Monday, January 21, 2019
Home Authors Posts by Shabana Nurudeen

Shabana Nurudeen

Shabana Nurudeen
5 POSTS 0 COMMENTS
എഴുത്തുകാരി

നിലാവിൽ കുളിച്ചൊരാ രാത്രിയിൽ വിടരുന്ന മുല്ലപ്പൂ മണമാണെൻ ‘പ്രണയം ‘

നിലാവിൽ കുളിച്ചൊരാ രാത്രിയിൽ വിടരുന്ന മുല്ലപ്പൂ മണമാണെൻ 'പ്രണയം ' തോരാത്ത രാത്രിമഴ പോലെ മൗനമായ് ആർദ്രമായ് തേങ്ങുന്നതെൻ 'പ്രണയം' പുലർമഞ്ഞു തുള്ളിയിൽ തെളിയുന്ന പ്രകൃതി തൻ സുന്ദര പ്രതിബിംബമെൻ 'പ്രണയം' കുപ്പിവളപ്പൊട്ടിനാൽ തീർത്ത മുറിപ്പാടുകളിൽ കാലം മായ്ക്കാത്തതാണെൻ 'പ്രണയം' കണ്മഷി...
flames

സൂര്യപുത്രി

ഇനി വരും ജന്മം സൂര്യ പുത്രിയായ് ജനിക്കണം കവചകുണ്ഡലങ്ങൾ നേടണം ക്രൂരമായ് പതിക്കും കരങ്ങളെ തീജ്വാലയാൽ എരിക്കണം. 'ജ്വോതി'യായ് തന്നെ വിളങ്ങണം നിന്‍റെ സൊദരിയെന്നു നീ കരുതും വരെ എന്‍റെ ജ്യോതിസ്സാൽ ഞാൻ തിളങ്ങിടും സൂര്യപുത്രിയായി ഞാന്‍ തീരണം ഈ...

നീയും ഞാനും

നീയും ഞാനും നീയൊരു മരമാണ് ഞാൻ തളരുമ്പോ എനിക്ക് താങ്ങേകുന്ന തണൽ.. നീ ജലമാണ് എന്റെ ചൂടുള്ള ചിന്തകളുടെ ഉഷ്ണം അകറ്റുന്ന തീർത്ഥം നീ കാറ്റാണ്‌ അരികിൽ ഇല്ലാത്ത നേരം എന്നിലോരായിരം ഓർമ്മകൾ ഉണർത്തുന്ന ഇളംതെന്നൽ നീ കടലാണ് ഓടി അണയും നേരം ഓടി അകലുന്ന ഞാൻ പിന്തിരിയുമ്പോൾ പിന്നാലെ പായുന്ന...

മാണിക്യ കിരീടം

കനൽവഴിക്കപ്പുറം കൽവഴിക്കപ്പുറം .. വസന്തമുണ്ടതിൻ സുഗന്ധമുണ്ട് ചങ്ങലക്കപ്പുറം കൽതുറങ്കലിനപ്പുറം .. ആകാശമുണ്ടവിടെ പറവയുണ്ട് .. കണ്ണീരിന്നപ്പുറം മൗനങ്ങൾക്കപ്പുറം തേനൂറും പുഞ്ചിരി പൂക്കളുണ്ട്‌ നെടുവീർപ്പിനപ്പുറം നഷ്ടങ്ങൾക്കപ്പുറം വിജയത്തിൻ മാണിക്യകിരീടമുണ്ട് .. -Shabana Nurudeen

സുമംഗലീ വിലാപം

സുമംഗലീ വിലാപം വിങ്ങിപൊട്ടുന്നു ഹൃത്തടം വിലങ്ങണിയുന്നു കൈകൾ വേദന തിങ്ങുമീ ജീവിതം വിലോലെ നിനക്ക് ജന്മപാപം കണ്ണീരുണങ്ങാത്ത കവിളിണ കൈപ്പുനീരുറവ ചൊടികളില്‍ എന്തിനുകണ്മണീ നീയെന്നും കാലം കൊഴിയാന്‍ കാത്തു നില്പൂ ആലംബം തേടുന്ന...

Latest Trends

Trending