ആര്യയെ മാത്രമല്ല ഫക്രുവിനെയും വീണയേയും ഒന്നും വിവാഹത്തിന് കണ്ടില്ല

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ താരം സജീവം ആണെങ്കിലും ബഡായി ബംഗ്ളാവ് ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. അതിനു ശേഷം ബിഗ് ബോസ് റീലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ താരം മത്സരാർത്ഥിയായ എത്തിയിരുന്നു. ആര്യായെയും ആര്യയുടെ ഫാമിലിയെയും പ്രേക്ഷകർക്ക് ബിഗ് ബോസ്സിലൂടെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. അതിനു ശേഷം താരം ഏഷ്യാനെറ്റിൽ തന്നെ അവതാരികായായും എത്തിയിരുന്നു. ഇപ്പോൾ ആര്യയുടെ അടുത്ത സുഹൃത്തും നടിയും ആയ എലീന പടിക്കലിന്റെ വിവാഹം ആണ് കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ വിവാഹത്തിന് തങ്ങളെ ക്ഷണിച്ചിട്ടില്ല എന്ന് വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ആര്യ തുറന്ന് പറഞ്ഞിരുന്നു.

എലീന ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയപ്പോൾ ആര്യയും വീണയും ഫക്രുവുമൊക്കെ ആയിട്ടായിരുന്നു താരത്തിന്റെ അടുത്ത കൂട്ട്. പരുപാടിയിൽ നിന്ന് പുറത്ത് വന്നപ്പോഴും ഈ സൗഹൃദവലയത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആര്യയും വീണയും എലീനയും ഫക്രുവും ഒക്കെ ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധയും ലഭിച്ചിരുന്നു. ബിഗ് ബോസിന് അകത്ത് ഉണ്ടായിരുന്നത് പോലെ തന്നെ ഉള്ള സൗഹൃദം പുറത്ത് എത്തിയപ്പോഴും എല്ലാവരും കാത്ത് സൂക്ഷിക്കുന്നുണ്ട് എന്നാണ് ആരാധകരും കരുതിയത്. എന്നാൽ അടുത്ത സുഹൃത്തായ ആര്യയെ എലീന വിവാഹത്തിന് ക്ഷണിച്ചില്ല എന്ന് ആയ പറഞ്ഞപ്പോൾ ആരാധകർക്കും അത്ഭുതം ആയിരുന്നു.

ഇന്നലെ ആയിരുന്നു എലീനയുടെ വിവാഹം നടന്നത്. ആര്യയെ മാത്രമല്ല ഫക്രുവിനെയും വീണയെയും ഒന്നും വിവാഹത്തിന് കണ്ടില്ല എന്നത് ആരാധകർക്ക് ഇടയിൽ വലിയ ചർച്ചകൾക് ഇടയാക്കി. ഇതിനെ കുറിച്ച് കഴിഞ്ഞ ദിവസം ആരാധകർ ആര്യയോട് തിരക്കിയപ്പോൾ ആര്യ പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സമയങ്ങൾ കടന്ന് പോകുന്നതിന് അനുസരിച്ച് ആളുകൾക്കും മാറ്റം വരും അവർ നൽകുന്ന പ്രാധാന്യത്തിനും മാറ്റം വരും, വിളിക്കാത്ത കല്യാണത്തിന് പോകുന്ന ശീലം എനിക്ക് പണ്ടേ ഇല്ല എന്നുമാണ് ആര്യ പ്രതികരിച്ചത്. ഇതോടെ ആര്യയും എലീനയും തമ്മിൽ വഴക്കിൽ ആണോ എന്ന സംശയത്തിൽ ആണ് ആരാധകരും.

Previous articleസൂര്യയുടെയും ഋഷിയുടേയും വിവാഹം ഒരു സ്വപ്നം മാത്രമോ?
Next articleആഘോഷത്തിൽ പങ്കെടുക്കാൻ ഒന്നും ഞങ്ങൾക്ക് ആരുമില്ല, വിഷമത്തോടെ ലേഖ