​ഗുരുവായൂർ അമ്പലനടയിൽ അജുവെങ്കിൽ ടർബോയിലും ഒരു സ്പെഷ്യൽ ​ഗായകൻ; ടർബോ ആവേശം നിറയുന്നു

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത ടർബോയുടെ ആവേശം കൂട്ടാൻ അർജുൻ അശോകന്റെ പാട്ട്. മമ്മൂട്ടിയും അർജുൻ അശോകനും ഒരുമിച്ച ഭ്രമയുഗത്തിനു സംഗീതം ഒരുക്കിയ ക്രിസ്റ്റോ സേവ്യറാണ് ടർബോയുടെ സംഗീത സംവിധായകൻ. ടർബോയുടെ പശ്ചാത്തല സംഗീതവും ക്രിസ്റ്റോ സേവ്യറാണ്.

അർജുൻ അശോകൻ ഗാനം ആലപിക്കുന്ന വിവരം ക്രിസ്റ്റോ സേവ്യർ തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിടുകയായിരുന്നു. അർജുൻ അശോകൻ സ്റ്റുഡിയോയിൽ പാടുന്ന വീഡിയോയും ക്രിസ്റ്റോ പങ്കുവച്ചു. സിംഗർ അർജുൻ അശോകൻ എന്ന് എഴുതി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നന്ദിയറിയിച്ച് അർജുൻ കമന്റ് ചെയ്തിട്ടുണ്ട്.

മാസ് ആക്ഷൻ കോമഡി ചിത്രമായ ടർബോ മേയ് 23ന് പ്രദർശനത്തിന് എത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായടർബോയിൽ ജീപ്പ് ഡ്രൈവറായ ജോസിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്തന്. മിഥുൻ മാനുവേൽ തോമസാണ് രചന. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു. വിതരണം വെഫേറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. പി.ആർ. ഒ : ശബരി.