‘ഇന്നീ രാവില്‍….’ ആരോമലിന്റെ ആദ്യത്തെ പ്രണയം സിനിമയിലെ ഗാനം പുറത്തിറങ്ങി

മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സിദ്ധിഖ് സമാന്‍, അമാന ശ്രീനി തുടങ്ങിയ താരങ്ങളാണ് ഗാനരംഗത്തിലുള്ളത്. ‘ഇന്നീ രാവില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് ജിയാണ്. ശ്രീകാന്ത് എസ് നാരായണനാണ് സംഗീതം. കെ. എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മുബീന്‍ റൗഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍വ്വഹിച്ചിരിക്കുന്നത്. നാട്ടിന്‍പുറത്തുകാരനായ ആരോമല്‍ എന്ന ചെറുപ്പക്കാരന്റെ പ്രണയവും തുടര്‍ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയാണ് ചിത്രമെന്ന് നേരത്തെ പുറത്തുവന്ന വീഡിയോകളില്‍ നിന്ന് വ്യക്തമായിരുന്നു.

ഫ്രെയിം 2 ഫ്രെയിം മോഷന്‍ പിക്‌ച്ചേര്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ് സമാന്‍, അമാന ശ്രീനി, സലിം കുമാര്‍, വിനോദ് കോവൂര്‍ എന്നിവര്‍ക്ക് പുറമേ ഋഷി സുരേഷ്, അഭിലാഷ് ശ്രീധരന്‍, റമീസ് കെ., ഹബീന, ഇന്ദു ഹരിപ്പാട്, രവി, അക്ഷയ് അശോക്, മെല്‍ബിന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ -മിര്‍ഷാദ് കൈപ്പമംഗലം, ഛായാഗ്രഹണം -എല്‍ദോ ഐസക്, ക്രിയേറ്റീവ് ഡയറക്ടര്‍ -അമരിഷ് നൗഷാദ്, കലാസംവിധാനം -സിദ്ധിഖ് അഹമ്മദ്, പശ്ചാത്തല സംഗീതം -ശ്രീകാന്ത് എസ്. നാരായണ്‍, ഗാനരചന -രശ്മി സുശീല്‍, മിര്‍ഷാദ് കൈപ്പമംഗലം, അനൂപ് ജി, സംഗീതം -ചാള്‍സ് സൈമണ്‍, ശ്രീകാന്ത് എസ്. നാരായണ്‍, എഡിറ്റിങ് & കളറിസ്റ്റ് -അമരീഷ് നൗഷാദ്, പി.ആര്‍.ഒ -അജയ് തുണ്ടത്തില്‍.

Gargi