‘ഇനി എങ്കിലും വിജയ് കുറച്ചു നല്ല പടങ്ങള്‍ മാത്രം ചെയ്യണം’

അടുത്തിടെയാണ് വിജയ് ചിത്രം വാരിശ് പ്രദര്‍ശനത്തിയത്. സിനിമ കുടുംബ പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെടും എന്നാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പടം കൊള്ളില്ലെങ്കില്‍ പൊട്ടിച്ചു കയ്യില്‍ കൊടുക്കണം… അപ്പൊ പിന്നെ…

അടുത്തിടെയാണ് വിജയ് ചിത്രം വാരിശ് പ്രദര്‍ശനത്തിയത്. സിനിമ കുടുംബ പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെടും എന്നാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പടം കൊള്ളില്ലെങ്കില്‍ പൊട്ടിച്ചു കയ്യില്‍ കൊടുക്കണം… അപ്പൊ പിന്നെ ഇതുപോലെ ഉള്ള വധങ്ങള്‍ക്ക് പുള്ളി തല വെക്കാന്‍ മടിക്കുമെന്നാണ് അരുണ്‍ മൂവീ ഗ്രൂപ്പില്‍ പറയുന്നത്.

250 crores… 11 days… എന്നൊക്കെ post കണ്ടപ്പോള്‍ പറയണം എന്ന് തോന്നിയത് ??
പടം കൊള്ളില്ലെങ്കില്‍ പൊട്ടിച്ചു കയ്യില്‍ കൊടുക്കണം… അപ്പൊ പിന്നെ ഇതുപോലെ ഉള്ള വധങ്ങള്‍ക്ക് പുള്ളി തല വെക്കാന്‍ മടിക്കും… ഇത് പടം ഊള ആണെന്ന് അറിഞ്ഞാലും തള്ളി തള്ളി കളക്ഷന്‍ ഉണ്ടെന്നു പറഞ്ഞു നടക്കുമ്പോള്‍ fans തന്നെ പുള്ളിയെ സപ്പോര്‍ട്ട് ചെയ്യുവാണ്… ഇങ്ങനെ ഉള്ള പടങ്ങള്‍ മാത്രം മതിയോ?
എന്റെ അഭിപ്രായത്തില്‍ ഇനി എങ്കിലും വിജയ് കുറച്ചു നല്ല പടങ്ങള്‍ മാത്രം ചെയ്യണം… വര്‍ഷത്തില്‍ ഒരു പടം ഉണ്ടെങ്കില്‍ അത് ആരും മോശം പറയാത്ത പടം ആകണം…
ലാലേട്ടന്റെ പടങ്ങള്‍ കൊള്ളില്ലെങ്കില്‍ fans തന്നെ പറയാറുണ്ട്… കൊള്ളില്ല എന്ന്.. ആ ഒരു അഭിപ്രായം കൊണ്ട് പുള്ളിക്ക് മനസ്സിലാകും…
Vijay fans നേരെ തിരിച്ചു ആണ്… Collection മുഖ്യം…
അത്രേ ഉള്ളു… അതുകൊണ്ട് ലാഭം ഒരിക്കലും ഫാന്‍സിനോ വിജയ്‌ക്കോ അല്ല… Producer നു മാത്രം ആണ്… ഈ പടം ഒക്കെ ഭാവിയില്‍ ആരും ഓര്‍ത്തിരിക്കുക പോലുമില്ല….
നല്ലതിനെ സപ്പോര്‍ട്ട് ചെയ്യുകയുമില്ല… നല്ലതല്ലാത്തതിനെ വാനോളം പുകഴ്ത്തുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിജയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിസ്. ചിത്രം അടുത്ത വര്‍ഷം പൊങ്കല്‍ നാളിലായിരിക്കും തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന വാരിസുവില്‍ പ്രഭു, ശരത്കുമാര്‍, ശ്രീകാന്ത്, ഷാം, ജയസുധ, ഖുശ്ബു, സംഗീത കൃഷ്, സംയുക്ത കാര്‍ത്തിക്, പ്രകാശ് രാജ്, എസ് ജെ സൂര്യ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.