സയേഷയെ വിവാഹം കഴിച്ചതിനു ശേഷമാണ് അതിന്റെ വില ഞാൻ മനസ്സിലാക്കിയത്!

ഒരുപാട് വിമർശനങ്ങൾക്കും വാക്ക് തർക്കങ്ങൾക്കും ഒടുവിൽ ആണ് ആര്യയും സയേഷയും തമ്മിൽ വിവാഹിതർ ആകുന്നത്. വധുവിനെ തിരഞ്ഞെടുക്കാൻ വേണ്ടി ആര്യ ഒരു റിയാലിറ്റി ഷോ നടത്തിയിരുന്നു. എന്നാൽ അതിൽ വിജയിച്ച കുട്ടിയെ ആയിരുന്നില്ല ആര്യ…

arya about sayyesha

ഒരുപാട് വിമർശനങ്ങൾക്കും വാക്ക് തർക്കങ്ങൾക്കും ഒടുവിൽ ആണ് ആര്യയും സയേഷയും തമ്മിൽ വിവാഹിതർ ആകുന്നത്. വധുവിനെ തിരഞ്ഞെടുക്കാൻ വേണ്ടി ആര്യ ഒരു റിയാലിറ്റി ഷോ നടത്തിയിരുന്നു. എന്നാൽ അതിൽ വിജയിച്ച കുട്ടിയെ ആയിരുന്നില്ല ആര്യ വിവാഹം കഴിച്ചത്. അത് തന്നെയാണ് താരത്തിനെതിരെ വിവമർശനങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണവും. ശേഷമാണ് ആര്യ നടി സയേഷയെ വിവാഹം കഴിയ്ക്കുന്നത്. ഇരുവരും തമ്മില്ലുള്ള വിവാഹജീവിതം എങ്ങനെ ആണെന്ന് അറിയാൻ ആരാധകർക്കും താൽപ്പര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ വിവാഹം കഴിഞ്ഞതിനു ശേഷം ജീവിത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ ആര്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ആര്യയുടെ വാക്കുകൾ ഇങ്ങനെ,

വിവാഹശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ആണ് സംഭവിച്ചത്. ശരിക്കും അതൊക്കെ സയേഷ കൊണ്ടുവന്ന മാറ്റങ്ങൾ ആണ്. എന്റെ വിവാഹം കഴിഞ്ഞു കുറച്ച് മാസങ്ങൾക്കുള്ളിൽ ആണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. .ആ സമയങ്ങൾ മുഴുവൻ കുടുംബത്തിനൊപ്പം ചിലവഴിക്കാൻ എനിക്ക് കഴിഞ്ഞു. ശരിക്കും കുടുംബത്തിന്റെ വില എനിക്ക് അപ്പോഴാണ് മനസിലാകുന്നത്. വിവാഹശേഷം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ആണ് വന്നത്. അതെല്ലാം നല്ലതിന് വേണ്ടി തന്നെ ആയിരുന്നു. ശരിക്കും ഈ ജീവിതവും മാറ്റങ്ങളും എല്ലാം ഞാൻ ഇപ്പോൾ ആസ്വദിക്കുകയാണ് എന്നുമാണ് ആര്യ പറഞ്ഞത്.

ഒരുപാട് വിമർശങ്ങൾക്കൊടുവിൽ വിവാഹിതരായ താര ജോഡികൾ ആര്യയും സയേഷയും, കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ആയിരുന്നു സയേഷയും താനും തമ്മിലുള്ള പ്രണയബന്ധം ആര്യ പുറത്ത് വിട്ടത്. താന്‍ പ്രണയത്തിലാണെന്നും നടി സയേഷയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ആര്യ വെളിപ്പെടുത്തി. തൊട്ടടുത്ത മാസം ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2019 മാര്‍ച്ച്‌ 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്ബരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ബോളിവുഡില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി എത്തിയ സന്തോഷത്തിൽ ആണ് ആര്യയും സയേഷയും ഇപ്പോൾ. ആര്യ വിവാഹ വാഗ്ദാനം നൽകി തന്റെ കയ്യിൽ നിന്നും എഴുപത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നു ആരോപിച്ച് കൊണ്ട് കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ജർമൻ യുവതി എത്തിയിരുന്നു. യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച മെയിൽ കണ്ടതിനു ശേഷമാണു മോഡി കേസിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് ആഭ്യന്തര മാത്രാലയത്തിനു ഉത്തരവ് നൽകിയിരുന്നത്. ആര്യയുടെ സിനിമകൾ എല്ലാം ബാൻ ചെയ്യണം എന്നും തന്റെ പണം തിരികെ ലഭിക്കണം എന്നുമുള്ള ആവിശ്യം ആണ് യുവതി തന്റെ അഭിഭാഷകനിലൂടെ അറിയിച്ചത്.