Connect with us

Current Affairs

പെറ്റമ്മയെ ചവറു കൂനകൾക്കിടയിൽ ഇട്ട് കത്തിച്ചപ്പോഴും മനസ് പതറിയില്ല !

Published

on

പേരൂർക്കട അമ്പലമുക്കിലെ എൽ.ഐ.സി ഏജന്റായ ദീപയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റെത് തന്നെയെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. ദീപ അശോകിന്റെ മകനായ അക്ഷയ്‌യെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. തനിക്ക് അമ്മയുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായിരുന്നതായി അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. മകന്റെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

തുടര്‍ച്ചയായി മൊഴിമാറ്റി പറയുന്ന അക്ഷയ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസിന് സംശയം. ക്രിസ്മസ് ദിനമായ 25ന് ഉച്ചയോടെയാണ് ദീപ മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം കണ്ടെത്തലുകളിൽ നിന്ന് മനസിലാകുന്നത്. വീട്ടിനുള്ളിൽ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പുറത്തിട്ട് കത്തിയ്ക്കുകയായിരുന്നു എന്നാണ് മകന്റെ മൊഴി. എന്നാൽ മൊഴിയിലും വൈരുദ്ധ്യങ്ങൾ ഉള്ളതിനാൽ പോലീസ് വീണ്ടും വിശദമായി തന്നെ അന്വേഷിക്കുകയാണ്.

വീട്ടിനുള്ളിലോ പുറത്തോ വച്ച് ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതാണെങ്കിൽ ശരീരത്ത് തീ ആളിപ്പടരുമ്പോൾ അവരുടെ വിളിയും ബഹളവും അയൽക്കാർ കേൾക്കേണ്ടതാണ്. തീപിടിച്ച് വെപ്രാളം കാട്ടി ഓടുകയോ കിടന്നുരുളകയോ ചെയ്ത ലക്ഷണങ്ങളൊന്നും വീട്ടിലോ പരിസരത്തോ കാണപ്പെട്ടിട്ടില്ല. അതിനാൽ ഇതൊരു കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.

കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം അശോകിന്റെതാണ് എന്ന് ഉറപ്പിക്കുന്നതിന് ഡിഎന്‍എ പരിശോധന നടത്തുക. ഇതിന്റെ ഫലം ലഭിച്ചാലുടന്‍ കസ്റ്റഡിയില്‍ ഉളള മകന്‍ അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഭര്‍ത്താവും, മകളും വിദേശത്തുളള ദീപാ അശോക് മകനായ അക്ഷയുമായിട്ടാണ് വീട്ടില്‍ താമസം. കഴിഞ്ഞ കുറെ നാളുകളായി താനും മാതാവായ ദീപയും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്നാണ് അക്ഷയ് പോലീസിനോട് നല്‍കിയ മൊഴി.

അമ്മയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നതായും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. ഈ സംശയ രോഗമാണോ ദീപയുടെ ജീവനെടുത്തതെന്ന സംശയം ബലപെടുത്തുന്നു. സംഭവത്തില്‍ മകനായ അക്ഷയ് നല്‍കുന്ന മൊഴിയില്‍ ഉടനീളം പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

 

ആദ്യം പറയുന്ന മൊഴി അക്ഷയ് തുടര്‍ച്ചയായി മാറ്റുന്നതും, മൊഴികളിലെ പൊരുത്തമില്ലയ്മയും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ക്രിസ്തുമസ് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചന. ക്രിസ്തുമസ് ദിനത്തില്‍ കൂട്ടുകാരോടൊപ്പം സിനിമക്ക് പോയതായും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയും മകനും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുള്ള ഇവിടെ അത്തരത്തിലുള്ള എന്തോ പിണക്കമാകാം സംഭവത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

എഞ്ചിനീയറിങ് പഠന കാലം മുതൽ അക്ഷയ് ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് വീട്ടിലെ പ്രശ്‌നത്തിന് കാരണമായിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തെ യുവാക്കളുമായി അക്ഷയിന് വലിയ സൗഹൃദമില്ലായിരുന്നു.

അതേ സമയം, ദീപ അയൽക്കാരുമായി നല്ല സൗഹൃദത്തിലായിരുന്നു. വീട്ടുവളപ്പിലെ മതിലിനോട് ചേര്‍ന്ന സ്ഥലത്ത് വച്ച് ആണ് മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മുരിങ്ങ മരം അടക്കം കത്തിയിട്ടും പ്രദേശവാസികള്‍ ആരും അറിയാതിരുന്നതും സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ദീപയെ കൊന്ന ശേഷം കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലതവണ അക്ഷയ് ചോദ്യം ചെയ്ത് കഴിഞ്ഞു. ഇതുവരെ ലഭിച്ച എല്ലാ തെളിവുകളും മകനായ അക്ഷയ്‌ലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഫോറന്‍സിക്ക്, ഡിഎന്‍എ റിപ്പോര്‍ട്ടുകളും ചില ശാസ്ത്രീയ തെളിവുകളും ലഭിച്ചാലുടന്‍ അറസ്റ്റ് രേഖപെടുത്താമെന്നാണ് പോലീസ് കരുതുന്നത്.

Advertisement

Current Affairs

നിങ്ങൾക്ക് അറിയുമോ ലോകത്ത് ഏറ്റവും കൂടുതൽ ആയുസുള്ള ആളുകൾ ഏത് രാജ്യത്താണെന്ന് ?

Published

on

By

നിങ്ങൾക്കറിയാമോ ലോകത്തിലെ ഏറ്റവും കൂടുതൽ ആയുസ്സോടെ ജീവിച്ചിരിക്കുന്നത് ഏത് രാജ്യത്തെ പുരുഷന്മാരാണെന്ന് ?എന്നാൽ പറയാം ഓസ്ട്രേലിയയിലെ ആൾക്കാർക്കാണ് മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഏറ്റവും കൂടുതൽ ആയുസുള്ളത്.പോപുലേഷൻ സ്റ്റഡീസ് എന്ന ജേണലിലെ കണക്കുകൾ പ്രകാരം ഓസ്ട്രേലിയയിൽ ശരാശരി ഒരു പുരുഷൻ 74.1 വര്ഷം ജീവിച്ചിരിക്കുമെന്നാണ് പറയുന്നത്.

എന്നാൽ സ്ത്രീ കളുടെ കാര്യത്തിൽ ഇവർ രണ്ടാം സ്ഥാനക്കാരാണ്.കാരണം ലോകത്ത് ഏറ്റവും കൂടുതൽ ആയുസുള്ള സ്ത്രീകൾ ജീവിച്ചിരിക്കുന്നത് സ്വിസ്വർലണ്ടിൽ ആണ്.

Continue Reading

Current Affairs

പ്രായം 60 കഴിഞ്ഞിട്ടും യൗവത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടൻ അനിൽ കപൂർ

Published

on

By

പല ബോളിവുഡ് നടൻമാരെ നോക്കിയാലും  ഇപ്പോളും നമ്മളെ അതിശയിപ്പിക്കുന്ന ഒരു കാര്യം അവരുടെ യുവത്വം തന്നെ ആണ്.പ്രായം 62 എത്തി നിൽക്കുമ്പോളും ഇപ്പോളും 30 കാരനായി നടക്കുന്ന അനിൽ കപൂർ അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തുന്നു.ദക്ഷിണഇന്ത്യൻ ഭക്ഷണങ്ങളാണ് തന്റെ യുവത്വത്തിന്റെ പിന്നിലുള്ളതെന്നാണ് താരം പറയുന്നത്. ” കാലാകാലങ്ങളായി ഞാൻ കഴിക്കുന്നത് ദക്ഷിണേഇന്ത്യൻ ഭക്ഷണങ്ങളാണ്.ഏറ്റവും പ്രിയം ഇഡ്‌ലി ,സാമ്പാർ ,ദോശ ,ചട്‌നി ,ചോറ്,രസം,തൈര്”…..ദക്ഷിണേഇന്ത്യൻ ഭക്ഷണങ്ങൾ ഏറെയും വളരെ ആരോഗ്യപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്.

“സാധാരണയായി രോഗികൾക്കുള്ള ഭക്ഷണത്തിൽ കാണുന്നതാണ് ഇഡലിയും സാമ്പാറും ചട്‌നിയും . ഏവും സുരക്ഷിതമായ ആഹാരമാണ് ഇത്. അതുതന്നെയാണ് എന്റെ ആരോഗ്യത്തിന്റെ സീക്രെട്ടും.എന്റെ യൂത്ത് ലൂക്കിനെ കുറിച്ച് വന്ന പല ട്രോളുകളും ഞാൻ ആസ്വദിച്ചിട്ടുണ്ട്.80 കളിലും 90 കളിലും എൻ്റെ നെഞ്ചിനെ പറ്റി വന്ന ട്രോളുകൾ പലപ്പോഴും എന്നെ വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ട്.രാവിലെ 6 മണിക്ക് ഉണർന്നാൽ നിത്യവും ഒരു ഏത്തപ്പഴം കഴിക്കും,ഇത് കാർബോഹൈഡ്രേറ്റ് ,പൊട്ടാസ്യം,അയൺ എന്നിവയുടെ ഒരു കലവറയാണ്.രണ്ടരമണിക്കൂർ ഇടവിട്ട് ഇടക്ക് മീൽസ് കഴിക്കും, ഇത് കൃത്യമായ അളവിൽ അതിന്റെ കലോറിയും കണക്കാക്കിയാണ് കഴിക്കുന്നത്.ധാരാളം മൽസ്യം കഴിക്കുന്നത് കൊണ്ട് ശരീരത്തിനാവശ്യമായ പ്രോട്ടീനും ലഭിക്കും.കൂടാതെ ധാരാളം വെള്ളം കുടിക്കും.ആഹാരക്രമങ്ങളിൽ കൃത്യത എനിക്ക് നിർബന്ധമാണ്.”

കൂടാതെ വ്യായാമത്തിലും ഞാൻ എൻറെതായ രീതിയിൽ മാറ്റം വരുത്താറുണ്ട്.സ്ഥിരമായി ഒരു ബോഡിപാർട്ടിന് മാത്രം പ്രാധാന്യം നൽകി ഒരു വ്യായാമവും ചെയ്യാറില്ല.ദിനം പ്രതി  മാറ്റം വരുത്തും.എന്നും രാവിലെ എഴുന്നേൽറ്റ് 10 മിനിറ്റ് കാർഡിയോ വ്യായാമം ചെയ്യാറുണ്ട്.ആഴ്ചയിൽ 3 ദിവസം ജിമ്മിലും ബാക്കി ദിവസങ്ങളിൽ പുറത്തുമാണ് വർക്ഔട് ചെയ്യുന്നത്.ഇതൊക്കെയാണ് എൻ്റെ ശരീരത്തിൻറ്റെ രഹസ്യം.

Continue Reading

Current Affairs

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എങ്ങനെ നമുക്ക് രോഗിയെ സ്വയം ചികിത്സകൊണ്ട് രക്ഷിക്കാം ?

Published

on

കൊച്ചുകുട്ടികളുടെ അല്ലങ്കിൽ മുതിർന്നവരുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്തൊക്കെക്കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം.പലപ്പോഴും കൊച്ചു കുട്ടികളിലാണ് ഇങനെ കണ്ടുവരുന്നത്.ഫലപ്രദമായ രീതിയിൽ നമ്മൾ പ്രേവര്തിച്ചില്ലെങ്കിൽ കുട്ടിക്ക് മരണം വരെ സംഭവിക്കാം.കുട്ടികൾ കഴിച്ചുകൊണ്ടിരിക്കുമ്പോളോ അല്ലെങ്കിൽ കളിക്കുമ്പോളോ ഇങനെ സംഭവിക്കാറുണ്ട്.ഇങ്ങനെ സംഭവിച്ചാൽ ആദ്യം തന്നെ ശ്രെദ്ധിക്കെണ്ട കാര്യം പേടിക്കാതിരിക്കുക,കുട്ടിയെ പേടിപ്പിക്കരുത്. ധൈര്യമായി കുട്ടിയെ അല്ലങ്കിൽ ആർക്കാണോ ഇത് സംഭവിച്ചിരിക്കുന്നെ ആ ആളെ സമാധാനിപ്പിക്കുക.

അതിനുശേഷം ആദ്യമായി ചെയ്യേണ്ട കാര്യം കുട്ടിയോട് ശക്തിയായി ചുമക്കാൻ പറയുക.കാരണം നമ്മൾ ചുമക്കുമ്പോൾ വായിലൂടെ വരുന്ന വായു 80 KM വേഗതയിലാണ് പുറത്തേക്ക് വരുന്നത്.ആയതിനാൽ ചുമക്കുമ്പോൾ കുടുങ്ങിയ പദാർത്ഥം പുറത്തേക്ക് വരാനുള്ള ചാൻസ് വളരെ കൂടുതലാണ്.ഇനിചുമച്ചുകളയാൻ പറ്റുന്നില്ല എങ്കിൽ ചെയ്യേണ്ടതാണ് ഹെയ്‌മിലിക് മെന്യൂവേർ.തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന സാധനം പുറത്തേക്ക് കളയുന്നതിനാണ് ഹെയ്‌മിലിക് മെന്യൂവേർ എന്നുപറയുന്നത്.ഇതിലൂടെ ചെയ്യുന്നത് നമ്മൾ രോഗിയുടെ പുറകിലിടെ വയറിൽ പൊക്കിളിന്റെ ഭാഗത്തു ഒരു കൈ മുഷ്ടിചുരുട്ടിപിടിച്ചതുപോലെയും മറ്റേ കൈകൊണ്ട് ആ കൈ കവർ ചെയ്യുക,അതിനുശേഷം പതിയെ ശക്തിയായി വയറിൽ അമർത്തി മുകളിലോട്ട് പ്രസ് ചെയ്യുക, ഇതിനെ ഇംഗ്ലീഷ് അക്ഷരം J തിരിച്ചു എഴുതുന്നതുപോലെ എന്നാണ് ഡോക്ടർസ് പറയുന്നത്.ഇങ്ങനെ പല പ്രാവശ്യം ചെയ്യുകഇങ്ങനെ തൊണ്ടയിൽ കുടുങ്ങിയ സാധനം വെളിയിൽ വരുന്നത് വരെ ചെയ്യുക.ഇനിയും നിങ്ങൾ ഒറ്റക്കാണെകിൽ ആദ്യം ശക്തിയായി ചുമച്ചു നോക്കുക,പറ്റുന്നില്ലെകിൽ താനിനി കമഴ്ന്നു നിന്നുകൊണ്ട് കൈ വെച്ച് മുൻപ് പറഞ്ഞതുപോലെ പൊക്കിളിൽ അമർത്തുക,അല്ലെങ്കിൽ ഒരു കസേരയോ ടേബിളിന്റെയോ സൈഡ് വയറിനോട് ചേർത്ത് വെച്ച് അമർത്തുക.തീർച്ചയായും ഇത് ഫലപ്രദമാണ് നിങ്ങൾ ശ്രെമിച്ചു നോക്കുക.


സർേധിക്കേണ്ട കാര്യം ഒരു കാരണവശാലും നിങ്ങൾ രോഗിയുടെ പുത്തൻ കൈ കൊണ്ട് അടിക്കാക്കരുത്,അത് തെറ്റാണു.അതുപോലെ വാരിയെല്ലിൽ അമർത്തരുത്,വാരിയെൽ പൊട്ടാനുള്ള സാധ്യത ഉണ്ട്.

Continue Reading

Writeups

Malayalam Article12 hours ago

പണത്തിനു വേണ്ടി മാതാപിതാക്കളെ തള്ളിക്കളയുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി യുവ അധ്യാപിക [Video]

പണം ഇന്ന് വരും നാളെ പോകും. മാതാപിതാക്കളെ സ്നേഹിക്കാതെ എത്ര പണം ഉണ്ടാക്കിയിട്ടും ഒര് കാര്യവും ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ തലമുറ ഇതൊന്നും ചിന്തിക്കാറുപോലുമില്ല. പണത്തിനു...

Malayalam Article4 days ago

പ്രതീക്ഷിക്കാതെ വന്ന പ്രസവവേദന; ഒടുവിൽ നടുറോഡിൽ വെച്ച് യുവതിക്ക് സംഭവിച്ചത്.. [Video]

ആയിരം ശിശുക്കൾ മരിച്ചാലും ഒരു പശു പോലും മരിക്കാൻ പാടില്ല എന്നതാണ്  ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണം.  പ്രസവവേദനയെ തുടർന്ന് എത്തിയ യുവതിക്ക് തന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടി  വന്നത്...

Malayalam Article5 days ago

പൂണൂല് അണിഞ്ഞ് മുസ്ലിം സഹോദരങ്ങൾ, കണ്ണീരണിഞ്ഞ് സാക്ഷിയായി ഒര് ഗ്രാമം

മുസ്ലീം സഹോദരങ്ങള്‍ “പൂണൂല്” അണിഞ്ഞു. മതത്തിന്റെ വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞു രണ്ടു മുസ്ലിം സഹോദരന്മാർ പൂണൂലിഞ്ഞു ഹിന്ദു വിശ്വാസ പ്രകാരമുള്ള മന്ദ്രങ്ങള്‍ ചൊല്ലി. നാല് പതിറ്റാണ്ടുകളായി മുസ്ലീം സഹോദരങ്ങളുടെ...

Malayalam Article6 days ago

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല; ബാല

കഴിഞ്ഞ ദിവസം മകള്‍ അവന്തികയ്ക്ക് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ബാല പുറത്തുവിട്ടിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ...

Malayalam Article6 days ago

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കും

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും. ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന്‍ രംഗത്തെത്തി. ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ പി.വി...

Malayalam Article6 days ago

74ആം വയസിൽ ഇരട്ടകുട്ടികൾക് ജന്മം നൽകിയ മാതാവ് സ്ട്രോക്ക് വന്നു ആശുപത്രിയിൽ..

സെപ്റ്റംബര്‍ അഞ്ചിനു ആന്ധ്ര സ്വദേശികളായ രാജറാവു-മങ്കയമ്മ  ദമ്ബതികള്‍ക്ക് ആണ് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ഇവരുടെ ജനനത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ...

Tiger Attack Pet Dog Tiger Attack Pet Dog
Malayalam Article6 days ago

പുലി വീട്ടിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തുകൊണ്ട് ഓടുന്നു. വീഡിയോ കാണാം.

പുള്ളിപുലി വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പിടിച്ചുകൊണ്ട് കടന്നു കളഞ്ഞു. ഷിവമോഗയിലുള്ള തീർത്ഥഹള്ളി ഗ്രാമത്തിൽ ആണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പുലി നായയെ പിടികൂടിയത്. മതിൽ ചാടിക്കടന്നു...

Jijo's Robbery Style Jijo's Robbery Style
Malayalam Article6 days ago

അയൽവീടുകളിലെ ചെരുപ്പുകൾ മാറ്റിയിടുന്ന കള്ളൻ; തകർന്നത് നിരവധി ബന്ധങ്ങൾ!

ഒരുപാട് ഹോബികൾ ഉള്ള കള്ളന്മാരെപ്പറ്റി നമ്മൾ ദാരാളം കേട്ടിട്ടുണ്ട്. മോഷണം നടത്തിയ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുക, മോഷണം നടത്തിയത്തിനു ശേഷം കുളിക്കുക തുടങ്ങി നിരവധി ഹോബികൾ...

Malayalam Article6 days ago

പതിനാറാം വയസില്‍ സെസ്‌ന 172 എന്ന ചെറുവിമാനവും പറത്തി റെക്കോര്‍ഡിട്ടു കഴിഞ്ഞു ഈ മലയാളി പെൺകുട്ടി നിലോഫര്‍.

പതിനാറാം വയസില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി നാടിന് അഭിമാനം, വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന റെക്കോര്‍ഡും സ്വന്തം. ഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും...

Thief Trapped by Phone Call Thief Trapped by Phone Call
Malayalam Article6 days ago

നിങ്ങളുടെ കട തുറന്നു കിടക്കുകയാണ് എന്ന് മോഷണശേഷം ഉടമയെ വിളിച്ചു പറഞ്ഞു കള്ളൻ മാതൃകയായി!

മോഷണശേഷം ഉടമയെ വിളിച്ചു കട അടയ്ക്കാൻ നിർദേശിച്ച കള്ളൻ കെണിയിലായി. മലപ്പുറത്തിന് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മോഷണം നടത്താനായി കള്ളൻ ബസ് സ്റ്റോപ്പിന്റെ...

Trending

Don`t copy text!