പ്രേക്ഷകരുടെ പ്രിയതാരം അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു

ആക്ഷൻ ഹീറോ ബൈജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന  ഗാനം ആലപിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അരിസ്റ്റോ സുരേഷ്,  താരത്തിന്റെ ആ ഗാനം ഹിറ്റായതോടെ നിരവധി അവസരങ്ങൾ ആണ് താരത്തെ തേടി എത്തിയത്, ഇപ്പോൾ ഏറെ ആരാധകർ ഉള്ള ഒരു താരം കൂടിയാണ് അരിസ്റ്റോ സുരേഷ്. തുടര്‍ന്ന് നിരവധി അവസരങ്ങലായിരുന്നു സുരേഷിനെ തേടി എത്തിയിരുന്നു. ഇതിനോടകം തന്നെ താന്‍ നല്ല ഒരു കവി കൂടിയാണ് എന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തുട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ അരിസ്റ്റോ ജങ്ഷന്‍ ആണ് താരത്തിന്റെ സ്ഥലം. പേരിനു കൂടെ ചേര്‍ക്കാന്‍ വലിയ വലിയ കാര്യങ്ങള്‍ ഇല്ലാത്തതിനാലാവണം സുരേഷിന്റെകൂടെ അരിസ്റ്റോയോ അരിസ്റ്റയുടെ കൂടെ സുരേഷോ ചേര്‍ന്നുനടക്കാന്‍ തുടങ്ങിയത്. ചെറുപ്പത്തിലേ സിനിമയും പാട്ടുമായിരുന്നു സുരേഷിന്റെ മനസ്സിലുണ്ടായിരുന്നത്. കോളാമ്ബി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നതും. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍.

‘വിവാഹിതനാകാന്‍പോകുന്നു എന്ന് തരത്തില്‍ വന്ന വാര്‍ത്ത ശരിയാണ് എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിനു ശേഷമേ വിവാഹം ഉണ്ടാകുകയുള്ളൂ എന്നുമാണ് താരം പറയുന്നത്. അതുകൊണ്ട് തന്നെ തന്റെ പ്രണയിനിയെപ്പറ്റി കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാനാകില്ല . പ്രണയം മുന്‍പും പലരോടും തോന്നിയിട്ടുണ്ട് എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറുകയായിരുന്നുവെന്ന് സുരേഷ് വ്യക്തമാക്കുകയാണ്. ബിഗ്‌ബോസിൽ കൂടിയായിരുന്നു താരം കൂടുതൽ ശ്രദ്ധേയനായി മാറിയത്.