താൻ മറ്റൊരു പ്രണയത്തിൽ ആണ്, ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ആര്യ!

വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ…

വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. അവതാരകയായും നടിയായുമെല്ലാം തിളങ്ങുന്നതിന്റെ ഇടയിൽ ആണ് താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ബിഗ്‌ബോസിൽ എത്തിയപ്പോൾ താരത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി. ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്. ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു. അന്നും മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു.

Arya image
Arya image

കുടുംബ ജീവിതത്തിലെ താളപ്പിഴകളും മറ്റും മറ്റ് മത്സരാർത്ഥികളുടെ പങ്കുവെച്ചതിനൊപ്പം താൻ മറ്റൊരു പ്രണയത്തിൽ ആണെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പരുപാടി പാതി വഴിയിൽ വെച്ച് അവസാനിപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തന്റെ പ്രണയത്തെ കുറിച്ച് ആര്യ കൂടുതൽ ഒന്നും ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. മത്സരത്തിന് ശേഷം തിരിച്ചു വന്ന ആര്യ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ആരാധകരും. എന്നാൽ ഇത് വരെ അതിനെ കുറിച്ചുള്ള പ്രതികരണം ആര്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതോടെ പ്രണയം ഉണ്ടെന്നു പറഞ്ഞത് പരിപാടിയുടെ സ്ക്രിപ്റ്റിൽ ഉള്ളതായിരുന്നു എന്നാണു ആരാധകരുടെ സംശയം.

Arya
Arya

കൂടാതെ ജനുവരി 5 ആയ ഇന്നലെ ബിഗ് ബോസ് മത്സരാർത്ഥികൾ മറക്കാത്ത ദിവസം ആണ്. കാരണം 2020 ജനുവരി 5 നു ആയിരുന്നു ബിഗ് ബോസ് രണ്ടാം ഭാഗം തുടങ്ങിയത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പരിപാടിയുടെ മൂന്നാം ഭാഗം വരുന്നുവെന്ന തരത്തിലെ വാർത്തകൾ വന്നിരുന്നു. സീസൺ 3 യുടെ പ്രോമോ നടൻ ടോവിനോ തോമസ് ആണ് പുറത്ത് വിടുന്നതിനും അഭ്യൂഹങ്ങൾ പരന്നിരുന്നു. പരിപാടിയുടെ ഒരുവർഷം തികയുന്ന ദിവസമായ ഇന്നലെ പരുപാടിയിൽ തനിക്കുണ്ടായ പ്രിയനിമിഷങ്ങൾ എല്ലാം കോർത്തിണക്കികൊണ്ട് ആര്യ ഒരു വീഡിയോ തന്റെ സ്റ്റോറി ആക്കിയിരുന്നു. ബിഗ് ബോസ്സിന്റെ ടൈറ്റിൽ സോങ് ഹൃദയത്തോടെ അത്രയേറെ ചേർന്നിരിക്കുന്നതാണ്. സീസൺ 3 നു വേണ്ടി ഇനിയും കാത്തിരിക്കാൻ വയ്യ എന്നുമാണ് ആര്യ പറഞ്ഞത്. ആര്യയെ പോലെ മറ്റ് മത്സരാര്ഥികളും ബിഗ് ബോസ്സിന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു.