കാത്തിരുപ്പുകൾക്ക് ശേഷം ആ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു, സന്തോഷത്തിൽ ആര്യ! - മലയാളം ന്യൂസ് പോർട്ടൽ
Film News

കാത്തിരുപ്പുകൾക്ക് ശേഷം ആ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു, സന്തോഷത്തിൽ ആര്യ!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ താരം സജീവം ആണെങ്കിലും ബഡായി ബംഗ്ളാവ് ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. അതിനു ശേഷം ബിഗ് ബോസ് റീലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ താരം മത്സരാർത്ഥിയായ എത്തിയിരുന്നു. ആര്യായെയും ആര്യയുടെ ഫാമിലിയെയും പ്രേക്ഷകർക്ക് ബിഗ് ബോസ്സിലൂടെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. അതിനു ശേഷം താരം ഏഷ്യാനെറ്റിൽ തന്നെ അവതാരികായായും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആര്യ.

arya images

arya images

താൻ സിനിമയിൽ നായികയായി അഭിനയിക്കാൻ പോകുന്നു എന്നാണ് ആര്യ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു എന്നാണ് ആര്യ ആരാധകരെ അറിയിച്ചത്. വെള്ളിത്തിരയിലെ വേഷം എന്നും എനിക്ക് ഒരു സ്വപ്നം ആണ്. ഇവിടെ ഇതാ എന്റെ സ്വപ്നം സഫലമാകാൻ പോകുന്നു. ദൈവാനുഗ്രഹത്താൽ ഞാൻ നായികാവേഷം ചെയ്യാൻ പോകുകയാണ്. നിങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ ഒന്നും തരുന്നില്ല. എങ്കിലും ഒന്ന് പറയട്ടെ,  സിനിമ സ്വപ്നം കാണുന്ന എന്നെ പോലെ ഉള്ള ഒരുപാട് പേരുടെ സ്വപ്നവും കഷ്ടപ്പാടും ആണ് ഞങ്ങളുടെ ഈ ചിയാരോ എന്ന സിനിമ. ചിയാരോ ഒരു റിയൽ ലൈഫ് സ്റ്റോറി ആണ്. arya badai

ഈ സിനിമയിലെ കഥയും കഥാപാത്രവും ആണ് എന്നെ ഈ സിനിമയിലേക്ക് അടുപ്പിച്ചത്. സിനിമയിൽ കോമഡി  കഥാപാത്രങ്ങളിൽ മാത്രമായി ഒതുങ്ങി പോകുമോ എന്ന് കരുതി പേടിച്ചിരുന്നു എന്നോട് ഈ സിനിമ ആര്യ തന്നെ ചെയ്താൽ മതിയെന്ന് പറഞ്ഞ മെഹ്‌റിക്കയ്‌ക്ക്‌ നിതിനും ഒരായിരം നന്ദിഎന്നും എല്ലാവരുടെയും സമ്മതത്തോടെ നായികയായുള്ള എന്റെ ആദ്യ സിനിമ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണെന്നും ആര്യ പറഞ്ഞു.

 

 

 

 

 

 

 

 

 

Trending

To Top
Don`t copy text!