Connect with us

Current Affairs

40 പവൻ സ്വർണവും 30 സെന്റ് വസ്തുവും സ്ത്രീധനമായി നൽകി വിവാഹം ! കുഞ്ഞ് പിറന്നതോടെ ഭർത്താവ് കൈവിട്ട് പോയി…സുഹൃത്തിന്റെ ഭാര്യയുമായുള്ള ഭർത്താവിന്റെ നെറികെട്ട ബന്ധം താങ്ങാനാകാതെ തന്റെ പ്രാണൻ കൊണ്ട് പകരം വീട്ടി ശീതൾ…

Published

on

“WatchVideo”

കുടുംബകലഹത്തെ തുടര്‍ന്ന് രണ്ട് വയസുകാരി മകളെയും എടുത്ത് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ശീതൾ തന്റെ പ്രാണൻ കൊണ്ട് ഭർത്താവിനോട് പകരം വീട്ടുകയായിരുന്നു. എന്റെ ജീവിതത്തിൽ വഴിമുടക്കിയാകാതെ എവിടെയെങ്കിലുംപോയി ചാകടീ.. ഏ​ലി​യാ​വൂർ പാ​ല​ത്തിൽ നി​ന്ന് കനത്ത മഴയിൽ കലങ്ങി മറിഞ്ഞൊഴുകിയ കരമനയാറ്റിലെ നിലയില്ലാക്കയത്തിലേക്ക് പൊന്നുമോളെ നെഞ്ചോട് ചേർത്ത് ചാടുമ്പോൾ ശീതളിന്റെ മനസിൽ ഭർത്താവിന്റെ ഈ വാക്കുകളായിരുന്നിരിക്കണം.

കൊഞ്ചിച്ചും ലാളിച്ചും നെഞ്ചിന്റെ ചൂടിൽ ചേർത്തുപിടിച്ച് ഉറക്കുപാട്ട് പാടിയും കുഞ്ഞിനെ ഓമനിച്ചിരുന്ന ശീതൾ, പൊന്നുമോളെയുമെടുത്ത് ഒഴുക്കിന്റെ കാണാക്കയത്തിലേക്ക് എടുത്തുചാടുമ്പോൾ ആ വാക്കുകൾ അത്രമേൽ അവളെ പൊള്ളിച്ചിരിക്കാം. ഇടനെഞ്ചുപൊട്ടുന്ന വേദനയിൽ അവൾ തിരഞ്ഞെടുത്ത വഴിയിൽ അതുവരെ അവൾ കാത്തുവച്ച ജീവിത സ്വപ്നങ്ങളും ഒഴുകിപ്പോയി.

ഭർത്താവിന്റെ പ്രണയച്ചതിയിൽ ഹൃദയം തകർന്നപ്പോൾ ഉ​ഴ​മ​ല​യ്ക്കൽ മ​ര​ങ്ങാ​ട് ക​ത്തി​ക്ക​പ്പാറ കാ​വു​മൂ​ല​ വീ​ട്ടിൽ ശീ​തൾ ര​ണ്ടുവ​യ​സുകാരി മകൾ നിയയുമൊത്ത് തിരഞ്ഞെടുത്ത വഴി അതായിരുന്നു. സുഹൃത്തിന്റെ ഭാര്യയുമായുള്ള ഭർത്താവിന്റെ വഴിവിട്ട പ്രണയത്തിൽ കുടുംബ ജീവിതം തകർന്നതിൽ മനംനൊന്താണ് മകളെയുംകൂട്ടി ശീതൾ സ്വന്തം ജീവൻ ബലിയർപ്പിച്ചത്.

ഭാര്യയുടേയും മകളുടേയും മരണത്തിനുശേഷം ഒളിവിൽപോയ ഭർത്താവ് തൊ​ളി​ക്കോ​ട് തേ​വൻ​പാറ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടിൽ ഷൈ​ജു​വിനെ (32) കഴിഞ്ഞ ദിവസം ആര്യനാട് പൊലീസ് അറസ്റ്ര് ചെയ്തു. ശീതളും കുഞ്ഞും മരണപ്പെട്ടതോടെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ഷൈജുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പൊറുക്കാനാകാത്ത പ്രണയച്ചതിയുടെ രഹസ്യങ്ങൾ പുറത്തായത്.

2015 മേയ് 6നായിരുന്നു പോളി ടെക്നിക്ക് ഡിപ്ളോമക്കാരിയായ ശീതളും ഗൾഫിൽ ജോലി ചെയ്തിരുന്ന ഷൈജുവും തമ്മിലുള്ള വിവാഹം. 40 പവൻ സ്വർണവും 30 സെന്റ് വസ്തുവും സ്ത്രീധനമായി നൽകിയായിരുന്നു ഉഴമലയ്ക്കൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായ സുജാത മകളെ കെട്ടിച്ചയച്ചത്. ഒരുവർഷത്തിനകം ശീതൾ- ഷൈജു ദമ്പതികൾക്ക് മകൾ പിറന്നത്.

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനുശേഷം കാര്യങ്ങൾ മാറി മറിഞ്ഞു. ഏതാനും ദിവസത്തിനുശേഷം ഷൈജു സുഹൃത്തായ ഫൈസലിനും ഭാര്യ സമീനയ്ക്കുമൊപ്പം റബർ ടാപ്പിംഗിനായി ഓയൂരിലേക്ക് പോയി. ആദ്യം ഒന്നു രണ്ട് തവണ ആഴ്ചയിലൊരിക്കൽ വീട്ടിൽ വന്നിരുന്ന ഷൈജു പിന്നീട് വീട്ടിലേക്ക് വരാതെയായി. ഭാര്യയേയും കുഞ്ഞിനേയും കാണാനോ വിളിക്കാനോ ചെലവിന് നൽകാനോ കൂട്ടാക്കിയില്ല.

കുഞ്ഞിന് പനിപിടിച്ചതിനാൽ ആശുപത്രിയിൽ കൊണ്ടുപോകാനായി ശീതൾ കുഞ്ഞുമായി കുടുംബ വീട്ടിലെത്തിയ സമയം. ഭർത്താവിനെക്കുറിച്ച് ഒന്നുമറിയാതെ ശീതളും കുടുംബവും വിഷമിച്ചിരിക്കുമ്പോൾ ഒരു ദിവസം അപ്രതീക്ഷിതമായി ഫൈസൽ എത്തി. ശീതളിന്റെ മാതാവ് സുജാതയെ നേരിൽ കണ്ട ഫൈസൽ ഷൈജുവും സമീനയും തമ്മിൽ പ്രണയത്തിലാണെന്ന വിവരം പറഞ്ഞു. താൻ സമീനയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതായും അറിയിച്ചു.

ഫൈസലിന്റെ വാക്കുകൾ കേട്ട് ഞെട്ടിയ വീട്ടുകാർ മൊബൈൽ ഫോണിലെ ചിത്രങ്ങൾ കണ്ടുഞെട്ടി. സമീനയും ഷൈജുവും ബൈക്കിൽ കറങ്ങുന്ന ഫോട്ടോകളായിരുന്നു അവ. മരുമകൻ കൈവിട്ടുപോയതറിഞ്ഞ് അമ്പരന്ന സുജാത ഷൈജുവിന്റെ അച്ഛനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും അതൊന്നും അത്ര കാര്യമാക്കാത്ത നിലയിലായിരുന്നത്രേ പ്രതികരണം. എന്തുചെയ്യണമെന്നറിയാത്ത ശീതൾ സമീനയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ആശുപത്രിയിലാണെന്ന മറുപടിയോടെ ഫോൺ കട്ടാക്കി. നിമിഷങ്ങൾക്കകം ശീതളിന്റെ ഫോണിൽ ഷൈജുവിന്റെ വിളിയെത്തി.

ശീതളുമായി തനിക്ക് ഇനി ഒരു ബന്ധവുമില്ലെന്നും തൊളിക്കോട്ടെ വീട്ടിൽ ഇനി വരാൻ പാടില്ലെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ആ കോൾ. ഷൈജുവിന്റെ കലിയുടെ കാരണം മനസിലായ ശീതൾ ഫോൺ അമ്മയ്ക്ക് കൈമാറി. അതേ വാക്കുകൾ ആവർത്തിച്ച ഷൈജു നിങ്ങളുടെ മോളെ നിങ്ങൾക്കൊപ്പം നിറുത്താൻ ആജ്ഞാപിച്ച് സംഭാഷണം അവസാനിപ്പിച്ചു. ശീതളും മാതാവും ഷൈജുവിന്റെ വീട്ടിലെത്തി. അച്ഛനോട് കാര്യങ്ങൾ ധരിപ്പിച്ചു.

ബന്ധം വേർപിരിയാനും ചെലവിന് അനുവദിക്കാനുമായി ശീതൾ കോടതിയെ സമീപിച്ചു. കോടതി നടപടികളുടെ ഭാഗമായി നടത്തിയ കൗൺസലിംഗിലും ശീതളിനൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലെന്ന് ഷൈജു ആവർത്തിച്ചു. അഭിഭാഷകർ നടത്തിയ ചർച്ചയിൽ വീട്ടുച്ചെലവിന് മാസം രണ്ടായിരം രൂപ നൽകാമെന്ന ഷൈജുവിന്റെ നിർദേശം അംഗീകരിക്കാൻ ശീതൾ കൂട്ടാക്കാതായതോടെ കേസ് കോടതിയിലായി.

കോടതിയിൽ നിന്ന് മടങ്ങിപ്പോകുന്നതിനിടെ മഴ നനഞ്ഞ് ശീതളിനും നിയയ്ക്കും അടുത്തദിവസം ജലദോഷമായി. കുഞ്ഞിന് പനിയാകുമെന്ന് ഭയന്ന് ആര്യനാട് ആശുപത്രിയിൽ പോകാനാണ് ഇക്കഴിഞ്ഞ 4ന് ശീതൾ കുഞ്ഞുമായി ഇറങ്ങിയത്. സുജാതയും കൂട്ടിന് ചെല്ലാമെന്ന് പറഞ്ഞെങ്കിലും തനിച്ചുപോകാമെന്ന് പറഞ്ഞ് അവൾ വീട്ടിൽ നിന്നിറങ്ങി. വണ്ടിക്കൂലിയ്ക്കും മരുന്നിനും അമ്മയിൽ നിന്ന് വാങ്ങിയ അഞ്ഞൂറ് രൂപയുമായാണ് പോയത്. മകളുടെ മടങ്ങിവരവ് കാത്തിരുന്ന സുജാതയെ തേടി പിന്നീട് മരണ വാർത്തയാണ് വന്നത്.

കരമനയാറിന്റെ തീരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗിൽ കാണപ്പെട്ട ആശുപത്രിയുടെ ഒ.പി ടിക്കറ്റുകളാണ് ശീതളും നിയയും ആറ്റിൽ ചാടിയതായി സ്ഥിരീകരിക്കാൻ ഇടയാക്കിയത്. ആശുപത്രിയിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഷൈജുവിന്റെ ഫോണെത്തിയതാണ് മരണത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കാൻ അവളെ പ്രേരിപ്പിച്ചത്. എന്റെ ജീവിതത്തിൽ വഴി മുടക്കിയാകാതെ കുഞ്ഞുമായി എവിടെങ്കിലും പോയി ചാകെടീ.. എന്ന ഷൈജുവിന്റെ കലിതുള്ളലിനോട് തന്റെ പ്രാണൻകൊണ്ട് ശീതൾ പകരം വീട്ടുകയായിരുന്നു.

Advertisement

Current Affairs

ഡീസലും വേണ്ട പെട്രോളും വേണ്ട, മരത്തിലുണ്ടാക്കിയ ആക്സിലേറ്ററില്ലാത്ത സ്കൂട്ടറുകള്‍ ഇതാ

Published

on

ആക്സിലേറ്ററില്ലാത്ത പെട്രോളോ ഡീസലോ വേണ്ടാത്ത  ഈ സ്കൂട്ടര്‍ നിര്‍മ്മിക്കുന്നത് ഫിലിപ്പിന്‍സിലെ ആദിവാസികള്‍ ആണ്.  അവര്‍ ഓരോരുത്തരും തന്നെ ഉണ്ടാക്കിയെടുത്തതാണ്  ഈ സ്കൂട്ടറുകള്‍. അവര്‍ പലപ്പോഴും കുന്നിറങ്ങുന്നത് സ്വന്തമായി ഡിസൈന്‍ ചെയ്ത്, നിര്‍മ്മിച്ച ആ സ്കൂട്ടറുകളുമായാണ്.

സ്കൂട്ടറുകള്‍ വാങ്ങാനുള്ള സാമ്പത്തികമുണ്ടാവാറില്ല  ഇവര്‍ക്ക്. അവരുടെ ഐഡിയ അനുസരിച്ച് നിര്‍മ്മിക്കുകയാണ് അവര്‍. ഇങ്ങനെയൊരു സ്കൂട്ടര്‍ ആദ്യമായി ഉണ്ടാക്കിയത് 55 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാര്‍ളീ ഗുയിന്യാങ് എന്നയാളാണ്. മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന സ്കൂട്ടറുകള്‍ യാത്രക്കുള്ള ഒന്നല്ല.

കുന്നിറങ്ങാനാണ് ഇതിന് കഴിയുക, കയറാനാവില്ല. മരത്തില്‍ രൂപങ്ങളും മറ്റും കൊത്താനുള്ള തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായി അവര്‍ ഇതിനെ കാണുന്നു. ഏതെങ്കിലും മൃഗങ്ങളുടെ തീമായിരിക്കും സ്കൂട്ടറിന് പലപ്പോഴും. സമൂഹത്തിന്‍റെ ജീവിതരീതി കാണിക്കുന്ന The lifestyle of Mountain Tribe in the Philippines എന്ന വീഡിയോ ചുവടെ:-

സ്കൂട്ടറുകള്‍ എപ്പോഴും  കുതിരയുടെ തല, ഡ്രാഗണ്‍, സിംഹം എന്നീ  രൂപത്തിലായിരിക്കും. അവരുടേതായി റോഡ് റേസുകളും ഇവര്‍ സംഘടിപ്പിക്കുന്നു. ഇവര്‍ കുന്നിന് താഴേക്ക് ഈ സ്കൂട്ടറുകളിലെത്തുന്നത് ഹെല്‍മെറ്റുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെയില്ലാതെയാണ്. ഈ സ്കൂട്ടറുകള്‍ കാണാന്‍ നിരവധി പേര്‍ കാത്തിരിക്കാറുണ്ട്.

Continue Reading

Current Affairs

ഒരാൾ അറിയാതെ നിങ്ങൾക്ക് അയാളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കാണണോ? ഇതാ ഒരു എളുപ്പ മാർഗം..

Published

on

By

നമ്മളിൽ പലരും പലപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് നമുക്ക് വേണ്ടപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് അവർ അറിയാതെ നമുക്ക് കാണുവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന്.. അല്ലെങ്കിൽ വ്യൂ ലിസ്റ്റിൽ നമ്മുടെ പേര് വരാതെ എങ്ങനെ ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാം എന്ന്…എങ്കിൽ ഇനി വിഷമിക്കണ്ട. ഒരു അഡാർ ഐറ്റം എത്തിയിട്ടുണ്ട്. വീഡിയോ മണി അപ്ലിക്കേഷൻ. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക എന്നത് മാത്രമാണ്.

അതിനായി ആദ്യം ചെയ്യണ്ടത് ഇത്രമാത്രം..

  • പ്ലേയ് സ്റ്റോറിൽ നിന്നും വീഡിയോ മണി ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.
  • ഇൻസ്റ്റാൾ ചെയ്തു ഓപ്പൺ ചെയ്ത ശേഷം നിങ്ങളുടെ പേരും മൊബൈൽ നമ്പറും കൊടുത്തു രജിസ്റ്റർ ചെയ്യുക.
  • ശേഷം ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
  • ഓപ്പൺ ആകുന്ന ഹോം പേജിൽ നിന്നും ഇടതു വശത്തു മുകളിലായി കാണുന്ന മൂന്നു ചെറിയ വരകളിൽ ക്ലിക്ക് ചെയ്യുക.
  • സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ലിസ്റ്റിൽ നിന്നും ഏറ്റവും താഴെയായി കാണുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് സേവർ ക്ലിക്ക് ചെയ്യുക.
  • ഓപ്പൺ ആയി വരുന്ന സ്‌ക്രീനിൽ ഇമേജ് എന്നും വീഡിയോ എന്നും തരംതിരിച്ചിരിക്കുകയാണ്. അത് നിങ്ങളുടെ വാട്സ്ആപ്പ് കോൺടാക്റ്റിൽ ഉള്ളവർ അപ്‌ലോഡ് ചെയ്യുന്ന സ്റ്റാറ്റസ് ആണ്.
  •  അതിൽ ഇമേജ് ക്ലിക്ക് ചെയ്താൽ ഫോട്ടോസും വിഡിയോയിൽ ക്ലിക്ക് ചെയ്താൽ വിഡിയോയും  കാണാൻ പറ്റുന്നതാണ്. നിങ്ങളുടെ പേര് വീഡിയോ അപ്‌ലോഡ് ചെയ്തവരുടെ വ്യൂ ലിസ്റ്റിൽ കാണുകയും ഇല്ല.

കൂടാതെ മറ്റു പല ഗുണങ്ങളും ഈ അപ്ലിക്കേഷൻ കൊണ്ട് നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. ഈ ആപ്പ് രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾക്ക് 200 പോയിന്റും മറ്റുള്ളവരിലേക്ക് റെഫർ ചെയ്ത് കൊടുക്കുമ്പോൾ 200 ഉം ആപ്പിൽ നിന്നും വിഡിയോ കാണുമ്പോൾ 5 ഉം വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ 5ഉം വീഡിയോ ലൈക് ചെയ്യുമ്പോഴും ഡൗൺലോഡ് ചെയ്യുമ്പോഴും ഓരോ പോയിന്റുകൾ വീതവും നിങ്ങൾക്ക് ലഭിക്കുന്നു. ഇങ്ങനെ 15000 പോയിന്റ് ആകുമ്പോഴേക്കും നിങ്ങൾക്ക് 5 ഡോളർ അതായത് ഏകദേശം 350 രൂപ ലഭിക്കുന്നു.

ഈ വാർത്ത ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി എത്തിക്കുക.

വീഡിയോ മണി ആപ്പ്: Download Now 

Continue Reading

Current Affairs

ഈ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നവര്‍ സൂക്ഷിക്കുക, ഇവ കാന്‍സര്‍ സമ്മാനിക്കാം

Published

on

ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി  പറയുന്നത്​ നമ്മുടെ ജീവിത ശൈലിയാണ്. ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ് ക്യാന്‍സര്‍.  നമ്മളിൽ പലർക്കും അറിയില്ല ന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക എന്ന കാര്യം.

ഏതൊക്കെ ഭക്ഷണം ക്യാന്‍സറിന് കാരണമാകുമെന്ന് പറയുന്നത്. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ ഫുഡ് ഇന്‍ഫോര്‍മേഷന്‍ കൌണ്‍സില്‍ ഫൌഡേഷന്‍സ് ഫുഡ് ആന്‍റ്  ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ്. 1.4 കോടി ജനങ്ങള്‍ ഓരോ വര്‍ഷവും ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുന്നു.

അമേരിക്കയിലെ ഹെൽത്ത്​ ആന്‍റ്​ ഹ്യൂമൻ സർവീസസ്​ പറയുന്നത്. മദ്യം കുടിക്കുന്നതും ക്യാൻസറിന് കാരണംമാകുമെന്നന്നാണ്. ക്യാൻസർ സാധ്യത ആവശ്യത്തിലേറെ വേവിക്കുന്ന ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതും  വർധിപ്പിക്കുന്നു.

ചുവന്ന മാംസം ദിവസവും കഴിക്കുന്നതും, ഫാസ്റ്റ് ഫുഡ്  കഴിക്കുന്നതും അമിത ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും സാൽമൺ മത്സ്യം കഴിക്കുന്നതും പോപ്പ്കോൺ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നതും 50 ഡിഗ്രിയിൽ അധികം ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും ക്യാൻസറിന് വഴിവെക്കും.

Continue Reading

Writeups

Malayalam Article1 day ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article4 days ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article5 days ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article1 week ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Malayalam Article2 weeks ago

കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍...

Malayalam Article2 weeks ago

വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ...

Malayalam Article2 weeks ago

സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ...

Malayalam Article2 weeks ago

കേരളത്തിലെ ആദ്യത്തെ പുരുഷ ദമ്പതികളെ നിങ്ങൾക്കറിയാമോ, അത് ഇവരാണ്

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും....

Malayalam Article2 weeks ago

കരഞ്ഞു കലങ്ങിയ കണ്ണുമായാണ് കളക്ട്രേറ്റുകളിലെ ഓഫീസുകളിൽ കയറിയിറങ്ങിയത്, ഒടുവിൽ സങ്കടം കേട്ട ആൾ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് കളക്ട്രേറ്റിലെ ഓഫീസുകളിൽ കേറിയിറങ്ങി മടുത്ത ഫോർട്ട് കൊച്ചി സ്വദേശി വൈകുന്നേരം കളക്ട്രേറ്റിനടുത്തെ ചായ കടയിൽ എത്തിയത്. കടയിൽ എത്തി അവിടെ കണ്ട ഒരു...

Trending

Don`t copy text!