അന്ന ബെന്നും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ‘ത്രിശങ്കു’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അര്‍ജുന്‍ അശോകനും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ‘ത്രിശങ്കു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്യുന്നത്. മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്‌ചേഴ്‌സ്, ഗായത്രി എം, ക്ലോക്ക്ടവര്‍ പിക്‌ചേഴ്‌സ് & കമ്പനി എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, കൃഷ്ണ കുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Arjun Asokan

ജയേഷ് മോഹന്‍, അജ്മല്‍ സാബു എന്നിവര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിര്‍വ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ ധനുഷ് നയനാര്‍. എ.പി ഇന്റര്‍നാഷണല്‍ ഇ4 എന്റര്‍ടെയ്ന്‍മെന്റിസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. തിങ്ക് മ്യൂസിക് ഗാനങ്ങള്‍ പുറത്തിറക്കും.

പ്രശസ്ത നിയോ-നോയിര്‍ ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷന്‍ ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍തന്നെ ഏറ്റവും നല്ല കണ്ടെന്റ് ഉണ്ടാകുന്നതാണ് മലയാളം സിനിമകളെന്നും ‘ജോണി ഗദ്ദാര്‍’, ‘അന്താധുന്‍’, ‘മോണിക്ക, ഓ മൈ ഡാര്‍ലിംഗ്’ തുടങ്ങിയ സമീപകാലത്ത് ഏറ്റവും നിരൂപക പ്രശംസ നേടിയതും സാമ്പത്തികമായി വിജയിച്ചതുമായ ചില ഹിന്ദി സിനിമകള്‍ സ്‌ക്രീനില്‍ കൊണ്ടുവരാനുള്ള ബഹുമതി തങ്ങള്‍ക്കു ലഭിച്ചു എന്നും സഞ്ജയ് റൗത്രേ പറഞ്ഞു. ത്രിശങ്കു വിലൂടെ മലയാള സിനിമാ ലോകത്തിലേക്ക് പ്രവേശിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ത്രിശങ്കു’ കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രമാണെന്നും വിസ്മയിപ്പിക്കുന്ന മലയാള സിനിമാരംഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ ആവേശഭരിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Previous article‘ബോഡി കണ്ടൂന്ന് കണ്‍ഫേം ചെയ്യണം’ ദര്‍ശനയുടെ ‘പുരുഷ പ്രേതം’ – ട്രെയ്‌ലര്‍
Next articleവിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കള്ളനും ഭഗവതിയും’ തിയറ്ററുകളിലേക്ക്- റിലീസ് തീയതി പ്രഖ്യാപിച്ചു