അര്‍ജുന്‍ കപൂറും മലൈക അറോറയും പാരിസിലേക്കു പറന്നു; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഈ ദിവസങ്ങള്‍ താരങ്ങളുടെ അവധിക്കാലമാണെന്ന് തോന്നുന്നു. സെലിബ്രറ്റികളെല്ലാം ദ്വീപുകളിലും മറ്റു രാജ്യങ്ങളിലും അവധിക്കാലം ആഘോഷിക്കാന്‍ പോയതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും മലൈക അറോറയും പാരിസിലേക്കു പറന്നിരിക്കുകയാണ്.…

ഈ ദിവസങ്ങള്‍ താരങ്ങളുടെ അവധിക്കാലമാണെന്ന് തോന്നുന്നു. സെലിബ്രറ്റികളെല്ലാം ദ്വീപുകളിലും മറ്റു രാജ്യങ്ങളിലും അവധിക്കാലം ആഘോഷിക്കാന്‍ പോയതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും മലൈക അറോറയും പാരിസിലേക്കു പറന്നിരിക്കുകയാണ്. അര്‍ജുന്റെ 37-ാം ജന്മദിനം ആഘോഷിക്കാനാണ് പോയതെന്നാണ് വാര്‍ത്തകള്‍. നാളെയാണ് നടന്റെ പിറന്നാള്‍. വ്യാഴാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിലാണ് ഇരുവരേയും ഒരുമിച്ച് കണ്ടത്.

ഒരു മാസത്തിനു ശേഷമാകും ഇവര്‍ തിരിച്ചെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജുന്‍ നീല ടീഷര്‍ട്ടും കറുത്ത ഡെനിമും കറുത്ത ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നു. ക്രിസ്റ്റ്യന്‍ ഡിയോര്‍ ഷോര്‍ട്ട് ഡ്രെസ്സില്‍ കാറില്‍ എത്തിയ മലൈകയെ നടന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വീകരിച്ചു.

മൂന്ന് വര്‍ഷം മുമ്പ്, യുഎസില്‍ അര്‍ജുന്റെ ജന്മദിനത്തില്‍ അവര്‍ ഒന്നിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം ഒരു ജന്മദിന സന്ദേശം പങ്കിട്ടുകൊണ്ട് മലൈക ഇന്‍സ്റ്റാഗ്രാമില്‍ അര്‍ജുനുമായുള്ള ബന്ധം ഔദ്യോഗികമാക്കിയിരുന്നു. ഇരുവരും കൈകോര്‍ത്ത് നില്‍ക്കുന്നതാണ് ചിത്രം. അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള വിവാഹം ഈ വര്‍ഷം അവസാനം ഉണ്ടായേക്കുമെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.

malaika arora instagram post about accident

1998 ലാണ് ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്ഡ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 48 കാരിയായ മലൈക 2016 ല്‍ അര്‍ബാസ് ഖാനില്‍ നന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ, മുപ്പത്തിനാലുകാരനായ അര്‍ജുനുമായി മലൈക ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി.