എന്റെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിച്ചു, സന്തോഷ വാർത്ത പങ്കുവെച്ച് ആര്യ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ താരം സജീവം ആണെങ്കിലും ബഡായി ബംഗ്ളാവ്…

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ താരം സജീവം ആണെങ്കിലും ബഡായി ബംഗ്ളാവ് ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. അതിനു ശേഷം ബിഗ് ബോസ് റീലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ താരം മത്സരാർത്ഥിയായ എത്തിയിരുന്നു. ആര്യായെയും ആര്യയുടെ ഫാമിലിയെയും പ്രേക്ഷകർക്ക് ബിഗ് ബോസ്സിലൂടെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. അതിനു ശേഷം താരം ഏഷ്യാനെറ്റിൽ തന്നെ അവതാരികായായും എത്തിയിരുന്നു.

arya images
arya images

ഇപ്പോഴിത ആര്യയുടെ പുതിയ ചിത്രമായ 90 മിനുട്സ് റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിത സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടി. എവിടെ എത്തണം എന്നാണോ ആഗ്രഹിച്ചത്, അവിടെ എത്തി എന്നാണ് ആര്യ പറയുന്നത്. നായിക റോൾ ചെയ്യണമെന്ന് അധികം ആഗ്രഹമില്ല. എന്നാൽ നല്ല ക്യാരക്ടർ റോളുകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി, ഒ.ടി.ടി റിലീസായിട്ടാണ് ചിത്രം എത്തുന്നത്. എന്നാൽ തിയേറ്ററിൽ കാണേണ്ട ചിത്രമാണ് 90 മിനുട്സ് എന്നും ആര്യ പറയുന്നു

വർഷങ്ങൾ കൊണ്ട് മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുകയാണെങ്കിലും ഇത് വരെ നായികയായി അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന് ഇപ്പോൾ. “എനിക്കുണ്ടായിരുന്ന മറ്റൊരു വലിയ ആഗ്രഹം കൂടി ഇവിടെ സത്യമാവാന്‍ പോവുന്നു. എപ്പോഴും ബിഗ് സ്‌ക്രീനില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ദൈവത്തിന്റെ കാരുണ്യം കൊണ്ട് അതിന് സാധിച്ചിരുന്നു. എന്നാല്‍ പ്രധാന കഥാപാത്രമായി ഇതുവരെ ചെയ്യാന്‍ പറ്റിയിരുന്നില്ല. ഒടുവില്‍ എന്റെ ആ സ്വപ്നം യഥാര്‍ഥ്യമാകുന്നത് ഞാന്‍ തന്നെ കാണാന്‍ പോവുകയാണ്. വല്യ വല്യ വാഗ്ദാനങ്ങള്‍ ഒന്നും തരുന്നില്ല. എന്നാലും പറയട്ടെ എന്നെ പോലെ സിനിമ സ്വപ്നം കാണുന്ന ഒത്തിരി പേരുടെ കഷ്ടപ്പാടും സ്വപ്നവും ആണ് ഞങ്ങളുടെ ഈ സിനിമ. ചിയാരോ ഒരു റിയല്‍ ലൈഫ് സ്റ്റോറി ആണ്. ഈ കഥയും കഥാപാത്രവും തന്നെ ആണ് എന്നെ ഇതിലേക്ക് നയിച്ചതും. കോമേഡി കഥാപാത്രങ്ങളില്‍ ഒതുങ്ങി പോകുമോ എന്ന് പേടിച്ചു ഇരുന്ന എന്നോട് ഇത് ആര്യ തന്നെ ചെയ്താല്‍ മതി എന്ന് വാശിപിടിച്ച നിതിനും മെഹ്‌റിക്കക്കും ഒരായിരം നന്ദി എന്നാണ് ആര്യ നേരത്തെ തന്റെ സിനിമയെക്കുറിച്ച് പറഞ്ഞത്