എന്റെ ഹൃദയത്തിന്റെ പാതി, അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നു!! ആര്യ

അവതാരകയായും കോമഡി താരമായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായാളാണ് ആര്യ. ‘ബഡായി ബംഗ്ലാവ്’ എന്ന കോമഡി പരിപാടിയിലൂടെയാണ് ആര്യ കൂടുതല്‍ ശ്രദ്ധേയയായത്. പിന്നീട് അവതാരകയായി തിളങ്ങി. ബിഗ് ബോസ് താരമായും ആര്യ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചു. തന്റെ…

അവതാരകയായും കോമഡി താരമായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായാളാണ് ആര്യ. ‘ബഡായി ബംഗ്ലാവ്’ എന്ന കോമഡി പരിപാടിയിലൂടെയാണ് ആര്യ കൂടുതല്‍ ശ്രദ്ധേയയായത്. പിന്നീട് അവതാരകയായി തിളങ്ങി. ബിഗ് ബോസ് താരമായും ആര്യ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ആര്യ പങ്കുവച്ചിരിക്കുന്നത്. അനുജത്തിയുടെ വിവാഹം എന്ന അച്ഛന്റെ സ്വപ്‌നം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് താരം ഇപ്പോള്‍.

സഹോദരിയുടെ വിവാഹമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ആര്യയുടെ അച്ഛന്‍ യാത്രയായത്. ആര്യയാണ് അച്ഛന്റെ സ്ഥാനത്ത് നിന്ന് സഹോദരിയുടെ വിവാഹം നടത്തുന്നത്. അനുജത്തിയെക്കുറിച്ച് എപ്പോഴും പറയാറുണ്ട് ആര്യ. അവളുടെ വിവാഹമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമെന്നും മുന്നേ പറഞ്ഞിരുന്നു.

സഹോദരിയുടെ വിവാഹത്തിന്റെ ‘സേവ് ദി ഡേറ്റ് വീഡിയോ’യും ആര്യ പങ്കുവെച്ചിരുന്നു. അച്ഛന്റെ അവസാന ആഗ്രഹം സഫലമാകുന്നു എന്നാണ് ആര്യ സഹോദരിയുടേയും വരന്റെയും വീഡിയോ പങ്കുവെച്ച് കുറിച്ചിരുന്നത്. ജൂലൈ 14നാണ് സഹോദരി അഞ്ജനയുടെ വിവാഹം.

‘ഇത് തന്റെ ഹൃദയത്തിന്റെ പാതി. അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്. സാക്ഷാത്കരിക്കപ്പെടുന്ന തന്റെ ഏറ്റവും വലിയ സ്വപ്നമാണിത്. അഞ്ജനയും അഖിലും ഒരുമിച്ച് ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും മനോഹരമാക്കിയ കാഴ്ചയാണിത് എന്ന് കുറിച്ച് കൊണ്ടാണ് സേവ് ദ ഡേറ്റിന്റെ വീഡിയോ ആര്യ പങ്കുവെച്ചത്.

അച്ഛന്‍ മരണപ്പെടുന്നതിന് മുന്‍പ് തന്നെ ഏല്‍പിച്ച ഏറ്റവും വലിയ കടമയാണ് സഹോദരിയുടെ വിവാഹമെന്ന് ആര്യ മുന്‍പ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സഹോദരി അഞ്ജനയുടെയും അഖിലിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. 2018 നവംബര്‍ 11 നാണ് ആര്യയുടെ അച്ഛന്‍ ബാബു മരണപ്പെട്ടത്. അഞ്ജനയ്ക്കും അഖിലിനും ആശംസകള്‍ നേരുകയാണ് ആരാധകര ലോകം.