Connect with us

Malayalam Article

ഇന്ത്യയിലെ ദുരൂഹതകള്‍ നിറഞ്ഞ 11 സ്ഥലങ്ങള്‍

Published

on

“WatchVideo”

പഴമ്പുരാണങ്ങളാലും കെട്ടുകഥകളാലും സമ്പന്നമാണ് ഇന്ത്യ. പ്രേതത്തിനും പിശാചിനും കഥകള്‍ക്കപ്പുറം പ്രധാന്യം കൊടുക്കുന്ന ഒരു ജനതയള്ള നാടാണിത്. പേടിപ്പെടുത്തുന്ന ചെറിയൊരു കഥ പോലും കേള്‍ക്കാത്ത ബാല്യം ഇവിടെ ഒരു കുട്ടിക്കുമുണ്ടാവാനിടയില്ല .

മുത്തശ്ശിക്കഥകളിലെ പ്രധാനകഥാപാത്രം തന്നെ പ്രേതങ്ങളും പിശാശുക്കളും ആണല്ലോ. കഥകളൊക്കെ സത്യമോ മിഥ്യയോ എന്നത് രണ്ടാമത്തെ കാര്യം. കഥകള്‍ എപ്പോഴും രസകരമാണ്. അവ കേള്‍ക്കാനും ഒന്ന് പേടിക്കാനും അത്ഭുതപ്പെടാനുമൊക്കെ ആര്‍ക്കാണ് താല്‍പ്പര്യമില്ലാത്തത്? നിങ്ങളെ പേടിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന ചില സ്ഥലങ്ങളുണ്ട് ഇന്ത്യയില്‍‌. ചിലത് വിനോദസഞ്ചാര കേന്ദ്രങ്ങളാണെങ്കില്‍ വിശ്വാസത്തിന്‍റെ പേരില്‍ പ്രസിദ്ധമാണ് മറ്റു ചില ഇടങ്ങള്‍. അവയില്‍ ചിലതിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സഞ്ചാരികളേ നിങ്ങളില്‍ ധൈര്യമുള്ളവരുടെ അടുത്തയാത്ര ഈ സ്ഥലങ്ങളിലേക്കാവട്ടെ.

1. അസ്ഥി തടാകം

ഉത്തരാഖണ്ഡിലെ തടാകങ്ങളിലൊന്നാണ് രൂപ്കുണ്ട് താടാകം. ഇതിന് മറ്റൊരു വിളിപ്പേരുണ്ട്. അതാണ് അസ്ഥി തടാകം.വര്‍ഷത്തില്‍ പകുതിയില്‍ അധികം സമയവും മഞ്ഞില്‍ പുതഞ്ഞ് തണുത്തുറഞ്ഞു കിടക്കുന്ന ഇവിടെ 1942 ലാണ് തടാകത്തില്‍ ഒരു കൂട്ടം അസ്ഥികള്‍ കണ്ടെത്തുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാനൗജ് രാജാവിന്‍റെയും ഭാര്യയുടെയും വേലക്കാരുടെയും അസ്ഥികൂടാമാണിതെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. മഴയോടു കൂടിയ കൊടുങ്കാറ്റില്‍ പെട്ട മരിക്കുകയായിരുന്നുവത്രെ ഇവര്‍.

2. ബുള്ളറ്റ് ബാബ ക്ഷേത്രം

രാജസ്ഥാനിലെ ബൈക്കറായിരുന്ന ബന്നാ റാത്തോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചു പോകുമ്പോള്‍ മരത്തിലിടിച്ച്, ഒരു കിടങ്ങില്‍ വീണ് മരിക്കുന്നത്. പോലീസ് സ്ഥലത്ത് എത്തുകയും ബൈക്ക് കൊണ്ടുപോവുകയും ചെയ്തു.എന്നാല്‍ പിറ്റേദിവസം പോലീസിന് ബൈക്ക് കാണാന്‍ കഴിഞ്ഞത് അപകടം നടന്ന അതേ സ്ഥലത്ത് വെച്ചാണ്. ഇപ്രാവശ്യം ചെയിനിട്ട് പൂട്ടിയാണ് അവര്‍ ബൈക്ക് തങ്ങളുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചത്. പക്ഷേ ബൈക്ക് പിന്നെയും കാണാതായി.

അപകടം നടന്ന സ്ഥലത്ത് വെച്ച് വീണ്ടും ബൈക്കിനെ കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ അപകടം നടന്ന സ്ഥലം ഒരു ക്ഷേത്രമായി മാറിയിരിക്കുകയാണ്. സഞ്ചാരികള്‍ പ്രത്യേകിച്ച് ബൈക്ക് യാത്രികര്‍ ഇവിടെ എത്താറുണ്ട്.

3.ലോണര്‍ തടാകം

മഹാരാഷ്ട്രയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. സ്കന്ദ പുരാണത്തില്‍ തടാകത്തെപ്പറ്റി പരാമര്‍ശമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉല്‍ക്കാപതനത്തെ തുടര്‍ന്നാണ് ഈ തടാകമുണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉപ്പു കലര്‍ന്ന ജലമാണ് തടാകത്തിന്‍റെ പ്രത്യേകതകളില്‍ ഒന്ന്.

4. ഒഴുകുന്ന കല്ലുകള്‍

രാമ സേതു പാലത്തിന്‍റെ അവശേഷിപ്പുകള്‍ എന്ന് കരുതുന്ന ചില കല്ലുകള്‍ തമിഴ് നാട്ടിലെ രാമേശ്വരത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. രാമന്‍റെ പേരെഴുതിയിട്ടുള്ള ഈ കല്ലുകള്‍ വെള്ളത്തില്‍ താഴ്ന്ന് പോകില്ലായെന്നാണ് വിശ്വാസികള്‍ പറയുന്നത്.

5. പൊങ്ങാക്കല്ല്

മുംബൈയിലെ ഖമര്‍ അലി ദര്‍വേഷ് പള്ളിയില്‍ ഒരു കല്ലുണ്ട്.200 കിലോഗ്രാം തൂക്കമുണ്ട് ഈ കല്ലിന്.വിശേഷ ദിവസങ്ങളില്‍ പള്ളിയിലെ വിശുദ്ധന്‍റെ നാമം ഉച്ചരിച്ച് കൊണ്ട് പതിനൊന്ന് പേര്‍ ഒന്നിച്ച് തങ്ങളുടെ ചൂണ്ട് വിരലിലാണ് കല്ലുയര്‍ത്താറ്. വിശുദ്ധന്‍റെ നാമം ഉച്ചരിക്കാതെ പലരും കല്ലുയര്‍ത്താന്‍ ശ്രമിച്ചുട്ടുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്.

6.വാതിലില്ലാ വീടുകള്‍

മഹാരാഷ്ട്രയിലെ ഷിഗ്നാപൂരിലെ ഗ്രാമത്തിലെ വീടുകള്‍ക്ക് വാതിലില്ല. വാതിലുകളില്ലാത്ത വീടുകളുള്ള ഇന്ത്യയിലെ ഏക ഗ്രാമമാണിത്. വീട്ടിനുള്ളിലെ തങ്ങളുടെ വിലപ്പെട്ട ഒരു വസ്തുവും ഇവര്‍ പൂട്ടി സൂക്ഷിക്കാറില്ല. ഷാനി ദേവതയുടെ അധീനതയിലാണ് തങ്ങളടെ വീടുകളെന്നും ആരെങ്കിലും മോഷണത്തിന് ശ്രമിച്ചാല്‍ ദേവത ഇവരെ ശിക്ഷിക്കുമെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.

7.വിസാ ക്ഷേത്രം

കാറ്റിനും കടലിനും അഗ്നിക്കും വരെ ഇന്ത്യയില്‍ ദൈവങ്ങളുണ്ട്. എന്തുകൊണ്ട് വിസയ്ക്ക് വേണ്ടി ഒരു ദൈവമുണ്ടായിക്കൂടാ? ഒരു കാമുകനെ കിട്ടാനോ , ജോലി കിട്ടാനോ ഇന്നത്തെ കാലത്ത് വലിയ ബുദ്ധിമുട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു വിസ ശരിയായി കിട്ടാന്‍ നല്ല ബുദ്ധിമുട്ടാണ്. ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രം അറിയപ്പെടുന്നത് വിസ ക്ഷേത്രം എന്നപേരിലാണ്. വിസ ശരിയായി കിട്ടാന്‍ വേണ്ടി മാത്രമാണ് ഇവിടെ വന്ന് ആള്‍ക്കാര്‍ പ്രാര്‍ത്ഥിക്കാറുള്ളത്.

8. ലെപക്ഷി ക്ഷേത്രം

തെക്കന്‍ ആന്ധ്രാപ്രദേശിലാണ് ഈ ക്ഷേത്രം. എഴുപത് തൂണുകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇതില്‍ ഒരു തൂണ് തറയില്‍ തൊട്ടല്ലാ നില്‍ക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന ഒന്നാണിത്. പലരും തുണിയും കമ്പുകളും ഇതിനടിയിലൂടെ കടത്തിവിട്ട് ഇതിന്‍റെ ആധികാരികത പരീക്ഷിച്ച് നോക്കാറുണ്ട്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണിത്.

9.പക്ഷികളുടെ ആത്മഹത്യാ കേന്ദ്രം

എല്ലാ സൂര്യാസ്തമനങ്ങളിലും നൂറ് കണക്കിന് പക്ഷികള്‍ അസമിലെ ജറ്റിംങ്ങിലേക്ക് പറന്നടുക്കും. കൂടണയാനല്ല മറിച്ച് മരണത്തിലേക്കാണ് ഇവ പറന്നടുക്കുന്നത്. കെട്ടിടങ്ങളുടെ നേര്‍ക്ക് പറന്നിടിച്ച് ചത്ത് വീഴുകയാണ് ഇവ. വെളിച്ചത്തിന്റെ നേര്‍ക്ക് പറന്നടുക്കുകയാണ് ഇവയെന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്.

അസമിലെ നാഗ വിഭാഗത്തില്‍പെട്ടവര്‍ ഈ പ്രദേശങ്ങള്‍ ജെയ്ന്‍റിയാ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വില്‍ക്കുകയായിരുന്നു. പക്ഷികള്‍ കൂട്ട ആതമഹത്യ ചെയ്യുന്നത് നല്ല ലക്ഷണമായി കണ്ട ഇവര്‍ ചത്ത പക്ഷികളുടെ മാംസം ആഹാരത്തിന് ഉപയോഗിച്ചിരുന്നു.

10. കാന്തിക ശക്തിയുളള കുന്നുകള്‍

ഈ കുന്നുകളിലേക്ക് വാഹനമോടിച്ച് പോകാന്‍ ആരുമൊന്ന് ഭയക്കും. കാരണം ഇവിടെയെത്തുന്ന വാഹനങ്ങള്‍ സ്വയം കറങ്ങാറുണ്ടത്രേ. ലഡാക്കിലാണ് ഈ ഭീകരന്‍ കുന്ന് സ്ഥിതി ചെയ്യുന്നത്. ഇതൊരു തോന്നല്‍ മാത്രമാണെന്ന് പറയുന്നവരും ഉണ്ട്.

11.അപ്രത്യക്ഷമാകുന്ന ബീച്ച്

ഒറീസയിലെ ചന്ദിപ്പൂര്‍ ബീച്ച് കാണാന്‍ പോവുക എന്നത് നല്ല കാര്യമാണ്. എന്നാല്‍ പോകുമ്പോള്‍ ബീച്ച് അവിടെ തന്നെ ഉണ്ടോയെന്ന് ആദ്യമേ അന്വേഷിക്കുക. കാരണം ചന്ദിപ്പൂര്‍ ബീച്ച് അങ്ങനെയാണ്. വേലിയേറ്റവും വേലിയിറക്കവും അനുസരിച്ച് ബീച്ച് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യും!

Advertisement

Malayalam Article

380ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം.

Published

on

By

ജനിക്കുമ്ബോള്‍ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍. കരയാതെ, ശ്വസിക്കാന്‍ പോലുമാകാതെയാണ് അവള്‍ ഭൂമിയിലേക്കെത്തിയത്. ജനിച്ച്‌ മൂന്നു മാസങ്ങള്‍ക്കിപ്പുറം ആ കുഞ്ഞ് 1.6 കിലോയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല ദക്ഷിണേഷ്യയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം ഹൈദരാബാദില്‍ ജനിച്ച ഏറ്റവും ഭാരംകുറഞ്ഞ ശിശുവും ലൂര്‍ദിലെ കുഞ്ഞു കാശ്‌വിയും തമ്മില്‍ വെറും 5 ഗ്രാം മാത്രമേ ഭാരവ്യത്യാസമുള്ളുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സങ്കീര്‍ണ്ണതകള്‍ ഉളള ഗര്‍ഭധാരണമായിരുന്നതിനാലും മുമ്ബ് മൂന്നുതവണ ഗർഭം അലസിയിട്ടുള്ളതിനാൽ  കാലങ്ങള്‍ കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ അപകടം കൂടാതെ പുറത്തെടുക്കുന്നതിനായി  ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിനു സെബാസ്റ്റ്യന്റെ കീഴില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്താതെ ജനിച്ച നവജാതശിശുവിന് ജനിച്ചയുടന്‍ സ്വന്തമായി ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുളളതിനാല്‍ കൃത്രിമ ശ്വാസം നല്‍കി അത്യാധുനിക ചികില്‍സ സംവിധാനങ്ങളുളള അഡ്വാന്‍സ്ഡ് സെന്റ്ര്‍ ഫോര്‍ നിയോനേറ്റല്‍ കെയര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.  കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞായിരുന്നു കാശ്‍വിയെന്നു ഡോ. റോജോ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഭാരക്കുറവില്‍ രണ്ടാം സ്ഥാനമാണ് കാശ്‍വിക്കെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Malayalam Article

അർദ്ധരാത്രിയിൽ പ്രഭാസിന്റെ മാസ്സ് എൻട്രി – ആദ്യം ഞെട്ടി പിന്നെ സന്തോഷം [VIDEO]

Published

on

ബാഹുബലിക്ക് ശേഷം പ്രഭാസ് വീണ്ടും കേരളത്തിൽ. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിനും പ്രൊമോഷനുമായാണ് പ്രഭാസ് ഇന്ന് വെളുപ്പിന് കൊച്ചിയിൽ എത്തിയത് . വെളുപ്പിന് ൨ മണിക്ക് മീഡിയ പ്രവർത്തകരെ കണ്ട് പ്രഭാസ് ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിനീട് സന്തോഷത്താൽ എല്ലാവരെയും കൈവീശി നന്ദി അറിയിച്ചിട്ടാണ് ഹോട്ടലിലേക്ക് പോയത്. വീഡിയോ കാണാം

Continue Reading

Malayalam Article

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

Published

on

By

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ് ഇത്തരമൊരു പ്രതികാരനടപടിക്ക് അമ്മയെ പ്രേരിപ്പിച്ചത്. അമരാവതിയുടെ ഭര്‍ത്താവ് 4 വര്‍ഷം മുമ്ബ് മരണമടഞ്ഞിരുന്നു. അമരാവതിയുടെ 3 പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് കോളേജ് വിദ്യാര്‍ത്ഥിനി കൂടിയായ അഭി. നാല് വര്‍ഷം മുമ്ബ് അമരാവതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന് ശേഷം അഭി അടക്കമുള്ള മൂന്ന് പെണ്‍മക്കളെയും ഏറെ കഷ്ടപ്പെട്ടാണ് അമരാവതി വളര്‍ത്തിയത്.

ഭര്‍ത്താവ് മരിച്ചതിന് ശേഷം മക്കളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ട തനിക്ക് മകള്‍ പോയത് വലിയ ആഘാതമായെന്നും അതിന്റെ ദേഷ്യത്തിലാണ് ഇത്തരം ഒരു കൃത്യത്തിന് മുതിര്‍ന്നതെന്നും അമരാവതി പറഞ്ഞു. സന്തോഷ് പോസ്റ്റര്‍ പതിപ്പിച്ച വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വിശദീകരണം ചോദിച്ചപ്പോള്‍ ഭര്‍ത്താവ് മരിച്ച തനിക്ക് മകള്‍ ഇങ്ങനെ ചെയ്തത് സഹിക്കാനായില്ലെന്നായിരുന്നു അമരാവതിയുടെ മറുപടി. സന്തോഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതും അമരാവതിയെ ബന്ധത്തെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചു.

Continue Reading

Writeups

Malayalam Article17 hours ago

380ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം.

ജനിക്കുമ്ബോള്‍ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍....

Malayalam Article24 hours ago

അർദ്ധരാത്രിയിൽ പ്രഭാസിന്റെ മാസ്സ് എൻട്രി – ആദ്യം ഞെട്ടി പിന്നെ സന്തോഷം [VIDEO]

ബാഹുബലിക്ക് ശേഷം പ്രഭാസ് വീണ്ടും കേരളത്തിൽ. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിനും പ്രൊമോഷനുമായാണ് പ്രഭാസ് ഇന്ന് വെളുപ്പിന് കൊച്ചിയിൽ എത്തിയത് . വെളുപ്പിന് ൨...

Malayalam Article4 days ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article6 days ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article7 days ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article1 week ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Malayalam Article2 weeks ago

കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍...

Malayalam Article2 weeks ago

വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ...

Malayalam Article2 weeks ago

സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ...

Trending

Don`t copy text!