ആർഭാട വിവാഹത്തിനൊടുവിൽ ആദ്യരാത്രി പോലീസ് സ്റ്റേഷനിൽ; ലൈവ് വീഡിയോ ഫേസ്ബുക്കിലും…സംഭവ വികാസങ്ങൾക്കൊടുവിൽ നവവധുവിന്റെ ആവശ്യം കേട്ടവർ ഞെട്ടി!!

0
813

ആഘോഷത്തോടെ നടന്ന വിവാഹത്തിന് ശേഷം ആദ്യ രാത്രി നടന്നത് പൊലീസ് സ്റ്റേഷനിൽ. ആദ്യ രാത്രിയിൽ അപ്രതീക്ഷിതമായി നവവധു വിവാഹമോചനം കൂടി ആവശ്യപ്പെട്ടതോടെ വരനും ബന്ധുക്കളും വെട്ടിലായി. തന്നേക്കാൾ അഞ്ചു വയസിനു ഇളയ കാമുകനൊപ്പം പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഒടുവിൽ യുവാവിനെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി പൊലീസ് പ്രശ്‌നം പരിഹരിച്ചു. പൊലീസ് സ്റ്റേഷനിൽ നടന്ന ആദ്യ രാത്രി ഫെയ്‌സ്ബുക്കിലൂടെ ആരോ ലൈവായി പ്രദർശിപ്പിക്കുകയും ചെയ്തു.

ആര്യനാട് പറണ്ടോട് സ്വദേശിയായ യുവതിയുടെ അരുവിക്കര സ്വദേശിയായ പ്രവാസി യുവാവും തമ്മിലുള്ള ആദ്യരാത്രിയാണ് പൊലീസ് സ്റ്റേഷനിൽ അവസാനിച്ചത്. വിവാഹവും വരന്റെ വീട്ടിലെ രാത്രി സൽക്കാരവും കഴിഞ്ഞ ശേഷമാണ് യുവതിയുടെ മട്ടുമാറിയത്. ആദ്യരാത്രിയ്ക്കായി മുറിക്കുള്ളിൽ കയറി കതകടച്ചതോടെ യുവതി തനി സ്വഭാവം പുറത്തെടുത്തു. തന്നെ തൊട്ടാൽ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ യുവതി നിലവിളിക്കാൻ തുടങ്ങി. ഇതോടെ വീട്ടുകാർ ഓടിയെത്തി.

തുടർന്നാണ് യുവതി തന്റെ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തിയത്. വിവാഹം കഴിച്ച ഭർത്താവിനൊപ്പം ജീവിക്കാനാവില്ലെന്നും പറവൂർ സ്വദേശിയായ കാമുകനൊപ്പം പോകണമെന്നും യുവതി നിലപാടെടുത്തു. ഇടയ്ക്കു ബ്ലേഡ് ഉപയോഗിച്ചു യുവതി കൈമുറിക്കാനും ശ്രമിച്ചു. ഇതോടെയാണ് നവവരനും ബന്ധുക്കളും പൊലീസിനെ വിളിച്ചത്. തുടർന്നു വധുവിന്റെ ബന്ധുക്കളും സ്ഥലത്ത് എത്തി. ഏറ്റവും ഒടുവിൽ രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. നവവരനു നഷ്ടപരിഹാരം നൽകാമെന്ന യുവതിയുടെ ബന്ധുക്കളുടെ ഉറപ്പിൽ പ്രശ്‌നം അവസാനിപ്പിച്ചു.

ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ അഭ്യർഥന പതിനേഴുകാരനായ കാമുകൻ തള്ളി. ഇതോടെ യുവതി തന്നെ പീഡിപ്പിച്ചതിനുള്ള തെളിവുകൾ സഹിതം കാമുകനെതിരെ പൊലീസിൽ പരാതി നൽകി. കാമുകനു പ്രായപൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന ധാരണയിൽ പ്രശ്‌നം താല്കാലികമായി പരിഹരിച്ചു.