സാരിയിൽ ഹോട്ട് ലുക്കിൽ വിഷുദിനത്തിൽ ആര്യയുടെ പോസ്റ്റ് !

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായ് ബംഗ്ലാവില്‍ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം അഭിനയിച്ചാണ് ആര്യ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കുഞ്ഞിരാമായണം എന്ന സിനിമയിലെ താരത്തിന്റെ മല്ലിക എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.ആ ചിത്രത്തിലെ ക്ലൈമാക്‌സിലെ…

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായ് ബംഗ്ലാവില്‍ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം അഭിനയിച്ചാണ് ആര്യ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കുഞ്ഞിരാമായണം എന്ന സിനിമയിലെ താരത്തിന്റെ മല്ലിക എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.ആ ചിത്രത്തിലെ ക്ലൈമാക്‌സിലെ ആര്യയുടെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും നിറഞ്ഞ് നിന്നു ആര്യ.

ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു താരം.സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ആര്യ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആര്യ തന്റെ പുതിയ വിഷുദിന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാരി വേഷത്തിൽ അതീവ സുന്ദരിയായാണ് താരത്തെ കാണാൻ കഴിയുന്നത്.