സ്ത്രീകള്‍ തങ്ങളെ ബലാത്സഗം ചെയ്യുമെന്ന ഭയം മൂലം പുരുഷന്മാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാലോ?

0
885

സ്ത്രീകള്‍ തങ്ങളെ ബലാത്സഗം ചെയ്യുമെന്ന ഭയം മൂലം പുരുഷന്മാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാലോ? ബലാത്സംഗം ഭയന്ന് പെൺകുട്ടികൾക്ക് പുറത്തിറങ്ങാന്‍ വയ്യെന്ന് പറയാറുണ്ട്.സിംബാബ്‌വേയിലെ ഒരു ഗ്രാമത്തിലാണ് യുവാക്കള്‍ക്ക് ഒറ്റക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്.

പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുനന്‍ വനിതാ ക്രിമിനല്‍ ഗ്യാങ്ങുകള്‍ ആണ് ഇവിടുത്തെ പുരുഷന്മാരുടെ പേടി സ്വപ്നം.കാറിലോ മറ്റ് വാഹനങ്ങളിലോ എത്തുന്ന സംഘം മയക്കുമരുന്ന് സ്‌പ്രേ ചെയ്ത് ബോധം കെടുത്തും. പിന്നീട് തട്ടിക്കൊണ്ട് പോയി ഒഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ച് കൂട്ട ലൈംഗിക പീഡനത്തിന് വിധേയമാക്കും.

ദിവസങ്ങള്‍ നീളുന്ന ബലാത്സംഗത്തിന് ശേഷം ഇരകളെ എവിടെയെങ്കിലും ഉപേക്ഷിക്കും. ഇതുവരെ ഇത്തരം 38 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.10 വയസുകാരന്‍ മുതല്‍ 65കാരന്‍ വരെ പീഡനത്തിനിരയായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയുമാണ്. നാണക്കേട് കാരണം ഇരകളാരും സംഭവം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ 19കാരനെ തട്ടിക്കൊണ്ട് പോയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ഒരു പോലീസുകാരനും പട്ടാളക്കാരനും ഇത്തരത്തില്‍ ഇരയായിട്ടുണ്ട്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ സഹോദരികളടക്കം പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവര്‍ ഇരുപത്തിമൂന്നും ഇരുപത്തിനാലും വയസ്സുള്ള യുവതികളാണ്. ഇത്തരം നിരവധി സംഘങ്ങള്‍ ഉള്ളതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.