സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല, ഒടുവിൽ മറുപടിയുമായി ആര്യ - മലയാളം ന്യൂസ് പോർട്ടൽ
Film News

സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല, ഒടുവിൽ മറുപടിയുമായി ആര്യ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ താരം സജീവം ആണെങ്കിലും ബഡായി ബംഗ്ളാവ് ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. അതിനു ശേഷം ബിഗ് ബോസ് റീലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ താരം മത്സരാർത്ഥിയായ എത്തിയിരുന്നു. ആര്യായെയും ആര്യയുടെ ഫാമിലിയെയും പ്രേക്ഷകർക്ക് ബിഗ് ബോസ്സിലൂടെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. അതിനു ശേഷം താരം ഏഷ്യാനെറ്റിൽ തന്നെ അവതാരികായായും എത്തിയിരുന്നു.

Arya

Arya

ഇപ്പോൾ ആര്യ പങ്കുവെച്ച ഒരു വീഡിയോ ആണ് ഏറെ സ്ര്ദ് നേടുന്നത്, സ്ത്രീധനത്തിന്‌റെ പേരിലുളള മരണങ്ങളെകുറിച്ച് ചേച്ചി എന്താണ് ഒന്നും പറയാത്തതെന്ന് ചോദിച്ച് കുറെ യുവാക്കള്‍ തനിക്ക് മെസേജ് അയച്ചതായി’ ആര്യ പറയുന്നു. ‘എന്താ ഒന്നും പ്രതികരിക്കാത്തത്, എന്താണ് ഒന്നും പോസ്റ്റ് ചെയ്യാത്തത് എന്നൊക്കെ ചോദിച്ച് കുറെ പേര്‍ എത്തുന്നു. ഈ റിയാലിറ്റി എന്താണെന്ന് അറിയാത്ത മനുഷ്യരൊന്നുമല്ല ഈ നാട്ടില് ജീവിക്കുന്നത്. അറിഞ്ഞോണ്ട് ഇത് ചെയ്യുന്ന ആള്‍ക്കാരാണ് . ‘

Arya image

Arya image

നമ്മള്‍ ഒരു പോസ്റ്റ് ഇട്ടതുകൊണ്ട് അങ്ങനത്തെ ആളുകള്‍ക്ക്‌ എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്നുളളത് എനിക്കറിയില്ല. ഇതില്‍ ഇപ്പോ എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം ഒന്ന് മാത്രമേയുളളൂ. ഞാന്‍ മനസിലാക്കിയ ഇടത്തോളം പല പെണ്‍കുട്ടികളും കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നുണ്ട്. അത് ചെയ്യരുത്. നിങ്ങള്‍ ഇതൊന്നും സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ല. അത് നിങ്ങള്‍ മനസിലാക്കണം’, ആര്യ പറയുന്നു. ആര്യ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്, നിരവധി പേരാണ് വീഡിയോക്ക് കമെന്റുമായി എത്തുന്നത്

Trending

To Top
Don`t copy text!