ചക്കപ്പഴത്തിൽ അളിയനായി ഇനി അർജ്ജുൻ ഇല്ല, സീരിയലിൽ നിന്ന് പിന്മാറി താരം!

കുറഞ്ഞ സമയം കൊണ്ട് ഫ്‌ളവേഴ്‌സ് ചാനലിൽ മികച്ച റെറ്റിങ്ങോടെ മുന്നേറ്റം നടത്തിയ പരമ്പരയാണ് ചക്കപ്പഴം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പരമ്പരയിൽ നിരവധി താരങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. പരമ്പരയിൽ ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്ന അർജുൻ…

Arjun withdrawn from Chakkappazham

കുറഞ്ഞ സമയം കൊണ്ട് ഫ്‌ളവേഴ്‌സ് ചാനലിൽ മികച്ച റെറ്റിങ്ങോടെ മുന്നേറ്റം നടത്തിയ പരമ്പരയാണ് ചക്കപ്പഴം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പരമ്പരയിൽ നിരവധി താരങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. പരമ്പരയിൽ ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്ന അർജുൻ പരമ്പരയിൽ നിന്ന് പിന്മാറുന്നുവെന്നും അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ കൂടിയാണ് താരം പരമ്പരയിൽ ഇനി താൻ കാണില്ല എന്ന് ആരാധകരെ അറിയിച്ചിരിക്കുന്നത്. അർജുൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

എന്റെ എല്ലാ സുഹൃത്തുക്കളും അറിയുവാൻ, ഞാൻ ചക്കപ്പഴം പരമ്പരയിൽ നിന്ന് പിന്മാറുകയാണ്. എന്നാൽ അതിന്റെ കാരണം ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് വരെ എന്നെ സ്നേഹിച്ച് എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയ എല്ലാവരോടും ഞാൻ നന്ദി പറയുന്നുവെന്നുമാണ് അർജുൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. അർജുന്റെ പോസ്റ്റ് കണ്ടതോടെ ആശങ്കയിലും വിഷമത്തിലും ആണ് ആരാധകരും. തങ്ങളുടെ ഇഷ്ടതാരം പരമ്പരയിൽ നിന്നും പിന്മാറുന്നതിന്റെ ആകുലതകളും പ്രേക്ഷകർ പങ്കുവെച്ചു.

Arjun
Arjun

പരമ്പരയിൽ നിന്നുള്ള പെട്ടെന്നുള്ള ഈ പിന്മാറ്റത്തിന്റെ കാരണം എന്താണെന്ന് ആരാധകർ തിരക്കിയെങ്കിലും അതിനുള്ള മറുപടി അർജുൻ നൽകിയിട്ടില്ല. ഫ്ളവേഴ്സിൽ തന്നെ സംപ്രേക്ഷണം നടത്തുന്ന ഉപ്പും മുളകും പരമ്പരയുടെ മാതൃകയിൽ ഒരുങ്ങുന്ന പരമ്പരയ്ക്ക് മികച്ച സ്വീകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ട് ഇരുന്നത്. പരമ്പരയിൽ പൈങ്കിളിയുടെ ഭർത്താവ് ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചത്. നർത്തകൻ കൂടിയായ അർജുന് അഭിനയവും വഴങ്ങുമെന്ന് ഇതിനോടകം താരം തെളിയിച്ച് കഴിഞ്ഞിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് പരമ്പര ഒരുക്കിയിരിക്കുന്നത്. സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവാണ് അർജുൻ. ഇരുവരും ഒന്നിച്ച് ചെയ്ത ടിക്ക് ടോക്ക് വിഡിയോകൾക്ക് മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.