ഈ സിനിമാനടൻ ജീവിക്കാനായി കുടുംബത്തോടൊപ്പം ചെരുപ്പ് തുന്നുന്നു…

കഷ്ടിച്ച് മൂന്നരയടി പൊക്കം ആലപ്പുഴുയുടെ സ്വന്തം അറുമുഖനെ വലിയ മുഖം മുറ ഇട്ട് പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല. പക്ഷെ ജീവിക്കാനായി പെടാപാട് പെടുകയാണ് ഈ നായകൻ. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ രാമ നാരായണനും…

കഷ്ടിച്ച് മൂന്നരയടി പൊക്കം ആലപ്പുഴുയുടെ സ്വന്തം അറുമുഖനെ വലിയ മുഖം മുറ ഇട്ട് പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല. പക്ഷെ ജീവിക്കാനായി പെടാപാട് പെടുകയാണ് ഈ നായകൻ. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ രാമ നാരായണനും ‘അമ്മ രമണിയും അറുമുഖന്റെ 16 ആം വയസിൽ വിട്ട് പിരിഞ്ഞു. അതിൽ പഠിത്തവും സ്വപ്നവും എല്ലാം അറുമുഖൻ ഉപേക്ഷിച്ചു. ചെരുപ്പ് തുന്നൽ തുടങ്ങുന്നതിന് മുൻപ് തന്നെ സിനിമ സെറ്റുകളിൽ സജീവമായിരുന്നു. ആദ്യമായി അങ്ങനെ മോഹനലാൽ നായകനായ വിയത്നാംകോളനി എന്ന ചിത്രത്തിൽ മുരുകനും അഭിനയിച്ചു.

ആലപ്പുഴയുടെ ഈ മൂന്നരയടിക്കാരന് പിന്നീട് അവസരങ്ങൾ കിട്ടി. ഷാർജ ട്ടോ ഷാർജ, അത്ഭുതദ്വീപ് , കുട്ടിയും കോലം, ഡയറി മിൽക്ക് അങ്ങനെ നീളുന്നു സിനിമകൾ. അത്ഭുത ദ്വീപ് ആണ് തനിക്കൊരു സിനിമ നടൻ എന്ന പേര് സമ്മാനിച്ചതെന്ന് അറുമുഖൻ പറയുന്നു. പോക്കാകുറവ് കൊണ്ട് അനുഭവിച്ച വേദനകളും ദുഖങ്ങളും അറുമുഖന് ഏറെ ഉണ്ട് പറയാൻ. കുള്ളൻ എന്ന വിളി ആണ് എന്നിൽ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം. പൊതു സമൂഹത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ദുരിതങ്ങൾ നേരിടേണ്ടി വന്നത്.ചില വ്യക്തികളെ പേടിച്ച് വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അഭിനയത്തിന് പുറമെ വേദികളിൽ കോമഡിയും ചില നടന്മ്മാരുടെ ശബ്ദവും എല്ലാം ഇദ്ദേഹം അനുകരിക്കാറുണ്ട്.