Connect with us

Malayalam Article

ഓർമ്മകളിലെ പ്രണയം …

Published

on

കുട്ടിക്കാലം മുതലേ ഓർമ്മകളിലെന്നും നീയെന്റെ കളിക്കൂട്ടുകാരനായിരുന്നു… വളരുംതോറും എന്നിലത് പ്രണയമായ് മാറിയതെന്നാണെന്നെനിക്കറിയില്ല…
നീയെനിക്കെന്നുമൊരു ഹരമായിരുന്നു..
എത്ര കണ്ടാലും അനുഭവിച്ചാലും മതിവരാത്തത്രയും… നിന്നെക്കുറിച്ച് ഞാനെപ്പോഴും വാചാലയാകുന്നു… വാക്കുകളാൽ വിവരിക്കുവാനാകാതെ സമ്മർദ്ദത്തിനടിമപ്പെടുന്നു. നിന്നോർമകളിൽ സിരകളിലൊരു മിന്നൽ പ്രവാഹം ഞാനറിയുന്നു…

എനിക്കറിയില്ല ഞാനെന്തിനാണ് നിന്നെയിങ്ങനെ പ്രണയിക്കുന്നതെന്ന്… നിന്റെ വരവിൽ ഞാനെത്ര ആഹ്ളാദവതിയാണെന്ന് നിനക്കറിയാമോ? നിന്നെ വരവേൽക്കാൻ പുറത്തേക്കോടിയെത്തുമ്പോഴെന്നെ തഴുകുന്ന നിന്റെ കൈകൾക്കെന്തൊരു തണുപ്പാണ്.
ഓർമകൾ പങ്കുവെക്കപ്പെടുമ്പോൾ നിന്നോടൊപ്പമുള്ള നിമിഷങ്ങളെ മാറ്റി നിർത്താനെനിക്കാകില്ല. നിന്റെ ശക്തമായവരവിൽ പാടത്തെ തോടുകളും, പുഴകളും, കുളങ്ങളുമെല്ലാം നിറഞ്ഞൊഴുകുമ്പോൾ എല്ലാവർക്കും പേടിയാണ്, കുട്ടികളെയെല്ലാം പുറത്തു വിടാൻ… എങ്കിലും ഞാനതെല്ലാം ആസ്വദിക്കുമായിരുന്നു… കാരണം എനിക്ക് നിന്നെ യാതൊരുഭയവുമില്ല..

സ്കൂൾ വിട്ട് വീട്ടിലേക്ക് വരും സമയം വീശിയടിക്കുന്ന കാറ്റിൽ എന്റെകുട മുകളിലേക്കുയർന്നു പൊങ്ങുമ്പോൾ നീയെന്നെ ആലിംഗനം ചെയ്യും… ആ നനവിൽ ഞാൻ വിറക്കുമെങ്കിലും അതിന്റെ തണുപ്പും ഒരനുഭവമായി ഞാനാസ്വദിക്കും. പാടത്തെ ചെറുതോട്ടിലെ വെള്ളത്തിനപ്പോൾ ഇളം ചൂടായിരിക്കും. അതിൽ മുങ്ങിക്കിടക്കുവാൻ തോന്നുമെങ്കിലും തോടരികിലിരുന്ന് തലനീട്ടുന്ന നീർക്കോലിക്കുഞ്ഞുങ്ങൾ ആ ഉദ്യമത്തിൽ നിന്നെന്നെ പിന്തിരിപ്പിക്കും..

നിന്റെ കൂട്ടുകാരായ ഇടിയും മിന്നലും വരുന്നതു കാണാനും എനിക്കെന്തിഷ്ടമാണന്നോ? ഞാനതിനേയും ഭയപ്പെടാറില്ല… രാത്രിയിൽ മിന്നൽ വരുമ്പോൾ പകൽ പോലെ വെളിച്ചം വരുന്നത് കാണനെന്ത് രസമാണ്.. ശേഷം ദിഗന്തം പൊട്ടുമാറുച്ചത്തിൽ വരുന്ന ഇടിവെട്ടും…

ഞാനതെല്ലാം കാണാൻ ജനലഴിക്കടുത്ത് നിൽക്കുമ്പോഴായിരിക്കും കുസൃതിയോടെ നീയെന്റെ മുഖത്തേക്ക് വെള്ളത്തുള്ളികൾ തെറിപ്പിക്കുക… ശ്ശോ എന്ന് പറഞ്ഞ് പരിഭവം കാണിക്കുമെങ്കിലും നിന്റെയാ വികൃതിയും എനിക്കിഷ്ടമാണ് കേട്ടോ….
രാത്രിയിൽ പാടത്തു നിന്നുയരുന്ന മാക്രോം വിളികളും, ചിവീടിന്റെ ശബ്ദവും നിന്റെ വരവിനെ വിളിച്ചോതുന്നതോടൊപ്പം താളാത്മകമായ സംഗീതം പോലെയത് തുടർന്നു കൊണ്ടേയിരിക്കും… ആ സമയം പെട്രോമാക്സുമായി ഒരു കൂട്ടർ തവളപിടുത്തത്തിനിറങ്ങും… ഇരുട്ടിലും മിന്നാമിനുങ്ങുപോൽ ആ വെളിച്ചം പലയിടത്തും ചുറ്റിക്കറങ്ങുന്നത് കാണാം.. മനപ്പറമ്പിലെ ചരിഞ്ഞു കിടക്കുന്ന പുൽപ്പരപ്പിലൂടെ നീ മന്ദമായൊഴുകുമ്പോൾ അതിൽ തുള്ളിക്കളിച്ച് ‘ചിൽ ചിൽ’ ശബ്ദമുണ്ടാക്കുന്നത് എന്ത് രസമാണ്…

തെങ്ങിൻ തടങ്ങളിൽ നിറഞ്ഞു കിടക്കുന്ന വെള്ളത്തെ, മുറിച്ചെടുത്ത കപ്പത്തണ്ട് കൊണ്ട് കുത്തിവക്കുമ്പോൾ അതിലൂടെ പുറത്തേക്കൊഴുകുന്ന ചെറിയ വെള്ളച്ചാട്ടത്തെ നോക്കി നിൽക്കുന്നതും എന്ത് രസമായിരുന്നു… വീട്ടിലേക്കുവരുന്നതിനിടയിൽ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തട്ടിക്കളിക്കുമ്പോൾ കൊലുസ്സിട്ട കാലുകൾക്ക് പതിവിലുമധികം നിറവും ഭംഗിയും തോന്നും… ആരും കാണുന്നില്ലെന്ന ധാരണയാൽ ഞാനും കൂട്ടുകാരും പാവാടയൽപം ഉയർത്തിപ്പിടിച്ച് വെള്ളം ചവിട്ടി തെറിപ്പിച്ച് പാട്ടും പാടി ഡാൻസ് ചെയ്തതും, ദൂരെ മതിലിൽ ഇരുന്ന പയ്യൻമാർ അത് കണ്ട് ‘ഡാൻസ് കൊള്ളാം കേട്ടോ’ എന്ന് പറഞ്ഞപ്പോഴുണ്ടായ ചമ്മിയമുഖവും നാണക്കേടും നീയും കണ്ടതല്ലേ? ഇതൊന്നും നീ മറന്നിട്ടില്ലല്ലോ?

ഇളം വെയിലിൽ നീയെത്തുമ്പോൾ സ്വർണ്ണനിറമുള്ള നിന്നെ കാണാനെന്തു ചന്തമാണ്… ആ പൊൻവെയിലും ചാറ്റലും ഒത്തുചേരുമ്പോൾ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. മുറ്റത്തേക്കോടി ചെന്ന് കുറുക്കന്റെ കല്യാണം എന്നു പറഞ്ഞ് തുള്ളുവാനും ഉറക്കെ കൂകുവാനും തോന്നുന്ന നിമിഷങ്ങൾ. ബൈക്ക് യാത്രയിലും നിയുള്ളതൊരു രസം തന്നെയാണ് കേട്ടോ. നന്നായി ആസ്വദിച്ചു കൊണ്ടൊരു യാത്ര… നിന്നെക്കണ്ടാൽ അകത്തു കയറാതെ നിൽക്കുന്ന എന്നെ നോക്കി എന്റെ മാതാവ് പറയും. കയറി വാ മോളെ വല്ല പനിയും പിടിക്കുമെന്ന്… എന്നാൽ നിന്നോടൊപ്പം നിന്നുവെന്ന കാരണത്താൽ എനിക്കൊരസുഖവും വരാൻ നീ അനുവദിച്ചിട്ടില്ലല്ലോ?

ചിലസമയം നിന്നെ കുറ്റം പറയുന്ന വീട്ടമ്മമാരെ പറ്റിക്കുന്ന നിന്റെ കുറുമ്പുണ്ടല്ലോ.. അത് കാണുമ്പോൾ എനിക്ക് ചിരിവരും… ഒരു വെയിൽ കാണുമ്പോഴേക്കും തുണികളും വിറകുകളും ഉണക്കുന്ന അവർക്കിടയിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ നീ പെയ്തിറങ്ങുമ്പോൾ അവരുടെ ഓട്ടം ഒന്ന് കാണേണ്ടത് തന്നെയാണ്. എന്നാലും പാവങ്ങളല്ലെ… കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ… അവരെ പറ്റിക്കേണ്ട കേട്ടോ…
ഒരു വിഷമം കൂടി എനിക്ക് പറയുവാനുണ്ട്. ചില സമയം നിന്നിലൊരു ക്രൂരസ്വഭാവം തലപൊക്കാറുണ്ട്. ആ രൗദ്രഭാവത്തിൽ പ്രളയമായ് സംഹാര താണ്ഡവമാടി എത്രയോ കുടുംബങ്ങളെയും, കുഞ്ഞുങ്ങളേയും നീ അനാഥമാക്കുന്നു… ഇതെല്ലാം എന്നിൽ വലിയ വിഷമമുണ്ടാക്കും… അതൊന്നും വേണ്ട കേട്ടോ… ?

ചില സമയം ഞാൻ നിന്നെ ഭയപ്പെട്ടിട്ടുണ്ട് നിനക്കത് ഓർമയുണ്ടോ എന്നറിയില്ല… ശക്തമായ നിന്റെ വരവിലും ശബ്ദത്തിലും പടർന്നിറങ്ങുന്ന വെള്ളത്തുള്ളികൾക്കൊപ്പം കുളിക്കുവാനായി നിറഞ്ഞു കിടക്കുന്ന കുളത്തിൽ ഒറ്റക്കിറങ്ങി മുങ്ങുമ്പോൾ ശരിക്കും ഭയം തോന്നിയിട്ടുണ്ട്. ആരോ മുക്കിത്താഴ്ത്താൻ വരുന്ന പോലൊരു തോന്നൽ… അതെന്നിൽ വല്ലാത്ത ഭീതിജനിപ്പിക്കും. എങ്കിലും പെരുമഴയിൽ കുളത്തിലെ വെള്ളത്തിന് ഇളം ചൂടായിരിക്കും. അതിലിറങ്ങുന്നതും ഒരനുഭവം തന്നെയാണ്.

അതുകൊണ്ട് ആ ഭയത്തെ ഞാൻ വകവെക്കാറില്ല.
കടൽത്തീരത്ത് ശക്തമായ കാറ്റിലും അലറി വിളിച്ച് പാഞ്ഞടുക്കുന്ന തിരമാലകളുടെ സിൽക്കാരത്തിനുമൊപ്പം നിന്റെ ശക്തമായവരവിൽ ഭീതിതമായൊരു അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ ഞാൻ ഭയന്നു വിറക്കുമായിരുന്നു… എങ്കിലും ഇതൊന്നും കൈവിട്ടുകളയുവാൻ എന്നേക്കൊണ്ടാവില്ല. ഭയമുള്ള ആ നെഞ്ചിടിപ്പിലും അൽപം ഉൾഭയത്തോടെ വിറക്കുന്ന ശരീരത്തെ നിയന്ത്രിച്ച് ഞാൻ നിന്നെ ആസ്വദിക്കും….

ഇതെല്ലാം കേട്ടാൽ മറ്റുള്ളവർ പറയുമായിരിക്കും എനിക്ക് ഭ്രാന്താണെന്ന്.. അതെ എനിക്ക് ഭ്രാന്താണ്.. എല്ലാം അനുഭവിച്ചറിയുവാനുള്ള ഭ്രാന്ത്… എന്നാൽ ഞാനൊന്നു പറയട്ടെ… ഇതൊന്നും അനുഭവിച്ചറിയാൻ കഴിയാത്തവരാണെങ്കിൽ അവരെത്ര നിർഭാഗ്യവാൻമാരാണ്?എത്രമാത്രം വിഡ്ഢികളാണ്… കാരണം അവർ ജീവിതം ആസ്വദിച്ചിട്ടില്ല…

അനുഭവിച്ചറിഞ്ഞിട്ടില്ല… മഴ വരുമ്പോൾ അകത്തേക്കോടുകയല്ല വേണ്ടത്… പുറത്തേക്കിറങ്ങണം… മുകളിലേക്കുയർത്തിപ്പിടിച്ച മുഖത്ത് നിൻകരവിരുതിൽ കവിളിണകളെ തഴുകുന്ന നനുനനുത്ത സ്പർശകണങ്ങൾ പതിയെ താഴേക്കിറങ്ങുമ്പോൾ ആ പ്രണയം നെഞ്ചിലേറ്റി അനുഭവിച്ചറിയണം…
ഇതെല്ലാം ഞാനാരോടാണ്പറയുക…
നിന്നോടല്ലാതെ…

നീയകന്നു പോകുമ്പോൾ ഇലത്തുമ്പുകളിൽ നിന്നിറ്റിറ്റുവീഴുന്ന കണ്ണുനീർ തുള്ളികൾ ഞാനെന്റെ കൈക്കുമ്പിളിൽ ചേർത്തു പിടിച്ച് അതെന്റെ മുഖത്തോട് ചേർത്തു വക്കും… ആ തണുപ്പിൽ ഞാൻ നിന്നെയറിയും… നിന്നെ വിട്ടുപിരിയാൻ എനിക്കാകില്ല…
ആരെല്ലാം നിന്നെ കുറ്റപ്പെടുത്തിയാലും… എത്രതന്നെ ആക്ഷേപിച്ചാലും… നിന്നോടൊപ്പമുണ്ട് എന്നും എക്കാലവും ഞാനും എന്റെ പ്രണയവും…
നിന്റെയീ ഓർമകൾ മാത്രം മതിയാകും എന്റെ ജീവിതാവസാനം വരെ നിന്നെ പ്രണയിക്കാൻ…

Malayalam Article

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

Published

on

By

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്… ഒരു മിനിറ്റ് മുൻപ് വരെ നീയെൻറെ എല്ലാമാണ് എന്ന് പറഞ്ഞ മനുഷ്യൻ തന്നെയായോ ഇതെന്ന് അവൾ അത്ഭുതപ്പെട്ടു. ‘അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ഞാൻ പറയട്ടെ…” മുറിയിൽ നിന്ന് ഇറങ്ങി പോകാൻ തയ്യാറെടുക്കുന്ന അയാളുടെ കൈകളിൽ പിടിച്ച് അപേക്ഷിക്കാൻ അവളൊരു ശ്രമം നടത്തി. പക്ഷെ അവളുടെ കൈ തട്ടിമാറ്റിക്കൊണ്ട് അയാൾ ഒരു കൊടുങ്കാറ്റുപോലെ മുറിയിൽ നിന്നിറങ്ങി പോയി… അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി. അടുത്തുള്ള ജനാലയുടെ പിടിയിൽ പിടിച്ച് അവൾ കുറച്ചു നേരം നിന്നു. നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലിലെ കായലിനോട് അഭിമുഖമായി നിൽക്കുന്ന മുറിയിൽ ആയിരുന്നു അവൾ. കുളിച്ച് ഈറൻ മാറാതെ ഒരു വെളുത്ത ടവൽ മാത്രമാണ് അവൾ ദേഹത്ത് ചുറ്റിയിരുന്നത്.

ഈ സംഗമം പ്ലാൻ ചെയ്യുമ്പോൾ അവൻ തന്നെയാണ് അവളോട് പറഞ്ഞത് കായലിനരികെ ഒരു മുറി എടുക്കണമെന്ന്. “ഈ കായൽ കണ്ടു കൊണ്ട്, അതിലെ കാറ്റേറ്റുകൊണ്ട് നിനക്ക് എൻറെ പ്രേമം തരണം.. ” രണ്ടു മണിക്കൂർ മുൻപ് മാത്രമാണ് അവർ ഈ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി മുഴുവൻ ഇവിടെ തങ്ങാനായിരുന്നു അവരുടെ പ്ലാൻ. രണ്ടു മണിക്കൂറിൽ തന്നെ അവർ രണ്ടു തവണ ബന്ധപെട്ടു കഴിഞ്ഞിരുന്നു. വർഷങ്ങളായി സമൂഹത്തെ ബോധ്യപ്പെടുത്താൻ താൻ അടക്കിപ്പിടിച്ചു വച്ച എല്ലാ കെട്ടുപാടുകളും അവൾ കഴിഞ്ഞ രണ്ടു മണിക്കൂറിൽ പൊട്ടിച്ചെറിഞ്ഞിരുന്നു. “നിന്നെ എനിക്ക് കിട്ടിയത് എൻറെ ഭാഗ്യമാണ്… എൻറെ ഭാര്യ എന്തൊരു ബോറാണെന്നു അറിയാമോ? കിടക്കയിൽ ഒരു പെണ്ണ് എന്തൊക്കെ ചെയ്തു കൊടുക്കണം എന്ന് അവൾക്ക് ഒരു രൂപവുമില്ല, നീ എന്നെ എങ്ങിനെയൊക്കെ സന്തോഷിപ്പിക്കുന്നു? ” രണ്ടു വർഷം മുൻപായിരുന്നു അവൻ അവളോട് അടുക്കാൻ ശ്രമം തുടങ്ങിയത്. അവളുടെ കൂടെ ഒരേ കമ്പനിയിൽ ജോലി ചെയ്യുക ആയിരുന്നു അവൻ. ഒരു വിവാഹമോചനം കഴിഞ്ഞു നിൽക്കുന്നവൾ ആണെന്ന് അവൾ ഓഫീസിൽ ആരോടും പറഞ്ഞിരുന്നില്ല. പക്ഷെ വീടിനടുത്തു താമസിക്കുന്ന ഒരു പൊതു സുഹൃത്തിൽ നിന്നാണ് അവൻ ആ കാര്യം അറിഞ്ഞത്. അതിനു ശേഷമാണു അവൻ അവളോട് അടുത്ത് ഇടപഴകാൻ തുടങ്ങിയതും, പതുക്കെ പതുക്കെ ഭാര്യയെ കുറിച്ച് കുറ്റം പറയാൻ തുടങ്ങിയതും മറ്റും.

ഒരു ഓഫീസിൽ പാർട്ടിയിൽ വച്ച് രണ്ടു കുട്ടികളുടെ പിറകെ ഓടിനടക്കുന്ന, മേക്കപ്പ് ചെയ്യാതെ അലങ്കോലമായി ഒരു സാരിയും ചുറ്റി വന്ന അവൻറെ ഭാര്യയെ കണ്ടപ്പോൾ അവൾക്ക് അവൻ പറഞ്ഞതിൽ കുറച്ചൊക്കെ കാര്യമുണ്ടെന്ന് തോന്നാതിരുന്നില്ല. പക്ഷെ ഭാര്യയും രണ്ടു കുട്ടികളും ഉള്ള ഒരാളോട് കിടക്ക പങ്കിടുന്നത് അവൾക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല. “രണ്ടു കുട്ടികൾ ഉണ്ടായതിൽ പിന്നെ എൻറെ ഭാര്യയുടെ ലോകം അവർ മാത്രമാണ്, വേറെ ഒന്നിലും ഒരു താല്പര്യവും ഇല്ല, എപ്പോൾ അടുത്ത് ചെന്നാലും തലവേദന എന്ന് പറഞ്ഞു ഒഴിയും. എനിക്ക് ജീവിതം തന്നെ മതിയായി. പിന്നെ ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്, നമ്മളെ പോലെ ചില മധ്യ വർഗ കുടുംബങ്ങളിൽ പെട്ടവർ മാത്രമാണ് സദാചാരം എന്നൊക്കെ പറഞ്ഞു ജീവിതം കളയുന്നത്” രണ്ടു വർഷത്തോളം അവൻ സമയം കിട്ടുമ്പോഴൊക്കെ അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങിനെ ഒരിക്കലാണ് അവൾ അതിനു സമ്മതിച്ചത്. “ഒരിക്കൽ , ഒരിക്കൽ മാത്രം ഞാൻ വരാം, പക്ഷെ അത് കഴിഞ്ഞു ഇതൊരു ശീലം ആക്കരുത്. പിന്നെ ആരെങ്കിലും അറിഞ്ഞാൽ എനിക്കും നിനക്കും പ്രശ്‌നമാണ്, അതുകൊണ്ട് ആരും അറിയാതെ വേണം ചെയ്യാൻ” അങ്ങിനെയാണ് നഗരത്തിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ അവർ ഒത്തുകൂടിയത്. രണ്ടു മണിക്കൂറിൽ അവൾ അന്നുവരെ അനുഭവിക്കാത്ത സുഖം അനുഭവിച്ചു. അവർ ഒരുമിച്ചു കുളിച്ചു. അത് കഴിഞ്ഞ് അവൻ അവളെ കസേരയിൽ ഇരുത്തി മുടി കെട്ടികൊടുത്തു, മുടിയിൽ മുല്ലപ്പൂ ചൂടിച്ചു. എന്നിട്ട് തോളിൽ മൃദുവായി മസ്സാജ് ചെയ്തു. അപ്പോൾ അവൾ പറഞ്ഞു. “എനിക്കൊരു കാര്യം പറയാനുണ്ട്. എനിക്കൊരാളെ ഇഷ്ടമാണ്…കുറച്ച് വർഷങ്ങളായി …” “എന്ത്? നീ ഡൈവോഴ്സ് ചെയ്തതല്ലേ…”

“അതെ, അത് ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യമാണ്. ഇത് വേറൊരാളാണ്…” “നീ തമാശ പറയാതെ…” “അല്ല സീരിയസ് ആണ്, എൻറെ മുൻ ഭർത്താവിന്റെ കൂട്ടുകാരനാണ്. അമ്മ പറഞ്ഞിട്ട് സ്ത്രീധനത്തിന് വേണ്ടി മാത്രം എന്നെ കല്യാണം കഴിച്ച ഒരാളായിരുന്നു എന്റെ ഭർത്താവ്. പ്രണയം ഇല്ലാത്ത ഒരു കല്യാണം സഹിക്കാൻ കഴിയാത്ത കൊണ്ടാണ് അത് ഡൈവോഴ്സിൽ കലാശിച്ചത്. അങ്ങിനെയാണ് ഞാൻ വിവേകിനെ പരിചയപ്പെടുന്നത്. അവൻ പക്ഷെ എന്നേക്കാൾ വളരെ ഇളയതാണ്. എന്നെ വിവാഹം കഴിക്കണം എന്നൊക്കെ അവൻ വീട്ടിൽ പറഞ്ഞിരുന്നു, പക്ഷെ അവന്റെ അമ്മ സമ്മതിച്ചില്ല. അങ്ങിനെയാണ് ആ ബന്ധം അവസാനിച്ചത്, പക്ഷെ അവനോട് എനിക്ക് ഇന്നും കടുത്ത പ്രണയമാണ്. അവൻ വേറെ വിവാഹം കഴിഞ്ഞു കുടുംബമായി താമസിക്കുന്നു, വിവാഹം കഴിഞ്ഞിട്ട് എന്നോട് ഒരിക്കലും സംസാരിച്ചിട്ടില്ല. പിന്നെ നമ്മൾ ബന്ധപ്പെട്ടപ്പോൾ ചിലപ്പോഴൊക്കെ മനസ്സിൽ അവൻ എൻറെ മനസ്സിൽ കയറി വന്നു. ഒരിക്കൽ ഞാൻ വിവേക് എന്ന് വിളിച്ചത് നീ ശ്രദ്ധിക്കാതിരുന്നതാണ്…” അത് കേട്ടതോടെ അവൻറെ ഭാവം മാറി, രണ്ടു തോളിലും പിടിച്ചു കൊണ്ട് , അവൻറെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു കൊണ്ട് അവൻ അലറി “നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെന്റെ കണ്മുൻപിൽ കണ്ടുപോകരുത്… ” മുറിയിൽ നിന്നിറങ്ങി പോകുന്ന വഴിക്ക് പല്ലിറുമ്മി കൊണ്ട് അവൻ ഒന്നുകൂടി പറഞ്ഞു “എൻറെ ഭാര്യ എന്നോട് പറഞ്ഞതാണ്, നിന്നോട് അധികം അടുക്കേണ്ടെന്ന്, അവൾ പറഞ്ഞതായിരുന്നു ശരി. അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങളെ അവൾക്ക് കണ്ടാൽ മനസിലാവും…” ആദ്യത്തെ അമ്പരപ്പും തലകറക്കവും മാറിക്കഴിഞ്ഞപ്പോൾ കുളിമുറിയിൽ കയറി അവൻ തൊട്ട ദേഹത്തെ അറപ്പു മാറുന്നത് വരെ അവൾ വിസ്തരിച്ചൊന്നു കുളിച്ചു…

കടപ്പാട് : നാസിർ ഹുസൈൻ 

Continue Reading

Malayalam Article

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

Published

on

By

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ വീടുകളിൽ പട്ടിയെപ്പോലെ നോക്കുന്നു. അങ്ങനെ ഉള്ള ഈ കാലത്ത് മനോഹരമായ ഒരു സന്ദേശവുമായാണ് റെഡ് ലേബൽ ടീ യുടെ പരസ്യമെത്തുന്നത്. സംഗതി പരസ്യമാണെങ്ക്ൽ പോലും വളരെ ഹൃദയസ്പർശിയായാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത് പോലുള്ള ഇമോഷണൽ പരസ്യങ്ങൾ വളരെ വിരളമായ ഈ സമയത്ത് അതിമനോഹരമായ ഒരു പ്രമേയവുമായാണ് ഇവർ വന്നിരിക്കുന്നത്. 

അച്ഛനെ ഉപേഷിക്കാനായി ധാരാളം ആളുകൾ ഉള്ള ഒരു ഉത്സവ സ്ഥലത്തേക്ക് അച്ഛനുമായി എത്തുന്ന മകൻ തിരക്ക് കൂടിയ സ്ഥലതെത്തിയപ്പോൾ അച്ഛന്റെ കൈ വിട്ട് ദൂരേക്കെ മറഞ്ഞു. അച്ഛൻ ഇടറിയ സ്വരത്തിൽ മകനെ വിളിക്കുന്നുണ്ടെങ്കിലും മകൻ അത് കേൾക്കാത്ത ഭാവത്തിൽ നടന്നകന്നു. ഒടുവിൽ അച്ഛനെ ഉപേക്ഷിച്ചു എന്ന ആശ്വാസത്തിൽ മകൻ ഇരിക്കുമ്പോൾ അവിടെ അടുത്തായി ഒരു അച്ഛന്റെയും മകന്റെയും സ്നേഹപ്രകടനം കാണാൻ ഇടയായി. തന്റെ പ്രവർത്തിയിൽ കുറ്റബോധം തോന്നിയ മകൻ താൻ ഉപേക്ഷിച്ച അച്ഛനെ അന്വേഷിക്കുന്നതും കണ്ടെത്തുന്നതും ഇരുവരും ചേർന്ന് ചായ കുടിക്കുന്നതുമാണ് പ്രേമേയമെങ്കിലും വല്ലാത്ത ഒരുതരം ആത്മ ബന്ധം ആ പരസ്യം കാണുന്ന ഓരോരുത്തർക്കും അതിനോട് തോന്നിപോകും.

source: Vanilla Films

Continue Reading

Malayalam Article

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

Published

on

By

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്. എന്നാൽ തന്റെ വിരൂപം കാരണം എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട ജീവിക്കാനാണ് എന്റെ വിധി എന്നാണ് അവൾ പറയുന്നത്. ഇന്ന് അവൾക്ക് വേണ്ടത് പട്ടിണി മാറ്റുന്നതിനായുള്ള ഒരു ജോലി ആണ്. പക്ഷെ അവൾക്കു അവളുടെ രൂപം തന്നെയാണ് വില്ലനായി മാറിയിരിക്കുന്നത്. ജനിച്ച നാളുമുതൽ നിരവധി ചികിത്സകൾ നടത്തിയെങ്കിലും പറയത്തക്ക ഫലമൊന്നും ഉണ്ടായില്ല.

അമ്മയും സഹോദരനും അടങ്ങുന്നതാണ് പ്രീതിയുടെ ജീവിതം. അവളുടെ രോഗം കാരണം ആളുകളുടെ മുന്നിൽ പോകാൻ പോലും അവൾക്ക് മടിയാണ്. പലതവണ ജോലികൾക്ക് ശ്രമിച്ചെങ്കിലും അവിടെയും വില്ലൻ അവളുടെ രോഗമായിരുന്നു. അവളെ കാണുന്നത് പേടിയായിരുന്നു പലർക്കും.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രീതിയുടെ കുടുംബത്തിന് പറയത്തക്ക വരുമാനം ഒന്നും ഇല്ല. സുശാന്ത് നിലമ്പൂർ എന്ന സാമൂഹിക പ്രവർത്തകൻ തന്റെ ഫേസ്ബുക് പേജ് വഴിയാണ് പ്രീതിയുടെ അവസ്ഥ ആളുകളുമായി പങ്കുവെച്ചത്.

സുശാന്തിന്റെ കുറിപ്പ് ഇങ്ങനെ.

സോഷ്യൽ മീഡിയ അതൊരു ഭാഗ്യ നിർഭാഗ്യ ങ്ങളുടെ വേദിയാണ്.
ഭാഗ്യം കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്വപ്നങ്ങൾക്ക് ജീവനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച പോകുന്ന നിമിഷങ്ങൾ .. 30 വയസ്സുകാരിയുടെ മനസ്സിൽ എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടാകും … എല്ലാം സ്വപ്നം കാണാനും അതെല്ലാം സാധിക്കാനും കഴിയുന്നവർ ചെറുതായി ഒന്ന് കനിഞ്ഞാൽ രക്ഷപ്പെടുന്ന എത്ര ജീവിതങ്ങളാണ് ചുറ്റിനും ….

പ്രീതി ,30 വയസ്സുള്ള തൃശ്ശൂർകാരി.. ദശലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഈ രോഗാവസ്ഥ ഉണ്ടാകുള്ളൂ !ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദന സങ്കൽപ്പിക്കാൻ പോലും വയ്യ😭 ചൂട് കൂടുമ്പോൾ ശരീരം വിണ്ടു കീറും, അതിനാൽ കൂടുതൽ സമയവും ബാത്‌റൂമിൽ കേറി ശരീരത്തിൽ വെള്ളം ഒഴിച്ച് തണുപ്പിക്കും…

പ്രീതയ്ക്ക് കൂലിവേല എടുക്കുന്ന അമ്മയും ഒരനിയനും പണിതീരാത്ത ഒരു ചെറിയ വീടുമാണ് സ്വന്തമായുള്ളത്.

വര്ഷങ്ങളായി പ്രീതിക്ക് ചികിത്സ നടക്കുന്നുണ്ട്. ചികിത്സ ചിലവിനായി നാട്ടുകാർ പ്രീതയെ ആവുന്നത് പോലെ സഹായിക്കുന്നു. എന്നാൽ തുടർന്നുള്ള ചികിത്സക്ക് ഒരുപാട് പണം വേണം.അത്രയും വല്യ തുക ആ അമ്മയോ നാട്ടുകാരോ വിചാരിച്ചാൽ കൂടില്ല.

കൂടെ ഉണ്ടാകണം നമ്മൾ.

https://www.facebook.com/SushanthNilambur7/videos/970767696646383/?t=3

Addrsse
Preethi.K.V, Karuvankunnath.H Pangarappilly P.O
Chelakkara, Thrissur Dist,
Kerala.
Account Detaisl
Preethi. Kv
A/C No: 38326191119
IFSC CODE: SBIN0012891.

Continue Reading

Writeups

Malayalam Article14 hours ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article16 hours ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Malayalam Article16 hours ago

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്....

Malayalam Article17 hours ago

എങ്ങും തരംഗമായി പാറുക്കുട്ടി. പ്രേഷകരുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി ആരാണെന്നറിയണ്ടേ?

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ കൊച്ചു സുന്ദരിയാണ് പാറുകുട്ടിയെന്നു വിളിക്കുന്ന അമേയ. വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് പാറുകുട്ടിക്കുള്ളത്. സീരിയലിൽ...

Malayalam Article18 hours ago

ലൈവിൽ വന്ന ലാലേട്ടനോട് കുറച്ച് കഞ്ഞിയെടുക്കട്ടെയെന്നു മഞ്ജു വാര്യർ; ലാലേട്ടന്റെ മറുപടിക്ക് ഒന്നടങ്കം കൈയടിച്ച് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം മോഹൻലാൽ കുറച്ച് നാളുകൾക്ക് ശേഷം തന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നിരുന്നു. ഇതിൽ നിരവധി താരങ്ങളാണ് മോഹൻലാലിൻറെ വിശേഷങ്ങൾ തിരക്കാൻ ലൈവിൽ എത്തിയത്. തമിഴ്...

Malayalam Article3 days ago

ബുള്ളറ്റിൽ എക്സ്ട്രാഎക്സ്ട്രാ ഫിറ്റിങ്‌സുകൾ കുത്തികയറ്റുന്ന ബുള്ളറ്റ് ഭ്രാന്തന്മാർ ഒരു നിമിഷം ഈ പോസ്റ്റ് ഒന്ന് വായിച്ചാൽ കൊള്ളാം..

പണ്ട് മുതലേ യുവതലമുറയുടെ ഹരമാണ് റോയൽ എൻഫീൽഡ്. നമ്മുടെ നിരക്കുകളിൽ എവിടെ നോക്കിയാലും ബുള്ളറ്റ് കാണാം. ഇരുചക്രം ആണെങ്കിൽ പോലും നമ്മളാരും ബൈക്ക് എന്ന് വിളിക്കാറില്ല. നമ്മുടെ...

Malayalam Article3 days ago

എന്റെ അടിവയറിന്റെ നിഗൂഢമായ ഉള്ളറകളിൽ നീ സമ്മാനിച്ച പ്രണയം തുടിച്ച് തുടങ്ങിയിരിക്കുന്നു. പ്രജീഷ് കോട്ടക്കലിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു.

സമൂഹത്തിൽ  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ നേർകാഴ്ചകളാണ് പ്രജീഷ് കോട്ടക്കൽ തന്നെ ഫേസ്ബുക് പേജിൽ കുറിക്കുന്നത്.  അതിൽ ഒന്നാണ് വിരൽ ആയിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റ്. ഒരുപാട് അർഥങ്ങൾ നിറഞ്ഞ ഈ...

Malayalam Article3 days ago

എന്താണിത്? കല്യാണമോ അതോ കോപ്രായങ്ങളോ?

കല്ല്യാണ ചെക്കനെ ശവപ്പെട്ടിയിൽ സുഹൃത്തുക്കൾ ആനയിച്ചുകൊണ്ടു വരുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങി ശവപ്പെട്ടി ഉപേക്ഷിക്കേണ്ടി വന്നതും കേരളത്തിന് കാണേണ്ടിവന്നു. കല്ല്യാണ തമാശകൾ ശവപ്പെട്ടി വരെയെത്തി എന്നത് നമ്മുടെയൊക്കെ...

Malayalam Article5 days ago

കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധന. വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു

കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയിൽ മനം നൊന്ത് ആദിവാസി വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു. ഛത്തി​സ്ഗ​ഡി​ലെ ജ​ഷ്പു​ര്‍ ജില്ലയിലാണ് സംഭവം നടന്നത്.  പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടി...

Malayalam Article5 days ago

അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ

അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ. കൊയ്‌റോയിൽ കഴിഞ്ഞ 2017 ൽ ആണ് കേസിനു...

Trending

Copyright © 2019 B4blaze Malayalam