മലൈകയ്ക്ക് പിറന്നാൾ ആശംസിച്ച് അർജുൻ കപൂർ;നിന്റേത് മാത്രമെന്ന് മലൈക അറോറ

ബോളിവുഡ് സൂപ്പർ താരമായിരുന്നു മലൈക അറോറ. ഛയ്യ..ഛയ്യ..’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയതാരമാണ് മലൈക അറോറ. ഇപ്പോൾ താരം സിനിമയിൽ സജീവമല്ല എന്നാൽ സോഷ്യൽ മീഡിയയിലും വാർത്തകളിൽ എപ്പോഴും…

ബോളിവുഡ് സൂപ്പർ താരമായിരുന്നു മലൈക അറോറ. ഛയ്യ..ഛയ്യ..’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയതാരമാണ് മലൈക അറോറ. ഇപ്പോൾ താരം സിനിമയിൽ സജീവമല്ല എന്നാൽ സോഷ്യൽ മീഡിയയിലും വാർത്തകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന താരമാണ് മലൈക. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്.

മലൈക അറോറ തന്നെക്കാൾ പ്രായവ്യത്യാസമുള്ള ബോളിവുഡ് നടൻ അർജുൻ കപൂറുമായുള്ള ബന്ധം നേരത്തെ തന്നെ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. മുൻ ഭർത്താവ് അർബാസ് ഖാനുമായി 2017ൽ ബന്ധം വേർപെടുത്തിയ ശേഷമാണ് മലൈക അറോറ അർജുൻ കപൂറുമായി പ്രണയത്തിലാവുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മലൈകയുടെ 49-ാം പിറന്നാൾ. കരീഷ്മ കപൂർ, കരീന കപൂർ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

ഇപ്പോഴിതാ അർജുൻ കപൂർ താരത്തിനായി കുറിച്ച ആശംസയാണ് എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുന്നത്. ”എന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ. നീ നീയായിരിക്കൂ, സന്തോഷത്തോടെയിരിക്കൂ, എന്റേതായിരിക്കൂ”എന്നാണ് അർജുൻ കപൂർ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം ഇരുവരും ഒരുമിച്ചുള്ള മിറർ സെൽഫിയും പങ്കുവെച്ചിരുന്നു. എന്നാൽ മലൈകയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘നിന്റേതുമാത്രം’ അർജുന്റെ സ്റ്റോറി ഷെയർ ചെയ്താണ് മലൈക തന്റെ മറുപടി അറിയിച്ചത്