ഇരുതല യുള്ള സർപ്പങ്ങൾ …

0
531

അഞ്ചു തലയുള്ള പാമ്പുകളുടെയും ,പത്ത് തലയുള്ള പാമ്പുകളുടെയും ഒക്കെ ചിത്രങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.ചില ചിത്രങ്ങള്‍ വൈറല്‍ ആവുകയും ചെയ്യും.ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഒക്കെ നൂറും,ആയിരവും തലകള്‍ ഉള്ള പാമ്പുകളെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്.പക്ഷെ പാമ്പുകള്‍ക്ക് ഒന്നില്‍കൂടുതല്‍ തലകള്‍ ഉണ്ടായാല്‍ അവയ്ക്ക് ജീവിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുള്ള കാര്യം പലരും ചിന്തിക്കാറില്ല.

ഒന്നില്‍ കൂടുതല്‍ തലകള്‍ ഉള്ള മൃഗങ്ങളും,ഉരഗങ്ങളും ഒക്കെ അപൂര്‍വ്വമായി ജനിക്കാറുണ്ട്.ഈ പ്രതിഭാസത്തെ പോളിസെഫലി എന്നാണ് പറയുന്നത്.ഒന്നില്‍കൂടുതല്‍ തലകള്‍ ഉള്ള പാമ്പുകള്‍ പൂര്‍ണ്ണവളര്‍ച്ച എത്തുന്നത് അപൂര്‍വ്വമാണ്.പത്തായിരത്തില്‍ ഒന്ന് എന്ന നിലയില്‍ രണ്ടുതലയുള്ള പാമ്പുകള്‍ ജനിക്കാറുണ്ട്.ഇവയ്ക്ക് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനും,ഇര പിടിക്കാനും ഒക്കെ വളരെ ബുദ്ധിമുട്ടാണ്.രണ്ട് തലകളും സിഗ്നലുകള്‍ പുറപ്പെടീക്കുന്നത് കൊണ്ടാണിത്. ഇരയെയും ,ശത്രുവിനെയും ഒക്കെ കാണുമ്പോള്‍ രണ്ടു തലകളും രണ്ടു വശത്തേക്ക് ഇഴയാന്‍ ശ്രമിക്കും. ഇങ്ങനെ ശ്രമിക്കുമ്പോള്‍ ശരീരം നിശ്ചലമാകും .അപ്പോള്‍ ഒന്നുകില്‍ ഇര ഓടി രക്ഷപ്പെടും,അല്ലെങ്കില്‍ നിശ്ചലമായി ഒരിടത്ത് നില്‍ക്കുന്ന പാമ്പിനെ ശത്രുക്കള്‍ പിടികൂടും.പരസ്പരം തലകള്‍ വിഴുങ്ങാനും ഇവ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ ഉള്ള പാമ്പുകളെ രക്ഷിക്കാന്‍ ലോകത്ത് നിരവധി സംഘടനകള്‍ ഉണ്ട്. മൃഗശാലയില്‍ വളര്‍ന്ന തെല്‍മ എന്ന ഒരു പാമ്പ് പതിനഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കിയിട്ടുണ്ട്.

രണ്ടു തലകള്‍ ഉള്ള പാമ്പുകളെ വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്ന പതിവും ജനങ്ങള്‍ക്കിടയിലുണ്ട്. അന്താരാഷ്ട്ട്ര വിപണി യില്‍ അന്‍പത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിലയുണ്ട്‌ രണ്ടു തലയുള്ള പാമ്പുകള്‍ക്ക്.

കഴിഞ്ഞ വര്ഷം ഹരിദ്വാറില്‍ വെച്ച് ഈ പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച മൂന്നു കുറ്റവാളികളെ പിടികൂടിയിരുന്നു. മൃഗശാലയില്‍ ഇവ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുകളില്‍ ജീവിച്ചിരിക്കാറുണ്ട്..