Connect with us

Malayalam Article

കെട്ടിയ പെണ്ണ് ലെസ്ബിയൻ ആയാൽ എന്ത് ചെയ്യും ചെറുപ്പക്കാരന്റെ കുറിപ്പ് വൈറൽ..!

Published

on

അലങ്കരിച്ച പട്ടുമെത്തയിൽ ഇരുന്നപ്പോൾ കൈകാലുകൾ ചെറുതായി വിറക്കുന്ന പോലെ ഒരു തോന്നൽ.. ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ ഫോട്ടോ നീട്ടിയപ്പോൾ ഞാനാദ്യം വലിയ താല്പര്യമൊന്നും കാണിച്ചില്ല.. അല്ലെങ്കിലും എനിക്ക് ഈ വിവാഹത്തോട് വല്യ താല്പര്യം ഒന്നുമില്ലായിരുന്നു,.. സുന്ദരികളായ പെങ്കുട്യോളെ പ്രണയിക്കുക എന്നിട്ടൊടുക്കം കൊതിപ്പിച്ചു കടന്നു കളയുക അതായിരുന്നു എന്റെ ഒരു രീതി.. ചിലങ്ക, ഋതു, നിള, കനി, നിരഞ്ജന… അങ്ങനെ എത്രയെത്ര പേർ ജീവിതത്തിൽ വന്നും പോയിക്കൊണ്ടും ഇരുന്നു..

പക്ഷെ അവരിലൊന്നും കാണാത്ത ഒരു പ്രത്യേകത അമ്മ എനിക്ക് നേരെ നീട്ടിയ ഫോട്ടോയിൽ ഞാൻ കണ്ടു… പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു, പെണ്ണ് കാണലും ഉറപ്പിക്കലും വിവാഹവും ഒരു മാസത്തിനുള്ളിൽ നടന്നു അങ്ങനെ തെന്നൽ എന്ന സുന്ദരിപെണ്ണ് എന്റെ നല്ലപാതിയായി ചാർജെടുത്തു.. ആദ്യ രാത്രിയിൽ റൂമിനകത്തേക്ക് കടന്ന് തെന്നൽ വാതിൽ അടച്ചു ലോക്ക് ചെയ്തപ്പോൾ തന്നെ ഒരു മാസ്മരിക സുഗന്ധം അവളുടെ മേനിയിൽനിന്നും ആ മുറിയൊട്ടാകെ പരക്കുന്നത് ഞാനറിഞ്ഞു. അലങ്കരിച്ച കട്ടിലിന്റെ ഓരത്തു തെന്നൽ കുത്തിയിരുന്നപ്പോൾ നിരങ്ങി നിരങ്ങി ഞാനും അവളുടെ അടുത്തെത്തി.. ആ തുടുത്ത മുഖത്തു ഒരു കട്ടിപ്പ് തോന്നുന്നുണ്ടോ.. ? ഹേയ്.. ചിലപ്പോ നാണത്താൽ മുഖം വീർത്തതാവും.. കൊച്ചുകള്ളി..

ഒന്നൂടി അവളിലേക്ക് ചേർന്നിരുന്നു ആ മേനിയിൽനിന്നും ഉത്ഭവിക്കുന്ന മാസ്മരിക ഗന്ധം ഞാൻ മൂക്കുവിടർത്തി വലിച്ചുകേറ്റി.. ലൈറ്റ് ഓഫ്‌ ചെയ്യട്ടെ.. ഒരു കള്ളച്ചിരിയോടെ തെന്നലിന്റെ കാതിൽ സ്വകര്യം പറഞ്ഞുകൊണ്ട് ബെഡ്ലാമ്പിന്റെ സ്വിച്ചിൽ കൈ പരതുമ്പോഴാണ് അവൾ സംസാരിച്ചു തുടങ്ങിയത്.. എനിക്കൊരു കാര്യം പറയാനുണ്ട്… തെന്നൽ മുഖം താഴ്ത്തി പറഞ്ഞു.. എന്താ മോളു വേഗം പറയ്., നമുക്ക് കിടക്കണ്ടേ രാവേറെയായ് മോളു.. ചിറിനുണഞ്ഞുകൊണ്ട് ഞാനത്രയും പറഞ്ഞൊപ്പിച്ചു… ഞാൻ ലെസ്ബിയനാണ്… ആ വാക്കുകൾ വലതു ചെവിയിലൂടെ ഒരു വണ്ടിനെപ്പോലെ എന്റെ തലച്ചോറിലേക്ക് മുരണ്ടുകയറി.. എന്തൂട്ട്‌… നീ എന്തൂട്ടാ പറഞ്ഞെ.. ? കട്ടിലിൽനിന്നും ചാടി എണീറ്റ് ഞാൻ തെന്നലിനെ നോക്കി ചോദിച്ചു.. മനസ്സിലായില്ലേ, ഞാനൊരു ലെസ്ബിയനാണ്.. പച്ചമലയാളത്തിൽ പറഞ്ഞാൽ സ്വവർഗാനുരാഗി.. തെന്നൽ പതർച്ചയില്ലാത്ത ശബ്ദത്തിൽ പറഞ്ഞപ്പോൾ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലൊരു തോന്നൽ..

എടീ കാലമാടത്തി, നിനക്ക് ഈ വിവരം കല്യാണത്തിന് മുന്നേ പറയാമായിരുന്നില്ലേ.. ? എനിക്കപ്പോൾ പറയാൻ തോന്നിയില്ല, മാത്രവുമല്ല നാട്ടുകാരുടെ മുൻപിൽ എനിക്ക് ഒരു ഭർത്താവായി കാണിക്കാൻ ഒരാളു വേണം.. കട്ടിലിൽ കാലാട്ടിയിരുന്നു തെന്നൽ നിസ്സാരമായി അത് പറഞ്ഞപ്പോൾ എന്റെ മനോനില ആകെ തെറ്റി.. എന്റെ സ്വപ്‌നങ്ങൾ, എന്റെ ജീവിതം, എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കാൽകീഴിലിട്ടു ചവിട്ടി മെതിച്ചിരിക്കുന്നു ഈ പിശാശ്..എടീ, ഈ ആദ്യരാത്രി നിന്റെ അവസാനരാത്രി ആണെടി കാറച്ചി എരുമേ.., നിന്നെ ഞാനിന്ന് കൊല്ലുടി….അത്രേം മനസ്സിൽ പറഞ്ഞു ആ ലെസ്ബിയൻ പിശാശിനു നേരെ ഞാൻ നോക്കിയപ്പോൾ കണ്ട കാഴ്ച.. ! ഓളൊരു വല്യ പോസ്റ്റർ ചുമരിലെ ആണിയിൽ തൂക്കിയിടുന്നു.. കുറച്ചു നിമിഷം വികാര തീവ്രതയോടെ തെന്നൽ ആ പോസ്റ്ററിലേക്ക് നോക്കി നിന്നപ്പോൾ ഞാനും ഒന്നെത്തി നോക്കി അതിലേക്ക്… ദേവ്യേ….

സണ്ണി…, സണ്ണി ലിയോൺ.. ! കൊച്ചിയിൽ വന്നിറങ്ങിയ സണ്ണി ചേച്ചി ആരാധകർക്ക് ഫ്ലയിങ് കിസ്സ്‌ കൊടുക്കുന്ന ഫോട്ടോയാണ് തെന്നൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്നത്… അതിലേക്കാണവൾ ആരാധനയോടെ മതിമറന്നു നോക്കികൊണ്ടിരിക്കുന്നത്.. തെന്നലിന്റെ കഴുത്ത് ഞെരിച്ചുകൊല്ലാനാണ് ആ നിമിഷം തോന്നിയതെങ്കിലും കൈകാലുകൾ തളരുന്നപോലെതോന്നി കട്ടിലിന്റെ ഒരെറ്റത്ത് കുത്തിയിരുന്നു.. നല്ല ക്ഷീണം, രാവിലെ തുടങ്ങി ക്യാമറക്ക് മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്നതാ.. ഞാൻ ഉറങ്ങാൻ പോണ് എന്ന് പറഞ്ഞു തെന്നൽ കട്ടിലിന്റെ പകുതിയും കയ്യേറി ഒരുവശം ചെരിഞ്ഞു കിടന്നു.. മരവിച്ച മനസ്സുമായി ഞാൻ ഓൾടെ ആ കിടപ്പ് നോക്കി, കട്ടിലിൽ ചിതറി കിടക്കുന്ന മുല്ലപൂക്കളെ നോക്കി… മോഹഭംഗത്തോടെ ഒരുപിടി മുല്ലപൂക്കൾ വാരിയെടുത്ത് കൈവെള്ളയിലിട്ടു ഞെരിച്ചമർത്തി… പുല്ല്‌പായയിൽ കിടന്നത്കൊണ്ടാകാം നേരം വെളുത്തപ്പോൾ നട്ടെല്ലിനു ഒരു പിടുത്തം.. പായ ചുരുട്ടി കട്ടിലിനടിയിലേക്ക് വെച്ചു നോക്കിയപ്പോൾ തെന്നലിനെ കാണുന്നില്ല..

കുളിമുറിയിൽ നിന്നും മൂളിപ്പാട്ട് കേട്ടപ്പോൾ മനസിലായി ഓള് അതിനകത്ത് ഉണ്ടെന്ന്.. ഈശ്വരാ, ഇന്നലെ രാത്രി നടന്നതെല്ലാം ഒരു സ്വപ്നം ആയിരിക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചപ്പോൾ അതാ വരുന്നു തെന്നൽ.. കുളി കഴിഞ്ഞുള്ള വരവാണ്.. മുടിത്തുമ്പിൽ നിന്നും ഉതിർന്നു വീഴുന്ന ജലകണങ്ങൾ അവളുടെ ഇളം മഞ്ഞ നിറത്തിലുള്ള നൈറ്റിയുടെ പിറക് വശം നനക്കുന്നുണ്ട്.. ഛായം പുരട്ടാത്ത ചുണ്ടുകളും കവിളിണകളും ചുവന്നു തുടുത്തിരുന്നു.. ഞാനിന്നലെ ചാർത്തികൊടുത്ത താലിമാല തെന്നലിന്റെ നനഞ്ഞ കഴുത്തിൽ സർപ്പത്തെപ്പോലെ പിണഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും ഓർക്കാതെ തെന്നലിന്റെ പിറകിലൂടെ ചെന്നു ഉടുമ്പടക്കം കെട്ടിപിടിച്ചു ആ നനഞ്ഞ കഴുത്തിലേക്കൊന്നു മുഖം ചേർക്കാൻ ഒരു ശ്രമം നടത്തി.. അടിവയറ്റിൽ ആനപ്പടക്കം പൊട്ടിയതുപോലൊരു പ്രകമ്പനം.. പുറത്തേക്കുയർന്ന നിലവിളി കടിച്ചമർത്തി വയറുപൊത്തി നിലത്തിരിക്കുമ്പോഴും തെന്നൽ ഏത് അടവ് പ്രയോഗിച്ചാണ് എന്റെ അടിവയറ്റിലേക്ക് മുട്ട് കയറ്റിയതെന്നാണ് എനിക്ക് മനസ്സിലാകാഞ്ഞത്..

തെന്നൽ ഒരു സ്ത്രീ ലംബടി മാത്രമല്ല, കളരി മർമ്മണി വിദ്യ പഠിച്ചിട്ടുള്ളവൾ കൂടി ആണെന്ന സത്യം അതോടുകൂടി എനിക്ക് മനസ്സിലായി… ഒരാഴ്ച ആങ്ങനെ തട്ടീം മുട്ടീം കടന്നുപോയി.. കിടപ്പറയിൽ മാത്രമായിരുന്നു തെന്നൽ പുരുഷവിധ്വേഷിയുടെ മേലങ്കി അണിഞ്ഞത്.. അടുക്കളയിലും ബന്ധുഗൃഹങ്ങളിലും അവൾ ഇളം തെന്നലായി പാറി നടന്നു.. എന്റെ അമ്മക്കും അച്ഛനും അവൾ സ്വന്തം മകളായി, പെങ്ങളൂട്ടിക്ക് സ്വന്തം ചേച്ചിയായി, പക്ഷെ കിടപ്പറയിൽ എത്തിയാൽ തെന്നൽ സണ്ണിചേച്ചിയുടെ ആരാധിക ആവും.. ഈ ജീവിതം എങ്ങോട്ടാ ഈ പോകുന്നെ എന്ന് പുല്ലുപായിൽ മലന്നു കിടന്നു ഞാൻ ആലോചിക്കുന്ന സമയത്താണ് മേലെ കട്ടിലിൽ കിടക്കുന്ന തെന്നൽ ആരോടോ ഫോണിൽ കുണുങ്ങി ചിരിക്കുന്ന ശബ്ദം കേട്ടത്. ചെവിയൊന്നു വട്ടം പിടിച്ചപ്പോൾ കേട്ടു എടീ പോടീ എന്ന മട്ടിലുള്ള സംസാരങ്ങൾ.. ഓഹ്.. ഈ പാതിരാത്രയിൽ ഇവൾ ഏത് അവളോടാ ഇത്രേം കൊഞ്ചികുഴയുന്നത്.. ? ചിലപ്പോ മറ്റേ ടീംസ് ആരിക്കും ഇവൾടെ സ്വവർഗാനുരാഗികൾ ആയ കൂട്ടുകാരികൾ..

എന്റെ ഒരു വിധി നോക്കണേ, കേട്യോൻ ആയ ഈ ഞാൻ താഴെ പുല്ലുപായയിൽ പന പോലെ കിടക്കുമ്പോ സ്വന്തം ഭാര്യ പാതിരാത്രിയിൽ ആരോടോ കിന്നരിക്കുന്നു അതും ഏതോ പെണ്ണിനോട്.., എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു,… കല്യാണത്തിനു ശേഷം അവളെയും കൊണ്ട് ബുള്ളെറ്റിലുള്ള യാത്ര..വൈലറ്റ് പൂക്കൾക്ക് നടുവിലുള്ള ഫോട്ടോഷൂട്ട്, ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ, എല്ലാം പ്ലാൻ ചെയ്തു വെച്ചതായിരുന്നു. ആലോചിച്ചപ്പോൾ കണ്ണൊന്ന് നീറി,.. തലച്ചോറിൽ നിന്നും കണ്ണുനീർ കൺകോണിലേക്ക് പുറപെട്ടു കഴിഞ്ഞു.. ഇല്ല, കരയില്ല, ആൺകുട്ടികൾ കരയാൻ പാടില്ല.. ആ രാത്രി മുഴുവനും ഉറങ്ങാതിരുന്നു എന്തൊക്കെയോ ആലോചിച്ചു കൂട്ടി.. ഒടുവിൽ ചില ഉറച്ച തിരുമാനങ്ങൾ എടുത്തു.. പിറ്റേന്ന് രാവിലെ ബുള്ളറ്റെടുത്തു ഒന്ന് പുറത്തിറങ്ങി ഉച്ചയോട് കൂടി വീണ്ടും വീട്ടിലെത്തി.. ബെഡ്റൂമിലെത്തിയപ്പോൾ തെന്നൽ മൊബൈലിൽ നോക്കി ഇരിക്കുന്നത് കണ്ടു.. അവൾക്കരുകിലേക്ക് ചെന്നപ്പോൾ ചോദ്യഭാവത്തിൽ തെന്നൽ മുഖത്തേക്ക് നോക്കി.. ഞാനൊരു യാത്ര പോവുകയാണ്.. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ.. മുൻപേ കരുതിയിരുന്നതാണ്‌ കല്യാണത്തിന് ശേഷം ഭാര്യയെയും കൂട്ടി ഒരു യാത്ര.. ഇനീപ്പോ അതൊന്നും നടക്കില്ല,..

ഒരു നെടുവീർപ്പോടെ അത്രയും പറഞ്ഞുകൊണ്ട് കയ്യിലിരുന്ന കടലാസ് അവൾക്ക് നേരെ നീട്ടി.. ഡിവോഴ്സ് പേപ്പർ ആണിത്.. തിരിച്ചു വരുമ്പോഴേക്കും ഒപ്പിട്ടു വെച്ചാൽ മതി.. ഇവിടാരും ഒന്നും അറിയില്ല, എന്തെങ്കിലും നുണ തിരിച്ചു വരുമ്പോഴേക്കും ഞാൻ കണ്ടുപിടിച്ചോളാം.. ഒന്നും മിണ്ടാതെ അവളാ പേപ്പർ വാങ്ങി.. ഒരാഴ്ച്ചക്കുള്ള ഡ്രസ്സ്‌ എല്ലാം ബാഗിൽ കുത്തി നിറച്ചുവെക്കുമ്പോൾ ഒരിക്കൽ പോലും തെന്നൽ ഇരിക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കിയില്ല.. എല്ലാം കഴിഞ്ഞു ഒരു കുളിയും പാസാക്കി റൂമിലെത്തിയപ്പോൾ അവളവിടെ ഇല്ല.. ഇനീപ്പോ ഒരു യാത്ര ചോദിക്കേണ്ട ആവശ്യമില്ല, എല്ലാം അവസാനിച്ചു.. അമ്മയും അച്ഛനും പുറത്തെവിടെയോ പോയത്‌ നന്നായി, യാത്രക്കിടയിൽ എപ്പോഴെങ്കിലും ഫോൺ ചെയ്തു പറയാം എല്ലാം വിശദമായി.. ബാഗും ചുമലിലേറ്റി ബുള്ളറ്റിന്റെ ചാവിയുമെടുത്തു പുറത്തിയപ്പോൾ ആ കാഴ്ച കണ്ടു.. ജീൻസും ജാക്കെറ്റും അണിഞ്ഞു ബുള്ളെറ്റിനടുത്ത് നിൽക്കുന്നു തെന്നൽ.. ! കയ്യിൽ ഒരു ചെറിയ ബാഗും ഉണ്ട്.. എന്റെയും ഒരു വല്യ ആഗ്രഹം ആർന്നു ബുള്ളറ്റിൽ ഒരു ദീർഘയാത്ര.. എന്തായാലും ഒറ്റക്കല്ലേ പോകുന്നത്, പിറകിലെ സീറ്റ് കാലി.. ഞാനൂണ്ട് കൂടെ.. ഇടവഴിയിൽ നിന്നും ഹൈവേയിലേക്ക് ബുള്ളെറ്റ് ഓടിച്ചുകയറ്റുമ്പോൾ പിറകിൽ നിന്നും തെന്നലിന്റെ പതിഞ്ഞ സ്വരം കേട്ടു.. എന്നെ വിവാഹം ചെയ്യുന്നതിന് മുൻപ് എത്രപേരെ പ്രണയിച്ചിട്ടുണ്ട്.. ?

ങേ… ! ഉള്ളിലൊരു ഇടിമിന്നൽ ആഴ്ന്നിറങ്ങി.. പക്ഷെ നുണ പറയാൻ തോന്നിയില്ല.. കുറച്ചുപേർ ഉണ്ട്.. എല്ലാരേം പ്രണയിച്ചു പറ്റിച്ചു അവസാനം എന്നെ വിവാഹം കഴിച്ചു അല്ലേ.. ? പതിഞ്ഞതെങ്കിലും ചാട്ടുളി പോലെ മൂർച്ചയേറിയ ചോദ്യം വീണ്ടും ചെവിക്കരുകിൽ മുഴങ്ങി.. ഉം.. അതേ.. അപ്പോഴും നുണപറയാൻ തോന്നിയില്ല.. ആശയും മോഹവും നൽകി പ്രണയിച്ചതിനു ശേഷം നിസ്സാരമായി കയ്യൊഴിയുമ്പോൾ ആ പെൺകുട്ടികളുടെ മനസ്സിൽ എന്താണെന്ന് ചിന്തിച്ചിരുന്നോ ഒരിക്കലെങ്കിലും.. ? ഇല്ല.., പക്ഷെ തന്നെ വിവാഹം കഴിച്ചതിനു ശേഷം മറ്റൊരു പെണ്ണിനെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല.. സത്യം.. ഉം, ഈ വിവാഹാലോചന വന്നപ്പോൾ തന്നെ കഥകൾ എല്ലാം അറിഞ്ഞിരുന്നു ഞാൻ.. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് താലി കെട്ടാൻ കഴുത്ത് നീട്ടിതന്നതും.. തെന്നലിന്റെ വാക്കുകൾ കേട്ടതും ഞാൻ ബ്രേക്കിൽ ആഞ്ഞ് ചവിട്ടി.. മുഖം തിരിച്ചു ഞാനവളെ ഒന്ന് നോക്കി.. വണ്ടിവിട് മാഷെ.. തെന്നൽ ചിരിച്ചുകൊണ്ട് പറഞ്ഞു.. ബുള്ളെറ്റ് ആയാസപെട്ട് വലിയൊരു ചുരം കയറുമ്പോൾ പെട്ടെന്ന് ചെവിയിൽ തെന്നലിന്റെ ചുണ്ടുരുമ്മി..

ലെസ്ബിയൻ ആണെന്ന കല്ലുവെച്ച നുണ വിശ്വസിച്ചു അല്ലേ.. ? ങേ.. അപ്പൊ അതല്ലേ ശരിക്കും.. ? ഞാൻ അവിശ്വസനീയതയോടെ വീണ്ടും തലവെട്ടിച്ചു ഓളെ നോക്കി.. മുന്നോട്ട് നോക്കി ഓടിക്ക് കൊരങ്ങാ.. തെന്നൽ എന്റെ തല ബലമായി മുന്നോട്ട് തിരിച്ചു പിടിച്ചുകൊണ്ട് തുടർന്നു.. പുല്ലുപായയിൽ കിടന്നു മനസ്സ് നീറ്റുന്നത് ഞാൻ കണ്ടാർന്നു.. ഇത്രനാളും ചെയ്ത കുറുമ്പുകൾക്കുള്ള ശിക്ഷയാണെന്നു കരുതിയാൽ മതി ഒരാഴ്ച മനസ്സിൽ കൊണ്ടുനടന്ന ആ വിങ്ങൽ…, അല്ലെങ്കിലേ ആ പെങ്കുട്യോൾടെ ശാപം ഏട്ടന്ടെ വരും തലമുറക്ക്മേലായിരിക്കും പതിക്കുക.. അതായത് നമുക്ക് ജനിക്കാൻ പോകുന്ന കുട്യോൾക്ക്.. അതിനു ഞാൻ സമ്മതിക്കൂല മോനെ.. നിഷ്കളങ്കതയോടെ അവളത് പറയുമ്പോൾ സന്തോഷംകൊണ്ടാവും കണ്ണൊന്ന് നിറഞ്ഞപോലെ.. മൊട്ടകുന്നിന്റെ മുകളിൽ വൈലറ്റ് പൂക്കൾക്ക് നടുവിൽനിന്നു സെൽഫി എടുക്കുമ്പോൾ തെന്നലിനൊരു സംശയം.. ഈ വൈലറ്റ് പൂക്കൾക്ക് എന്താ ഇത്ര പ്രത്യേകത.. ? ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാനവളെ നെഞ്ചോട് ചേർത്തു പിടിച്ചു മനസ്സിൽ പറഞ്ഞു.. ഉവ്വാ ദിപ്പോ പറയാം..

ഇനി ആ കഥ കേട്ടിട്ട് നീ ലെസ്ബിയൻ അല്ല മാവോയിസ്റ്റാണെന്ന്‌ പറയാനല്ലേ.. ? അങ്ങനിപ്പോ വേണ്ടാട്ടാ.. ഹിഹി.. കടപ്പാട് : സായി ബ്രോഅലങ്കരിച്ച പട്ടുമെത്തയിൽ ഇരുന്നപ്പോൾ കൈകാലുകൾ ചെറുതായി വിറക്കുന്ന പോലെ ഒരു തോന്നൽ.. ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ ഫോട്ടോ നീട്ടിയപ്പോൾ ഞാനാദ്യം വലിയ താല്പര്യമൊന്നും കാണിച്ചില്ല.. അല്ലെങ്കിലും എനിക്ക് ഈ വിവാഹത്തോട് വല്യ താല്പര്യം ഒന്നുമില്ലായിരുന്നു,.. സുന്ദരികളായ പെങ്കുട്യോളെ പ്രണയിക്കുക എന്നിട്ടൊടുക്കം കൊതിപ്പിച്ചു കടന്നു കളയുക അതായിരുന്നു എന്റെ ഒരു രീതി.. ചിലങ്ക, ഋതു, നിള, കനി, നിരഞ്ജന… അങ്ങനെ എത്രയെത്ര പേർ ജീവിതത്തിൽ വന്നും പോയിക്കൊണ്ടും ഇരുന്നു.. പക്ഷെ അവരിലൊന്നും കാണാത്ത ഒരു പ്രത്യേകത അമ്മ എനിക്ക് നേരെ നീട്ടിയ ഫോട്ടോയിൽ ഞാൻ കണ്ടു… പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു, പെണ്ണ് കാണലും ഉറപ്പിക്കലും വിവാഹവും ഒരു മാസത്തിനുള്ളിൽ നടന്നു അങ്ങനെ തെന്നൽ എന്ന സുന്ദരിപെണ്ണ് എന്റെ നല്ലപാതിയായി ചാർജെടുത്തു..

ആദ്യ രാത്രിയിൽ റൂമിനകത്തേക്ക് കടന്ന് തെന്നൽ വാതിൽ അടച്ചു ലോക്ക് ചെയ്തപ്പോൾ തന്നെ ഒരു മാസ്മരിക സുഗന്ധം അവളുടെ മേനിയിൽനിന്നും ആ മുറിയൊട്ടാകെ പരക്കുന്നത് ഞാനറിഞ്ഞു. അലങ്കരിച്ച കട്ടിലിന്റെ ഓരത്തു തെന്നൽ കുത്തിയിരുന്നപ്പോൾ നിരങ്ങി നിരങ്ങി ഞാനും അവളുടെ അടുത്തെത്തി.. ആ തുടുത്ത മുഖത്തു ഒരു കട്ടിപ്പ് തോന്നുന്നുണ്ടോ.. ? ഹേയ്.. ചിലപ്പോ നാണത്താൽ മുഖം വീർത്തതാവും.. കൊച്ചുകള്ളി.. ഒന്നൂടി അവളിലേക്ക് ചേർന്നിരുന്നു ആ മേനിയിൽനിന്നും ഉത്ഭവിക്കുന്ന മാസ്മരിക ഗന്ധം ഞാൻ മൂക്കുവിടർത്തി വലിച്ചുകേറ്റി.. ലൈറ്റ് ഓഫ്‌ ചെയ്യട്ടെ.. ഒരു കള്ളച്ചിരിയോടെ തെന്നലിന്റെ കാതിൽ സ്വകര്യം പറഞ്ഞുകൊണ്ട് ബെഡ്ലാമ്പിന്റെ സ്വിച്ചിൽ കൈ പരതുമ്പോഴാണ് അവൾ സംസാരിച്ചു തുടങ്ങിയത്.. എനിക്കൊരു കാര്യം പറയാനുണ്ട്… തെന്നൽ മുഖം താഴ്ത്തി പറഞ്ഞു.. എന്താ മോളു വേഗം പറയ്., നമുക്ക് കിടക്കണ്ടേ രാവേറെയായ് മോളു.. ചിറിനുണഞ്ഞുകൊണ്ട് ഞാനത്രയും പറഞ്ഞൊപ്പിച്ചു… ഞാൻ ലെസ്ബിയനാണ്… ആ വാക്കുകൾ വലതു ചെവിയിലൂടെ ഒരു വണ്ടിനെപ്പോലെ എന്റെ തലച്ചോറിലേക്ക് മുരണ്ടുകയറി..

എന്തൂട്ട്‌… നീ എന്തൂട്ടാ പറഞ്ഞെ.. ? കട്ടിലിൽനിന്നും ചാടി എണീറ്റ് ഞാൻ തെന്നലിനെ നോക്കി ചോദിച്ചു.. മനസ്സിലായില്ലേ, ഞാനൊരു ലെസ്ബിയനാണ്.. പച്ചമലയാളത്തിൽ പറഞ്ഞാൽ സ്വവർഗാനുരാഗി.. തെന്നൽ പതർച്ചയില്ലാത്ത ശബ്ദത്തിൽ പറഞ്ഞപ്പോൾ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലൊരു തോന്നൽ..എടീ കാലമാടത്തി, നിനക്ക് ഈ വിവരം കല്യാണത്തിന് മുന്നേ പറയാമായിരുന്നില്ലേ.. ? എനിക്കപ്പോൾ പറയാൻ തോന്നിയില്ല, മാത്രവുമല്ല നാട്ടുകാരുടെ മുൻപിൽ എനിക്ക് ഒരു ഭർത്താവായി കാണിക്കാൻ ഒരാളു വേണം.. കട്ടിലിൽ കാലാട്ടിയിരുന്നു തെന്നൽ നിസ്സാരമായി അത് പറഞ്ഞപ്പോൾ എന്റെ മനോനില ആകെ തെറ്റി.. എന്റെ സ്വപ്‌നങ്ങൾ, എന്റെ ജീവിതം, എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കാൽകീഴിലിട്ടു ചവിട്ടി മെതിച്ചിരിക്കുന്നു ഈ പിശാശ്..എടീ, ഈ ആദ്യരാത്രി നിന്റെ അവസാനരാത്രി ആണെടി കാറച്ചി എരുമേ.., നിന്നെ ഞാനിന്ന് കൊല്ലുടി….അത്രേം മനസ്സിൽ പറഞ്ഞു ആ ലെസ്ബിയൻ പിശാശിനു നേരെ ഞാൻ നോക്കിയപ്പോൾ കണ്ട കാഴ്ച.. ! ഓളൊരു വല്യ പോസ്റ്റർ ചുമരിലെ ആണിയിൽ തൂക്കിയിടുന്നു.. കുറച്ചു നിമിഷം വികാര തീവ്രതയോടെ തെന്നൽ ആ പോസ്റ്ററിലേക്ക് നോക്കി നിന്നപ്പോൾ ഞാനും ഒന്നെത്തി നോക്കി അതിലേക്ക്… ദേവ്യേ….

സണ്ണി…, സണ്ണി ലിയോൺ.. ! കൊച്ചിയിൽ വന്നിറങ്ങിയ സണ്ണി ചേച്ചി ആരാധകർക്ക് ഫ്ലയിങ് കിസ്സ്‌ കൊടുക്കുന്ന ഫോട്ടോയാണ് തെന്നൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്നത്… അതിലേക്കാണവൾ ആരാധനയോടെ മതിമറന്നു നോക്കികൊണ്ടിരിക്കുന്നത്.. തെന്നലിന്റെ കഴുത്ത് ഞെരിച്ചുകൊല്ലാനാണ് ആ നിമിഷം തോന്നിയതെങ്കിലും കൈകാലുകൾ തളരുന്നപോലെതോന്നി കട്ടിലിന്റെ ഒരെറ്റത്ത് കുത്തിയിരുന്നു.. നല്ല ക്ഷീണം, രാവിലെ തുടങ്ങി ക്യാമറക്ക് മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്നതാ.. ഞാൻ ഉറങ്ങാൻ പോണ് എന്ന് പറഞ്ഞു തെന്നൽ കട്ടിലിന്റെ പകുതിയും കയ്യേറി ഒരുവശം ചെരിഞ്ഞു കിടന്നു.. മരവിച്ച മനസ്സുമായി ഞാൻ ഓൾടെ ആ കിടപ്പ് നോക്കി, കട്ടിലിൽ ചിതറി കിടക്കുന്ന മുല്ലപൂക്കളെ നോക്കി… മോഹഭംഗത്തോടെ ഒരുപിടി മുല്ലപൂക്കൾ വാരിയെടുത്ത് കൈവെള്ളയിലിട്ടു ഞെരിച്ചമർത്തി… പുല്ല്‌പായയിൽ കിടന്നത്കൊണ്ടാകാം നേരം വെളുത്തപ്പോൾ നട്ടെല്ലിനു ഒരു പിടുത്തം.. പായ ചുരുട്ടി കട്ടിലിനടിയിലേക്ക് വെച്ചു നോക്കിയപ്പോൾ തെന്നലിനെ കാണുന്നില്ല.. കുളിമുറിയിൽ നിന്നും മൂളിപ്പാട്ട് കേട്ടപ്പോൾ മനസിലായി ഓള് അതിനകത്ത് ഉണ്ടെന്ന്.. ഈശ്വരാ, ഇന്നലെ രാത്രി നടന്നതെല്ലാം ഒരു സ്വപ്നം ആയിരിക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചപ്പോൾ അതാ വരുന്നു തെന്നൽ..

കുളി കഴിഞ്ഞുള്ള വരവാണ്.. മുടിത്തുമ്പിൽ നിന്നും ഉതിർന്നു വീഴുന്ന ജലകണങ്ങൾ അവളുടെ ഇളം മഞ്ഞ നിറത്തിലുള്ള നൈറ്റിയുടെ പിറക് വശം നനക്കുന്നുണ്ട്.. ഛായം പുരട്ടാത്ത ചുണ്ടുകളും കവിളിണകളും ചുവന്നു തുടുത്തിരുന്നു.. ഞാനിന്നലെ ചാർത്തികൊടുത്ത താലിമാല തെന്നലിന്റെ നനഞ്ഞ കഴുത്തിൽ സർപ്പത്തെപ്പോലെ പിണഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും ഓർക്കാതെ തെന്നലിന്റെ പിറകിലൂടെ ചെന്നു ഉടുമ്പടക്കം കെട്ടിപിടിച്ചു ആ നനഞ്ഞ കഴുത്തിലേക്കൊന്നു മുഖം ചേർക്കാൻ ഒരു ശ്രമം നടത്തി.. അടിവയറ്റിൽ ആനപ്പടക്കം പൊട്ടിയതുപോലൊരു പ്രകമ്പനം.. പുറത്തേക്കുയർന്ന നിലവിളി കടിച്ചമർത്തി വയറുപൊത്തി നിലത്തിരിക്കുമ്പോഴും തെന്നൽ ഏത് അടവ് പ്രയോഗിച്ചാണ് എന്റെ അടിവയറ്റിലേക്ക് മുട്ട് കയറ്റിയതെന്നാണ് എനിക്ക് മനസ്സിലാകാഞ്ഞത്.. തെന്നൽ ഒരു സ്ത്രീ ലംബടി മാത്രമല്ല, കളരി മർമ്മണി വിദ്യ പഠിച്ചിട്ടുള്ളവൾ കൂടി ആണെന്ന സത്യം അതോടുകൂടി എനിക്ക് മനസ്സിലായി… ഒരാഴ്ച ആങ്ങനെ തട്ടീം മുട്ടീം കടന്നുപോയി.. കിടപ്പറയിൽ മാത്രമായിരുന്നു തെന്നൽ പുരുഷവിധ്വേഷിയുടെ മേലങ്കി അണിഞ്ഞത്.. അടുക്കളയിലും ബന്ധുഗൃഹങ്ങളിലും അവൾ ഇളം തെന്നലായി പാറി നടന്നു.. എന്റെ അമ്മക്കും അച്ഛനും അവൾ സ്വന്തം മകളായി, പെങ്ങളൂട്ടിക്ക് സ്വന്തം ചേച്ചിയായി, പക്ഷെ കിടപ്പറയിൽ എത്തിയാൽ തെന്നൽ സണ്ണിചേച്ചിയുടെ ആരാധിക ആവും..

ഈ ജീവിതം എങ്ങോട്ടാ ഈ പോകുന്നെ എന്ന് പുല്ലുപായിൽ മലന്നു കിടന്നു ഞാൻ ആലോചിക്കുന്ന സമയത്താണ് മേലെ കട്ടിലിൽ കിടക്കുന്ന തെന്നൽ ആരോടോ ഫോണിൽ കുണുങ്ങി ചിരിക്കുന്ന ശബ്ദം കേട്ടത്. ചെവിയൊന്നു വട്ടം പിടിച്ചപ്പോൾ കേട്ടു എടീ പോടീ എന്ന മട്ടിലുള്ള സംസാരങ്ങൾ.. ഓഹ്.. ഈ പാതിരാത്രയിൽ ഇവൾ ഏത് അവളോടാ ഇത്രേം കൊഞ്ചികുഴയുന്നത്.. ? ചിലപ്പോ മറ്റേ ടീംസ് ആരിക്കും ഇവൾടെ സ്വവർഗാനുരാഗികൾ ആയ കൂട്ടുകാരികൾ.. എന്റെ ഒരു വിധി നോക്കണേ, കേട്യോൻ ആയ ഈ ഞാൻ താഴെ പുല്ലുപായയിൽ പന പോലെ കിടക്കുമ്പോ സ്വന്തം ഭാര്യ പാതിരാത്രിയിൽ ആരോടോ കിന്നരിക്കുന്നു അതും ഏതോ പെണ്ണിനോട്.., എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു,… കല്യാണത്തിനു ശേഷം അവളെയും കൊണ്ട് ബുള്ളെറ്റിലുള്ള യാത്ര..വൈലറ്റ് പൂക്കൾക്ക് നടുവിലുള്ള ഫോട്ടോഷൂട്ട്, ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ, എല്ലാം പ്ലാൻ ചെയ്തു വെച്ചതായിരുന്നു. ആലോചിച്ചപ്പോൾ കണ്ണൊന്ന് നീറി,.. തലച്ചോറിൽ നിന്നും കണ്ണുനീർ കൺകോണിലേക്ക് പുറപെട്ടു കഴിഞ്ഞു.. ഇല്ല, കരയില്ല, ആൺകുട്ടികൾ കരയാൻ പാടില്ല.. ആ രാത്രി മുഴുവനും ഉറങ്ങാതിരുന്നു എന്തൊക്കെയോ ആലോചിച്ചു കൂട്ടി.. ഒടുവിൽ ചില ഉറച്ച തിരുമാനങ്ങൾ എടുത്തു..

പിറ്റേന്ന് രാവിലെ ബുള്ളറ്റെടുത്തു ഒന്ന് പുറത്തിറങ്ങി ഉച്ചയോട് കൂടി വീണ്ടും വീട്ടിലെത്തി.. ബെഡ്റൂമിലെത്തിയപ്പോൾ തെന്നൽ മൊബൈലിൽ നോക്കി ഇരിക്കുന്നത് കണ്ടു.. അവൾക്കരുകിലേക്ക് ചെന്നപ്പോൾ ചോദ്യഭാവത്തിൽ തെന്നൽ മുഖത്തേക്ക് നോക്കി.. ഞാനൊരു യാത്ര പോവുകയാണ്.. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ.. മുൻപേ കരുതിയിരുന്നതാണ്‌ കല്യാണത്തിന് ശേഷം ഭാര്യയെയും കൂട്ടി ഒരു യാത്ര.. ഇനീപ്പോ അതൊന്നും നടക്കില്ല,.. ഒരു നെടുവീർപ്പോടെ അത്രയും പറഞ്ഞുകൊണ്ട് കയ്യിലിരുന്ന കടലാസ് അവൾക്ക് നേരെ നീട്ടി.. ഡിവോഴ്സ് പേപ്പർ ആണിത്.. തിരിച്ചു വരുമ്പോഴേക്കും ഒപ്പിട്ടു വെച്ചാൽ മതി.. ഇവിടാരും ഒന്നും അറിയില്ല, എന്തെങ്കിലും നുണ തിരിച്ചു വരുമ്പോഴേക്കും ഞാൻ കണ്ടുപിടിച്ചോളാം.. ഒന്നും മിണ്ടാതെ അവളാ പേപ്പർ വാങ്ങി.. ഒരാഴ്ച്ചക്കുള്ള ഡ്രസ്സ്‌ എല്ലാം ബാഗിൽ കുത്തി നിറച്ചുവെക്കുമ്പോൾ ഒരിക്കൽ പോലും തെന്നൽ ഇരിക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കിയില്ല.. എല്ലാം കഴിഞ്ഞു ഒരു കുളിയും പാസാക്കി റൂമിലെത്തിയപ്പോൾ അവളവിടെ ഇല്ല.. ഇനീപ്പോ ഒരു യാത്ര ചോദിക്കേണ്ട ആവശ്യമില്ല, എല്ലാം അവസാനിച്ചു..

അമ്മയും അച്ഛനും പുറത്തെവിടെയോ പോയത്‌ നന്നായി, യാത്രക്കിടയിൽ എപ്പോഴെങ്കിലും ഫോൺ ചെയ്തു പറയാം എല്ലാം വിശദമായി.. ബാഗും ചുമലിലേറ്റി ബുള്ളറ്റിന്റെ ചാവിയുമെടുത്തു പുറത്തിയപ്പോൾ ആ കാഴ്ച കണ്ടു.. ജീൻസും ജാക്കെറ്റും അണിഞ്ഞു ബുള്ളെറ്റിനടുത്ത് നിൽക്കുന്നു തെന്നൽ.. ! കയ്യിൽ ഒരു ചെറിയ ബാഗും ഉണ്ട്.. എന്റെയും ഒരു വല്യ ആഗ്രഹം ആർന്നു ബുള്ളറ്റിൽ ഒരു ദീർഘയാത്ര.. എന്തായാലും ഒറ്റക്കല്ലേ പോകുന്നത്, പിറകിലെ സീറ്റ് കാലി.. ഞാനൂണ്ട് കൂടെ.. ഇടവഴിയിൽ നിന്നും ഹൈവേയിലേക്ക് ബുള്ളെറ്റ് ഓടിച്ചുകയറ്റുമ്പോൾ പിറകിൽ നിന്നും തെന്നലിന്റെ പതിഞ്ഞ സ്വരം കേട്ടു.. എന്നെ വിവാഹം ചെയ്യുന്നതിന് മുൻപ് എത്രപേരെ പ്രണയിച്ചിട്ടുണ്ട്.. ? ങേ… ! ഉള്ളിലൊരു ഇടിമിന്നൽ ആഴ്ന്നിറങ്ങി.. പക്ഷെ നുണ പറയാൻ തോന്നിയില്ല.. കുറച്ചുപേർ ഉണ്ട്.. എല്ലാരേം പ്രണയിച്ചു പറ്റിച്ചു അവസാനം എന്നെ വിവാഹം കഴിച്ചു അല്ലേ.. ? പതിഞ്ഞതെങ്കിലും ചാട്ടുളി പോലെ മൂർച്ചയേറിയ ചോദ്യം വീണ്ടും ചെവിക്കരുകിൽ മുഴങ്ങി.. ഉം.. അതേ.. അപ്പോഴും നുണപറയാൻ തോന്നിയില്ല.. ആശയും മോഹവും നൽകി പ്രണയിച്ചതിനു ശേഷം നിസ്സാരമായി കയ്യൊഴിയുമ്പോൾ ആ പെൺകുട്ടികളുടെ മനസ്സിൽ എന്താണെന്ന് ചിന്തിച്ചിരുന്നോ ഒരിക്കലെങ്കിലും.. ?

ഇല്ല.., പക്ഷെ തന്നെ വിവാഹം കഴിച്ചതിനു ശേഷം മറ്റൊരു പെണ്ണിനെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല.. സത്യം.. ഉം, ഈ വിവാഹാലോചന വന്നപ്പോൾ തന്നെ കഥകൾ എല്ലാം അറിഞ്ഞിരുന്നു ഞാൻ.. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് താലി കെട്ടാൻ കഴുത്ത് നീട്ടിതന്നതും.. തെന്നലിന്റെ വാക്കുകൾ കേട്ടതും ഞാൻ ബ്രേക്കിൽ ആഞ്ഞ് ചവിട്ടി.. മുഖം തിരിച്ചു ഞാനവളെ ഒന്ന് നോക്കി.. വണ്ടിവിട് മാഷെ.. തെന്നൽ ചിരിച്ചുകൊണ്ട് പറഞ്ഞു.. ബുള്ളെറ്റ് ആയാസപെട്ട് വലിയൊരു ചുരം കയറുമ്പോൾ പെട്ടെന്ന് ചെവിയിൽ തെന്നലിന്റെ ചുണ്ടുരുമ്മി.. ലെസ്ബിയൻ ആണെന്ന കല്ലുവെച്ച നുണ വിശ്വസിച്ചു അല്ലേ.. ? ങേ.. അപ്പൊ അതല്ലേ ശരിക്കും.. ? ഞാൻ അവിശ്വസനീയതയോടെ വീണ്ടും തലവെട്ടിച്ചു ഓളെ നോക്കി.. മുന്നോട്ട് നോക്കി ഓടിക്ക് കൊരങ്ങാ.. തെന്നൽ എന്റെ തല ബലമായി മുന്നോട്ട് തിരിച്ചു പിടിച്ചുകൊണ്ട് തുടർന്നു..

പുല്ലുപായയിൽ കിടന്നു മനസ്സ് നീറ്റുന്നത് ഞാൻ കണ്ടാർന്നു.. ഇത്രനാളും ചെയ്ത കുറുമ്പുകൾക്കുള്ള ശിക്ഷയാണെന്നു കരുതിയാൽ മതി ഒരാഴ്ച മനസ്സിൽ കൊണ്ടുനടന്ന ആ വിങ്ങൽ…, അല്ലെങ്കിലേ ആ പെങ്കുട്യോൾടെ ശാപം ഏട്ടന്ടെ വരും തലമുറക്ക്മേലായിരിക്കും പതിക്കുക.. അതായത് നമുക്ക് ജനിക്കാൻ പോകുന്ന കുട്യോൾക്ക്.. അതിനു ഞാൻ സമ്മതിക്കൂല മോനെ.. നിഷ്കളങ്കതയോടെ അവളത് പറയുമ്പോൾ സന്തോഷംകൊണ്ടാവും കണ്ണൊന്ന് നിറഞ്ഞപോലെ.. മൊട്ടകുന്നിന്റെ മുകളിൽ വൈലറ്റ് പൂക്കൾക്ക് നടുവിൽനിന്നു സെൽഫി എടുക്കുമ്പോൾ തെന്നലിനൊരു സംശയം.. ഈ വൈലറ്റ് പൂക്കൾക്ക് എന്താ ഇത്ര പ്രത്യേകത.. ? ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാനവളെ നെഞ്ചോട് ചേർത്തു പിടിച്ചു മനസ്സിൽ പറഞ്ഞു.. ഉവ്വാ ദിപ്പോ പറയാം.. ഇനി ആ കഥ കേട്ടിട്ട് നീ ലെസ്ബിയൻ അല്ല മാവോയിസ്റ്റാണെന്ന്‌ പറയാനല്ലേ.. ? അങ്ങനിപ്പോ വേണ്ടാട്ടാ.. ഹിഹി..

കടപ്പാട് : സായി ബ്രോ

Advertisement

Malayalam Article

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

Published

on

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. കൂടാതെ താൻ ഡിഗ്രി രണ്ടാം വര്ഷം തോൽക്കാനുള്ള കാരണവും മമ്മൂട്ടി പറയുണ്ട്. രസകരമായ വീഡിയോ കാണാം.

Continue Reading

Malayalam Article

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

Published

on

By

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.  29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.

വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദിച്ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Vishnupriya Pillai Wedding

Vishnupriya Pillai Wedding

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (9)

Vishnu Priya wedding hd photos (9)

Vishnupriya Pillai Wedding Photo

Vishnupriya Pillai Wedding Photo

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya Image

Vishnu Priya Image

Vishnu Priya HD Photos

Vishnu Priya HD Photos

Vishnu Priya Wedding HD Image

Vishnu Priya Wedding HD Image

Continue Reading

Malayalam Article

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Published

on

By

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ത്ഥ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്ബോഴായിരുന്നു അജാസിന്റെ ആക്രമണം.സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് വീടിനടുത്ത് വെച്ച്  തന്നെ സ്കൂട്ടര്‍ ഇടിച്ച്‌ വീഴ്ത്തി.അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും  കൈയില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച്‌ അജാസ്സൗമ്യയെ  വെട്ടി. അതിനു ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Continue Reading

Writeups

Malayalam Article2 hours ago

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ...

Malayalam Article3 days ago

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും...

Malayalam Article1 week ago

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന്...

Malayalam Article1 week ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article2 weeks ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article2 weeks ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article2 weeks ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article2 weeks ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article2 weeks ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article2 weeks ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

Trending

Don`t copy text!