എഴുപത്തിൽ ഇന്ത്യ

0
264

രാജ്യം അതിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിരക്കിൽ മുഴുകിയിരിക്കുകയാണ് . ഒരു ഭാരതീയനെന്ന നിലയിൽ സന്തോഷകരമായ ഒരു ആഗസ്ത് 15 വീണ്ടും. ലോകത്തിനുമുന്നിൽ ഭാരതം നീണ്ട എഴുപതു വര്ഷം കൊണ്ട് നേടിയെടുത്തത് അന്യർക്ക് അസൂയാവഹമായ നേട്ടങ്ങൾ.

കഠിനപ്രയത്നത്തിലൂടെ ഓരോ വലുതും ചെറുതുമായ നേട്ടങ്ങൾ കൈവരിക്കുമ്പോഴും അതിയായി അഹോരാത്രം പണിയെടുക്കുന്ന നമ്മുടെയെല്ലാം സഹോദരി സഹോദരന്മാരെ ഓർക്കേണ്ടതുണ്ട്. പൂർവകാല ചരിത്രം സ്മരണയിൽ നിന്നും ഓർത്തുകൊണ്ട് തന്നെ എനിക്കീ വർത്തമാനകാല സംഭവ വികാസങ്ങളെ ക്കുറിച്ചു ചിലതു പറയാനുണ്ട്.

1947 വരെ ഭാരതത്തെ ഭിന്നിപ്പിച്ചു ഭരിച്ചു,കൊള്ളയടിച്ച്ചിരുന്ന വിദേശീയരെ നമ്മുടെ പൂർവികർ
തുരത്തി യോടിച്ചിരുന്നെങ്കിലും അന്നുമുതൽ ഇന്ന് വരെ നമുക്കിനിയും മോക്ഷം കിട്ടാത്ത ചില മേഖലകൾ ഉണ്ട് .
ജീവിതനിലവാരം 1947 നെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെങ്കിലും രാജ്യത്ത് ഇപ്പോഴും പട്ടിണിയും ജാതിവ്യവസ്ഥയും ഫ്യൂഡലിസവും കൊടികുത്തി വാഴ്ന്നുണ്ട്. രാജ്യം അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു എങ്കിലും അതിന്റെ ഫലം സാധാരണക്കാരിൽ ഇപ്പോഴും എത്തുന്നില്ല. പട്ടിണി മരണവും കർഷക ആത്മഹത്യയും , തൊഴിലവസരങ്ങളുടെ കുറവും രാജ്യം നേരിടുന്ന വെല്ലുവിളികളാണ്.

ലോകത്തിനു ഭാരതത്തിന്റേതായ സംഭാവനകൾ ഒത്തിരിയാണ്. ആരോഗ്യ രംഗത്തും ശാസ്ത്ര- സാങ്കേതിക രംഗത്തും കൈവരിച്ച നേട്ടങ്ങൾ മറ്റു രാജ്യങ്ങൾ തന്നെ അസൂയയോടെ നോക്കികാണുകയാണ്.എന്റെ അഭിപ്രായത്തിൽ ഉയരം കൂടിയ പ്രതിമകളോ പാളങ്ങളോ കെട്ടിടങ്ങളോ അല്ല ഒരു രാജ്യം വികസിച്ചു എന്നതിന്റെ അടിസ്ഥാനം എന്നാൽ ഇവയൊക്കെ അത്യാവശ്യവുമാണ് . സർക്കാരിന്റെ അജണ്ട ഇപ്പോഴും ജനനന്മയാവണം അത് മൃഗനന്മയാകുമ്പോൾ കുട്ടികൾ പ്രാണവായു കിട്ടാതെ മരണപ്പെടും.

കേവലം പാലിനും ഇറച്ചിക്കും വേണ്ടി വളർത്തുന്ന മൃഗങ്ങൾ സർക്കാരിന്റെയും ഒരു വിഭാഗം ജനങ്ങളുടെയും മാതാപിതാക്കൾ ആകുമ്പോൾ മനുഷ്യൻ മറ്റൊരു മനുഷ്യനെ മൃഗത്തിന്റെ പേരിൽ കൊലചെയ്യും. ഇനിയുമുണ്ട് ഏറെ ……

ഭാരതത്തിനു പുറത്തുനിന്ന് ഭാരതത്തെ നോക്കികാണുമ്പോൾ മാത്രമാണ് മറ്റു രാജ്യങ്ങൾ ഭാരതത്തെയും ഭാരതീയരെപ്പറ്റിയും ചിന്തിക്കുന്നതും വിശ്വസിക്കുന്നതും നമുക്ക് മനസിലാകൂ. ആനുകാലിക സംഭവങ്ങൾ ഒരു ഭാരതീയനെന്ന നിലയിൽ എന്നെ ഒത്തിരി വിഷമിപ്പിക്കുകയും മറ്റുള്ളവരുടെ മുന്നിൽ തല കുനിക്കേണ്ടി വരുകയും ചെയ്തിട്ടുണ്ട്, എന്നാലും ഭാരത മണ്ണിൽ ജനിച്ചുവളർന്നതിൽ അഭിമാനിക്കുന്നു.

സ്വാതന്ത്യദിനത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഭാരതം പൂര്‍ണമായും പട്ടിണിയില്‍ നിന്നും തൊഴിലില്ലയ്മയില്‍ നിന്നും പൂര്‍ണമായും മുക്തമായ ഭാരതം .

നാനാത്വത്തിൽ ഏകത്വം എന്ന ഭാരതത്തിന്റെ സംസ്കാരം കാത്തു സൂക്ഷിക്കുവാനും.ലോകത്തിനു വേണ്ടി
ലോക സമസ്ത സുഖിനോ ഭവന്തു” എന്ന് പ്രാർത്ഥിക്കുവാനും ജാതി മത ഭേദമില്ലാതെ എല്ലാ ഭാരതീയനും എന്നും ഇപ്പോഴും കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ നിർത്തുന്നു.

എല്ലാവര്ക്കും
സ്വാതന്ത്യ ദിനാശംസകള്‍
വന്ദേ മാതരം