Connect with us

Current Affairs

കെട്ടുവാണെൽ ഒരു താടിക്കാരനെ കെട്ടണം അത്യാവശ്യം തല്ലിപ്പൊളിയായവൻ രണ്ടെണ്ണം അടിക്കുന്നവൻ

Published

on

എന്തടാ എന്ന് ചോദിക്കുന്നവനോട് തിരിച്ച് അതിലും ഉച്ചത്തിൽ നിനക്കെന്തടാ എന്ന് തിരിച്ച് ചോദിക്കുന്ന വൻ ………പാതി മയക്കത്തിലും തൊട്ടടുത്തിരുന്ന് ഭാവി കാര്യം ചർച്ച ചെയ്യുന്ന ജൂനിയർ ഡോക്ട്ടർ മാരെ ചെറുതായൊന്ന് കണ്ണ് തുറന്ന്നോക്കി വീണ്ടും കണ്ണടച്ച് കിടന്നു …ദേ ഈ കിടക്കുന്നവനെ നോക്കി ക്കോ അനു നല്ലപീസാ …നോക്കാർന്നു പക്ഷെഏറിയാൽ ഒരു മാസം അത്രയല്ലെ ഈചുള്ളന്റെ ആയൂസ് ….

ഈ പറഞ്ഞത് അനിതയാണ് എന്റെ ജീവിതത്തിന്റെ തിരക്കഥ എഴുതിയവൾ അമ്മയുടെ ജൂനിയർ മാരിൽ മിടുക്കി…..കുറച്ച് സമയം അനക്കമൊന്നും കേൾക്കാതിരുന്നപ്പോൾ കണ്ണ് തുറന്ന് നോക്കി രണ്ട് പേരും പുറത്തേക്ക് ഇറങ്ങിയിരുന്നു പതിയെ തലയിണക്കടിയിലെ പേഴ്സ് എടുത്ത് പോക്കറ്റിൽ തിരുകി റൂമിന്റെ ജനൽ പാളി തുറന്ന് അതിലൂടെ സെൻസൈഡിലേക്ക് ഇറങ്ങി താഴേക്ക് പോയ പൈപ്പ്ലയിനിൽ തൂങ്ങി ഉഴ്ന്നിറങ്ങി….

നേരെ തൊട്ടടുത്തറെയിൽവേ സ്റ്റേഷനിലേക്ക് വച്ച് പിടിച്ചു പോകുന്ന വഴിയിൽ കീറച്ചാക്ക് കമ്പിളി പുതപ്പാക്കി മാറ്റി തറയിൽ ഒരു മുണ്ടും വിരിച്ച് കിടന്നുറങ്ങുന്ന മനുഷ്യ ജന്മങ്ങൾ താനവരെ മുൻപ് വിളിച്ചിരുന്നത് തെരുവ് പട്ടികളെന്നായിരുന്നു …ഇപ്പോൾ നോക്കുമ്പോൾ എന്ത് സുന്ദരമാണ് ഇവരുടെ ലോകം….അല്ലെങ്കിലും മരണം മുന്നിൽ കാണുന്നവന് ജീവിച്ചിരിക്കുന്നവരെല്ലാം ഭാഗ്യം ചെയ്തവരാണല്ലോ ആദ്യം എങ്ങോട്ടാണ് ട്രെയിൻ എന്ന് ചോതിച്ച് ആട്രെയിനിനുള്ള ടിക്കറ്റെടുത്തു ചുമ്മാ ഒരു യാത്ര അത് മാത്രമാണ് ലക്ഷ്യം…..

സമയം 4.30 .. പത്ത് മിനിറ്റിനുള്ളിൽ ട്രെയിൻ വന്നു അതിലെ സിങ്കിൾ സീറ്റിലിരുന്ന് ഒന്ന് മയങ്ങി … മകരമഞ്ഞിനെ തലോടി വന്ന തണുത്തകാറ്റെന്റ
െ ഉറക്കം കളഞ്ഞു ….. ചുറ്റും കണ്ട കാഴ്ച്ചകളും അമ്പലത്തിൽ നിന്നുള്ള സുപ്രഭാതവും എനിക്ക് സുന്ദരമായി തോന്നി … ഇത് വരെ ഈ പുലരികൾ ഞാൻ ആസ്വതിച്ചിട്ടില്ല ആദ്യമായിട്ടാ ഉദയത്തിന് ഇത്ര ഭംഗിയുണ്ടെന്ന് മനസ്സിലാവുന്നത് …. എന്റെ പുലരി രാവിലെ 11 മണിക്കാണല്ലോ …..

രാത്രി കിടക്കുന്നത് രണ്ട് മണിക്കും ചിലപ്പോൾ മൂന്ന് മണിക്കും…. പണത്തിന്റെ കൊഴുപ്പിൽ തകർത്താടുന്ന യൗവനം…കോടീശ്വരപുത്രൻ സ്വന്തമായി നാല് ഹോസ്പ്പിറ്റൽ കോളേജ്കൾ അങ്ങനെ ഒരു പാട് സ്ഥാപനങ്ങൾ..വീട്ടിലെ ഒറ്റമോൻ എന്റെ ഒരു ദിവസത്തെ ചിലവ് പതിനായിരങ്ങൾ ചിലപ്പോഴത് ലക്ഷത്തിൽ എത്തും…മകന് വേണ്ടി എത്ര പണവും ചിലവാക്കാൻ മടിയില്ലാത്തവർ… സുന്ദരിമാരായ പെണ്ണുങ്ങളെ കണ്ടാൽ എന്റെ കണ്ണിൽഎല്ലാവർക്കും ഒരേ ഛായ നഗ്നതയുടെഛായ ….

ആവശ്യത്തിൽ കൂടുതൽ പണം ആഡംമ്പരകാറുകൾ ആരെയും ആകർഷിക്കുന്ന സൗന്ദര്യവും സംസാരരീതിയും പെണ്ണുങ്ങളെ വളക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം …ഞാൻ ഒരു പെണ്ണായിരുന്നെങ്കിൽ നിങ്ങളെന്നെ തെരുവ് വേശ്യ എന്ന് വിളിച്ചേനെ അങ്ങനെ പോകുന്ന ആണിനെ വിളിക്കാൻ പറ്റിയ പേര് നിങ്ങൾ ക്കെന്നെ വിളിക്കാം…. 23 വയസ്സിനുള്ളിൽ അനവധി സ്ത്രീകൾ എന്റെ നെഞ്ചിലെ ചൂട്പറ്റിയിട്ടുണ്ട് അതിൽ എന്റെ പൈസ മോഹിച്ച് വന്നവർ ഏറെയും …

പക്ഷെ ഒരിക്കലും ഒരു പെണ്ണിന്റെ അനുവാദമില്ലാതെ ശരിരത്തിൽ തൊട്ടിട്ടില്ല പിറന്നാളുകൾക്ക് ആഡംമ്പര കാറുകളായിരുന്നു എനിക്ക് കിട്ടുന്ന സമ്മാനം അമ്മ വാങ്ങുന്നതിലും വില കൂടിയത് അച്ഛൻ വാങ്ങി തരുമായിരുന്നു … എന്റെ അസ്ഥമയങ്ങൾ നിശാക്ലബ്ബുകളിലെ ലഹരിയിൽ മുങ്ങിയിരിരുന്നു മദ്യവും മയക്കുമരുന്നും എന്റെ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്തതായി മാറി….

ബിസ്സിനസും തിരക്കുകളുമായി നടക്കുന്ന അച്ഛനമ്മമാർക്ക് എന്റെ ദുർനടപ്പ് വൈകിയാണ് മനസ്സിലാക്കാൻ പറ്റിയത് ചോദ്യം ചെയ്യ്ത അവരോട് ഞാൻ മോശമായി പെരുമാറി തല്ലാൻ വന്ന അച്ഛന് നേരേയും ഞാൻ കയ്യുയർത്തി… ട്രെയിൻ ഷോർണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ ഇറങ്ങി മെല്ലെ ലക്ഷ്യമില്ലാതെ നടന്നു തെരുവിലെ രാജാക്കൻന്മാർ അപ്പോഴും മൂടി പുതച്ച് വൃത്തിഹീനമായ സ്ഥലങ്ങളിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു അവരെ നോക്കി ഭാഗ്യവാൻന്മാരെന്ന് ചിന്തിച്ചു …

അമ്മയെ കെട്ടിപ്പിടിച്ച് മണ്ണിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ കണ്ടപ്പോൾ കണ്ണ് അറിയാതെ നനഞ്ഞു പെട്ടന്ന് മനസ്സിൽ ഒരാശയം …. ഇവർക്ക് വേണ്ടി ഇനിയുള്ള ദിവസ്സങ്ങൾ ജിവിക്കണം ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം ….. ആദ്യമായി അവിടെ ഉണ്ടായവർക്കെല്ലാം ഭക്ഷണം വാങ്ങി കൊടുത്ത് കൊണ്ടായിരുന്നു തുടക്കം …. വിവരം വീട്ടിൽ വിളിച്ചറിയിച്ചു മകന്റെ ഏതാഗ്രഹവും നിറവേറ്റുന്ന അമ്മക്കും

അച്ഛനുംപൂർണ്ണ സമ്മതം പിന്നെ എല്ലാം പെട്ടന്നായിരുന്നു …… ഉപയോഗിക്കാതെ കിടന്ന ഞങ്ങളുടെ വീടുകൾ പലതും അഗതി മന്ദിരങ്ങളായി ….. ലക്ഷ്യമില്ലാതെ ഇറങ്ങി തിരിച്ച ഒരു ട്രെയിൻ യാത്ര അത് കൊണ്ട് ഇവർക്കെന്ത ങ്കിലും ചെയ്യാൻ പറ്റി … എനിക്ക് കൂട്ടും പിൻതുണയും ആയി എപ്പഴും അനിതയേയും വേറെ 2 പേരെയും അമ്മനിയമിച്ചിരുന്നു … എന്റെ മാറ്റം എല്ലാവർക്കും അവിശ്വസനീയമായി …

അമ്മയുടെയും അച്ഛന്റെയും സേനഹം അവരെനിക്ക് ആവശ്യത്തിലതികം തരാൻ തുടങ്ങി ജീവിതം ഇനിയെത്ര ദിവസം…. ബ്ലെഡ് ക്യാൻസർ എന്ന വില്ലൻ എന്നിൽ അലിഞ്ഞ് ചേർന്ന് പോയില്ലെ…..
അമ്മയുടെ മടിയിൽ തലവച്ച് പൊട്ടിക്കരഞ്ഞു അത്രനാളും എന്റെ അടുത്തിരുന്ന് കരയാറുള്ള അമ്മ അന്ന് ചിരിക്കുകയാണ് ചെയ്യ്തത് …

അപ്പോഴേക്കും അച്ഛനും അനിതയും റൂമിലേക്ക് വന്നിരുന്നു എനിക്കൊരസുഖമില്ലെന്നും എന്നെ നേർവഴിക്ക് കൊണ്ട് വരാൻ അനിതയുടെ ഒരു പ്ലാനായിരുന്നു അതെന്നും പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല…. പണത്തേക്കാൾ വലുത് നീയാണ് നീകഴിഞ്ഞേ ഞങ്ങൾക്ക് എന്തും ഉള്ളു തലയിൽ തലോടികൊണ്ട് അച്ഛന്റെ വാക്കുകൾ എനിക്ക് തന്നിരുന്ന മരുന്നുകൾ തളർച്ച തോന്നിക്കാൻ ഉള്ളതും പിന്നെ വിറ്റാമിൻ ഗുളികകളും…… അസ്ഥമിക്കാൻ പോയ എന്റെ ഉദിച്ചുയരലായിരുന്നു അത് ……

ഇത്ര ചെറുപ്രായത്തിൽ ഇത്രയധികം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യ്ത ഇപ്പോഴും തങ്ങളുടെ ആശുപത്രിയിൽ പാവങ്ങൾക്ക് ചികിത്സ ഫ്രീ ആയി നൽകുന്ന തെരുവ് മക്കളുടെ സംരക്ഷകനായ ശ്രിമാൻ രാജേഷിനെ ഈ ഉപഹാരം വാങ്ങുവാൻ ഞാൻ ക്ഷണിക്കുന്നു ..ചിന്തകളിലായിരുന്ന എന്നെ തോണ്ടി അവൾ ദേ നിങ്ങളെയാ വിളിക്കുന്നത് മന്ത്രിയിൽ നിന്ന്ഉപഹാരവും വാങ്ങി നന്ദിയും പറഞ്ഞ്കാറിൽമടങ്ങുമ്പോൾ എന്റെ താടിയിൽ തലോടി കൊണ്ടവൾ പറഞ്ഞു ഈ തെമ്മാടിയെ നന്നാക്കാൻ പറ്റുമെന്ന് ഞാൻ കരുതില്ല …എന്നാലും എനിക്കെന്റെ ആഗ്രഹം പോലെ തന്നെ തെമ്മാടി ആയ താടിക്കാരനെ കിട്ടിയല്ലോ…..

Advertisement

Current Affairs

നിങ്ങൾക്ക് അറിയുമോ ലോകത്ത് ഏറ്റവും കൂടുതൽ ആയുസുള്ള ആളുകൾ ഏത് രാജ്യത്താണെന്ന് ?

Published

on

By

നിങ്ങൾക്കറിയാമോ ലോകത്തിലെ ഏറ്റവും കൂടുതൽ ആയുസ്സോടെ ജീവിച്ചിരിക്കുന്നത് ഏത് രാജ്യത്തെ പുരുഷന്മാരാണെന്ന് ?എന്നാൽ പറയാം ഓസ്ട്രേലിയയിലെ ആൾക്കാർക്കാണ് മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഏറ്റവും കൂടുതൽ ആയുസുള്ളത്.പോപുലേഷൻ സ്റ്റഡീസ് എന്ന ജേണലിലെ കണക്കുകൾ പ്രകാരം ഓസ്ട്രേലിയയിൽ ശരാശരി ഒരു പുരുഷൻ 74.1 വര്ഷം ജീവിച്ചിരിക്കുമെന്നാണ് പറയുന്നത്.

എന്നാൽ സ്ത്രീ കളുടെ കാര്യത്തിൽ ഇവർ രണ്ടാം സ്ഥാനക്കാരാണ്.കാരണം ലോകത്ത് ഏറ്റവും കൂടുതൽ ആയുസുള്ള സ്ത്രീകൾ ജീവിച്ചിരിക്കുന്നത് സ്വിസ്വർലണ്ടിൽ ആണ്.

Continue Reading

Current Affairs

പ്രായം 60 കഴിഞ്ഞിട്ടും യൗവത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടൻ അനിൽ കപൂർ

Published

on

By

പല ബോളിവുഡ് നടൻമാരെ നോക്കിയാലും  ഇപ്പോളും നമ്മളെ അതിശയിപ്പിക്കുന്ന ഒരു കാര്യം അവരുടെ യുവത്വം തന്നെ ആണ്.പ്രായം 62 എത്തി നിൽക്കുമ്പോളും ഇപ്പോളും 30 കാരനായി നടക്കുന്ന അനിൽ കപൂർ അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തുന്നു.ദക്ഷിണഇന്ത്യൻ ഭക്ഷണങ്ങളാണ് തന്റെ യുവത്വത്തിന്റെ പിന്നിലുള്ളതെന്നാണ് താരം പറയുന്നത്. ” കാലാകാലങ്ങളായി ഞാൻ കഴിക്കുന്നത് ദക്ഷിണേഇന്ത്യൻ ഭക്ഷണങ്ങളാണ്.ഏറ്റവും പ്രിയം ഇഡ്‌ലി ,സാമ്പാർ ,ദോശ ,ചട്‌നി ,ചോറ്,രസം,തൈര്”…..ദക്ഷിണേഇന്ത്യൻ ഭക്ഷണങ്ങൾ ഏറെയും വളരെ ആരോഗ്യപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്.

“സാധാരണയായി രോഗികൾക്കുള്ള ഭക്ഷണത്തിൽ കാണുന്നതാണ് ഇഡലിയും സാമ്പാറും ചട്‌നിയും . ഏവും സുരക്ഷിതമായ ആഹാരമാണ് ഇത്. അതുതന്നെയാണ് എന്റെ ആരോഗ്യത്തിന്റെ സീക്രെട്ടും.എന്റെ യൂത്ത് ലൂക്കിനെ കുറിച്ച് വന്ന പല ട്രോളുകളും ഞാൻ ആസ്വദിച്ചിട്ടുണ്ട്.80 കളിലും 90 കളിലും എൻ്റെ നെഞ്ചിനെ പറ്റി വന്ന ട്രോളുകൾ പലപ്പോഴും എന്നെ വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ട്.രാവിലെ 6 മണിക്ക് ഉണർന്നാൽ നിത്യവും ഒരു ഏത്തപ്പഴം കഴിക്കും,ഇത് കാർബോഹൈഡ്രേറ്റ് ,പൊട്ടാസ്യം,അയൺ എന്നിവയുടെ ഒരു കലവറയാണ്.രണ്ടരമണിക്കൂർ ഇടവിട്ട് ഇടക്ക് മീൽസ് കഴിക്കും, ഇത് കൃത്യമായ അളവിൽ അതിന്റെ കലോറിയും കണക്കാക്കിയാണ് കഴിക്കുന്നത്.ധാരാളം മൽസ്യം കഴിക്കുന്നത് കൊണ്ട് ശരീരത്തിനാവശ്യമായ പ്രോട്ടീനും ലഭിക്കും.കൂടാതെ ധാരാളം വെള്ളം കുടിക്കും.ആഹാരക്രമങ്ങളിൽ കൃത്യത എനിക്ക് നിർബന്ധമാണ്.”

കൂടാതെ വ്യായാമത്തിലും ഞാൻ എൻറെതായ രീതിയിൽ മാറ്റം വരുത്താറുണ്ട്.സ്ഥിരമായി ഒരു ബോഡിപാർട്ടിന് മാത്രം പ്രാധാന്യം നൽകി ഒരു വ്യായാമവും ചെയ്യാറില്ല.ദിനം പ്രതി  മാറ്റം വരുത്തും.എന്നും രാവിലെ എഴുന്നേൽറ്റ് 10 മിനിറ്റ് കാർഡിയോ വ്യായാമം ചെയ്യാറുണ്ട്.ആഴ്ചയിൽ 3 ദിവസം ജിമ്മിലും ബാക്കി ദിവസങ്ങളിൽ പുറത്തുമാണ് വർക്ഔട് ചെയ്യുന്നത്.ഇതൊക്കെയാണ് എൻ്റെ ശരീരത്തിൻറ്റെ രഹസ്യം.

Continue Reading

Current Affairs

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എങ്ങനെ നമുക്ക് രോഗിയെ സ്വയം ചികിത്സകൊണ്ട് രക്ഷിക്കാം ?

Published

on

കൊച്ചുകുട്ടികളുടെ അല്ലങ്കിൽ മുതിർന്നവരുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്തൊക്കെക്കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം.പലപ്പോഴും കൊച്ചു കുട്ടികളിലാണ് ഇങനെ കണ്ടുവരുന്നത്.ഫലപ്രദമായ രീതിയിൽ നമ്മൾ പ്രേവര്തിച്ചില്ലെങ്കിൽ കുട്ടിക്ക് മരണം വരെ സംഭവിക്കാം.കുട്ടികൾ കഴിച്ചുകൊണ്ടിരിക്കുമ്പോളോ അല്ലെങ്കിൽ കളിക്കുമ്പോളോ ഇങനെ സംഭവിക്കാറുണ്ട്.ഇങ്ങനെ സംഭവിച്ചാൽ ആദ്യം തന്നെ ശ്രെദ്ധിക്കെണ്ട കാര്യം പേടിക്കാതിരിക്കുക,കുട്ടിയെ പേടിപ്പിക്കരുത്. ധൈര്യമായി കുട്ടിയെ അല്ലങ്കിൽ ആർക്കാണോ ഇത് സംഭവിച്ചിരിക്കുന്നെ ആ ആളെ സമാധാനിപ്പിക്കുക.

അതിനുശേഷം ആദ്യമായി ചെയ്യേണ്ട കാര്യം കുട്ടിയോട് ശക്തിയായി ചുമക്കാൻ പറയുക.കാരണം നമ്മൾ ചുമക്കുമ്പോൾ വായിലൂടെ വരുന്ന വായു 80 KM വേഗതയിലാണ് പുറത്തേക്ക് വരുന്നത്.ആയതിനാൽ ചുമക്കുമ്പോൾ കുടുങ്ങിയ പദാർത്ഥം പുറത്തേക്ക് വരാനുള്ള ചാൻസ് വളരെ കൂടുതലാണ്.ഇനിചുമച്ചുകളയാൻ പറ്റുന്നില്ല എങ്കിൽ ചെയ്യേണ്ടതാണ് ഹെയ്‌മിലിക് മെന്യൂവേർ.തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന സാധനം പുറത്തേക്ക് കളയുന്നതിനാണ് ഹെയ്‌മിലിക് മെന്യൂവേർ എന്നുപറയുന്നത്.ഇതിലൂടെ ചെയ്യുന്നത് നമ്മൾ രോഗിയുടെ പുറകിലിടെ വയറിൽ പൊക്കിളിന്റെ ഭാഗത്തു ഒരു കൈ മുഷ്ടിചുരുട്ടിപിടിച്ചതുപോലെയും മറ്റേ കൈകൊണ്ട് ആ കൈ കവർ ചെയ്യുക,അതിനുശേഷം പതിയെ ശക്തിയായി വയറിൽ അമർത്തി മുകളിലോട്ട് പ്രസ് ചെയ്യുക, ഇതിനെ ഇംഗ്ലീഷ് അക്ഷരം J തിരിച്ചു എഴുതുന്നതുപോലെ എന്നാണ് ഡോക്ടർസ് പറയുന്നത്.ഇങ്ങനെ പല പ്രാവശ്യം ചെയ്യുകഇങ്ങനെ തൊണ്ടയിൽ കുടുങ്ങിയ സാധനം വെളിയിൽ വരുന്നത് വരെ ചെയ്യുക.ഇനിയും നിങ്ങൾ ഒറ്റക്കാണെകിൽ ആദ്യം ശക്തിയായി ചുമച്ചു നോക്കുക,പറ്റുന്നില്ലെകിൽ താനിനി കമഴ്ന്നു നിന്നുകൊണ്ട് കൈ വെച്ച് മുൻപ് പറഞ്ഞതുപോലെ പൊക്കിളിൽ അമർത്തുക,അല്ലെങ്കിൽ ഒരു കസേരയോ ടേബിളിന്റെയോ സൈഡ് വയറിനോട് ചേർത്ത് വെച്ച് അമർത്തുക.തീർച്ചയായും ഇത് ഫലപ്രദമാണ് നിങ്ങൾ ശ്രെമിച്ചു നോക്കുക.


സർേധിക്കേണ്ട കാര്യം ഒരു കാരണവശാലും നിങ്ങൾ രോഗിയുടെ പുത്തൻ കൈ കൊണ്ട് അടിക്കാക്കരുത്,അത് തെറ്റാണു.അതുപോലെ വാരിയെല്ലിൽ അമർത്തരുത്,വാരിയെൽ പൊട്ടാനുള്ള സാധ്യത ഉണ്ട്.

Continue Reading

Writeups

Malayalam Article3 days ago

പ്രതീക്ഷിക്കാതെ വന്ന പ്രസവവേദന; ഒടുവിൽ നടുറോഡിൽ വെച്ച് യുവതിക്ക് സംഭവിച്ചത്.. [Video]

ആയിരം ശിശുക്കൾ മരിച്ചാലും ഒരു പശു പോലും മരിക്കാൻ പാടില്ല എന്നതാണ്  ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണം.  പ്രസവവേദനയെ തുടർന്ന് എത്തിയ യുവതിക്ക് തന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടി  വന്നത്...

Malayalam Article3 days ago

പൂണൂല് അണിഞ്ഞ് മുസ്ലിം സഹോദരങ്ങൾ, കണ്ണീരണിഞ്ഞ് സാക്ഷിയായി ഒര് ഗ്രാമം

മുസ്ലീം സഹോദരങ്ങള്‍ “പൂണൂല്” അണിഞ്ഞു. മതത്തിന്റെ വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞു രണ്ടു മുസ്ലിം സഹോദരന്മാർ പൂണൂലിഞ്ഞു ഹിന്ദു വിശ്വാസ പ്രകാരമുള്ള മന്ദ്രങ്ങള്‍ ചൊല്ലി. നാല് പതിറ്റാണ്ടുകളായി മുസ്ലീം സഹോദരങ്ങളുടെ...

Malayalam Article4 days ago

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല; ബാല

കഴിഞ്ഞ ദിവസം മകള്‍ അവന്തികയ്ക്ക് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ബാല പുറത്തുവിട്ടിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ...

Malayalam Article5 days ago

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കും

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും. ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന്‍ രംഗത്തെത്തി. ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ പി.വി...

Malayalam Article5 days ago

74ആം വയസിൽ ഇരട്ടകുട്ടികൾക് ജന്മം നൽകിയ മാതാവ് സ്ട്രോക്ക് വന്നു ആശുപത്രിയിൽ..

സെപ്റ്റംബര്‍ അഞ്ചിനു ആന്ധ്ര സ്വദേശികളായ രാജറാവു-മങ്കയമ്മ  ദമ്ബതികള്‍ക്ക് ആണ് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ഇവരുടെ ജനനത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ...

Tiger Attack Pet Dog Tiger Attack Pet Dog
Malayalam Article5 days ago

പുലി വീട്ടിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തുകൊണ്ട് ഓടുന്നു. വീഡിയോ കാണാം.

പുള്ളിപുലി വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പിടിച്ചുകൊണ്ട് കടന്നു കളഞ്ഞു. ഷിവമോഗയിലുള്ള തീർത്ഥഹള്ളി ഗ്രാമത്തിൽ ആണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പുലി നായയെ പിടികൂടിയത്. മതിൽ ചാടിക്കടന്നു...

Jijo's Robbery Style Jijo's Robbery Style
Malayalam Article5 days ago

അയൽവീടുകളിലെ ചെരുപ്പുകൾ മാറ്റിയിടുന്ന കള്ളൻ; തകർന്നത് നിരവധി ബന്ധങ്ങൾ!

ഒരുപാട് ഹോബികൾ ഉള്ള കള്ളന്മാരെപ്പറ്റി നമ്മൾ ദാരാളം കേട്ടിട്ടുണ്ട്. മോഷണം നടത്തിയ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുക, മോഷണം നടത്തിയത്തിനു ശേഷം കുളിക്കുക തുടങ്ങി നിരവധി ഹോബികൾ...

Malayalam Article5 days ago

പതിനാറാം വയസില്‍ സെസ്‌ന 172 എന്ന ചെറുവിമാനവും പറത്തി റെക്കോര്‍ഡിട്ടു കഴിഞ്ഞു ഈ മലയാളി പെൺകുട്ടി നിലോഫര്‍.

പതിനാറാം വയസില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി നാടിന് അഭിമാനം, വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന റെക്കോര്‍ഡും സ്വന്തം. ഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും...

Thief Trapped by Phone Call Thief Trapped by Phone Call
Malayalam Article5 days ago

നിങ്ങളുടെ കട തുറന്നു കിടക്കുകയാണ് എന്ന് മോഷണശേഷം ഉടമയെ വിളിച്ചു പറഞ്ഞു കള്ളൻ മാതൃകയായി!

മോഷണശേഷം ഉടമയെ വിളിച്ചു കട അടയ്ക്കാൻ നിർദേശിച്ച കള്ളൻ കെണിയിലായി. മലപ്പുറത്തിന് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മോഷണം നടത്താനായി കള്ളൻ ബസ് സ്റ്റോപ്പിന്റെ...

Man Eating Glass Pieces Man Eating Glass Pieces
Malayalam Article1 week ago

രുചിയോടെ കടിച്ചു മുറിച്ചു കഴിക്കുന്നത് സ്വാദിഷ്ടമായ വിഭവം അല്ല. നല്ല മൂർച്ചയേറിയ ചില്ലു കഷ്ണങ്ങൾ! വീഡിയോ കാണാം..

മധ്യപ്രദേശിലെ ദിണ്ടോരി സ്വദേശിയായ അഭിഭാഷകൻ ദയറാം സാഹുവാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ആഹാര രീതി നടത്തി വരുന്നത്. മൂർച്ചയേറിയ ചില്ലുകഷ്ണങ്ങൾ ചവച്ചരച്ചു കഴിക്കുന്നതാണ് സാഹുവിന്റെ രീതി. താൻ ഇത്...

Trending

Don`t copy text!