‘അച്ഛന്‍ വളരെ ആരോഗ്യവാനായിരുന്നു, പെട്ടെന്നാണ് രോഗാവസ്ഥയിലേക്കെത്തുന്നതും മരണപ്പെടുന്നതും’ ആര്യ

നടിയായും അവതാരകയായും മലയാളികള്‍ ഏറ്റെടുത്ത താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ആര്യ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് നിധിന്‍ തോമസ് കുരിശിങ്കല്‍ സംവിധാനം ചെയ്യുന്ന 90 മിനിറ്റ്‌സ്.…

നടിയായും അവതാരകയായും മലയാളികള്‍ ഏറ്റെടുത്ത താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ആര്യ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് നിധിന്‍ തോമസ് കുരിശിങ്കല്‍ സംവിധാനം ചെയ്യുന്ന 90 മിനിറ്റ്‌സ്. ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ കുടുംബ വിശേഷങ്ങളും താരം പങ്കുവെക്കുകയുണ്ടായി.

താന്‍ ഔദ്യോഗികമായി ഒരു സിംഗിള്‍ മദര്‍ ആണെങ്കിലും മകളെ ഒറ്റയ്ക്കാണു വളര്‍ത്തിയതെന്ന അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല. കാരണം, അവളുടെ എല്ലാ കാര്യത്തിലും അവളുടെ അച്ഛന്‍ രോഹിത്തും കൂടെയുണ്ട്. ഞങ്ങള്‍ ഒരുമിച്ചു തന്നെയാണ് റോയയെ വളര്‍ത്തുന്നത്. രോഹിത്ത് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് റോയ അവിടെ പോയി നില്‍ക്കും. പിന്നെ എന്നും അവര്‍ വിഡിയോ കോള്‍ വഴി സംസാരിക്കും. അവള്‍ക്ക് അച്ഛനെ മിസ് ചെയ്യേണ്ട ഒരു സാഹചര്യമേ ഉണ്ടാകുന്നില്ല. കാരണം, കാണണം എന്നു തോന്നുമ്പോഴൊക്കെ അവര്‍ തമ്മില്‍ കാണാറുണ്ടെന്നും ആര്യ പറഞ്ഞു.

താരത്തിന്റെ അച്ഛന്റെ വേര്‍പാട് വളരെ അപ്രതീക്ഷിതമായിരുന്നു. ‘അച്ഛന്‍ വളരെ ആരോഗ്യവാനായിരുന്നു. പെട്ടെന്നാണ് രോഗാവസ്ഥയിലേക്കെത്തുന്നതെന്ന് ആര്യ പറയുന്നു. പിന്നെ മാസങ്ങളോളം ആശുപത്രിയിലും വീട്ടിലുമായി മാറി മാറി കഴിഞ്ഞു. പിന്നെ മരണപ്പെട്ടു. അച്ഛന്‍ ഇപ്പോഴും എന്റെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. ഞാന്‍ എന്തു കാര്യം ചെയ്താലും അച്ഛനായിരുന്നെങ്കില്‍ അതെങ്ങനെ ചെയ്യുമായിരുന്നു എന്നാണ് ആദ്യം ചിന്തിക്കുക. അങ്ങനെ ആലോചിച്ചിട്ടാണ് ഇപ്പോഴും എന്തു കാര്യവും ചെയ്യാറുള്ളതെന്നും ആര്യ പറഞ്ഞു.

അതേസമയം 90 മിനിറ്റ്‌സ് അതിജീവനത്തിന്റെ കഥയാണ് പറയുന്നതെന്ന് ആര്യ പറഞ്ഞു. കാലികപ്രസക്തിയുള്ള ഒരുപാട് വിഷയങ്ങള്‍ ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. അരുണും ഞാനും ആണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. ആര്യയ്ക്കു ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പു പറഞ്ഞ ശേഷമാണ് നിധിന്‍ എന്നോടു കഥാപാത്രത്തെക്കുറിച്ചു വിവരിക്കുന്നത്. ഒരു സംവിധായകന്‍ അങ്ങനെ പറയുന്നതു കേട്ടപ്പോള്‍ എനിക്കൊരുപാട് സന്തോഷം തോന്നി. കാരണം, ഹാസ്യ വേഷങ്ങളില്‍ മാത്രം അഭിനയിച്ച എനിക്ക് ഇത്തരമൊരു കഥാപാത്രം നല്‍കിയ എക്‌സൈറ്റ്‌മെന്റ് വലുതായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞുവരുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. എന്നിട്ടും ഒരുപാട് പ്രയാസങ്ങള്‍ േനരിട്ടു. പ്രതികൂല സാഹചര്യങ്ങളുണ്ടായി. പക്ഷേ ഞങ്ങള്‍ അത് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ആര്യ മനോരമയോട് പ്രതികരിച്ചു.