ഞെട്ടിക്കാൻ ഫഹദ് വരുന്നു ; മലയാള സിനിമ കാത്തിരുന്ന അപൂർവ സംഗമം

0
196

ഫഹദ് ഫാസിൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ട്രാൻസ്’. മലയാളത്തിന് ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള അന്‍വര്‍ റഷീദാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മറ്റൊരു ഹിറ്റ് സംവിധായകനായ അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു എന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്. ഫഹദ്, അന്‍വര്‍ റഷീദ്, അമല്‍ നീരദ് അപൂര്‍വ്വ സംഗമം ആരാധകര്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

ഇവര്‍ക്കൊപ്പം ഓസ്കര്‍ ജേതാവ് റസൂല്‍പൂക്കുട്ടിയും ചിത്രത്തിന്‍റെ പിന്നണിയിലുണ്ടാകുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.

വിൻസന്‍റ് വടക്കനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബ‌ഡ്‌ജറ്റ് 15 കോടിയാണ്. സംവിധായകനെന്ന നിലയിൽ അൻറവറിന്റേയും നടനെന്ന നിലയിൽഫഹദിന്റേയും ഏറ്റവും വലിയ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന സിനിമയായിരിക്കും ട്രാൻസ്.
സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൺസ് പുത്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംഗീതം ജാക്സൺ വിജയനും അജയൻ ചാലശേരി കലാസംവിധാനവും നിർവഹിക്കും.