Connect with us

Film News

താര പുത്രന്റെ നായികയായി എസ്തർ എത്തുന്നു

Published

on

“WatchVideo”

എസ്തര്‍ നായികയാകുന്നു. ബാല താരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന എസ്തര്‍ എന്ന ആ കൊച്ചു മിടുക്കി ഇനി ഷൈന്‍ നിഗത്തിന്റെ നായിക .സിനിമ താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ്  ഷൈന്‍ നിഗം.

കിസ്മത് , കെയര്‍ ഓഫ് സൈറ ബാനു എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്ത ഷൈന്‍ നിഗം സൗബിന്‍ സംവിധായകനാകുന്ന പറവയുടെ ഷൂച്ചിങ്ങ് തിരക്കിലാണ് ഇപ്പോള്‍ .

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി റായി ഇഷ തല്‍വാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി തിളങ്ങിയ എസ്തര്‍ അനില്‍ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.

Advertisement

Film News

കൈവിടരുത്, സഹായം തേടി ദേവദൂതൻ നടി

Published

on

By

മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ ഒരുകാലത്ത് സജീവമായിരുന്ന നടിയാണ് വിജയലക്ഷ്മി. എന്നാൽ ഇപ്പോൾ ഏറെ കഷ്ടതകൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് താരം. അതിനാൽ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. ”സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്‌നങ്ങളുമായാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാല്‍ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ. അവര്‍ എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്റെ ജീവിതം പലരും പന്തു തട്ടുകയാണ്. നരകത്തേക്കാള്‍ മോശമായ അവസ്ഥയാണ് എന്റേത്. രജനി സാറിനെ എനിക്കു കാണണം. അദ്ദേഹം എന്നെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവരെല്ലാം എന്നെ കൈ ഒഴിഞ്ഞു.”
കുറച്ച് നാളുകൾക്ക് മുൻപ് താൻ രക്തസമ്മർദ്ദത്തെ തുടർന്ന് ബാംഗളൂരിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ കഴിയുകയുണ്ടായി. ആ സമയത്ത് സഹായ അഭ്യർത്ഥനയുമായി കന്നട നടന്‍ രവി പ്രകാശ് തന്നെ കാണാൻ വന്നിരുന്നു. എന്നാൽ സഹായത്തിനുപകരം അയാൾ എന്നെ ഉപദ്രവിച്ചു.  നടനെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വലിയ സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു. തന്റെ കയ്യിൽ ഇപ്പോൾ പണമില്ല. അമ്മയുടെ ആരോഗ്യം മോശമായ സമയത്ത് അമ്മയുടെ ഹോസ്പിറ്റൽ ചിലവിനുവേണ്ടി കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല. വീടും കിടപ്പാടവും വരെ നഷ്ട്ടപെട്ടു അത് കാരണം ഇപ്പോൾ ഞങ്ങൾ അന്തിയുറങ്ങുന്നത് സുഹൃത്തിന്റെ വീട്ടിലാണ്.

Continue Reading

Film News

യൂട്യൂബിൽ ട്രെന്റിങ്ങായി മാർഗംകളി ട്രൈലെർ ; ഫിൻ ജോർജ് വർഗീസിന് ഒരു പൊൻതൂവൽ കൂടി!

Published

on

By

കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർഗം കളി. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ബിബിൻ ജോർജും നമിത പ്രമോദുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആൻറണിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത് ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ ശശാങ്കൻ മയ്യനാട് ആണ്.

Margamkali Official Trailer

ഇന്നലെ(24.07.2019) ആണ് ചിത്രത്തിന്റെ ട്രൈലെർ മില്ലേനിയം ഓഡിയോസ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. ട്രൈലെർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ടോപ് 10 ലിസ്റ്റിൽ ആണ് ട്രൈലെർ ഇടം പിടിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ആസ്വദിക്കാൻ പാകത്തിന് സിനിമയുടെ നർമ്മഭാഗങ്ങൾ കോർത്തിണക്കി എഡിറ്റ് ചെയ്തു രൂപപ്പെടുത്തിയാണ് ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ട്രൈലറിന്റെ എഡിറ്റിംഗിനും പ്രത്യേക പ്രശംസകൾ ആണ് കമെന്റുകളിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും എഡിറ്റ് ചെയ്തിരിക്കുന്നത് ഐക്കൺ ഫിലിം അവാർഡ് ജേതാവായ ഫിൻ ജോർജ് വർഗീസ് ആണ്.

4 വർഷങ്ങൾക്ക് മുൻപ് നൈറ്റ് മുള്ളർ എന്ന ഹൃസ്വ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് എഡിറ്റിംഗ് രംഗത്തേക്ക് എത്തിയ കലാകാരൻ ആയിരുന്നു ഫിൻ ജോർജ്. കേവലം കുറച്ചു വർഷങ്ങൾ കൊണ്ട് എഡിറ്റിംഗ് ഫീൽഡിൽ ഫിൻ ജോർജ് നേടിയെടുത്ത നേട്ടങ്ങൾ ചെറുതൊന്നും അല്ല. സംവിധായകൻ ബ്ലെസി ഒരുക്കിയ 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി എഡിറ്റ് ചെയ്യാൻ ഭാഗ്യം ലഭിച്ചത് ഫിൻ ജോർജിനായിരുന്നു. അത് കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി എഡിറ്റ് ചെയ്ത എഡിറ്റർ എന്ന ബഹുമതിയും അത് വഴി ഫിന്നിന് ലഭിച്ചു. കൂടാതെ എഡിറ്റിംഗിന് നിരവധി അവാർഡുകൾ ആണ് ഈ കലാകാരനെ തേടിയെത്തിയിരിക്കുന്നത്. എഡിറ്റിംഗ് മേഖലയിൽ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആ മേഖലയിൽ സ്ഥാനമുറപ്പിച്ച അപൂർവം ചില കലാകാരന്മാരിൽ ഒരാൾ ആണ് ഫിൻ ജോർജ്.

മാർഗംകളി ട്രൈലെർ

കടപ്പാട്:  Millennium Audios

Continue Reading

Film News

ഫേസ്ആപ്പ് തരംഗമാകുന്നു, ചലഞ്ച് ഏറ്റെടുത്ത് സിനിമാ താരങ്ങളും

Published

on

ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയും പ്രായമായ  മുഖത്തെ ചെറുപ്പമാക്കിയും അതുപോലെ തിരിച്ചും കാണിക്കുന്ന ആപ്പാണ് ‘ ഫേസ്ആപ്പ്’. ഈ ട്രെന്റിന് പിന്നാലെയാണ് സിനിമ താരങ്ങൾ വരെ. .ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, ആദിൽ,  തുടങ്ങിയ മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്.

അവർ പങ്ക് വെച്ചിരിക്കുന്ന  രസകരമായ ചിത്രങ്ങള്‍ കാണാം:-

Continue Reading

Writeups

Malayalam Article20 hours ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article3 days ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article4 days ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article1 week ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Malayalam Article2 weeks ago

കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍...

Malayalam Article2 weeks ago

വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ...

Malayalam Article2 weeks ago

സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ...

Malayalam Article2 weeks ago

കേരളത്തിലെ ആദ്യത്തെ പുരുഷ ദമ്പതികളെ നിങ്ങൾക്കറിയാമോ, അത് ഇവരാണ്

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും....

Malayalam Article2 weeks ago

കരഞ്ഞു കലങ്ങിയ കണ്ണുമായാണ് കളക്ട്രേറ്റുകളിലെ ഓഫീസുകളിൽ കയറിയിറങ്ങിയത്, ഒടുവിൽ സങ്കടം കേട്ട ആൾ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് കളക്ട്രേറ്റിലെ ഓഫീസുകളിൽ കേറിയിറങ്ങി മടുത്ത ഫോർട്ട് കൊച്ചി സ്വദേശി വൈകുന്നേരം കളക്ട്രേറ്റിനടുത്തെ ചായ കടയിൽ എത്തിയത്. കടയിൽ എത്തി അവിടെ കണ്ട ഒരു...

Trending

Don`t copy text!