പത്തൊമ്പതാം നൂറ്റാണ്ട് കണ്ടപ്പോള്‍ ഓര്‍മ്മവന്നത് ഇതാണ്..! സിജു വില്‍സന്റെ ഫോട്ടോയുമായി സംവിധായകന്‍!

പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഒരു പുത്തന്‍ താരോദയം ഉണ്ടായിരിക്കുകയാണ്. ചിത്രത്തില്‍ സിജുവില്‍സന്റെ പ്രകടനം കണ്ടപ്പോള്‍ മനസ്സില്‍ ഓടിയെത്തിയ ഒരു ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായന്‍ അരുണ്‍ വൈഗ.…

പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഒരു പുത്തന്‍ താരോദയം ഉണ്ടായിരിക്കുകയാണ്. ചിത്രത്തില്‍ സിജുവില്‍സന്റെ പ്രകടനം കണ്ടപ്പോള്‍ മനസ്സില്‍ ഓടിയെത്തിയ ഒരു ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായന്‍ അരുണ്‍ വൈഗ. ഈ ഫോട്ടോ ഞാന്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ഷൂട്ടിംഗ് സെറ്റില്‍ സിജു ഭായിയെ കാണാന്‍ പോയപ്പോള്‍ എടുത്തതാണ്. പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം വന്നതും ഈ ഒരു ചിത്രമായിരുന്നു..

എന്ന് കുറിച്ചാണ് സിജു വില്‍സണ്‍ സോഫയില്‍ കിടന്നുറങ്ങുന്ന ഫോട്ടോ അരുണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഈ ഫോട്ടോ ഓര്‍ക്കാനുള്ള കാരണവും അരുണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.. വേലായുധപണിക്കര്‍ എന്ന കഥാപാത്രത്തില്‍ സിജു വില്‍സന്‍ നിറഞ്ഞാടി ഇത്രയും വലിയ വിജയത്തിലേക്ക് സിനിമ എത്തിയപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി ആ കഥാപാത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര എത്രമാത്രം വലുതാണെന്ന്. ഞങ്ങള്‍ അന്ന് ഷൂട്ടിംഗ് സെറ്റില്‍ കണ്ടപ്പോള്‍ അദ്ദേഹം ഫൈറ്റ് സീന്‍ കഴിഞ്ഞ് കുറച്ചു സമയം കിട്ടി ഞങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ ഉറങ്ങിപോയ സമയത്ത് ഞാന്‍ എടുത്ത

ഫോട്ടോയാണ് വീണ്ടും ടേക്കിനു വിളിക്കുമ്പോള്‍ വളരെ ഉത്സാഹത്തോടെ വേലായുധപ്പണിക്കരായി അദ്ദേഹം തയ്യാറായി നില്‍ക്കുന്നു. ഇത് സിജു വില്‍സണ്‍ എന്ന നടന്റെ അഭിനയത്തോടുള്ള ആഗ്രത്തേയും സത്യസന്ധതയേയും കാട്ടിത്തരുന്നു..സിജു ഭായ് നിങ്ങള്‍ ശരിക്കും ഞെട്ടിച്ചു.. ഒരുപാട് ഒരുപാട് അഭിനന്ദനങ്ങള്‍ സിജു ഭായ് അതില്‍ ഏറെ സന്തോഷവും നിങ്ങളുടെ വിജയം

കാണുമ്പോള്‍ ഇനിയും വലിയ സിനിമകളും വലിയ വിജയങ്ങളും ജീവിതത്തില്‍ സംഭവിക്കട്ടെ എന്നും നടന് ആശംസകള്‍ നേര്‍ന്ന് അരുണ്‍ കുറിച്ചു, വിനയന്‍ സാര്‍ എന്ന സംവിധായകന്റെ തിരിച്ചുവരവാണ് ഏറെ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യമെന്നും ഇത്ര ധൈര്യത്തോടെ ഈ സിനിമ എടുത്ത അദ്ദേഹത്തിനും നിര്‍മ്മാതാവ് ഗോകുലം ഗോപാലനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അഭിനന്ദനവും അരുണ്‍ വൈഗ കുറിപ്പിലൂടെ അറിയിച്ചു.