അതിശൈത്യത്തില്‍ നയാഗ്ര നിശ്ചലമാകുമെന്ന് കാലാവസ്ഥ വിഭാഗം; വിനോദ സഞ്ചാരികളും സൂക്ഷിക്കണം

0
233

അതിശൈത്യത്തില്‍ നയാഗ്ര നിശ്ചലമാകുമെന്ന് കാലാവസ്ഥ വിഭാഗം. ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്ന് പോകുന്നത്.

കൊടിയ ശൈത്യം പ്രകൃതിയേയും ജീവജാലങ്ങളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ജനുവരി മധ്യത്തോടെ തന്നെ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര തണുത്തുറഞ്ഞ് നിശ്ചലമാകും.

ഇതാദ്യമായല്ല നയാഗ്ര തണുത്തുറയുന്നത്. 2014 ലും നയാഗ്ര തണുത്തുറഞ്ഞിരുന്നു. മൈനസ് 37 ഡിഗ്രി സെല്‍ഷ്യസാണ് മൗണ്ട് വാഷിങ്ങ്ടണില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ആര്‍ട്ടിക്ക് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് തുല്ല്യമാണ് ദിവസങ്ങളായി യുഎസിലെ കിഴക്കന്‍ തീരങ്ങള്‍. പലയിടങ്ങളിലും താപനില മൈനസ് 10 ഡിഗ്രിക്ക് താഴെയാണ്.

ആര്‍ട്ടിക്കില്‍ നിന്നും ശക്തമായ ശീതക്കാറ്റാണ് താപനില ഇത്രയും താ‍ഴാന്‍ കാരണം. താപനില താ‍ഴ്ന്നതോടെ സ്രാവുകള്‍ പോലും ജീവനറ്റ് തീരത്തടിയുകയാണ്.

കടപ്പാട് : kairalinewsonline