Connect with us

Films

അന്ന് മോഹൻലാൽ ചിത്രത്തിൽ അസിസ്റ്റന്റ്; ഇന്ന് തിരക്കേറിയ നടി

Published

on

റോൾ മോഡൽസ് എന്ന ചിത്രത്തിനൊപ്പം ചേരാനായി വിമാനം കയറിയ സ്രിന്റ ഗോവ എയർപോർട്ടിലെത്തിയത് അർധരാത്രിയാണ്. അവിടെ നിന്നൊരു ടാക്സി പിടിച്ച് നേരെ ലൊക്കേഷനിലേക്ക്. അപരിചിതനായ കാർ ഡ്രൈവർ, അപരിചിതമായ വഴികൾ.. കയ്യിലുള്ള മൊബൈൽ ഫോണിന്റെ ആയുസ് അഞ്ചു ശതമാനത്തിൽ താഴെ മാത്രം. എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനുള്ള കഴിവു നേടണമെന്നു ലോകത്തോട് ഉറച്ചു വിളിച്ചു പറയാൻ തോന്നിപ്പോയി അന്നു സ്രിന്റയ്ക്ക്. അനിഷ്ടങ്ങളൊന്നും ഉണ്ടായില്ല; പക്ഷേ, ഒരിക്കലും മറക്കാത്ത ആ രാത്രിയിൽ നിന്ന് ഒരുപാടു തിരിച്ചറിവുകളുണ്ടായി തനിക്കെന്നു സിന്റ്ര പറയുന്നു.

സ്രിന്റയുടെ കുടുംബത്തിൽ സിനിമാക്കാർ ആരുമില്ല. പക്ഷേ, ‘ഫോർ ഫ്രണ്ട്സ്’ എന്ന കന്നി ചിത്രം മുതൽ അവസാനം പുറത്തിറങ്ങിയ ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ വരെയുള്ള സിനിമകളിലെ സ്രിന്റയുടെ കഥാപാത്രങ്ങൾ ഇടിച്ചു കയറിയതു പ്രേക്ഷകരുടെ മനസിലേക്കാണ്. ‘വേഷം എത്ര ചെറുതാണെങ്കിലും അതിലൊരു ഒപ്പു ചാർത്താനാണ് എന്റെ ശ്രമം. ചെറുതാണെന്ന പേരിൽ ഒരു കഥാപാത്രവും വേണ്ടെന്നു വച്ചിട്ടില്ല’ – സ്രിന്റ പറയുന്നു.

https://www.instagram.com/p/BTNvP5rgyAJ/

‘ചൈന ടൗൺ’ എന്ന ചിത്രത്തിൽ റാഫി മെക്കാർട്ടിൻമാരുടെ അസിസ്റ്റന്റായിട്ടാണു സ്രിന്റ സിനിമയുടെ പടി ചവിട്ടിയത്. പിന്നീട് അഭിനയത്തിലേക്കു തിരി​ഞ്ഞു. ‘അന്നയും റസൂലും’, ‘1983’  എന്നീ ചിത്രങ്ങൾ വഴിത്തിരിവുകളായി. ഇതുവരെ സൂപ്പർതാര ചിത്രങ്ങൾ അടക്കം 31 സിനിമകളുടെ ഭാഗമായി.

സ്രിന്റ എന്ന പേരു കേട്ട് ആളെ തിരിച്ചറിയാത്തവർക്കും ‘മേക്കപ്പ് കൂടുതലാണോ ചേട്ടാ..’ എന്ന ഒറ്റ ഡയലോഗ് കേട്ടാൽ ആളെ പിടികിട്ടും. ‘1983’ലെ സച്ചിനെ അറിയാത്ത.. ഹിന്ദി സിനിമകൾ കാണാത്ത സുശീലയെ രണ്ടു കയ്യും നീട്ടി ജനം സ്വീകരിച്ചതോടെ പിന്നെ അവസരങ്ങൾക്കായി കാത്തു നിൽക്കേണ്ടി വന്നിട്ടില്ല സ്രിന്റയ്ക്ക്. ‘പല കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ കഴിയുന്നതു ശരിക്കും ത്രില്ലാണ്. ഒരിക്കലും ഒരേ ടൈപ്പ് കഥാപാത്രങ്ങളിൽ ജീവിതം തളച്ചിടാനും ഉദ്ദേശിച്ചിട്ടില്ല. വെറുതേ സ്ക്രീനിൽ വന്നു പോകുന്നതിനു പകരം വർഷങ്ങൾ കഴിഞ്ഞാലും കഥാപാത്രത്തെ പ്രേക്ഷകർ ഓർക്കണം.’ – സ്രിന്റയുടെ ആഗ്രഹം ഇതു മാത്രം. കമ്മട്ടിപ്പാടത്തിലെ നായിക ഷോൺ റോമി സിനിമയിൽ സംസാരിച്ചതും സ്രിന്റയുടെ ശബ്ദത്തിലൂടെയായിരുന്നു.

‘റോൾ മോഡൽസ്’ എന്ന ചിത്രത്തിൽ ഒരു ടോം ബോയ് കഥാപാത്രമാണു സ്രിന്റയുടേത്. ജീവിതത്തിൽ ടോം ബോയ് എന്ന കെട്ടും പേരും ഇഷ്ടമല്ല സ്രിന്റയ്ക്ക്. പക്ഷേ, ഒറ്റയ്ക്കാകുന്ന ചില നേരങ്ങളിലും ഇടങ്ങളിലും ഇത്തിരി ടോം ബോയ് ആകുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. ബിജു മേനോൻ ചിത്രം ‘ഷെർലക് ടോംസ്’, നിവിൻ പോളി നായകനാകുന്ന ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, നടൻ സൗബിൻ സഹീർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പറവ’ എന്നിവയാണ് സ്രിന്റയുടെ മറ്റു പുതുചിത്രങ്ങൾ.

Advertisement

Film News

ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ…

Published

on

By

ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ… ഞാൻ പ്രകാശൻ എന്ന സിനിമയാണ് നിഖില വിമലിന്റെ പുതിയ ചിത്രം.ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം തീയേറ്ററുകളിൽ വിജയം കൈവരിക്കുകയാണ് .തന്റെ പുതിയ കഥാപാത്രം സലോമിയെ കുറിച്ചുള്ള വിശേഷങ്ങൾ പറയുന്നു…

സലോമി താനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ചിത്രത്തില്‍ തേപ്പുകാരിയാകാന്‍ കുറച്ച്‌ ടെന്‍ഷനുണ്ടായിരുന്നുവെന്നും നിഖില വിമല്‍ പറഞ്ഞു. പക്ഷെ സത്യന്‍ സാറിന് താന്‍ സലോമിയായാല്‍ നന്നായിരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. പിന്നെ സലോമി സ്‌നേഹലതയെപ്പോലെ അത്രയും വലിയ തേപ്പുകാരിയല്ല. സലോമിയെ പ്രകാശനാണ് ആദ്യം തേച്ചത്. അതിന് ശേഷമാണ് സലോമി തേയ്ക്കുന്നത്.

പ്രകാശന്‍ തേച്ചപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, സലോമി തേച്ചപ്പോഴാണ് പ്രശ്‌നം. ഇങ്ങോട്ട് തേച്ചാല്‍ അങ്ങോട്ടും തേയ്ക്കുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യാസമുള്ള കഥാപാത്രമാണ് സലോമിമെന്നും നിഖില പറഞ്ഞു.പ്രകാശന്‍ ആത്മാര്‍ഥത കാണിക്കാത്തതുപോലെ തന്നെ ആത്മാര്‍ഥതയില്ലാത്ത കഥാപാത്രമാണ് സലോമിയുമെന്നും ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ നിഖില വിശദീകരിച്ചു.

Continue Reading

Film News

സഹോദരിയെ കെട്ടിച്ചതും തെസ്‌നിഖാന്‍, ഇനി സ്വന്തമായി ജീവിതം വേണം..!!

Published

on

By

സഹോദരിയെ കെട്ടിച്ചതും തെസ്‌നിഖാന്‍, ഇനി സ്വന്തമായി ജീവിതം വേണം..!!
ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ എത്തി മലയാളി പ്രേക്ഷകര്‍ക്ക് ഹാസ്യ വസന്തം സമ്മാനിച്ച അഭിനയത്രിയാണ് തെസ്നി ഖാന്‍.സിനിമയിലെ തെസ്നിയുടെ പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഓര്‍ത്തു വെക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ കോമഡി സ്റ്റാര്‍ വേദിയില്‍ തെസ്നി ഖാന്‍ ആയിരുന്നു അതിഥി ആയി എത്തിയത്.തെസ്നി ഖാനെ സര്‍പ്രൈസ് വിവാഹ വാര്‍ത്ത ഒരുക്കി ജഗദീഷും റിമിയും ഞെട്ടിചിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ആയിരുന്നു തെസ്നി ഖാന്‍ അതിഥി ആയി എത്തിയത്.സ്കൂള്‍ അവധി ആകുന്നതോടെ കുട്ടികള്‍ തങ്ങളുടെ തറവാട്ടിലേക്ക് പോകുന്നത് പോലെയാണ് ഞാന്‍ ഏഷ്യാനെറ്റിലേക്ക് വരുന്നത് എന്നും ഇത് തന്‍റെ തറവാട് പോലെ ആണെന്നും ആയിരുന്നു വേദിയില്‍ എത്തിയ താരത്തിന്റെ പ്രതികരണം. ഏകദേശം പതിനഞ്ചു വര്‍ഷത്തോളം സിനിമാല ചെയ്തു.

Continue Reading

Film News

വിവാഹം കഴിഞ്ഞു ഒരു കുട്ടിയുള്ള ആര്യയോട് താൻ കന്യകയാണോ എന്നൊരു ചോദ്യം ? മറുപടി ഇങ്ങനെയും !

Published

on

By

കന്യകയാണോ എന്ന് ചോദ്യം, ആര്യയുടെ കിടിലൻ മറുപടി

തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നതിൽ ശ്രദ്ധാലുവാണ് സിനിമ-സീരിയൽ താരം ആര്യ. നിരവധിപേര്‍ സമൂഹമാധ്യമങ്ങളിൽ താരത്തിനെ പിന്തുടരുന്നുണ്ട്. ഈ വർഷത്തിന്റെ അവസാനത്തിൽ ആരാധകർക്കു ചോദ്യങ്ങൾ ചോദിക്കാൻ ആര്യ അവസരമൊരുക്കിയിരുന്നു. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്കു താരം മറുപടി നൽകിയത്. ഇതിനിടയിലാണു കന്യകയാണോ എന്ന ചോദ്യം ആര്യയെ തേടി എത്തിയത്.

എന്നാൽ ഈ ചോദ്യത്തിന് മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്. കഴിഞ്ഞു പോകുന്ന വർഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാൻ പഠിച്ച കാര്യങ്ങൾ പറയാൻ ഈ ഒരു ജാലകം മതിയാവില്ലെന്നു ആര്യ കുറിച്ചു. ആര്യയോടുള്ള ആരാധനയും സ്നേഹവും അറിയിക്കുന്നതായിരുന്നു കൂടുതൽ സന്ദേശങ്ങളും, ഇതിനെല്ലാം താരം മറുപടിയും നൽകി. മാസങ്ങൾക്കു മുൻപാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എൻജിനീയറുമായ രോഹിത് ആണ് ആര്യയുടെ ഭർത്താവ്. ഏക മകൾ

Continue Reading
“KeralaJobUpdates”

Writeups

Malayalam Article1 month ago

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ...

Malayalam Article1 month ago

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ...

Malayalam Article2 months ago

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്....

Malayalam Article2 months ago

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം  235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക്...

Malayalam Article2 months ago

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക്...

Malayalam Article2 months ago

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു...

Malayalam Article2 months ago

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം...

Malayalam Article2 months ago

കൊല്ലം സ്ത്രീധന പീഡന കൊലപാതകം. പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Malayalam Article2 months ago

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ.  കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ്  മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത്...

Malayalam Article2 months ago

കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Trending

Copyright © 2019 B4blaze Malayalam

Don`t copy text!