തമന്നയുമൊപ്പമുള്ള പുതിയ ചിത്രത്തെ കുറിച്ച് ദിലീപിന്റെ പോസ്റ്റ്; ഏറ്റെടുത്ത് ആരാധകര്‍

ദിലീപ്-അരുണ്‍ ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജ നടന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. നായിക തമന്ന അടക്കമുള്ള താരങ്ങള്‍ പൂജയില്‍ പങ്കെടുത്തു. ഇപ്പോഴിതാ പൂജയുടെ ചിത്രങ്ങള്‍ നടന്‍…

ദിലീപ്-അരുണ്‍ ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജ നടന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. നായിക തമന്ന അടക്കമുള്ള താരങ്ങള്‍ പൂജയില്‍ പങ്കെടുത്തു.

ഇപ്പോഴിതാ പൂജയുടെ ചിത്രങ്ങള്‍ നടന്‍ ദിലീപ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. എല്ലാ പ്രതിസന്ധിയിലും എന്റെ കൂടെ നിന്ന എന്റെ പ്രിയപെട്ടവരുടെ എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനയും പ്രതീക്ഷിച്ചു ഞങ്ങള്‍ തുടങ്ങുന്നുവെന്ന് ദിലീപ് ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത്ത് വിനായക നിര്‍മ്മിച്ച്, രാമലീലക്ക് ശേഷം ഞാനും അരുണ്‍ ഗോപിയും, പിന്നെ എന്റെ ഒരുപാട് ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ഉദയകൃഷ്ണയും, ക്യാമറ ചലിപ്പിച്ച ഷാജി കുമാറും പിന്നെ തെന്നിന്ത്യന്‍ നായിക തമന്നയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കമായി, എല്ലാ പ്രതിസന്ധിയിലും എന്റെ കൂടെ നിന്ന എന്റെ പ്രിയപെട്ടവരുടെ എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനയും പ്രതീക്ഷിച്ചു ഞങ്ങള്‍ തുടങ്ങുന്നുവെന്നാണ് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ദിലീപിന്റെ 147-ാം ചിത്രമാണിത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

അതേസമയം, റാഫി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥന്‍’ ആണ് അടുത്തതായി പ്രദര്‍ശനത്തിനെത്തുന്ന ദിലീപ് ചിത്രം. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ് മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീപിനൊപ്പം ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.