എന്നെ അവൾ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, മനസ്സ് തുറന്ന് ആര്യ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ താരം സജീവം ആണെങ്കിലും ബഡായി ബംഗ്ളാവ്…

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ താരം സജീവം ആണെങ്കിലും ബഡായി ബംഗ്ളാവ് ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. അതിനു ശേഷം ബിഗ് ബോസ് റീലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ താരം മത്സരാർത്ഥിയായ എത്തിയിരുന്നു. ആര്യായെയും ആര്യയുടെ ഫാമിലിയെയും പ്രേക്ഷകർക്ക് ബിഗ് ബോസ്സിലൂടെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. അതിനു ശേഷം താരം ഏഷ്യാനെറ്റിൽ തന്നെ അവതാരികായായും എത്തിയിരുന്നു. ഇപ്പോൾ ആര്യയുടെ അടുത്ത സുഹൃത്തും നടിയും ആയ എലീന പടിക്കലിന്റെ വിവാഹം ആണ് ഈ മാസം അവസാനം. എന്നാൽ വിവാഹത്തിനായി തന്നെ ക്ഷണിച്ചിട്ടില്ല എന്നാണ് ആര്യ പറയുന്നത്.

ഇൻസ്റ്റാഗ്രാമിൽ ലൈവിൽ എത്തിയപ്പോൾ ആണ് ആര്യയോട് എലീന ചേച്ചിയുടെ വിവാഹത്തിന് പോകുന്നില്ലേ എന്ന ചോദ്യവുമായി ആരാധകർ എത്തിയത്. എന്നാൽ അതിനു ആര്യ നൽകിയ മറുപടി തന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല എന്നാണ്. ആര്യയുടെ വാക്കുകൾ ഇങ്ങനെ,  ഈ സമയത്ത് വിവാഹങ്ങളില്‍ പങ്കെടുക്കാനൊക്കെ ഞങ്ങള്‍ക്ക് കുറച്ച് നിയന്ത്രണങ്ങള്‍ ഉണ്ട്. അവർ ഒരു ചെറിയ ചടങ്ങിൽ അതികം ആരുടേയും സാന്നിധ്യം ഇല്ലാതെ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഞാൻ വിവാഹത്തിന് പങ്കെടുക്കണം എന്ന് പറഞ്ഞു അവർ എന്നെ ക്ഷണിച്ചിട്ടില്ല. എങ്കിലും ഇപ്പോഴത് എല്ലാവരുടെയും അവസ്ഥ നമുക്ക് മനസ്സിലാകുമല്ലോ.

അത് കൊണ്ട് തന്നെ തന്നെ ക്ഷണിച്ചിട്ടില്ല എങ്കിലും എന്റെ അനുഗ്രഹവും പ്രാർത്ഥനയും അവർക്കൊപ്പം കാണും എന്നുമാണ് ആര്യ പറഞ്ഞത്. ബിഗ് ബോസ്സിൽ എലീനയും ആര്യയും ഒരുമിച്ച് ആയിരുന്നു പങ്കുടുത്തത്. അന്ന് മുതൽ ഇരുവരും അടുത്ത സുഹൃതുക്കളും ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പ്രചരിക്കുമായിരുന്നു.