നല്ല സമയത്തുള്ള പിന്മാറ്റം തന്നെയാണ് നല്ലതെന്നു തോന്നി!

കുറഞ്ഞ സമയം കൊണ്ട് ഫ്‌ളവേഴ്‌സ് ചാനലിൽ മികച്ച റെറ്റിങ്ങോടെ മുന്നേറ്റം നടത്തിയ പരമ്പരയാണ് ചക്കപ്പഴം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പരമ്പരയിൽ നിരവധി താരങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. പരമ്പരയിൽ ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്ന അർജുൻ…

arjun about chakkappazham

കുറഞ്ഞ സമയം കൊണ്ട് ഫ്‌ളവേഴ്‌സ് ചാനലിൽ മികച്ച റെറ്റിങ്ങോടെ മുന്നേറ്റം നടത്തിയ പരമ്പരയാണ് ചക്കപ്പഴം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പരമ്പരയിൽ നിരവധി താരങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. പരമ്പരയിൽ ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്ന അർജുൻ പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. ഇത് ആരാധകരെ ഏറെ നിരാശർ ആക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ പരമ്പരയിൽ നിന്ന് പിന്മാറുന്നത് എന്ന് അർജ്ജുൻ ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ പരമ്പരയിൽ അഭിനയിക്കുമ്പോൾ മാസത്തിന്റെ പകുതി സമയവും ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നും ഡാൻസ് സ്കൂൾ സൗഭാഗ്യയ്ക്ക് ഒറ്റയ്ക്കു കൊണ്ടുപോകാൻ കഴിയാത്തതിനാൽ ആണ് താൻ പരമ്പരയിൽ നിന്ന് പിന്മാറിയത് എന്നും ഒരിക്കൽ ഒരു അഭിമുഖത്തിൽ അർജുൻ പറഞ്ഞിരുന്നു. എന്നാൽ അർജുന്റെ പിന്മാറ്റം ആരാധകരിൽ ഏറെ നിരാശ ഉണ്ടാക്കിയിരുന്നു. എന്നാൽ ഡാൻസ് സ്കൂൾ നോക്കി നടത്താൻ സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് കഴിയാഞ്ഞിട്ടല്ല താൻ ചക്കപ്പഴത്തിൽ നിന്ന് പിന്മാറിയത് എന്ന് പറയുകയാണ് അർജുൻ ഇപ്പോൾ.

Arjun withdrawn from Chakkappazham
Arjun withdrawn from Chakkappazham

മാസത്തിൽ പകുതിയിൽ ഏറെ ദിവസവും പരമ്പരയുടെ ഷൂട്ടിങ്ങിനു വേണ്ടി പോകേണ്ടി വന്നു. പക്ഷെ അങ്ങനെ പോകുന്നതിന്റെ ഗുണം ഒന്നും കിട്ടുന്നില്ല എന്ന് എനിക്ക് തോന്നി തുടങ്ങി. ഒരു അടിയിലേയ്ക്ക് പോകുന്നതിനേക്കാള്‍ നല്ലത്, നല്ല സമയത്ത് അവിടെ നിന്നും യാത്ര പറഞ്ഞു പോകുന്നതാണ് എന്ന് തോന്നി. അങ്ങനെയാണ് താൻ ചക്കപ്പഴത്തിൽ നിന്ന് പിന്മാറിയത് എന്നും അർജുൻ പറഞ്ഞു. കൂടാതെ ചക്കപ്പഴത്തിൽ അഭിനയിച്ചതോടു കൂടിയാണ് തനിക്ക് ഇത്രയും ആരാധകരെ ലഭിച്ചത് എന്നും താരം പറഞ്ഞു. ചക്കപ്പഴത്തിൽ നിന്ന് ഞാൻ പിന്മാറിയപ്പോൾ പല തരത്തിൽ ഉള്ള കമെന്റുകൾ ആണ് വന്നത്.

വീട്ടിലെ പട്ടികളെ നോക്കണ്ടായോ ഭാര്യ വിടാത്തത് കൊണ്ടാണ് തുടങ്ങി ഒരുപാട് തരത്തിലെ കമെന്റുകൾ വന്നിരുന്നു. എന്നാൽ ഏതു ജോലി ആണെങ്കിലും അതിനു പോകണോ വേണ്ടായോ എന്ന് തീരുമാനിക്കേണ്ടത് ഞാൻ ആണ്. എല്ലാ ജോലിയും ഫാമിലി റണ്‍ ചെയ്യാനാണല്ലോ. സമ്പാദിക്കാനാണ് ജോലി ചെയ്യുന്നത്. എന്നാൽ ജോലി ചെയ്തിട്ടും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആ ജോലിയിൽ തുടർന്നിട്ട് കാര്യം ഇല്ലല്ലോ. സാധാരണ ഒരാള്‍ ജോലി നോക്കുന്നത് പോലെ, എവിടെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ ഒരു സ്ഥലത്ത് നിന്ന് മാറില്ലെ. അത് പോലെ തന്നെയാണ് പരമ്പരയിൽ നിന്നും ഞാൻ പിന്മാറിയത് എന്നും അർജുൻ പറഞ്ഞു.