ആദം ജോണില്‍ ഗായകനായും ആസ്വാദകരുടെ മുന്നില്‍ പൃഥിയെത്തുന്നു

0
199

വീണ്ടും ഒരു ഓണക്കാലത്തിന്റെ നിറവിലേക്കാണ് മലയാളികള്‍ എത്തിനില്‍ക്കുന്നത്. ലോകമെങ്ങുമുള്ള മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഓണം മലയാള സിനിമയുടെയും ഉത്സവകാലമാണ്. പ്രമുഖ നടന്മാരെല്ലാം അവരുടെ ചിത്രങ്ങളുമായി കേരളക്കരയില്‍ ഉത്സവം തീര്‍ക്കും. ഇക്കുറിയും മലയാള സിനിമയിലെ മഹാരഥന്‍മാരടക്കമുള്ളവരെല്ലാം വമ്പന്‍ പ്രതീക്ഷകളുമായി കളം നിറയുകയാണ്.

അതിനിടയിലാണ് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പൃഥിരാജിന്റെ ആദവും ഏത്തുന്നത്. ചിത്രത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം തന്നെ രംഗത്തെത്തിയത്. മലയാളത്തിനപ്പുറം കോളിവുഡിലും ബോളിവുഡിലും മിന്നിത്തിളങ്ങുന്ന താരം ബഹുമുഖ പ്രതിഭയാണെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ ഗായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും തിളങ്ങിയ താരം ഇപ്പോള്‍ ആദ്യമായി സംവിധായകനാകുന്നതിന്റെ ത്രില്ലിലാണെന്ന് ഏവര്‍ക്കും അറിയാം. മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ പൃഥിയുടെ ജീവിതത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. അതിനിടയിലാണ് പൃഥി വീണ്ടും ഗായകനായി എത്തുന്നത്.

ആദം ജോണില്‍ ഗായകനായും ആസ്വാദകരുടെ മുന്നില്‍ പൃഥിയെത്തും. അതിന്റെ വിശേഷങ്ങളും പൃഥി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. തന്റെ ഉള്ളില്‍ ഒരു ഗായകനുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് സംഗീത സംവിധായകന്‍ ദീപക് ദേവാണെന്ന് പൃഥി പറയുന്നു. പുതിയ മുഖത്തിലൂടെ ദീപക് ദേവാണ് പൃഥ്വിയെ പിന്നണി ഗായകനാക്കി അവതരിപ്പിച്ചത്. ഇരുവരും ഒന്നിച്ചാണ് വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്.

ആദം ജോണില്‍ പാടിയതിന്റെ അനുഭവവും പൃഥി പങ്കുവെച്ചു. ചിത്രത്തിലെ പാട്ട് തന്നെ അത്രയധികം ആകര്‍ഷിച്ചെന്നും താരം വ്യക്തമാക്കി. താന്‍ പാടുന്നതിന്റെ ലൈവ് വീഡിയോ ഉടന്‍ പുറത്ത് വരുമെന്നും താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പൃഥിയുടെ പ്രതികരണം.

Intro to Adam's Melody – Adam Joan

Intro to Adam's melody! Coming soon! 😊#AdamJoan

Posted by Prithviraj Sukumaran on Sunday, August 20, 2017