്യമാക്കി അവർ പൊസിഷൻ ചെയ്തു. യോണിയും അദ്ദേഹത്തിന്റെ സ്ക്വാഡും അവർക്കു പിന്നിൽ പുറമേനിന്നുമുള്ള അറ്റാക്കിനെ പ്രതിരോധിയ്ക്കാൻ പൊസിഷൻ ചെയ്തു.മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന ലീഡ് കമാൻഡോ പെട്ടെന്നു നിശ്ചലനായി. അതു കണ്ട യോണി ആവർത്തിച്ചു ഓർഡർ കൊടുത്തിട്ടും അയാൾ നീങ്ങിയില്ല. ഉടനെ കമാൻഡർ ആ സ്ഥാനം ഏറ്റെടുത്ത് ആക്ഷൻ നയിച്ചു.ആകെ ആറുമിനിട്ടാണു റാഞ്ചികളെ കീഴടക്കാൻ അസ്സോൾട്ട് ടീമിനു അനുവദിച്ചിരിയ്ക്കുന്നത്. കൃത്യം ആറു മിനിട്ടാകുമ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും ഹെർകുലീസുകൾ ലാൻഡു ചെയ്യും. രക്ഷപെടുത്തിയ യാത്രക്കാരെ പുറത്തെത്തിയ്ക്കുമ്പോഴേയ്ക്കും അവയിലെ റെസ്ക്യൂ ടീം കാത്തു നിൽപ്പുണ്ടാകും. യാത്രക്കാരുമായി അവർ നീങ്ങുമ്പോൾ നാലാമത്തെ ഹെർക്കുലീസ് ലാൻഡു ചെയ്യും. യാത്രക്കാരെ അതിൽ കയറ്റും.“മൂവ്..” യോണിയുടെ അലർച്ച കേട്ടതോടെ കമാൻഡോകൾ മുന്നോട്ട് കുതിച്ചു. ഈ ശബ്ദമെല്ലാം കേട്ട് ഒരു റാഞ്ചി ഹാളിനു വെളിയിലേയ്ക്കു വന്നിരുന്നു. എന്താണു സംഭവിയ്ക്കുന്നതെന്ന് അയാൾക്കു മനസ്സിലായില്ല. മുന്നിലേയ്ക്കു വരുന്ന കമാൻഡോയുടെ നേർക്ക് അയാൾ വെടിവെക്കാനൊരുങ്ങി.. എന്നാൽ അതിനു മുൻപു തന്നെ അയാൾ നെറ്റിയിൽ വെടിയേറ്റു വീണു.ഹാളിന്റെ ഗ്ലാസ് ഭിത്തികൾ വെടിയേറ്റു തവിടുപൊടിയായി. അതിൽ കൂടി കമാൻഡോകൾ ഇരച്ചു കയറി. ഒരു കമാൻഡോ മെഗഫോൺ വഴി ഇംഗ്ലീഷിലും ഹീബ്രുവിലുമായി വിളിച്ചു പറഞ്ഞു :

Pages: 1 2 3

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

History

ബ്രിട്ടന്‍ സ്പോഞ്ച് പോലെ രക്തവും മാംസവും ഊറ്റിയെടുത്ത് വെറും എല്ലിന്‍ കൂട് മാത്രമായി വിട്ടേച്ച് പോയിടത്ത് നിന്നാണ് നെഹ്റു തുടങ്ങുന്നത്

Published

on

By

മോത്തിലാൽ നെഹ്‌റുവിന്റെയും സ്വരൂപ് റാണിയുടേയും മകനായി 1889 നവംബര് 14 ന് ഉദിച്ച ആ നക്ഷത്രം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ധൈഷണികമായ ദിശാബോധം നൽകി.ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്നു ജവഹർലാൽ നിരവധി തവണ ജയിൽവാസമനുഷ്ഠിച്ചു.ഗാന്ധിജിയുടെ ഉറ്റ തോഴനായിരുന്ന ജവഹർലാൽ,ഒരു പക്ഷെ അദ്ദേഹവുമായുള്ള അടുപ്പം കൊണ്ടായിരിക്കാം ആ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചത്.

രാഷ്ട്രീയ,മതേതരത്വ ,മാനവിക സൗഹാർദ്ദത്തിലധിഷ്ഠിതമായ നവ ഭാരതത്തിന്റെ ശില്പിയെ കണ്ണീരോടെ ഈ ദിവസത്തിലോർക്കാതിരിക്കുന്നതെങ്ങനെ?.അതിർ വരമ്പില്ലാത്ത ലോകമെന്ന ടാഗോറിന്റെ സമാന കാഴ്ചപ്പാടിന്റെ ഉടമ,തികഞ്ഞ മതേതര വാദി ,എഴുത്തുകാരൻ ,ദാർശനികൻ,ചിന്തകൻ ,സൗന്ദര്യാരാധകൻ ഒക്കെയായിരുന്നു കുട്ടികളുടെ “ചാച്ചാജി”. ജയിലിൽ നിന്നുകൊണ്ട് അച്ഛൻ മകൾക്കയച്ച കത്തിൽ ജീവിതത്തെ പ്രപഞ്ചവുമായും ,പ്രകൃതിയുമായും എങ്ങനെ സമന്വയിപ്പിക്കണമെന്ന് ഇന്ദിരക്ക് പഠിപ്പിച്ചു കൊടുത്ത ദാര്ശനികനായ പിതാവ് …….

ലോകപ്രശസ്തമായ നിരവധി പുസ്തകങ്ങളുടെ രചയിതാവായ ജവഹർലാലിന്റെ ഏറ്റവും പ്രശസ്ത രചനകളാണ് വിശ്വചരിത്രാവലോകനവും ,ഇന്ത്യയെ കണ്ടെത്തലുമെന്ന പുസ്തകവും.പ്രപഞ്ച പ്രതിഭാസങ്ങൾ വർണിക്കുന്ന ഒരച്ഛൻ മകൾക്കയച്ച കത്തുകളെന്ന പുസ്തകം ഒരപൂർവ സൃഷ്ടി തന്നെയായിരുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്ന നെഹ്‌റു 1964 ൽ അന്തരിക്കുന്നത് വരെ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ശക്തിഗോപുരം തന്നെയായിരുന്നു.നെഹ്രുവിൻ സോഷ്യലിസവും ,സാമ്പത്തികശാസ്ത്രവും ഭാരതത്തിന്റെ ആത്മാവറിഞ്ഞുകൊണ്ടുള്ളതായിരുന്നു…ഇഷ്ടം ഒരു നൂറായിരം ഇഷ്ടം കുട്ടികളുടെ ചാച്ചാജിയോട്.😍❤️❤️❤️❤️ ഇന്ന് ശിശു ദിനം …ആസിഫ് അബ്ദുറഹ്മാൻ..

Continue Reading

History

ഈ ക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ അര്‍ദ്ധനഗ്നരാക്കി പൂജ ചെയ്യുന്ന പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നു.

Published

on

By

തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള എഴൈകാന്ത അമ്മന്‍ കോവിലില്‍ ( Yezhaikantha Amman Temple) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മേല്‍വസ്ത്രം ഇല്ലാതെ (Topless) 15 ദിവസം വരെ ക്ഷേത്രത്തില്‍ താമസിപ്പിച്ചു പൂജ ചെയ്യുന്ന 200 വര്ഷം പഴക്കമുള്ള ആചാരത്തിനെതിരെ ജില്ലാ കളക്ടറും ദേശീയ മനുഷ്യാവകാശ കമ്മിഷനും രംഗത്ത് വന്നിരിക്കുന്നു.

പെണ്‍കുട്ടികള്‍ രജസ്വല ആകുന്നതിനു മുന്‍പ് ദേവീ സ്വരൂപം എന്ന് സങ്കല്‍പ്പിച്ച് അവരെ ഇങ്ങനെ മേല്‍വസ്ത്രമില്ലാതെ ക്ഷേത്രത്തില്‍ പാര്‍പ്പിച്ചു തുടര്‍ച്ചയായി 15 നാള്‍ പൂജിക്കുന്നതാണ് ചടങ്ങ്. ആ കാലയളവില്‍ ക്ഷേത്രം പൂജാരിയുടെ സംരക്ഷണയിലായിരിക്കും ഈ പെണ്‍കുട്ടികള്‍ എല്ലാവരും.

പൂജ അവസാനിക്കുന്ന 15 മത് നാളില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന 5 ആണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍ വന്ന് ഈ പെണ്‍കുട്ടികളെയെല്ലാം വിവസ്ത്രരാ ക്കുകയും തുടര്‍ന്നുള്ള പൂജകള്‍ക്കൊടുവില്‍ പൂജാരി അവര്‍ക്ക് പുതുവസ്ത്രം നല്‍കുകയും ചെയ്യുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുകയാണ്.

മധുരക്കടുത്തുള്ള 60 ഗ്രാമങ്ങളില്‍ നിന്നുള്ള 7 പെണ്‍കുട്ടികളെ വീതമാണ് ഇതിനായി ഓരോ വര്‍ഷവും നേര്‍ച്ച സമര്‍പ്പിക്കുന്നത്. വീട്ടുകാരു ടെയും നാട്ടുകാരുടെയും പൂര്‍ണ്ണ സമ്മതം ഇക്കാര്യത്തിലുണ്ടുതാനും. ദൈവീക അനുഗ്രഹമായാണ് ഇതിനെ വീട്ടുകാര്‍ കാണുന്നത്.ഗ്രാമങ്ങള്‍ ആബാലവൃദ്ധം പങ്കെടുക്കുന്ന വലിയ ആഘോഷമാണ് ഈ കന്യകാ പൂജ.

ക്ഷേത്രത്തിന്‍റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു പെണ്‍കുട്ടിക്ക് നേരെയും യാതോരുവിധത്തിലുമുള്ള അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് നാട്ടുകാരും ഭക്തജന ങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇതെപ്പറ്റി ആര്‍ക്കും പരാതിയുമില്ല.

എന്നാല്‍ ഇത്തവണ പതിവുകള്‍ മാറി. പൂജക്ക്‌ വിധേയരാകുന്ന പെണ്‍കുട്ടികള്‍ പൂര്‍ണ്ണമായും വസ്ത്രം ധരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.വീരറാവു ഉത്തരവിട്ടിരിക്കുകയാണ്. കൂടാതെ പെണ്‍കുട്ടികളെ വിവസ്ത്രരാക്കാനും പാടില്ല എന്നും ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇതുവരെ ആരുടെ ഭാഗത്തുനിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഭക്തിയുടെ മറവില്‍ നടക്കുന്ന ഈ അനാചാരം ഇതേപടി പൂര്‍ണ്ണമായി അനുവദിക്കാനാകില്ലെന്നും കലക്ടര്‍ പറയുന്നു.

1988 നിര്‍ത്തലാക്കപ്പെട്ട ദേവദാസി സമ്പ്രദായ ത്തിന്റെ മറ്റൊരു മുഖമായി ഈ ആചാരത്തെ പലരും നോക്കിക്കാണുകയാണ്..
ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പെണ്‍കുട്ടികളെ നഗ്നരാക്കുന്ന ഈ ആചാരം മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് 4 ആഴ്ചകള്‍ക്കകം ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ തമിഴ്നാട് സര്‍ക്കാരിന് രണ്ടു നാള്‍ മുന്പ് നോട്ടീസയച്ചു.

Continue Reading

History

നിങ്ങള്‍ക്ക് ബ്ലഡ് ക്യാന്‍സര്‍ വരുമോ? ഇതാ 7 പ്രാരംഭ ലക്ഷണങ്ങള്‍

Published

on

By

ക്യാന്‍സര്‍ എത്രത്തോളം മാരകമായ അസുഖമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. ക്യാന്‍സറുകളില്‍ ഏറെ മാരകമായ ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. ബ്ലഡ് ക്യാന്‍സറിന്റെ ഏറ്റവും പ്രാരംഭമായ 7 ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1, പനി..

ലുക്കീമിയയുടെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ് പനി. പെട്ടെന്ന് ശരീരത്തിലെ ഊഷ്‌മാവ് ഇടവിട്ട് കൂടുകയും കുറയുകയും ചെയ്യുന്നത് ഏതെങ്കിലുംതരത്തിലുള്ള അണുബാധയുടെ ലക്ഷണമാണ്. ഇതേതരത്തിലാണ് രക്താര്‍ബുദ ലക്ഷണമായ പനിയും കണ്ടുവരുന്നത്. ശരീരത്തില്‍ അണുബാധയുണ്ടാകുന്നതിന് സമാനലക്ഷണങ്ങളെല്ലാം ലുക്കീമിയ പിടിപെടുമ്പോഴും തുടക്കത്തില്‍ കണ്ടുവരാറുണ്ട്.

3, ശരീരത്തില്‍ ചുവന്ന പാടുകള്‍..

ലുക്കീമിയയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണിത്. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും, ചര്‍മ്മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും.

4, രാത്രിയില്‍ വിയര്‍ക്കുക..

നല്ല തണുത്ത കാലാവസ്ഥയിലും ഉറക്കത്തില്‍ നന്നായി വിയര്‍ക്കുന്നത് ലുക്കീമിയയുടെ ലക്ഷണമാകാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഇതുവരെ വിശദീകരിക്കാന്‍ ഡോക്‌ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ല.

5, ക്ഷീണം..

ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്‌ക്കും, ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നത് ഇതേ കാരണം കൊണ്ടാകും. ചിലരില്‍ ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യും.

6, നെഞ്ചുവേദനയും കാല്‍പ്പാദത്തിലെ നീര്‍ക്കെട്ടും..

ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും കാല്‍പ്പാദത്തിലെ നീര്‍ക്കെട്ടും ലുക്കീമിയയുടെ ലക്ഷണമാകാം. കാലിലെ നീര്‍ക്കെട്ടിലൂടെ രക്തസ്രാവവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ ഇത് ഹൃദ്രോഗലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്.

7, ഇടയ്‌ക്കിടെ ഉണ്ടാകുന്ന അണുബാധകള്‍..

ശരീരത്തില്‍ ഇടയ്‌ക്കിടെ അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അത് ചിലപ്പോള്‍ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ വെളുത്തരക്താണുക്കളുടെ അളവ് കുറയുന്നതുകൊണ്ടാണ് ഇങ്ങനെ അടിക്കടി അണുബാധ ഉണ്ടാകുന്നത്.

മേല്‍പ്പറഞ്ഞ ഏഴ് ലക്ഷണങ്ങളും ഉള്ളവര്‍ രക്താര്‍ബുദം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ രക്തപരിശോധനകള്‍ നടത്താനും തയ്യാറാകണം. തുടക്കത്തിലേ കണ്ടെത്തിയാല്‍ രക്താര്‍ബുദം പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാനുള്ള സൗകര്യങ്ങള്‍ കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ ലഭ്യമാണ്…

Continue Reading

Writeups

Malayalam Article1 day ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article4 days ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article5 days ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article1 week ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Malayalam Article2 weeks ago

കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍...

Malayalam Article2 weeks ago

വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ...

Malayalam Article2 weeks ago

സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ...

Malayalam Article2 weeks ago

കേരളത്തിലെ ആദ്യത്തെ പുരുഷ ദമ്പതികളെ നിങ്ങൾക്കറിയാമോ, അത് ഇവരാണ്

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും....

Malayalam Article2 weeks ago

കരഞ്ഞു കലങ്ങിയ കണ്ണുമായാണ് കളക്ട്രേറ്റുകളിലെ ഓഫീസുകളിൽ കയറിയിറങ്ങിയത്, ഒടുവിൽ സങ്കടം കേട്ട ആൾ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് കളക്ട്രേറ്റിലെ ഓഫീസുകളിൽ കേറിയിറങ്ങി മടുത്ത ഫോർട്ട് കൊച്ചി സ്വദേശി വൈകുന്നേരം കളക്ട്രേറ്റിനടുത്തെ ചായ കടയിൽ എത്തിയത്. കടയിൽ എത്തി അവിടെ കണ്ട ഒരു...

Trending

Don`t copy text!