വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ എനിക്ക് താൽപ്പര്യമില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ എനിക്ക് താൽപ്പര്യമില്ല!

മുദുഗൗ എന്ന  ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അർത്ഥന. ഗോകുൽ സുരേഷിനൊപ്പം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധേയമായ വേഷത്തിൽ ആണ് എത്തിയത്. നടൻ വിജയകുമാറിന്റെയും ബിനു ഡാനിയേലിന്റേയും മകൾ ആണ് അർത്ഥന. എന്നാൽ താൻ വിജയകുമാറിന്റെ മകൾ ആണെന്ന പേരിൽ അറിയപ്പെടാൻ തനിക് ഒട്ടും താൽപ്പര്യ ഇല്ല എന്ന് അർത്ഥന മുൻപ് പറഞ്ഞിട്ടുണ്ട്. ഇന്ന് തമിഴ്, മലയാളം, തെലുഗ് സിനിമകളിൽ സജീവ സാന്നിധ്യം ആണ് അർത്ഥന. കൂടാതെ മാസ്സ് പ്രൊഡക്ഷൻ ആൻഡ് വീഡിയോ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി കൂടിയാണ് താരം. ഇപ്പോൾ തന്റെ പിതാവുമായി ഉള്ള സ്വരച്ചേർച്ചയെ കുറിച്ച് മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അർത്ഥന പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

സുഹൃത്തായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ച് മലയാളി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് വിജയകുമാർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇപ്പോൾ കുറച്ച് നാളുകൾ ആയി സിനിമയിൽ നിന്ന് അപ്രത്യക്ഷം ആയിരിക്കുകയാണ്. തന്റെ പിതാവ് വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ തനിക്ക് താൽപ്പര്യം ഇല്ലെന്നും ഞാൻ വിജയകുമാറിന്റെ മകൾ അല്ല, ബിനുവിന്റെ മാത്രം മകൾ ആണെന്നും ആണ് അഭിമുഖത്തിൽ അർത്ഥന പറഞ്ഞത്. വിജയകുമാറും ബിനുവും വിവാഹമോചിതരായി ഇപ്പോൾ വേർപെട്ട് ജീവിക്കുകയാണ്. അത് കൊണ്ട് തന്നെ മകൾക്ക് പിതാവുമായുള്ള അടുപ്പം വളരെ കുറവാണ്.

അതെ സമയം മറ്റൊരു പരുപാടിയിൽ പങ്കെടുത്തപ്പോൾ തന്റെ മകൾ സിനിമയിൽ അഭിനയിച്ചത് തന്റെ അറിവോടെ അല്ലെന്നും സിനിമയുടെ പോസ്റ്ററുകൾ പ്രചരിക്കാൻ തുടങ്ങിയപ്പോൾ ആണ് മകൾ സിനിമയിൽ അഭിനയിച്ച കാര്യം ഞാൻ അറിയുന്നത് എന്നും മകൾ പഠിക്കുന്ന കോഴ്സ് ഏതാണെന്നുള്ള അറിവ് പോലും തനിക്ക് ഇല്ല എന്നും വിജയകുമാർ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.

 

 

 

 

 

 

 

 

Trending

To Top