ദുബായില്‍ അടിച്ചു പൊളിച്ച് ആര്യ..!! ഫോട്ടോകള്‍ പങ്കുവെച്ച് താരം പറഞ്ഞത് കേട്ടോ?

മിനിസ്‌ക്രീനിലെ മിന്നും താരമായിരുന്നു ആര്യ. പ്രമുഖ ചാനല്‍ സംഘടിപ്പിച്ചിരുന്ന ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രക്ഷകരുടെ മനസ്സില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തും തന്റെ അഭിനയ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആര്യ. താരം പോലും തന്റെ പേര് ആര്യ ബഡായി എന്നാണ് വിശേഷിപ്പിക്കുന്നത്. അഭിനയ മേഖലയ്ക്ക് പുറമെ മോഡലിംഗ് രംഗത്തും ആര്യ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

അതുപോലെ സ്വന്തമായി തുടങ്ങിയ ഒരു ബൊട്ടീക്കിന്റെ നടത്തിപ്പുകാരികൂടിയാണ് ആര്യ. ഇപ്പോഴിതാ തന്റെ ജോലികളില്‍ നിന്നൊരു ഇടവേള എടുത്ത് ദുബായില്‍ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് ആര്യ. ദുബായ് എക്‌സ്‌പോ കാണാന്‍ ആണ് ആര്യ പോയിരിക്കുന്നത്. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി ആര്യ പങ്കുവെയ്ക്കാറുണ്ട്.

https://www.instagram.com/p/Cae9U86MztY/?utm_source=ig_web_copy_link

ഇപ്പോഴിതാ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് മുഴുവന്‍ ദുബായ് എക്‌സ്‌പോയിലെ ഫോട്ടോകളും വിശേഷങ്ങളും കൊണ്ടും നിറയുകയാണ്. പലതരം സ്റ്റൈലിഷ് ആയ കോസ്യറ്റിയൂമുകളിലാണ് ആര്യ ഓരോ ദിനവും ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നത്. ദുബായ് എക്‌സ്‌പോ കാണുന്നതിന്റെയും ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശിച്ചതിന്റെയും ചിത്രങ്ങളാണ് കൂടുതലായി ആര്യ പങ്കുവച്ചിട്ടുളളത്.

https://www.instagram.com/p/CaY6M2APRvo/?utm_source=ig_web_copy_link

തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ച അടിക്കുറുപ്പാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. “എന്നെ തന്നെ മെച്ചപ്പെടുത്തുന്നതില്‍ ഞാന്‍ അഡിക്റ്റഡ് ആയിരിക്കുന്നു” എന്നാണ് സ്‌റ്റൈലിഷ് ലുക്കിലുള്ള ഒരു ഫോട്ടോയ്ക്ക് ആര്യ നല്‍കിയ ക്യാപ്ഷന്‍. ദുബായ് എക്‌സപോയില്‍ വെച്ചുള്ള ആര്യയുടെ പുതിയ ഫോട്ടോകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Previous article‘കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ’ വെയിലിനെ കുറിച്ച് ഭദ്രന്‍
Next articleഎല്ലാ നടിമാരും കണ്ടുപഠിക്കണം ജസീലയെ..! ആരാധകര്‍ പറയുന്നതിലും കാര്യമുണ്ട്…!