Connect with us

Current Affairs

സ്ത്രീകള്‍ ഏറ്റവും നന്നായി ലൈംഗികത ആസ്വദിക്കുന്ന പ്രായമേത് എന്നതിനെ കുറിച്ചുള്ള സര്‍വ്വേയുടെ കൗതുകകരമായ കണ്ടെത്തലുകള്‍

Published

on

“WatchVideo”

കൗമാരം കഴിഞ്ഞുള്ള പ്രായം, ഇരുപതുകള്‍ എന്ന് വിളിക്കുന്ന ആ വയസ്സിന്റെ ദിനങ്ങള്‍ ജീവിതത്തില്‍ യാതൊരു അല്ലലും അലച്ചിലും ഇല്ലാത്ത നാളുകളാണ് എന്ന് വേണമെങ്കില്‍ പറയാം. അക്കാലങ്ങള്‍ ആണ് ജീവിതത്തില്‍ ലൈംഗികത ആസ്വദിയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം എന്ന് പറഞ്ഞാല്‍ യുക്തിസഹമാണെന്നു തോന്നും. മുപ്പതു വയസ്സ് വരെയുള്ള സമയത്ത് ആണ് ആദ്യ പ്രണയങ്ങളും ലൈംഗിക പരീക്ഷണങ്ങളും ഒക്കെ സംഭവിയ്ക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

ആ കാലത്താണ് നിങ്ങള്‍ ഏറ്റവും ആകര്‍ഷണീയത ഉള്ളവരും ഊര്‍ജഭരിതരും ആയിരിയ്ക്കുന്നത് എന്നത് മാത്രമല്ല അതിനു കാരണം. പിന്നീട് കടുംബം ആരംഭിയ്ക്കണമെന്നും കുഞ്ഞുങ്ങള്‍ ഉണ്ടാകണമെന്നും ഉള്ള ചിന്തക ളോടെ ബന്ധപ്പെടുമ്പോള്‍ ലൈംഗികത ആസ്വദിയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്നതും ഇരുപതുകള്‍ ലൈംഗികതയുടെ സുവര്‍ണകാലമാണെന്ന് കരുതുന്നവരുണ്ട്.

എന്നാല്‍ സത്യം അതൊന്നുമല്ല. സ്ത്രീകള്‍ക്ക് തങ്ങള്‍ ആകര്‍ഷകത്വം ഉള്ളവരാണെന്ന് തോന്നുന്നതും രതിമൂര്‍ച്ഛ അതിന്റെ ഉച്ഛാവസ്ഥയില്‍ അനുഭവേദ്യമാകുന്നതും പ്രായം ഏറുന്തോറുമാണെന്നതാണ് വസ്തുത. 2600-ല്‍ അധികം വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഒരു പഠനത്തില്‍ 36 വയസ്സ് കഴിയുമ്പോഴാണ് സ്ത്രീകള്‍ ലൈംഗികത ഏറ്റവും നന്നായി ആസ്വദിയ്ക്കുന്നതെന്നാണ് കണ്ടെത്തിയത്.

നാച്വറല്‍ സൈക്കിള്‍സ് എന്ന കണ്‍ട്രാസെപ്ഷന്‍ ആപ് സംഘടിപ്പിച്ച പ്രസ്തുത പഠനത്തില്‍ രതിമൂര്‍ച്ഛയുടെ അനുഭവങ്ങള്‍, ആകര്‍ഷണീയത, എത്രത്തോളം സെക്‌സ് ആസ്വദിയ്ക്കുന്നുണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്.23 വയസ്സിനു താഴെ പ്രായമുള്ളവര്‍,23- 35 വയസ്സിന് ഇടയിലുള്ളവര്‍, 36 വയസ്സിനു മുകളിലുള്ളവര്‍ എന്നിങ്ങനെ തരം തിരിച്ചാണ് ഉത്തരങ്ങള്‍ വിശകലനം ചെയ്തത്.

തങ്ങളുടെ ലൈംഗിക ആകര്‍ഷണീയത സ്വയം വിലയിരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ 36 വയസിനു മുകളിലുള്ളവര്‍ ആയിരുന്നു തങ്ങളുടെ ചര്‍മത്തെ കുറിച്ചൊക്കെ ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പത്തില്‍ എട്ടുപേരും തങ്ങള്‍ സെക്‌സി ആണെന്ന് കരുതുന്നു എന്നാണു പറഞ്ഞത്. 23-നും 35-നും ഇടയിലുള്ളവരില്‍ 10-ല്‍ 4 പേരും 23-ല്‍ താഴെ പ്രായമുള്ളവരില്‍ പത്തില്‍ ഏഴ് പേരുമാണ് തങ്ങള്‍ക്കു ആകര്‍ഷകത്വം ഉള്ളതായി കരുതുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞത്.

രതിമൂര്‍ച്ഛയുടെ കാര്യത്തിലും ഫലം അതുപോലെ തന്നെയാണ്. 36 വയസ്സിനു മുകളിലുള്ളവരാണ് മികച്ച രതിമൂര്‍ച്ഛ അനുഭവിക്കാനാവുന്നുണ്ടെന്നു പറഞ്ഞത്.10-ല്‍ ആറു പേര്‍ക്കും മികച്ച ലൈംഗികജീവിതം ഉള്ളവരാണ്. എന്നാല്‍ പ്രായം കുറഞ്ഞ സ്ത്രീകളില്‍ പത്തില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് അങ്ങനെ പറയാന്‍ കഴിഞ്ഞത്.

പഠനത്തില്‍ സഹകരിയ്ക്കാന്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള 4 ആഴ്ചകളിലെ അവരുടെ ലൈംഗികാനുഭവത്തെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുതിര്‍ന്ന സ്ത്രീകളുടെ ഇടയില്‍ അതിന്റെ ശതമാനം 86-ഉം മധ്യ ഗ്രൂപ്പിന്റേത് 76-ഉം ഏറ്റവും പ്രായം കുറഞ്ഞവരുടെ ഇടയില്‍ അത് 56 ശതമാനവും ആയിരുന്നെന്നു കണ്ടെത്തി.

ലൈംഗികവേളയുടെ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഒരു പൊതുഅഭിപ്രായം ഉണ്ടായിരുന്നില്ല. മൂന്ന് സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞത് ഇപ്പോള്‍ അവര്‍ അനുഭവിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ലൈംഗികത നീണ്ടു നില്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെന്നാണ്. എന്നാല്‍ ഭൂരിപക്ഷത്തിനും ഇപ്പോഴത്തേതിനേക്കാള്‍ വേഗത്തില്‍ അത് കഴിഞ്ഞുകിട്ടണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ അഞ്ചില്‍ ഒരു ഭാഗം പേര്‍ ആഴ്ചയില്‍ 3 തവണയും അഞ്ചില്‍ ഒന്നിലും താഴ്ന്ന ശതമാനം പേരാകട്ടെ ആഴ്ചയില്‍ ഒരു തവണ മാത്രവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ആയിരുന്നു. മറ്റു ചിലര്‍ ആഴ്ചയില്‍ രണ്ടു തവണ സെക്‌സില്‍ ഏര്‍പ്പെടുന്നവരുമാണ്. പഠനവുമായി സഹകരിച്ച ഭൂരിപക്ഷം പേരും എക പങ്കാളി ആയിരിയ്ക്കുന്നതാണ് വിജയകരമായ ദാമ്പത്യത്തിന്റെ അടിസ്ഥാനം എന്ന് കരുതുന്നവരാണ്.

വളരെക്കാലം മുമ്പ് തന്നെ മനസ്സിലായിക്കഴിഞ്ഞിരുന്ന ചില സങ്കല്‍പ്പങ്ങള്‍ക്ക് അടിവരയിടുകയാണ് പഠനഫലം ചെയ്യുന്നത്. പ്രായം കൂടുന്തോറും സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെ കൂടുതലായി അറിയുന്നത് കൊണ്ട് അവര്‍ക്കു ആത്മവിശ്വാസം കൂടുകയും സെക്‌സ് കൂടുതല്‍ മികച്ച രീതിയില്‍ ആസ്വദിയ്ക്കാന്‍ ഇടയാകുകയും ചെയ്യുന്നു എന്നതാണ് സത്യം. പ്രായമായിട്ടും ലൈംഗികത ആസ്വദിയ്ക്കുന്നതിനെക്കുറിച്ച് സ്ത്രീകളുടെ ഇടയില്‍ ജാള്യത ഒന്നും ഇപ്പോള്‍ ഇല്ല എന്നതും വളരെ നല്ല സൂചനകള്‍ ആണെന്ന് സര്‍വേയുടെ നടത്തിപ്പുകാരുടെ വക്താവായ അമാന്‍ഡ ബോണി പറഞ്ഞു.

Advertisement

Current Affairs

ഡീസലും വേണ്ട പെട്രോളും വേണ്ട, മരത്തിലുണ്ടാക്കിയ ആക്സിലേറ്ററില്ലാത്ത സ്കൂട്ടറുകള്‍ ഇതാ

Published

on

ആക്സിലേറ്ററില്ലാത്ത പെട്രോളോ ഡീസലോ വേണ്ടാത്ത  ഈ സ്കൂട്ടര്‍ നിര്‍മ്മിക്കുന്നത് ഫിലിപ്പിന്‍സിലെ ആദിവാസികള്‍ ആണ്.  അവര്‍ ഓരോരുത്തരും തന്നെ ഉണ്ടാക്കിയെടുത്തതാണ്  ഈ സ്കൂട്ടറുകള്‍. അവര്‍ പലപ്പോഴും കുന്നിറങ്ങുന്നത് സ്വന്തമായി ഡിസൈന്‍ ചെയ്ത്, നിര്‍മ്മിച്ച ആ സ്കൂട്ടറുകളുമായാണ്.

സ്കൂട്ടറുകള്‍ വാങ്ങാനുള്ള സാമ്പത്തികമുണ്ടാവാറില്ല  ഇവര്‍ക്ക്. അവരുടെ ഐഡിയ അനുസരിച്ച് നിര്‍മ്മിക്കുകയാണ് അവര്‍. ഇങ്ങനെയൊരു സ്കൂട്ടര്‍ ആദ്യമായി ഉണ്ടാക്കിയത് 55 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാര്‍ളീ ഗുയിന്യാങ് എന്നയാളാണ്. മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന സ്കൂട്ടറുകള്‍ യാത്രക്കുള്ള ഒന്നല്ല.

കുന്നിറങ്ങാനാണ് ഇതിന് കഴിയുക, കയറാനാവില്ല. മരത്തില്‍ രൂപങ്ങളും മറ്റും കൊത്താനുള്ള തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായി അവര്‍ ഇതിനെ കാണുന്നു. ഏതെങ്കിലും മൃഗങ്ങളുടെ തീമായിരിക്കും സ്കൂട്ടറിന് പലപ്പോഴും. സമൂഹത്തിന്‍റെ ജീവിതരീതി കാണിക്കുന്ന The lifestyle of Mountain Tribe in the Philippines എന്ന വീഡിയോ ചുവടെ:-

സ്കൂട്ടറുകള്‍ എപ്പോഴും  കുതിരയുടെ തല, ഡ്രാഗണ്‍, സിംഹം എന്നീ  രൂപത്തിലായിരിക്കും. അവരുടേതായി റോഡ് റേസുകളും ഇവര്‍ സംഘടിപ്പിക്കുന്നു. ഇവര്‍ കുന്നിന് താഴേക്ക് ഈ സ്കൂട്ടറുകളിലെത്തുന്നത് ഹെല്‍മെറ്റുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെയില്ലാതെയാണ്. ഈ സ്കൂട്ടറുകള്‍ കാണാന്‍ നിരവധി പേര്‍ കാത്തിരിക്കാറുണ്ട്.

Continue Reading

Current Affairs

ഒരാൾ അറിയാതെ നിങ്ങൾക്ക് അയാളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കാണണോ? ഇതാ ഒരു എളുപ്പ മാർഗം..

Published

on

By

നമ്മളിൽ പലരും പലപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് നമുക്ക് വേണ്ടപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് അവർ അറിയാതെ നമുക്ക് കാണുവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന്.. അല്ലെങ്കിൽ വ്യൂ ലിസ്റ്റിൽ നമ്മുടെ പേര് വരാതെ എങ്ങനെ ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാം എന്ന്…എങ്കിൽ ഇനി വിഷമിക്കണ്ട. ഒരു അഡാർ ഐറ്റം എത്തിയിട്ടുണ്ട്. വീഡിയോ മണി അപ്ലിക്കേഷൻ. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക എന്നത് മാത്രമാണ്.

അതിനായി ആദ്യം ചെയ്യണ്ടത് ഇത്രമാത്രം..

  • പ്ലേയ് സ്റ്റോറിൽ നിന്നും വീഡിയോ മണി ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.
  • ഇൻസ്റ്റാൾ ചെയ്തു ഓപ്പൺ ചെയ്ത ശേഷം നിങ്ങളുടെ പേരും മൊബൈൽ നമ്പറും കൊടുത്തു രജിസ്റ്റർ ചെയ്യുക.
  • ശേഷം ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
  • ഓപ്പൺ ആകുന്ന ഹോം പേജിൽ നിന്നും ഇടതു വശത്തു മുകളിലായി കാണുന്ന മൂന്നു ചെറിയ വരകളിൽ ക്ലിക്ക് ചെയ്യുക.
  • സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ലിസ്റ്റിൽ നിന്നും ഏറ്റവും താഴെയായി കാണുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് സേവർ ക്ലിക്ക് ചെയ്യുക.
  • ഓപ്പൺ ആയി വരുന്ന സ്‌ക്രീനിൽ ഇമേജ് എന്നും വീഡിയോ എന്നും തരംതിരിച്ചിരിക്കുകയാണ്. അത് നിങ്ങളുടെ വാട്സ്ആപ്പ് കോൺടാക്റ്റിൽ ഉള്ളവർ അപ്‌ലോഡ് ചെയ്യുന്ന സ്റ്റാറ്റസ് ആണ്.
  •  അതിൽ ഇമേജ് ക്ലിക്ക് ചെയ്താൽ ഫോട്ടോസും വിഡിയോയിൽ ക്ലിക്ക് ചെയ്താൽ വിഡിയോയും  കാണാൻ പറ്റുന്നതാണ്. നിങ്ങളുടെ പേര് വീഡിയോ അപ്‌ലോഡ് ചെയ്തവരുടെ വ്യൂ ലിസ്റ്റിൽ കാണുകയും ഇല്ല.

കൂടാതെ മറ്റു പല ഗുണങ്ങളും ഈ അപ്ലിക്കേഷൻ കൊണ്ട് നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. ഈ ആപ്പ് രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾക്ക് 200 പോയിന്റും മറ്റുള്ളവരിലേക്ക് റെഫർ ചെയ്ത് കൊടുക്കുമ്പോൾ 200 ഉം ആപ്പിൽ നിന്നും വിഡിയോ കാണുമ്പോൾ 5 ഉം വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ 5ഉം വീഡിയോ ലൈക് ചെയ്യുമ്പോഴും ഡൗൺലോഡ് ചെയ്യുമ്പോഴും ഓരോ പോയിന്റുകൾ വീതവും നിങ്ങൾക്ക് ലഭിക്കുന്നു. ഇങ്ങനെ 15000 പോയിന്റ് ആകുമ്പോഴേക്കും നിങ്ങൾക്ക് 5 ഡോളർ അതായത് ഏകദേശം 350 രൂപ ലഭിക്കുന്നു.

ഈ വാർത്ത ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി എത്തിക്കുക.

വീഡിയോ മണി ആപ്പ്: Download Now 

Continue Reading

Current Affairs

ഈ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നവര്‍ സൂക്ഷിക്കുക, ഇവ കാന്‍സര്‍ സമ്മാനിക്കാം

Published

on

ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി  പറയുന്നത്​ നമ്മുടെ ജീവിത ശൈലിയാണ്. ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ് ക്യാന്‍സര്‍.  നമ്മളിൽ പലർക്കും അറിയില്ല ന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക എന്ന കാര്യം.

ഏതൊക്കെ ഭക്ഷണം ക്യാന്‍സറിന് കാരണമാകുമെന്ന് പറയുന്നത്. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ ഫുഡ് ഇന്‍ഫോര്‍മേഷന്‍ കൌണ്‍സില്‍ ഫൌഡേഷന്‍സ് ഫുഡ് ആന്‍റ്  ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ്. 1.4 കോടി ജനങ്ങള്‍ ഓരോ വര്‍ഷവും ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുന്നു.

അമേരിക്കയിലെ ഹെൽത്ത്​ ആന്‍റ്​ ഹ്യൂമൻ സർവീസസ്​ പറയുന്നത്. മദ്യം കുടിക്കുന്നതും ക്യാൻസറിന് കാരണംമാകുമെന്നന്നാണ്. ക്യാൻസർ സാധ്യത ആവശ്യത്തിലേറെ വേവിക്കുന്ന ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതും  വർധിപ്പിക്കുന്നു.

ചുവന്ന മാംസം ദിവസവും കഴിക്കുന്നതും, ഫാസ്റ്റ് ഫുഡ്  കഴിക്കുന്നതും അമിത ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും സാൽമൺ മത്സ്യം കഴിക്കുന്നതും പോപ്പ്കോൺ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നതും 50 ഡിഗ്രിയിൽ അധികം ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും ക്യാൻസറിന് വഴിവെക്കും.

Continue Reading

Writeups

Malayalam Article17 hours ago

380ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം.

ജനിക്കുമ്ബോള്‍ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍....

Malayalam Article24 hours ago

അർദ്ധരാത്രിയിൽ പ്രഭാസിന്റെ മാസ്സ് എൻട്രി – ആദ്യം ഞെട്ടി പിന്നെ സന്തോഷം [VIDEO]

ബാഹുബലിക്ക് ശേഷം പ്രഭാസ് വീണ്ടും കേരളത്തിൽ. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിനും പ്രൊമോഷനുമായാണ് പ്രഭാസ് ഇന്ന് വെളുപ്പിന് കൊച്ചിയിൽ എത്തിയത് . വെളുപ്പിന് ൨...

Malayalam Article4 days ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article6 days ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article7 days ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article1 week ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Malayalam Article2 weeks ago

കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍...

Malayalam Article2 weeks ago

വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ...

Malayalam Article2 weeks ago

സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ...

Trending

Don`t copy text!