Connect with us

Malayalam WriteUps

അതെ, ഇന്നും എന്റെയേത് വേദനയും ഒഴുക്കി കളയുന്ന എന്തോ ഒരു മാസ്മരികത ഏട്ടന്റെ നെഞ്ചിനുണ്ട്….

Published

on

ഏട്ടന്റെ തണലിൽ…

എട്ടാം മാസത്തിൽ വളർച്ച പൂർണ്ണമാകാത്ത എന്നെ, പ്രസവിച്ച് അമ്മ കണ്ണടയ്ക്കുമ്പോൾ ഏട്ടന് പതിനഞ്ച് വയസാണ് പ്രായം…

ലേബർ റൂമിൽ നിന്ന്, അമ്മയുടെ ചേതനയറ്റ
ശരീരം കണ്ടാ നിമിഷം താളതെറ്റിയതാണത്രേ അച്ഛന്റെ മനസ്…
ഒരു കർക്കിടക വാവിന്റെ തലേന്ന് ഭ്രാന്ത് മൂത്ത്, തൊടിയിലെ മാവിൻ കൊമ്പിൽ അച്ഛൻ ജീവിതം അവസാനിപ്പിക്കുമ്പോൾ ഞാൻ നടക്കാൻ പഠിച്ചു തുടങ്ങുന്നതേയുള്ളുവത്രേ…

പിന്നീടങ്ങോട്ട് അമ്മയുടെ വാത്സല്യവും പരിചരണവും വേണ്ടിടത്ത് ഏട്ടനെനിക്ക് അമ്മയായി, അച്ഛന്റെ തണൽ ആഗ്രഹിച്ചിടത്ത് അച്ഛനായി… ഒരനിയത്തീടെ കുറുമ്പും വാശിയും കാണിച്ച് തുടങ്ങിയപ്പോൾ എന്റെ പ്രിയപ്പെട്ട ഏട്ടനായി..

അമ്മയുടെ അകന്ന കുടുംബത്തിൽപ്പെട്ടൊരു ചെറിയമ്മയാണ് അന്ന് തൊട്ട് വീട്ടിൽ സഹായത്തിന് നിന്നിരുന്നത്…. ചെറുപ്പം തൊട്ടേ, ഏട്ടന്റെ നെഞ്ചിൽ കെടത്തിയാണ് ഏട്ടനെന്നെ ഉറക്കിയിരുന്നത്, വലുതായപ്പോഴും ആ ശീലം മാറ്റിയില്ല, ഏട്ടന്റെ നെഞ്ചിൽ തലവെച്ചുറക്കി…

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, ഒരു ഞായറാഴ്ച്ച അടുത്ത വീട്ടിലെ കുട്ടികളോടൊത്ത് കളിച്ച് വീട്ടിലെത്തുമ്പോൾ സന്ധ്യയായി.. വിളക്ക് വെച്ച് , നാമം ജപിച്ച് കഴിഞ്ഞ് വന്നപ്പോൾ തീരെ വയ്യ, കാലു കടച്ചിലും വയറു വേദനയും….


”രാവിലെ തൊട്ടുള്ള ഒാടി കളിയല്ലേ, എങ്ങനാ വേദനിക്കാണ്ടിരിക്ക്യാ”എന്ന് പറഞ്ഞ് ചെറിയമ്മ കൊറേ ശകാരിച്ച്…
അന്നും ഏട്ടനെന്നെ നെഞ്ചിൽ തലവെച്ചുറക്കി… ഏത് വേദനയും ഒഴുക്കി കളയുന്ന ഒരു മാസ്മരികത എന്നും ആ നെഞ്ചിനുണ്ടായിരുന്നു…

പിറ്റേന്ന് എന്റെ കാലിലൂടെ ഒലിച്ചിറങ്ങിയ ചോരതുള്ളിയിൽ നിന്നാണ്, തലേന്നത്തെ വേദനയുടെ കാര്യം എന്താന്ന് ചെറിയമ്മയ്ക്ക് മനസിലായത്…ഞാൻ വല്ല്യ കുട്ടി ആയത്രേ !! 


അന്ന് രാത്രി, ഏട്ടന്റെ കൂടെ കെടക്കാൻ റൂമിലേക്ക് തിരിയുമ്പോഴാണ്, ചെറിയമ്മ പുറകിൽ നിന്ന് വിളിച്ചത്… എന്നെ അടുത്തേക്ക് വിളിച്ചിട്ട് ചെറിയമ്മ പറഞ്ഞു
”ഇനി മോള് ചെറിയമ്മേന്റെ കൂടെ കെടന്നാൽ മതി , പ്രായം തെകഞ്ഞ പിള്ളേര് അങ്ങനെ ആണുങ്ങളെ കൂടെയിങ്ങനെ കെടക്കാൻ പാടില്ല”

”അതെന്താ കെടന്നാല്, ന്റെ ഏട്ടന്റെ കൂടെയല്ലേ”
ഏട്ടന്റെ ഉപ്പ് മണമുള്ള നെഞ്ചിടം, എനിക്ക് നഷ്ടപ്പെട്ട് പോകുമോന്നുള്ള പേടികൊണ്ട് ഞാൻ മറു ചോദ്യം ചോദിച്ചു…

”ഇയ്യ് കുട്ടിയാണ് ഇപ്പതൊന്നും അറിയേണ്ട, പറഞ്ഞതനുസരിച്ചാൽ മതി” എന്ന ചെറിയമ്മേടെ ശാസനയ്ക്ക് മറുപടി കൊടുത്തത് ഏട്ടനാണ്…
” എത്ര വലുതായാലും ഒാളെനിക്കെന്നും ചെറിയ കുട്ട്യാണ് ചെറിയമ്മേ…. എന്റെ നെഞ്ചിലൊന്ന് തലവെച്ചെന്ന് വെച്ച് ഒാള് പെഴക്ക്യാണേൽ പെഴക്കട്ടേന്ന് വെക്കും, അല്ല പിന്നെ”
എന്ന് പറഞ്ഞ്, ഏട്ടനെന്നേം കൂട്ടി റൂമിൽക്ക് പോയി…. അന്നും ആ നെഞ്ചിൽ തലവെച്ചുറങ്ങി…

രാത്രി എത്ര നേരം വൈകിയാലും, ഏട്ടൻ വരണത് വരെ കാത്തിരിക്കും… ”ഏട്ടൻ വൈകും മോളൊറങ്ങിക്കോന്ന് ” വിളിച്ച് പറഞ്ഞാലും ”ഏട്ടൻ വന്നിട്ടേ ഒറങ്ങൂന്ന്” കൊഞ്ചി പറയും….. ഇതൊക്കെ കേൾക്കുന്ന ചെറിയമ്മ , വല്ലാത്തൊരേട്ടനും മോളെന്നും പറഞ്ഞ് പിറുപിറുത്തോണ്ട് പോകും…

കോളേജിൽ രണ്ടാം വർഷം പഠിക്കുമ്പോഴാണ് എന്നിൽ പ്രണയത്തിന്റെ വിത്തുകൾ
ആദ്യമായി മുളപൊട്ടി തുടങ്ങിയത്…. കോളേജിലെ സീനിയർ, അരുണേട്ടൻ… ആദ്യമാദ്യം നല്ല സൗഹൃദം, പിന്നീടെപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി…

ഇങ്ങനെയൊരിഷ്ടം ഏട്ടനോട് തുറന്ന് പറഞ്ഞപ്പോൾ, എതിർത്തില്ല… അല്ലെങ്കിലും എന്റെ സന്തോഷത്തിനേക്കാൾ വലുതായ് ഏട്ടന് മറ്റൊന്നുമില്ലായിരുന്നല്ലോ..

കല്ല്യാണത്തിന്റെ അന്ന് പടിയിറങ്ങുന്ന നേരം, ഏട്ടന്റെ നെഞ്ചിൽ തല ചേർത്ത് വെച്ച് പൊട്ടി കരഞ്ഞു…
അന്നാദ്യമായി, ആ കണ്ണ് നിറയുന്നത് കണ്ടു… ആരും കാണാതിരിക്കാൻ പാടുപെട്ട് തുടയ്ക്കുന്നതും കണ്ടു…

ഇന്നലെ വരെ ഏട്ടന്റെ നെഞ്ചിലെ ഉപ്പ്മണമറിഞ്ഞ് കിടന്നു.. ഇനി മറ്റൊരു പുരുഷന്റെ തണലിലേക്ക്…
കല്ല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഒരു വിരുന്ന് കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ്, വിധിയുടെ വെളുപ്പ് നിറമുള്ള ഒരു കാർ എനിക്ക് നേരെ പാഞ്ഞടുത്തത്….


പിന്നീട് ബോധം വീഴാൻ എത്രയോ ദിവസങ്ങളെടുത്തു… ഒാർമ വന്ന് കണ്ണ് തുറന്നപ്പോളാണറിഞ്ഞത്, അരയ്ക്ക് കീഴ്പ്പോട്ടെന്റെ ശരീരം അനങ്ങുന്നില്ലാന്ന്… ”ഇതിലും ഭേദം എന്റെ ജീവനെടുക്കുന്നതായിരുന്നില്ലേ” ന്ന് പറഞ്ഞ് ഉറക്കെ പറഞ്ഞ് കരഞ്ഞു…

ഹോസ്പറ്റലിൽ നിന്ന് ഡിസ്ചാർജായി എന്നെ കൊണ്ടുവന്നത് അരുണേട്ടന്റെ വീട്ടിലേക്കാണ്… രണ്ട് മൂന്നാല് മാസം കഴിഞ്ഞിട്ടും എന്റെ അവസ്ഥയിൽ മാറ്റമില്ലന്ന് കണ്ടപ്പോൾ, അരുണേട്ടന്റെ അമ്മയാണെന്നോട് വിവാഹ മോചനത്തെ പറ്റി പറഞ്ഞത്. ഞാനെതിർത്തൊന്നും പറഞ്ഞില്ല.. ”അരുണേട്ടനു സമ്മതമാണേൽ ഞാനൊപ്പിട്ട് തന്നോളാം” എന്ന് മാത്രം പറഞ്ഞു… അരുണേട്ടനു പ്രണയം, തളർന്ന് പോയ എന്റെ ശരീരത്തോടായ്രുന്നെന്ന് മനസിലാക്കാൻ അത് മാത്രം മതിയായിരുന്നു…

ഇനിയിപ്പോ ഈ വീട്ടിൽ ഞാനാരുമല്ല… ഏട്ടനോട് വിളിക്കാൻ വരാൻ പറയാൻ, അമ്മയോടാവശ്യപ്പെടുമ്പോൾ മനസിലൊന്നുറപ്പിച്ചിരുന്നു... ഒരിക്കലും, എന്റെ തളർന്ന ശരീരം ഏട്ടനൊരു ബാധ്യതയാകരുതെന്ന്…, എന്റെ കാരണം ഏട്ടന്റെ ജീവിതം കൂടി ഇല്ലാണ്ടാകരുതെന്ന്… ആ നിമിഷം ഏട്ടന്റെ ജീവിതം ഞാനാണെന്ന സത്യം പോലും മറന്ന് പോയി… അത് കൊണ്ടാണ്, നഖം മുറിക്കാനെന്ന പേരും പറഞ്ഞ് അമ്മയുടെ കൈയ്യിൽ നിന്ന് ബ്ലേഡ് വാങ്ങിയത്..


ഇടത് കൈത്തണ്ടയിലെ ഞെരമ്പിന് മുകളിൽ ബ്ലേഡ് വെച്ച് ആഴത്തിൽ മുറിച്ച്, ഒലിച്ചിറങ്ങുന്ന ചോരയിൽ നിന്ന് ഒാർമയുടെ ശീലുകൾ അവസാനിക്കുമ്പോൾ അവസാനം കണ്ട മുഖം ഏട്ടന്റേതായ്രുന്നു.., മൂക്കിലേക്ക് അരിച്ച് കേറിയ അവസാന ഗന്ധം ഏട്ടന്റെ നെഞ്ചിന്റെ ഉപ്പ് മണമായിരുന്നു…

പിന്നീട് കണ്ണ് തുറന്നപ്പോൾ ഹോസ്പ്പിറ്റലിലാണ്.. മരണത്തിന്പോലും എന്നെ വേണ്ടാതായോന്ന് വിചാരിച്ചപ്പോഴാണ്, തൊട്ടടുത്ത് ഏട്ടൻ ഇരിയ്ക്കുന്നത് കണ്ടത്….
”എന്തിനായ്രുന്നു മോളെ, ഏട്ടനുള്ളപ്പോ….”
എന്ന് ചോദിച്ച് കൊണ്ടെന്നെ കെട്ടി പിടിച്ചു കരഞ്ഞു… പിന്നീട് ഏട്ടന്റെ നെഞ്ചിൽ തലവെച്ച് കൊറേ നേരം കിടന്നു… എന്തോ ഒരാശ്വാസം…

അതെ, ഇന്നും എന്റെയേത് വേദനയും ഒഴുക്കി കളയുന്ന എന്തോ ഒരു മാസ്മരികത ഏട്ടന്റെ നെഞ്ചിനുണ്ട്….
എന്റെ ഏട്ടന്റെ നെഞ്ചിനു മാത്രം…. #രചന :#jaisha #jayan

Advertisement

Malayalam WriteUps

ഈ അമ്മയ്ക്കും മകനും വിവാഹം കഴിക്കണം… അവർക്കൊരു കുഞ്ഞിനേയും വേണം

Published

on

By

നമ്മെ സംബന്ധിച്ചിടത്തോളം അത്തരമൊരു ചിന്ത മനസ്സിൽപ്പോലും വരില്ല.ബ്രിട്ടനിലെ 51 കാരി കിം വെസ്റ്റിന് തന്റെ 19 മത്തെ വയസ്സിൽപ്പിറന്ന മകനാണ് ‘ബെൻ ഫോർഡ്’. അമേരിക്കയി ലെ കാലിഫോർണിയയിൽ പഠനകാലത്ത് സംഭവിച്ച കൈയ്യബദ്ധം എന്ന് പറഞ്ഞാൽ തെറ്റില്ല. അമേരിക്കൻ സുഹൃത്തിലുണ്ടായ കുഞ്ഞിനെ വീട്ടുകാരറിയാതെ അവിടെ ദത്തു നൽകുകയായിരുന്നു.പഠനശേഷം തിരിച്ചു ബ്രിട്ടനിലെത്തിയ കിം വിവാഹിതയായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായി. 2013 ൽ മകൻ ബെൻ ന്റെ ഒരു കത്തുവന്നതുമുതലാണ് പരസ്പ്പരം കാണണമെന്ന അതിയായ ആഗ്രഹം ഇരുവർക്കുമുണ്ടായത്.ഒടുവിൽ ബെൻ അമ്മയെകാണാനെത്തി. ആ സമാഗമം ഒരു അസുലഭ മുഹൂർത്തമായി ഇരുവരും കരുതുന്നു. മകൻ അമ്മയെയും അമ്മ മകനെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. അമ്മയെവിട്ടു മടങ്ങിപ്പോകാൻ മകനായില്ല. മകനെപ്പിരിയാൻ അമ്മയ്ക്കും.

വിവാഹത്തിൽ നിന്നും വേർപെട്ടു നിന്നിരുന്ന കിം മകനൊപ്പം താമസമായി. ഇരുവരും ലിവ് ഇൻ റിലേഷനിൽ രണ്ടു വർഷം ഒന്നിച്ചുകഴിഞ്ഞപ്പോൾ ഒരു കാര്യം അവർക്കു ബോദ്ധ്യമായി. ഇനി വേർപിരിയുക അസാദ്ധ്യമാണെന്ന്.. മകൻ ബെൻ അമ്മയ്‌ക്കൊപ്പം അമേരിക്കയ്ക്കുപോയി രണ്ടു മക്കളുടെ പിതാവായിരുന്നു ബെൻ ആ ബന്ധം വേർപെടുത്തുകയും  മിഷിഗണിൽ ഒരു വീടെടുത്ത് അമ്മയ്‌ക്കൊപ്പം താമസമാക്കുകയുമായിരുന്നു.അമ്മയുടെയും മകന്റെയും ബന്ധം കൂടുതൽ ദൃഢമാകുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വിവാഹശേഷം ഇരുവർക്കും ഒരു കുഞ്ഞുവേണം എന്നതായി തീരുമാനം. പക്ഷേ മിഷിഗൺ ഉൾപ്പെടെ പല സ്ഥലങ്ങളിലും രക്തബന്ധമുള്ളവർ തമ്മിൽ വിവാഹം കഴിക്കാൻ പാടില്ല എന്ന നിയമമുള്ളതിനാൽ അതിനനുവദനീയമായ സംസ്ഥാനം തിരയാനായി അധികാരികളുടെ സമ്പർക്കത്തിലാണ് അവരിരുവരുമിപ്പോൾ.

ഈ വർഷം തന്നെ തങ്ങൾക്കൊരു കുഞ്ഞു പിറക്കുമെന്ന പ്രതീക്ഷയിലാണ് ആ അമ്മയും മകനും.ഈ അമ്മയുടെയും മകന്റെയും പ്രണയകഥ പുറത്തുവിട്ടത് ബ്രിട്ടനിലെ The New Day എന്ന പത്രമാണ്
.

Continue Reading

Malayalam WriteUps

വിമാനത്തില്‍ നിന്ന് കിട്ടിയ ഭക്ഷണത്തോടൊപ്പം പാറ്റയും

Published

on

By

ആഹാരത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ മാപ്പ് പറഞ്ഞു.ഭോപ്പാല്‍-മുംബൈ വിമാനത്തില്‍ സഞ്ചരിച്ച രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്ബാറിനുമൊപ്പം പാറ്റയെ കിട്ടിയത്. ആഹാരത്തിനൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തു. യാത്രക്കാരന് ദുരനുഭവം ഉണ്ടായതില്‍ ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും കരാറുകാരനു നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരനുമായി ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading

Malayalam Article

നിങ്ങൾ ഒരു ഭർത്താവാണെങ്കിൽ ഇത് വായിക്കാതെ പോകരുത്

Published

on

By

ഏട്ടോ…..!!!

എന്താടാ…!!!

ഏട്ടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുമോ ?

നീ കാര്യം പറയെടീ … പറ്റുന്നതാണേൽ ഞാൻ ഒരു കൈ നോക്കാം…!!!

ഏട്ടനെ കൊണ്ടു പറ്റുന്ന കാര്യമാ ചെയ്തുതരാന്നു പ്രോമിസ്സ്‌ ചെയ്താ ഞാൻ പറയാം…!!!

നീ കാര്യം പറയെടീ ചുമ്മാ കൊഞ്ചാൻ നിക്കാണ്ട്‌…!!!

പ്രോമിസ്സ്‌ ചെയ്താ പറയാം ഇല്ലേ ഞാൻ പറയുന്നില്ല…!!!

പറ്റുന്നതാണേ ചെയ്യാം പ്രോമിസ്സ്‌…!!!

ഏട്ടാ… ആ തെക്കേ മൂലയിലുള്ള പ്ലാവിന്റെ കൊമ്പിൽ നിക്കൊരു വലിയ ഊഞ്ഞാലു കെട്ടിത്തരോ…!!!

ആ പ്ലാവ്‌ നിറച്ചും നീറല്ലേ….!!!
എനിക്കെങ്ങും വയ്യാ പോടീ അപ്പുറത്തെങ്ങാനും …!!!

ആട്ടേ ഇതെന്താ ഇപ്പൊ ഊഞ്ഞാലാടാൻ ഒരു പൂതി…!!!

വേണ്ട എന്നോട്‌ മിണ്ടണ്ട…!!!
അല്ലേലും നിങ്ങക്ക്‌ ഇപ്പൊ പഴയ സ്നേഹമൊന്നുമില്ല…!!!

ആ കണക്കായിപ്പോയി നീ കൊണ്ടോയി കേസ്സ്‌ കൊടുക്ക്‌ ഹല്ലപിന്നെ…!!!

പ്ലീസ്‌ ഏട്ടാ… ഒരുഞ്ഞൂലു കെട്ടിതാ…!!!

ടീ പെണ്ണേ അതു നിറച്ചും നീറല്ലേ അതിമ്മേൽ ഞാൻ എങ്ങനെ കേറാനാ…!!!

ഇങ്ങളോട്‌ കേറാൻ ഞാൻ പറഞ്ഞില്ലല്ലോ ആ ശങ്കരേട്ടൻ നാളെ തേങ്ങയിടാൻ വരും അപ്പൊ ശങ്കരേട്ടനോട്‌ പറഞ്ഞു ഊഞ്ഞാലു കെട്ടിച്ചാ മതി…!!!

ഓഹ്‌ … അപ്പൊ എല്ലാം തീരുമാനിച്ചുറപ്പിച്ചേക്കുവാണല്ലേ…!!!

ആ നിങ്ങളെ കൊണ്ടു വാചകമടിക്കാനല്ലാതെ മരത്തേക്കേറാനൊക്കൂലാന്നു നിക്കറിയാലോ അതോണ്ടാ ഞാൻ എല്ലാം പ്ലാൻ ചെയ്തു വച്ചത്‌..!!!

എന്നാ പിന്നെ നിനക്ക്‌ തന്നെ ശങ്കരേട്ടനോടങ്ങു പറഞ്ഞാ പോരേ ഊഞ്ഞാലു കെട്ടിതരാൻ….!!!

ആ… പാവാടവള്ളിവെച്ചു ഊഞ്ഞാലുകെട്ടിയാ മതിയായിരുന്നെങ്കിൽ ഞാൻ പറഞ്ഞേനേ പക്ഷേ കയറിനു കയർ തന്നെ വേണ്ടേ…!!!

ഇമ്മാതിരി ചളികോമഡി അടിക്കാനൊക്കെ ഇതെവിടുന്നു പഠിക്കുന്നെടീ…!!!

നിങ്ങടെ കൂടെയല്ലേ ജീവിതം പിന്നെങ്ങനാ ചളിയടിക്കാണ്ടിരിക്കുന്നത്‌…!!!

മതി മതി തർക്കൂത്തരം പറച്ചിലിത്തിരി കൂടുന്നുണ്ടൂട്ടോ…!!!

ഹ്ഹൂം … ഉത്തരം മുട്ടുമ്പോ കൊഞ്ഞണം കുത്തുന്ന സ്വഭാവം നിങ്ങക്ക്‌ പണ്ടേ ഉള്ളതാണല്ലോ…!!!

വായാടി … പോടീ അപ്പുറത്തെങ്ങാനും…!!!

ങെ ങെ ങെ …
വൈകുന്നേരം വരുമ്പോ കയർ വാങ്ങാൻ മറക്കണ്ടാട്ടോ… ഇതും പറഞ്ഞവൾ അടുക്കളയിലേക്കോടി…!!!

വൈകുന്നേരം ജോലി കഴിഞ്ഞു വെറും കയ്യോടെ ഞാൻ വീട്ടിലേക്കു കയറി വരുന്നത്‌ കണ്ടപ്പോഴേ അവളുടെ മുഖം വാടുന്നുണ്ടായിരുന്നു… !!!

അവളുടെ മുഖത്തെ ആ വാട്ടം കണ്ടപ്പോഴേ എനിക്ക്‌ തോന്നി ഇന്നിനി അവൾ മൗന വൃതമായിരിക്കുമെന്നു…!!!

കയർ വാങ്ങാൻ മറന്നു പോയതാ എന്നു പറഞ്ഞിട്ടൊന്നും അവൾ അടുത്തില്ല…!!!

അന്നാദ്യമായി അവളെന്നോട് പിണങ്ങി നടന്നു. എന്റെ കൂടെ ഇരുന്ന് അത്താഴം കഴിച്ചിരുന്ന അവൾ എനിക്ക് വിളമ്പിവെച്ചിട്ട് പോയി കിടന്നു

അവളുടെ ആഗ്രഹം ഇത്രയും വലുതായിരുന്നോ ??

ഇങ്ങനെ പിണങ്ങാൻ മാത്രം എന്താണാ ഉഞ്ഞാലാട്ടത്തിൽ ഉള്ളത് ?അറിയില്ലെനിക്ക് അവളുറങ്ങിയെന്നു മനസിലായപ്പോൾ ഉള്ളിലൊരു വല്ലാത്ത അമർഷം ആയിരുന്നു.. വിളിച്ചെണീപ്പിച്ചു ഒരെണ്ണം പൊട്ടിച്ചാലോ എന്നുപോലും തോന്നി..
പക്ഷേ എനിക്കുവേണ്ടി എന്റെ സന്തോഷങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്ന അവളെ എങ്ങനെ തല്ലാനാ…!!!

കുറച്ചുനേരം അവളെ തന്നെ നോക്കി ഇരുന്നു , അവൾക്കെന്തോ വല്ലാത്ത ഒരു ആകർഷണം പോലെ പതിവിലും സുന്ദരിയായ പോലെ. എങ്കിലും ആ മുഖത്തൊരു തളർച്ചപോലെ തോന്നിയെനിക്ക്…!!!

എനിക്കെന്തോ എന്നോട് തന്നെ വല്ലാത്ത കുറ്റബോധം തോന്നി. കല്യാണം കഴിഞ്ഞ്‌ ഇന്നേവരെ ഒന്നുമവളെന്നോട് ചോദിച്ചിട്ടില്ല.. ഞാൻ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തുകൊടുത്തിട്ടുമില്ല.. കുട്ടികളുടെ മനസ്സുള്ള അവൾക്ക്‌ ഈ നിസാരകാര്യം പോലും ഞാൻ ചെയ്തുകൊടുത്തില്ലെങ്കിൽ പിന്നെ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല…!!!

കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. അപ്പൊഴാണ് ഇപ്പോ അവിടൊരു ഊഞ്ഞാൽ കെട്ടുകയാണെങ്കിൽ നാളെ ഉണർന്നവൾ അതു കാണുമ്പോൾ അവൾക്ക്‌ വളരെയഥികം സന്തോഷമാകുമല്ലോ എന്നു തോന്നിയത്‌…!!!

പിന്നൊന്നും നോക്കില്ല.. എണീറ്റ് നേരെ പോയി കടയിലോട്ട്. സുധാകരേട്ടന്റെ കട തുറപ്പിച്ച് കയറും വാങ്ങി വന്നു പ്ലാവിൽ വലിഞ്ഞുകയറി രാത്രിതന്നെ ഊഞ്ഞാലുകെട്ടി താഴെ ഇറങ്ങുമ്പോഴേക്കും ദേഹത്ത്‌ നീർ കടിക്കാത്തതായി സ്ഥലങ്ങളൊന്നുമുണ്ടായിരുന്നില്ല…!!!

തിരിച്ചുവന്നു കുളികഴിഞ്ഞു കിടക്കാൻ നോക്കുമ്പോളാണവളുടെ ഡയറി കണ്ടത്. തുറന്നു വായിക്കാറില്ലെങ്കിലും പതിവിനു വിപരിതമായി ഞാൻ അവൾ അവസാനമായി എഴുതിയ പേജ്‌ എടുത്തു നോക്കി…!!!

അതിൽ ഇങ്ങനെ എഴുതിയിരുന്നു…!!!

“പണ്ട് എന്റെ കുട്ടിക്കാലത്തു ഓണം വന്നാൽ ഒരു ഉത്സവമായിരുന്നു. ഊഞ്ഞാലുകെട്ടലുംപൂക്കളമൊരുക്കലും സദ്യഉണ്ടാക്കലുംതുടങ്ങി ആഘോഷത്തിന്റെ നാളുകളായിരുന്നു.. ഇന്ന് പുതുതലമുറക്ക് എല്ലാം അന്യമാകുമ്പോൾ, ഊഞ്ഞാലുകെട്ടാൻ മരമെവിടെ ?

പൂക്കളമൊരുക്കാൻ പൂക്കളെവിടെ ??

സദ്യയുണ്ടാക്കാൻ വിഷമില്ലാത്ത പച്ചക്കറിയെവിടെ ??

ഇല്ല ഒന്നും തന്നെ ഇനി ബാക്കിയില്ല…!!!

എന്നാൽ എനിക്കെന്റെ കുഞ്ഞിന് ഇവയെല്ലാം നൽകി മണ്ണിനെ അറിയുന്ന മനുഷ്യനെ സ്നേഹിക്കുന്ന നന്മ ഉള്ളവനാക്കി മാറ്റണം. ഇന്ന് സന്തോഷത്തിന്റെ ദിനമാണ്.. ഞാൻ ഒരമ്മയാകാൻ പോകുന്നു എന്നറിഞ്ഞ ദിവസം. അതെ ഇപ്പഴേ അവൻ എല്ലാം അറിഞ്ഞു തുടങ്ങണം.. എനിക്ക് പച്ചമാങ്ങയല്ല വേണ്ടത്‌ .. നാളെ തിരുവോണ ദിവസം എനിക്ക് ഊഞ്ഞാൽ ആടണം. പൂക്കളമൊരുക്കണം. സദ്യ കഴിക്കണം…!!!

ഏട്ടനോടൊപ്പം ഒരുമിച്ചിരുന്നുഊഞ്ഞാലാടുമ്പോൾ എന്റെ ഏട്ടനൊരു അച്ചനാകാൻ പോകുന്നു എന്നാ ആ കാതുകളിലോതണമെനിക്ക്‌…!!!

വായിച്ചു കഴിഞ്ഞതും എന്റെ കണ്ണു നിറഞ്ഞുവോ ??

അറിയില്ലെനിക്ക്…!!!

ഇവൾക്കുള്ളിൽ ഇങ്ങനൊരു സ്ത്രീയുണ്ടായിരുന്നോ ? നാടിനെ അറിയുന്ന, നാടിൻറെ നന്മകൾ സ്നേഹിക്കുന്ന ഒരു സ്ത്രീ.. അതെ എന്റെ കുഞ്ഞ്‌ അവൻ എല്ലാം അറിയണം മണ്ണിനെ സ്നേഹിക്കണം നന്മ ഉള്ളവനാവണം …!!!

ഇനിഎനിക്ക് സന്തോഷത്തോടെ ഉറങ്ങാം.. എന്റെ പെണ്ണിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയെന്ന സന്തോഷത്തോടെ .. നാളെ അവൾ എന്റെ കാതിലോതാൻ കാത്തു നിൽക്കുന്ന ആ സന്തോഷ വാർത്ത കേൾക്കാൻ നേരം പുലരാനായി കാത്തിരിക്കാം…!!!

അവളെയും ചേർത്തുപിടിച്ചു കിടന്നപ്പോൾ നെഞ്ചിൽ ഒരു നനവുപോലെ തോന്നി. കണ്ണുതുറക്കുന്നതിനുമുൻപ് തന്നെ ഞാനറിഞ്ഞു അതവളുടെ കണ്ണുനീര്തുള്ളികളാണെന്ന്.. എല്ലാം അവൾ കണ്ടിരിക്കുന്നു

എന്താടി പോത്തേ കെടന്നു മോങ്ങുന്നേ ??

ഒന്നുമില്ല സന്തോഷം കൊണ്ടാ

എന്നാപ്പിന്നെ കെടന്നുറങ്ങടി കൊരങ്ങി.. നാളെ ഉഞ്ഞാലാടാനുള്ളതല്ലേ..

അവളുടെ ചിരിയിൽ അലിഞ്ഞു ഞാനും ഉറങ്ങാൻ പോകുവാ.. നാളെ അവൾ എന്റെ ചെവിയിൽ പറയാൻ പോകുന്ന ആ സന്തോഷവാർത്തയും സ്വപ്നം കണ്ടൊരുറക്കം..!!!

Credits : Vinod Vinu

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 days ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article4 days ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article4 days ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article4 days ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article4 days ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article4 days ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article1 week ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

3 year old girl died in Uttarpradesh 3 year old girl died in Uttarpradesh
Malayalam Article1 week ago

മരിക്കും മുൻപ് രണ്ടര വയസുകാരി അനുഭവിച്ചത്; മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ കഴിയില്ല ഈ വാർത്ത

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരി അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു കുഞ്ഞും ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത യാതനകൾ അനുഭവിചാണ് ആ രണ്ടര വയസുകാരി...

Nithin Balaji explained her experience when escape from dubai bus accident Nithin Balaji explained her experience when escape from dubai bus accident
Malayalam Article1 week ago

ദുബായ് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മലയാളി തന്റെ അനുഭവം പറയുന്നു

കഴിഞ്ഞ ദിവസം ദുബായിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത എത്തിയത്. പുലർച്ചെ ദുബായ്, റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുവെച്ചുണ്ടായ ബസ് അപകടത്തിൽ 17 പേരാണ് മരണപ്പെട്ടത്. ഇതിൽ 8മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ബസിൽ...

Malayalam Article1 week ago

ഹുവായ് ഫോൺ ഉടമകൾക്ക് എട്ടിന്റെ പണി; ഇനി മുതൽ ഫേസ്ബുക് സേവനം ലഭ്യമല്ല!

ഹുവായ് ഫോണുകളിൽ ഇനി മുതൽ ഫേസ്ബുക് സേവനങ്ങൾ ലഭ്യമാകുകയില്ല. അമേരിക്കയും ചൈനയും തമ്മിൽ നിൽക്കുന്ന വ്യാപാര യുദ്ധത്തിന്റെ ഫലമായാണ് ഫേസ്ബുക് ഇത്തരത്തിൽ ഒരു നീക്കം ഫേസ്ബുക്കിന്റെ ഭാഗത്ത്...

Trending

Don`t copy text!