മലയാളിയെന്ന് വിളിക്കുന്നത് ഇഷ്ട്ടമല്ലാത്ത സായിയെ കൊണ്ട് മലയാളം പറയിപ്പിച്ചു “ഫിദ”! ട്രെയിലര്‍ കാണാം!

0
281

പ്രേമം എന്നാ ഒരൊറ്റ സിനിമകൊണ്ടു സിമാപ്രേമികളുടെ മനസില്‍ ഇടംനേടിയ നടിയാണ് സായി പല്ലവി ആദ്യമായി മലയാളം പറയുന്നു. തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ഫിദ എന്ന ചിത്രം മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോഴാണ് സായി മലയാളം പറഞ്ഞത്.
ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ പുറത്തുവന്നു. വരുണ്‍ തേജ നായകനാവുന്ന ചിത്രം ശേഖര്‍ കമൂലയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമേയം ഒരു പ്രവാസിയുടെ പ്രണയകഥയാണ്.

സ്വന്തം നാടിനെ ഒരുപാട് ഇഷ്ടപ്പെടുന്നവളാണ് ഭാനുമതി (സായി പല്ലവി). വിവാഹശേഷം സ്വന്തം നാടും അച്ഛനെയും വിട്ടുപോകാന്‍ അവള്‍ക്ക് ആഗ്രഹമില്ല. പക്ഷേ അവള്‍ തന്റെ സഹോദരി ഭര്‍ത്താവിന്റെ അനിയന്‍ വരുണുമായി (വരുണ്‍ തേജ്) പ്രണയത്തിലാകുന്നു. ഇതോടെ അവള്‍പോലും പ്രതീക്ഷിക്കാതെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാകുന്നു. ശേഖര്‍ കമ്മൗല സംവിധാനം ചെയ്ത ഫിദ ചിത്രം ഒരു മുഴുനീള റൊമാന്റിക് സിനിമയാണ്. തെലുങ്കിൽ വളരെ വലിയ വിജയം നേടിയ സിനിമയാണ് ഫിദ. മലയാളത്തിൽ എങ്ങനെയാകുമെന്നു കാത്തിരുന്നു കാണാം.

ഫിദയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സായി പല്ലവി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തന്നെ മലയാളി എന്ന് വിളിക്കരുത് എന്നായിരുന്നു താരം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. തമിഴ്നാട്ടിലെ കോയമ്ബത്തൂരിലാണ് താന്‍ ജനിച്ചതെന്നും അതിനാല്‍ തമിഴ് പെണ്‍കുട്ടി എന്ന് വിളിക്കണമെന്നും നടി മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിച്ചു.

മലയാള ചിത്രമായ പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതുകൊണ്ട് തന്നെയാണ് താരം മലയാളി ആണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുന്നതും. പ്രേമം തെലുങ്കിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. ‘മലര്‍’ എന്ന കഥാപാത്രത്തെ തെന്നിന്ത്യ മുഴുവനും ഏറ്റെടുക്കുകയും ചെയ്തിരുന്നു.