മലൈകയുമായുള്ള പ്രണയം: ഇന്ത്യക്കാര്‍ക്ക് പരദൂഷണം വലിയ ഇഷ്ടമെന്ന് അര്‍ജ്ജുന്‍ കപൂര്‍

നടി മലൈക അറോറയുമായുള്ള ബന്ധത്തെക്കുറിച്ച് മനസുതുക്കുന്നതിന് ഇടയില്‍ ഇന്ത്യക്കാരുടെ സദാചാര ബോധത്തിന് എതിരെ പരിഹാസമെറിഞ്ഞ് നടന്‍ അര്‍ജ്ജുന്‍ കപൂര്‍. കാമുകി മലൈകയ്ക്ക് അര്‍ജുനേക്കാള്‍ പന്ത്രണ്ട് വയസ്സ് പ്രായക്കൂടുതലുണ്ട്. അതിന്റെ പേരില്‍ നിരവധി പരിഹാസങ്ങളാണ് സോഷ്യല്‍മീഡിയയില്‍…

നടി മലൈക അറോറയുമായുള്ള ബന്ധത്തെക്കുറിച്ച് മനസുതുക്കുന്നതിന് ഇടയില്‍ ഇന്ത്യക്കാരുടെ സദാചാര ബോധത്തിന് എതിരെ പരിഹാസമെറിഞ്ഞ് നടന്‍ അര്‍ജ്ജുന്‍ കപൂര്‍. കാമുകി മലൈകയ്ക്ക് അര്‍ജുനേക്കാള്‍ പന്ത്രണ്ട് വയസ്സ് പ്രായക്കൂടുതലുണ്ട്. അതിന്റെ പേരില്‍ നിരവധി പരിഹാസങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത്. ഈ സാഹചര്യത്തിനിടെയാണ് അഭിമുഖത്തില്‍ താനും കാമുകിയും നേരിടുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയും താരം നല്‍കിയത്.

അര്‍ജ്ജുന്‍ കപൂറിന്റെ വാക്കുകള്‍

‘ഇന്ത്യയില്‍, ആളുകള്‍ക്ക് പരദൂഷണം പറയാന്‍ ഇഷ്ടമാണ്. അവരെപ്പോള്‍ വിവാഹം കഴിക്കും, അവരെ ഒരുമിച്ച് കാണാന്‍ രസമില്ലല്ലോ, ഓ ഇത് എത്രകാലം പോകുമെന്ന് കണ്ടറിയാം, അവള്‍ അവനില്‍ എന്ത് ഗുണമാണ് കണ്ടത്? തുടങ്ങിയ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യും. കരിയര്‍ നശിക്കുമെന്നൊക്കെ ഉപദേശിക്കും. ഈ കാഴ്ചപ്പാടുകള്‍ മാറാന്‍ സമയമെടുക്കും’ – അര്‍ജുന്‍ പറഞ്ഞു.

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്.