‘3.4 മില്യണ്‍ കാഴ്ചക്കാരുമായി ടീസര്‍, റിലീസിന് മുന്നെ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടല്‍’ കുറിപ്പ്

മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയായ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ‘ഉടല്‍’ ന് റിലീസിന് മുന്നേ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചു രതീഷ് രഘുനന്ദന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന…

മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയായ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ‘ഉടല്‍’ ന് റിലീസിന് മുന്നേ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചു രതീഷ് രഘുനന്ദന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഉടലില്‍ ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ്ഗ കൃഷ്ണ, ജൂഡ് ആന്റണി,ദിനേശ് ആലപ്പി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രം റിലീസിന് മുന്നേ തന്നെ ബോളിവുഡില്‍ റിമേക്കിന് ഒരുങ്ങുകയാണ്. ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

‘ഉടല്‍ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്’; ഗോകുലം ഗോപാലന്‍ പറഞ്ഞു. ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. അവരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉടല്‍ മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു.

ചിത്രത്തിന്റെ ടീസര്‍ യൂട്യുബില്‍ ട്രെന്‍ഡിങ് ആയിരുന്നു. സോഷ്യല്‍ മാധ്യമങ്ങളില്‍ ഇപ്പോഴും തരംഗമാണ് ടീസര്‍. ഇന്ദ്രന്‍സിന്റെ ഏറെ വ്യത്യസ്തമായ വേഷമാണ് ഉടലിലേത്. മെയ് 20നാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ അരുണ്‍ പുനലൂരാണ് കുറിപ്പുമായെത്തിയത്. ഒരു കുഞ്ഞു വേഷത്തില്‍ ഞാനുമുണ്ടെന്ന് അരുണ്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

‘വിസി പ്രവീണും ബൈജു ഗോപാലനും സഹ നിര്‍മ്മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്, റിലീസിന് മുന്നെ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടല്‍, 3.4 മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്ന ചിത്രത്തിന്റെ ടീസര്‍ യൂട്യുബില്‍ ട്രെന്‍ഡിങ് ആയിരുന്നു, സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും തരംഗമാണ് ഉടലിന്റെ ടീസര്‍…
ഇന്ദ്രന്‍സിന്റെ ഏറെ വ്യത്യസ്തമായ വേഷം കൊണ്ടു ശ്രദ്ധേയമാകുന്ന ചിത്രം, മേയ് ഇരുപതിനു തീയറ്ററുകളില്‍ എത്തും… ഒരു കുഞ്ഞു വേഷത്തില്‍ ഞാനുമുണ്ടെന്ന് പറഞ്ഞാണ് അരുണിന്റെ കുറിപ്പ് അവസാനിക്കുന്നത്.