അച്ഛനായതിനു പിന്നാലെ ആര്യയെ തേടി വീണ്ടും ആ വാർത്ത! - മലയാളം ന്യൂസ് പോർട്ടൽ
Film News

അച്ഛനായതിനു പിന്നാലെ ആര്യയെ തേടി വീണ്ടും ആ വാർത്ത!

arya latest news

കഴിഞ്ഞ ദിവസം ആണ് നടൻ ആര്യയ്ക്കും നടി സയേഷയ്ക്കും ഒരു കുഞ്ഞു പിറന്നത്. ആര്യയുടെ അടുത്ത സുഹൃത്തായ വിശാൽ ആണ് ആര്യയും സയേഷയും മാതാപിതാക്കൾ ആയ കാര്യം ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് ആര്യയ്ക്ക് ആശംസകളുമായി എത്തിയത്. ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി എത്തിയ സന്തോഷത്തിൽ ഇരിക്കവേ ആണ് ആര്യയെ തേടി ഒരു വാർത്ത വരുന്നത്. ആര്യ വിവാഹ വാഗ്ദാനം നൽകി തന്റെ കയ്യിൽ നിന്നും എഴുപത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നു ആരോപിച്ച് കൊണ്ട് കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ജർമൻ യുവതി എത്തിയിരുന്നു. യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച മെയിൽ കണ്ടതിനു ശേഷമാണു മോഡി കേസിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് ആഭ്യന്തര മാത്രാലയത്തിനു ഉത്തരവ് നൽകിയിരുന്നത്. ആര്യയുടെ സിനിമകൾ എല്ലാം ബാൻ ചെയ്യണം എന്നും തന്റെ പണം തിരികെ ലഭിക്കണം എന്നുമുള്ള ആവിശ്യം ആണ് യുവതി തന്റെ അഭിഭാഷകനിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസം വാദം കേട്ട കോടതി കേസിൽ കൂടുതൽ വിവരങ്ങളും തെളിവുകളും ശേഖരിക്കാൻ ആവശ്യപ്പെടുകയും കേസ് ഈ വരുന്ന ആഗസ്റ്റ് പതിനേഴിന് വീണ്ടും വിളിക്കാൻ ഉത്തരവ് നൽകുകയും ആയിരുന്നു. ഈ കേസിൽ ആര്യയുടെ മാനേജർ നൽകിയ ജാമ്യാപേക്ഷ ചെന്നൈ സെക്ഷൻ കോടതി തള്ളുകയും ചെയ്തു. ആര്യയുമായുള്ള വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും ഫോൺ കോൾ റെക്കോർഡുകളും ഉൾപ്പെടെയാണ് ജർമൻ യുവതി കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി ആര്യ തന്നെ കബളിപ്പിച്ചുവെന്നും സാമ്പത്തിക പ്രശ്നങ്ങളുടെ കാര്യം പറഞ്ഞു ആര്യയും അമ്മയും തന്റെ കയ്യിൽ നിന്ന് പണം തട്ടിയെടുത്തുവെന്നും ആണ് യുവതി പറഞ്ഞത്. തന്റെ കുടുംബത്തിലെ ഒരാളെ പോലെയാണ് തന്നെയും കാണുന്നതെന്നും അതിനാൽ ആണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത് എന്നും ആണ് അവർ പറഞ്ഞതെന്നും താൻ അത് വിശ്വസിക്കുകയും പറ്റിക്കപെടുകയും ആയിരുന്നു എന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

ഒരുപാട് വിമർശങ്ങൾക്കൊടുവിൽ വിവാഹിതരായ താര ജോഡികൾ ആര്യയും സയേഷയും, കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ആയിരുന്നു സയേഷയും താനും തമ്മിലുള്ള പ്രണയബന്ധം ആര്യ പുറത്ത് വിട്ടത്. താന്‍ പ്രണയത്തിലാണെന്നും നടി സയേഷയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ആര്യ വെളിപ്പെടുത്തി. തൊട്ടടുത്ത മാസം ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2019 മാര്‍ച്ച്‌ 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്ബരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ബോളിവുഡില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. താരവിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.

Trending

To Top