സിനിമ എന്ന ആഗ്രഹത്തോടെ ഇന്‍ഡസ്ട്രിയിലേക്ക് ഇറങ്ങിയ നടനാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് മലയാള സിനിമയില്‍ എത്തിയ താരം ഇന്നത്തെ യുവാതാരങ്ങളുടെ നിരയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ്. ഇപ്പോഴിതാ താരം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദേഷ്യം വന്നാല്‍ വണ്ടിയെടുത്ത് പുറത്തേക്ക് പോകുന്ന പ്രകൃതക്കാരനാണ് താന്‍. വീട്ടില്‍ ശാന്തിയെ വിളിച്ച് കവടി നിരത്തുന്ന രീതിയുണ്ട്.
ഒരിക്കല്‍ വണ്ടിയെടുത്ത് പോയാല്‍ അപകടം ഉണ്ടാകുമെന്ന് ശാന്തി പറഞ്ഞതിനെ കുറിച്ചും അങ്ങനെ നടന്നതിനെ കുറിച്ചുമാണ് താരം പറയുന്നത്. ഇടയ്ക്ക് വണ്ടി ഇടിക്കുമ്പോള്‍ പറയാന്‍ പേടിയായിരുന്നു. ഇപ്പോള്‍ പേടിയില്ല. പണ്ട് പേടിയായിരുന്നു. അച്ഛന്‍ വാങ്ങി തന്നൊരു വണ്ടിയുണ്ടായിരുന്നു ഐ ട്വന്റി.
വീട്ടില്‍ ഭയങ്കര ഓര്‍ത്തഡോക്‌സ് ആണ്. അപ്പോള്‍ ശാന്തി കവടി നിരത്തി പറയും ഒരു അപകടം കാത്തിരിപ്പുണ്ടെന്നൊക്കെ. അത് കേള്‍ക്കുമ്പോള്‍ ടെന്‍ഷനാകും. ഒരു ദിവസം വണ്ടിയെടുത്ത് പോയി. മഴയത്തായിരുന്നു. വണ്ടി ഇടിച്ചു. നേരത്തെ തന്നെ അമ്മ പറയുമായിരുന്നു സൂക്ഷിക്കണം, വണ്ടിയെടുക്കരുത്,
നേരത്തെ വീട്ടില്‍ കയറണം എന്നൊക്കെ. അതുകൊണ്ട് നല്ല പേടിയായിരുന്നു. ബോണറ്റൊന്നുമുണ്ടായിരുന്നില്ല വണ്ടിയ്ക്ക്. ദേഷ്യം വന്നാല്‍ വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും റൈഡിന് പോകും. അല്ലെങ്കില്‍ ആരുടെയെങ്കിലും മെക്കിട്ട് കയറുകയായിരിക്കും. ആരെങ്കിലും വരും കൃത്യം സമയത്ത് തന്നെ എന്നാണ് അര്‍ജുന്‍ പറയുന്നത്.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…