‘ബ്രില്ലിയന്‍സ് കോപ്പി പട്ടം ഇനി പ്രിയദര്‍ശന്‍ സാറിന്റെ ഒഴിവാക്കാമോ?

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് സംവിധായിക ഹലിത ഷമീം രംഗത്ത് എത്തിയിരുന്നു. ഹലിത ഷമീം സംവിധാനം ചെയ്ത 2021 ല്‍ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം…

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് സംവിധായിക ഹലിത ഷമീം രംഗത്ത് എത്തിയിരുന്നു. ഹലിത ഷമീം സംവിധാനം ചെയ്ത 2021 ല്‍ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആള്‍മാറാട്ടം എന്ന വിഷയമാണെങ്കില്‍ നന്‍പകല്‍ നേരത്ത് മയക്കം ആളുമാറല്‍ ആണ്.ഒരേ ലൊക്കേഷന്‍, ഒരേ കാമറമാന്‍, സമാനമായ ചില സന്ദര്‍ഭങ്ങള്‍.തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്തെറ്റിക്സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. ഇപ്പോഴിതാ വിഷയത്തെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ബ്രില്ലിയന്‍സ് കോപ്പി പട്ടം ഇനി പ്രിയദര്‍ശന്‍ സാറിന്റെ ഒഴിവാക്കാമോയെന്നാണ് അരുണ്‍ കൃഷ്ണന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഹലിത ഷമീം സംവിധാനം ചെയ്ത 2021 ല്‍ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആള്‍മാറാട്ടം എന്ന വിഷയമാണെങ്കില്‍ നന്‍പകല്‍ നേരത്ത് മയക്കം ആളുമാറല്‍ ആണ്. ഒരേ ലൊക്കേഷന്‍, ഒരേ കാമറമാന്‍, സമാനമായ ചില സന്ദര്‍ഭങ്ങള്‍. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്തെറ്റിക്സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീര്‍ച്ചയായും രണ്ട്‌സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്‌ലേവറുകളാണ് നന്‍പകലില്‍ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററില്‍ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്.
ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്.
ഇങ്ങനെ ഒരു ന്യൂസ് കണ്ടു.. ബ്രില്ലിയന്‍സ് കോപ്പി പട്ടം ഇനി പ്രിയദര്‍ശന്‍ സാറിന്റെ ഒഴിവാക്കാമോ..
കോപ്പി പേസ്റ്റ്.. പോസ്റ്റ്, സെയിം ലൈക് കോപ്പി പേസ്റ്റ് ഫിലിമെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇത് യാദൃശ്ചികമല്ല, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണാരോപണങ്ങളുണ്ടെന്നാരോപിച്ച് സംവിധായകന്‍ പ്രതാപ് ജോസഫും രംഗത്തെത്തിയിരുന്നു.